2009 ൽ രഞ്ജിത്ത് തിരക്കഥയെഴുതി സംവിധാനം ചെയ്ത മലയാളത്തിലെ എക്കാലത്തെയും മികച്ച മിസ്റ്ററി ത്രില്ലർ ക്രൈം ചിത്രമായ പാലേരി മാണിക്യം ഒരു പാതിരാ കൊലപാതത്തിന്റെ കഥ എന്ന ചിത്രത്തിൽ ശ്വേതാ മേനോൻ ഷൂട്ടിങ് സമയത്തെ തൻ്റെ അനുഭവങ്ങളെക്കുറിച്ച് അടുത്തിടെ തുറന്നു പറഞ്ഞിരുന്നു. നിരവധി അവാർഡുകൾ നേടിയ ഒരു ചിത്രമാണ് പാലേരി മാണിക്യം. മികച്ച ചിത്രത്തിനുള്ള കേരള സംസ്ഥാന ഗവൺമെന്റിന്റെ അവാർഡ് അതേപോലെതന്നെ മികച്ച നടനും മികച്ച നടിക്കും ഉള്ള സംസ്ഥാന പുരസ്കാരങ്ങളും സ്വന്തമാക്കിയ ചിത്രമാണ് പാലേരി മാണിക്യം ഒരു പാതിരാ കൊലപാതകത്തിന്റെ കഥ . മമ്മൂട്ടി തന്റെ അഞ്ചാമത്തെ മികച്ച നടനുള്ള സംസ്ഥാന പുരസ്കാരം നേടിയത് ഈ ചിത്രത്തിലൂടെയാണ്. മൂന്ന് കഥാപാത്രങ്ങളെയാണ് ഈ ചിത്രത്തിൽ അദ്ദേഹം അവതരിപ്പിച്ചിരിക്കുന്നത്. അതേ പോലെ തന്നെ നടി ശ്വേതാ മേനോനു കരിയറിലെ ആദ്യ സംസ്ഥാന പുരസ്കാരം നേടിക്കൊടുത്ത ചിത്രം കൂടിയാണ് പാലേരി മാണിക്യം .
ഇപ്പോൾ ആ സിനിമയുടെ ഷൂട്ടി സമയത്തുണ്ടായ ചില കാര്യങ്ങളെ കുറിച്ചാണ് താരം പറയുന്നത്.. അതിലെ അഡൾട്ട് ആയ ചില രംഗങ്ങൾ ചിത്രീകരിച്ച കാര്യത്തെക്കുറിച്ച്മേ ശ്വേതാ മേനോൻ പങ്കുവെക്കുന്നുണ്ട്. ഈ ചിത്രത്തിലെ വയലന്റ് അഡൾട്ട് സീനുകൾ ഉൾപ്പെട്ടത് കൊണ്ട് ആദ്യം സിനിമയ്ക്ക് സെൻസർ ബോർഡ് എ സർട്ടിഫിക്കറ്റ് ആണ് നൽകിയത്.
സ്ത്രീലമ്പടനും അതി ക്രൂരനുമായ ഒരു ജന്മിയായ അഹമ്മദ് ഹാജിയുടെ റോളിലാണ് മമ്മൂട്ടി പ്രധാനമായി ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്. അത്തരത്തിലുള്ള അദ്ദേഹത്തിൻറെ പ്രകടനം അവിസ്മരണീയവുമാണ്. ചിത്രത്തിൽ വളരെ വികാരം ജ്വലിപ്പിക്കുന്ന ഒരു രംഗമാണ് ശ്വേതാ മേനോൻ വയറിലൂടെ കാല് വരെ അവരുടെ ബ്ലൗസ് അഴിക്കുന്ന അഹമ്മദ് ഹാജിയുടെ സീൻ. ഇപ്പോൾ ആ സീൻ എങ്ങനെ ചിത്രീകരിച്ചു എന്നതാണ് ശ്വേതാ മേനോൻ തുറന്നു പറയുന്നത്.
പൊതുവേ അത്തരത്തിൽ അഡൾട്ട് രംഗങ്ങൾ മമ്മൂക്ക അവതരിപ്പിക്കാറില്ല അത്തരം രംഗങ്ങളിൽ അദ്ദേഹം അത്ര താൽപര്യം കാണിക്കാറില്ല എന്ന് നമുക്ക് എല്ലാവർക്കും അറിയാമല്ലോ പിന്നെ എങ്ങനെ അത്തരം രംഗങ്ങൾ ചിത്രീകരിച്ചു ആ സമയത്ത് എന്തെങ്കിലും തമാശ ഉണ്ടായിട്ടുണ്ടോ എന്ന് അവതാരകൻ ശ്വേതയോട് അടുത്ത ഒരു അഭിമുഖത്തിൽ ചോദിക്കുന്നുണ്ട് അതിന് ശ്വേതാ പറയുന്ന മറുപടി ഇങ്ങനെയാണ്.
സിനിമയിൽ ചീരു അഹമ്മദ് ഹാജിയെ കാണാൻ പോകുമ്പോൾ ഉള്ള വളരെ വികാരപരവും അഡൾട്ടുമായ ആ രംഗ ചിത്രീകരിച്ചത് ആദ്യം അതിന്റെ റിയാക്ഷൻ ക്യാമറമാൻ മനോജ് പിള്ള ആദ്യമേ ഷൂട്ട് ചെയ്തിരുന്നു. പിന്നെ ഉള്ളത് ആ ഒരു രംഗം മാത്രം ഷൂട്ട് ചെയ്യുക എന്നുള്ളതാണ് കാല് വയറിലൂടെ കയറ്റി ബ്ലൗസിന്റെ കെട്ട് കാൽവിരൽ കൊണ്ട് പൊട്ടിക്കുന്ന രംഗം
അവിടെവച്ച് അദ്ദേഹം പറഞ്ഞു ക്യാമറമാൻ മനോജ് പിള്ള വന്നത് . അന്ന് അദ്ദേഹം പറഞ്ഞു ആ രംഗം അദ്ദേഹം ചെയ്യാം എന്ന്.അത് ക്യാമറമാൻ മനോജ് പിള്ളയാണ് കാല് എടുത്ത് ബ്ലൗസിന്റെ കൊളുത്ത് ഇങ്ങനെ പൊട്ടിക്കുന്ന രംഗം ചെയ്തത് എന്ന്ശ്വേതാ മേനോൻ പറയുന്നു. സ്വാഭാവികമായും പ്രേക്ഷകർ കരുതുന്നത് മമ്മൂട്ടിയാണ് അത് ചെയ്തത് എന്ന്. സത്യത്തിൽ ആരംഗം ചെയ്തത് ക്യാമറമാൻ മനോജ് പിള്ള തന്നെയാണ് എന്നാണ് ഇപ്പോൾ ശ്വേതാ മേനോൻ വെളിപ്പെടുത്തിയിരിക്കുന്നത്.
ആ രംഗം കണ്ടപ്പോൾ അത് വളരെ മികച്ച രീതിയിൽ ഷൂട്ട് ചെയ്ത് എടുത്തപ്പോൾസംവിധയകാൻ രഞ്ജിത്ത് സൂപ്പർ എന്ന് പറഞ്ഞു കയ്യടിച്ചു അഭിനന്ദിക്കുകയായിരുന്നു. അതോടൊപ്പം ചീരുവിന്റെ ഭർത്താവ് വാതിൽ തുറന്നു വരുമ്പോൾ ചീരുവും അഹമ്മദ് ഹാജിയും കെട്ടിപ്പിടിച്ചിരിക്കുന്ന പെട്ടെന്ന് പിന്നോട്ട് മാറുന്നതുമായ ഒരു രംഗം ഷൂട്ട് ചെയ്ത കാര്യവും ശ്വേതാ മേനോൻ ഓർക്കുന്നുണ്ട്.
പല അഡൽട്ട് സീനുകളിലും മമ്മൂക്ക അതിൻറെ എക്സ്പ്രഷൻസ് മാത്രമാണ് ചെയ്യാറുള്ളത് . എന്നാൽ ആ ഒരു രംഗം അദ്ദേഹം 100% അർപ്പണബോധത്തോടെ പൂർണമായും ചെയ്തിരുന്നു . ഭർത്താവ് വാതിൽ തുറന്നു വരുമ്പോൾ ചീരുവും അഹമ്മദ് ഹാജിയും കൂടെ ചേർന്നിരിക്കുന്ന ഒരു രംഗമാണ്.
ആ രംഗ ഷൂട്ട് ചെയ്യാൻ വാതിൽ അടച്ചപ്പോൾ താൻ മമ്മൂക്കയോട് പറഞ്ഞു മമ്മൂക്ക ഞാ ഒന്ന് കെട്ടിപ്പിടിച്ചോട്ടെ. ആ രംഗ ഷൂട്ട് ചെയ്യുന്നതിനായിട്ടാണ് അങ്ങനെ ഒരു കാര്യം പറഞ്ഞത്. അദ്ദേഹം അതിന് സമ്മതം നൽകി അങ്ങനെയാണ് ആ രംഗം ഭംഗിയായി ഷൂട്ട് ചെയ്തതെന്ന് ശ്വേതാ മേനോൻ പറയുന്നു. പിന്നീട് ആ രംഗത്തിൽ മമ്മൂക്ക ആ രീതിയിൽ അഭിനയിക്കാൻ തയ്യാറായത് എങ്ങനെയെന്ന് സംവിധായകൻ രഞ്ജിത്ത് തന്നോട് ചോദിച്ചിരുന്നു അപ്പോൾ താൻ പറഞ്ഞു അത് മമ്മൂക്കയോട് ചോദിച്ചു അനുവാദം വാങ്ങിയിരുന്നു എന്ന്. മിടുക്കി എന്ന് പറഞ്ഞ് തന്നെ അഭിനന്ദിക്കുകയായിരുന്നു സംവിധായകൻ രഞ്ജിത്ത് എന്ന് ശ്വേതാ മേനോൻ പറയുന്നു.
കാമമ്മൂട്ടി എന്നും അത്തരത്തിൽ അല്പം പോലും അഡൾട്ടായിട്ടുള്ള വേഷങ്ങൾ ചെയ്യുന്നതിൽ നിന്നും പരമാവധി പിന്നോട്ട് മാറിനിൽക്കുന്ന ഒരു സ്വഭാവമുള്ള വ്യക്തിയാണ് . തന്റെ വ്യക്തിത്വത്തിന് മോശപ്പെടുത്തുന്ന ഒരു രീതിയിലുള്ള വേഷങ്ങളും അദ്ദേഹം ചെയ്യാറില്ല എന്നും ആരാധകർ കമൻറുകൾ പറയുന്നുണ്ട്. അതാണിത് ദേഹത്തിന്റെ വ്യക്തിത്വം എന്ന് പലരും പറയുന്നു.