ഞാനൊരു മരിറ്റൽ റേപ്പിന്റെ ഇരയായിരുന്നു. ബിഗ് ബോസ് ഫെയിം ശോഭ വിശ്വനാഥ്.കഞ്ചാവ് കേസിലെ പ്രതി,ബിസിനസ് വുമൺ ശോഭയുടെ ജീവിത വഴികൾ ഇങ്ങനെ.

26911

ബിഗ് ബോസ് സീസൺ 5 ലെ ഒരു മത്സരാർഥിയാണ് ശോഭ വിശ്വനാഥ്.അസാധാരണമായ നേതൃപാടവത്തിനും ബിസിനസ്സ് മേഖലയിലും പേരുകേട്ട ഒരു മികച്ച സംരംഭകയാണ് ശോഭാ വിശ്വനാഥ്. ശോഭയ്ക്ക് ചെറുപ്പം മുതലേ സംരംഭകത്വത്തോട് സഹജമായ അഭിനിവേശമുണ്ടായിരുന്നു. തനിക്ക് 20 വയസുള്ളപ്പോളാണ് ഒരു സംരംഭകയായി അവർ യാത്ര ആരംഭിച്ചത് , വർഷങ്ങളായി, രാജ്യത്തെ ഏറ്റവും വിജയകരവും സ്വാധീനമുള്ളതുമായ ബിസിനസ്സ് വനിതകളിൽ ഒരാളായി അവൾ സ്വയം ഉയർന്നു വന്ന സ്ത്രീയാണ് .

ശോഭ ഒരു വിവാഹ മോചിതയാണ്.താൻ ഒരു മാരിറ്റൽ റേപ്പിന്റെ ഇരയായിരുന്നുവെന്നു ശോഭ പറഞ്ഞിട്ടുണ്ട് . വളരെ വലിയ ഒരു ആല്‍ക്കഹോളിക് അടിക്റ്റ് ആയിരുന്നു ഭര്‍ത്താവ്. വളരെ താമസിച്ചു അര്‍ദ്ധരാത്രിയെത്തുന്ന  അയാളുടെ പ്രധാന വിനോദം തന്നെ ശാരീരികമായും ലൈഗികമായും ഉപദ്രവിക്കുക എന്നതായിരുന്നു എന്ന് ശോഭ പറയുന്നു.

ADVERTISEMENTS

പല രാത്രിയിലും താന്‍ അയാളെ ഭയന്ന് ബാത്‌റൂമില്‍ ഇരുന്നു ഉറങ്ങിയിട്ടുണ്ടെന്നു ശോഭ പറയുന്നു.ഒടുവില്‍ ഗത്യന്തരമില്ലാതെ പോലിസിനെ വിളിക്കേണ്ട ഗതികേട് പോലും തനിക്കുണ്ടായി എന്നും ശോഭ പറയുന്നു. മൂന്ന് വര്‍ഷത്തോളം അയാളുടെ ക്രൂരതകള്‍ സഹിച്ചു ആണ് താന്‍ ജീവിച്ചത് എന്നും വീടുകരെ വിസ്ധമിപ്പിക്കേണ്ട എന്നോര്‍ത്ത് പരമാവധി സഹിച്ചത് എന്നും ഒടുവില്‍ ഗത്യന്തരമില്ലാതെ താന്‍ രക്ഷപെടുകയയിരുന്നു എന്നും ശോഭ പറയുന്നു. താന്‍ ആതഹത്യ ചെയ്യാന്‍ ശ്രമിചിട്ടുണ്ടെന്നും ശോഭ പറയുന്നു .

READ NOW  തന്റെ ജീവിത ലക്‌ഷ്യം മാറ്റി വച്ച് പല ജോലികൾ ചെയ്ത ആ ചെറുപ്പക്കാരൻ.ഒടുവിൽ തന്റെ ലക്‌ഷ്യം സാധിച്ചു തമിഴ് സിനിമ ലോകത്തിലെ ജനപ്രിയ താരമാണ്.

ശോഭയുടെ ജീവിത യാത്ര അത്ര എളുപ്പമായിരുന്നില്ല.അവരുടെ പാതകൾ അത്യന്തം ദുർഘടം പിടിച്ച വഴിയിലൂടെയായിരുന്നു.2021 ജനുവരി 31 ന് തിരുവനന്തപുരത്തെ തുണിക്കടയിൽ നിന്ന് 400 ഗ്രാം കഞ്ചാവ് പിടികൂടിയതിനെ തുടർന്ന് ശോഭാ വിശ്വനാഥിനെ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ അറസ്റ്റ് ചെയ്തു.

എല്ലാ മാധ്യമങ്ങളിലും അത് വലിയ ചർച്ചയായിരുന്നു.

2021 ജനുവരിയിൽ തിരുവനന്തപുരത്തെ തുണിക്കടയിൽ നിന്ന് 400 ഗ്രാം കഞ്ചാവ് പിടികൂടി. കേരളത്തിലെ ഒരു സ്ത്രീയെ അറസ്റ്റ് ചെയ്തു. വീവേഴ്‌സ് വില്ലേജ് എന്ന സ്റ്റോർ നടത്തുന്ന ശോഭാ വിശ്വനാഥ് അന്നുതന്നെ ജാമ്യം നേടിയെങ്കിലും അവരുടെ ബിസിനസിനെ അത് സാരമായി ബാധിച്ചു.

സംഭവത്തെ തുടർന്ന് നീതി തേടി ശോഭ കേരള മുഖ്യമന്ത്രിക്കും പോലീസ് ഡയറക്ടർ ജനറലിനും കത്തെഴുതിയിരുന്നു. തുടർന്ന് മുഖ്യമന്ത്രി ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടു. ഏപ്രിലിൽ തിരുവനന്തപുരം ക്രൈംബ്രാഞ്ച് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് അമ്മിണിക്കുട്ടൻ എസ് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. കേസിൽ ശോഭയ്ക്ക് പങ്കില്ലെന്നും പ്രഥമ വിവര റിപ്പോർട്ടിൽ (എഫ്‌ഐആർ) നിന്ന് അവരുടെ പേര് ഒഴിവാക്കിയെന്നും വ്യക്തമാക്കി.

READ NOW  അമ്മയുടെ പഴയ വസ്ത്രമണിഞ്ഞു ഖുഷി കപൂർ . ഖുഷി കപൂറിനെ വാനോളം പുകഴ്ത്തി ശ്രീദേവി ആരാധകർ

ലോർഡ്‌സ് ഹോസ്പിറ്റൽ ഉടമ ഡോ.ഹരിദാസിന്റെ മകൻ ഹരീഷ്, വീവേഴ്‌സ് വില്ലേജിലെ ഔപചാരിക ജീവനക്കാരൻ വിവേക് രാജ് എന്നിവരെ കേസിൽ പ്രതികളാക്കുമെന്നും കോടതി അറിയിച്ചു.

ഹരീഷും ശോഭയും സുഹൃത്തുക്കളായിരുന്നു. ഹരീഷ് വിവാഹ അഭ്യർഥന നടത്തുകയും ആ നിർദ്ദേശം താൻ നിരസിച്ചതാണ് തന്നെ കഞ്ചാവ് കേസിൽ കുടുക്കാൻ പ്രേരിപ്പിച്ചതെന്നും ശോഭ തെളിയിച്ചു.ഹരീഷ് പദ്ധതിയിട്ടതു പോലെ ശോഭയെ കുടുക്കാനായി തുണിക്കടയിലെ മറ്റൊരു വനിതാ ജീവനക്കാരിയുടെ സഹായത്തോടെ വിവേക് കഞ്ചാവ് കടയിൽ ഒളിപ്പിച്ചതായും പോലീസ് കണ്ടെത്തി.

വര്ഷങ്ങളായി തൻ കെട്ടിപ്പടുത്ത തന്റെ ബിസിനസ്സും സംരംഭങ്ങളും വിട്ടു കളയാൻ അവർ ഒരുക്കമായിരുന്നില്ല.അതിനാൽ തന്നെ മാസങ്ങൾ നീണ്ട പോരാട്ടത്തിനൊടുവിൽ ശോഭ തന്റെ നിരപരാധിത്വം തെളിയിക്കുകയായിരുന്നു.

ADVERTISEMENTS