ആ സിനിമയിൽ അച്ഛൻ തന്നെ ചെയ്യണം എന്ന് ആഗ്രഹിച്ചത് ഒരുപക്ഷേ മമ്മൂട്ടിയായിരിക്കും. ഷോബി തിലകന്

7221

മലയാള സിനിമയിലെപ്പോഴും തന്റെ നിലപാടുകൾ തുറന്നു പറഞ്ഞിട്ടുള്ള നടൻമാരിൽ പ്രമുഖനായ വ്യക്തിയായിരുന്നു തിലകൻ. പലപ്പോഴും എത്ര വലിയ നടനാണ് അപ്പുറത്ത് നിൽക്കുന്നത് എങ്കിലും യാതൊരു ബുദ്ധിമുട്ടും കൂടാതെ അദ്ദേഹം മറുപടികൾ തുറന്നു പറയുകയാണ് ചെയ്യാറുള്ളത്. സിനിമ നടനായ മമ്മൂട്ടിയോടും മോഹൻലാലിനോടും പോലും തന്റെ നിലപാട് വ്യക്തമാക്കാൻ തിലകൻ ശ്രദ്ധിച്ചിട്ടുണ്ട്. വ്യക്തമായി തോന്നുന്ന കാര്യം ആരുടെ മുഖത്ത് നോക്കിയും പറയാൻ യാതൊരു മടിയുമില്ലാത്ത സ്വഭാവമാണ് അദ്ദേഹത്തിന്റെ എന്നതാണ് സത്യം.. സിനിമ സംഘടനയായ അമ്മയോടു പോലും പലപ്പോഴും വിയോജിപ്പ് കാണിച്ചിട്ടുള്ള ഒരു വ്യക്തിയാണ് തിലകൻ.

എന്നാൽ അഭിനയത്തിലെ പെരുന്തച്ചൻ എന്നാണ് സിനിമ സംഘടനയിലുള്ള ഓരോരുത്തരും അദ്ദേഹത്തെ വിശേഷിപ്പിച്ചിട്ടുള്ളത്. ഇപ്പോഴിതാ അദ്ദേഹത്തെക്കുറിച്ച് മകനായ ഷോബി തിലകൻ പറയുന്ന വാക്കുകളാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. തിലകനേ പോലെ ഒരു സീനിയർ നടന്റെ പോസിറ്റീവ്നെസ്സും മറ്റും ദുൽഖറിനെ പോലെ പുതുമുഖമായ ഒരു നടൻ മനസ്സിലാക്കുവാൻ വേണ്ടിയാണ് ഉസ്താദ് ഹോട്ടൽ എന്ന സിനിമ തിലകൻ ഒപ്പം തന്നെ ദുൽഖർ ചെയ്യണമെന്ന് അണിയറ പ്രവർത്തകർ അടക്കമുള്ളവർ ആഗ്രഹിച്ചത്. അതിനു പിന്നിൽ മമ്മൂക്കയുടെ താൽപര്യമുണ്ടായിരിക്കും എന്നുള്ളതും ഏകദേശം ഉറപ്പാണ് എന്നാണ് ഷോബി തിലകൻ പറയുന്നത്.

ADVERTISEMENTS
READ NOW  മഞ്ജുവിനെ കാണുമ്പോൾ എനിക്ക് തോന്നുന്നത് എപ്പോഴും അങ്ങനെയാണ് തുറന്നുപറഞ്ഞ് ശോഭന

ഒരു സമയത്ത് സിനിമ മേഖലയിൽ നിന്നും വലിയ തോതിൽ തന്നെ എതിർപ്പുകൾ ഉണ്ടായിട്ടും തന്റേതായ നിലപാടിൽ ഉറച്ചുനിൽക്കുന്ന ഒരു വ്യക്തിത്വമായിരുന്നു തിലൻ . ഒരുകാലത്ത് തിരക്കുകളിൽ ജീവിച്ചിരുന്ന അദ്ദേഹം ഒരു സെറ്റിൽ നിന്നും അടുത്ത സെറ്റിലേക്ക് നിരന്തരം യാത്ര ചെയ്യുന്ന സാഹചര്യങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് തന്റെ സഹപ്രവർത്തകർ തന്നെ പറഞ്ഞിട്ടുണ്ട്.

ജീവിതത്തിന്റെ അവസാന നിമിഷം വരെ അദ്ദേഹം സിനിമയ്ക്ക് തന്നെയാണ് പ്രാധാന്യം നൽകിയത് അതുകൊണ്ടു തന്നെയാണ് അദ്ദേഹം എപ്പോഴും സിനിമയെ തന്റെ ജീവനായി കണ്ട് സ്നേഹിച്ചത്. എന്നാൽ തിലകൻ ഒരു സമയത്തു മാമമ്മൂട്ടിയുമായും കലഹിച്ചിട്ടുണ്ട് എന്നാണ് വാർത്തകൾ. അത് തിലകൻ തന്നെ പറഞ്ഞിട്ടുമുണ്ട്. മോഹൻലാലിനോട് ഒരിക്കലും തെറ്റിയിട്ടില്ല തന്നെ സുഖിപ്പിച്ചു നിർത്തുനാണ് സമീപനമാണ് ലാലിന്റേത് എന്ന് അദ്ദേഹം പറഞ്ഞിരുന്നു. എന്നാൽ അദ്ദേഹത്തിന്റെ മകൻ ഷോബി തിലകൻ പറയുന്നത് മാധ്യമങ്ങൾ പറയുമാണ് പോലെ അച്ഛനും മമ്മൂക്കയും തമ്മിൽ വലിയ പ്രശ്നങ്ങൾ ഇല്ലായിരുന്നു എന്നും അതുകൊണ്ടാണ് മമൂക്ക അച്ഛൻ വയ്യാതെ ആശുപത്രിയിൽ കിടന്ന സമായ്ഹ്റ് കാണാൻ വന്നത് അതെ പോലെ അന്ന് ദുൽഖരും വന്നത് എന്ന് അദ്ദേഹം പറയുന്നു.

READ NOW  പൃഥ്വിരാജ് ചിത്രത്തിലെ നായിക സംവിധായകനെതിരേ നടത്തിയ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ - പൃഥിയുടെ നിലപാട് ആരാഞ്ഞു സോഷ്യൽ മീഡിയയും മാധ്യമങ്ങളും

ദുൽഖറിന്റെ ആദ്യചിത്രമായ ഉസ്താദ് ഹോട്ടലിൽ തിലകൻ ദുൽഖർ സൽമാനോട് ഒപ്പം തന്നെ ഉണ്ടായിരിക്കണം എന്ന് ഒരുപാട് ആഗ്രഹിച്ചത് മമ്മൂക്ക തന്നെ ആയിരിക്കാം എന്നാണ് ഷോബി തിലകന് പറയുന്നത്. ദുൽഖർ സൽമാനോടൊപ്പം ആ ഒരു വേഷം ചെയ്യാൻ തിലകൻ തന്നെ വേണം എന്നുള്ളത് ഒരുപക്ഷേ മമ്മൂട്ടിയുടെ ഇടപെടൽ കൂടി ആയിരിക്കാം എന്നും തീർച്ചയായും താൻ അങ്ങനെ വിശ്വസിക്കുന്നുണ്ട് എന്നുമാണ് ഷോബി തിലകൻ പറയുന്നത്.

മുൻപ് താനും തിലകനും തമ്മിൽ ഉണ്ടായ അകൽച്ചക്ക് കാരണം മമ്മൂട്ടിയെ തിലകൻ മോശമായി പെരുമാറിയതാണ് എന്ന് ദിലീപും പറഞ്ഞിട്ടുണ്ട്. തിലകൻ ചേട്ടനോട് മമ്മൂക്കക് വികാര ദീനനായ സംസാരിച്ചപ്പോൾ മമ്മൂട്ടി കരഞ്ഞു എന്നും ആ കരച്ചിൽ കള്ളക്കരച്ചിൽ ആണ് എന്നു തിലകൻ പറഞ്ഞു അത് തനിക്ക് സഹിക്കാനായില്ല എന്ന് ദിലീപ് പറയുന്നു അന്ന് ആദ്യമായി താൻ തിലകനോട് കയർത്തു സംസാരിച്ചു എന്നും അന്ന് ദിലീപ് പറഞ്ഞിരുന്നു. പക്ഷേ മമ്മൂക്കയെ പറ്റി അങനെ പറയുന്ന കണ്ടപ്പോൾ വികാരപ്പുറത്തുണ്ടായതാണ് അത് എന്നും, തിലകൻ ചേട്ടനോട് അങ്ങനെ പറയരുതായിരുന്നു എന്ന് പിന്നീട് തോന്നിയിട്ടുണ്ട് എന്നും ദിലീപ് പറഞ്ഞിട്ടുണ്ട്.

READ NOW  "ഇന്ന് വരെ കാണാത്ത ഭാവങ്ങളായിരുന്നു ഞാൻ അന്ന് മമ്മൂട്ടിയുടെ മുഖത്ത് കണ്ടിരുന്നത് " ;ഞെട്ടിക്കുന്ന അനുഭവം തുറന്നു പറഞ്ഞു ശ്രീനിവാസൻ
ADVERTISEMENTS