മലയാള സിനിമയിലെ ഇന്നുള്ള യുവതാരങ്ങളിൽ ഏറ്റവും പ്രതിഭാധനനായ നടനാണ് ഷൈൻ ടോം ചാക്കോ. ചുരുങ്ങിയ കാലം കൊണ്ട് തന്നെ നിരവധി മികവുറ്റ വേഷങ്ങൾ അദ്ദേഹം ചെയ്തിട്ടുണ്ട്.
9 വർഷം സംവിധായകൻ കമലിന്റെ അസിസ്റ്റൻറ് ആയിട്ട് വർക്ക് ചെയ്തതിനുശേഷം ആണ് ഷൈൻ ടോം ചാക്കോ മലയാള സിനിമയിലേക്ക് നടനായി രംഗപ്രവേശം ചെയ്തത്.
‘നമ്മൾ’ എന്ന ചിത്രത്തിൽ 2011ൽ ചെറിയൊരു വേഷം ചെയ്തുവെങ്കിലും അതൊരു അപ്രധാന വേഷമായിരുന്നു. 2011 ൽ പുറത്തിറങ്ങിയ ഗദ്ദാമ എന്ന ചിത്രത്തിൽ ആണ് ആദ്യമായി പ്രസക്തമായ ഒരു വേഷം ചെയ്തത്.
അതിനുശേഷം നിരവധി മലയാള സിനിമയുടെ ഭാഗമായിരുന്ന ഷൈൻ ടോം ചാക്കോ.
2014 ൽ രതീഷ് സദാനന്ദൻ സംവിധാനം ചെയ്ത ‘ഇതിഹാസ’ എന്ന ഫാന്റസി കോമഡി ചിത്രത്തിലൂടെ ആണ് ഷൈൻ ടോം ചാക്കോ ആദ്യമായി ഒരു നായകനായി മലയാള സിനിമയിലേക്ക് രംഗപ്രവേശം ചെയ്യുന്നത്.
ആ ചിത്രത്തിന് വളരെ പോസിറ്റീവായ പ്രേക്ഷക പ്രതികരണങ്ങൾ ലഭിച്ചിരുന്നു പിന്നീട് നിരവധി ചിത്രങ്ങളിൽ സഹനടനായും വില്ലനായും ചാക്കോ തൻറെ കഴിവ് തെളിയിച്ചു. അന്നെയും റസൂലും, ആൻ മരിയ കലിപ്പിലാണ്, ദം,കമ്മട്ടിപ്പാടം, ഗോദ, ടിയാൻ അങ്ങനെ നിരവധി ചിത്രങ്ങൾ ഷൈൻ ചാക്കോ സപ്പോർട്ടിംഗ് വേഷങ്ങളിലൂടെ തിളങ്ങി.
2019 ഇറങ്ങിയ ഇഷ്ക്ക് എന്ന ചിത്രത്തിലെ വില്ലൻ വേഷം ചാക്കോയുടെ കരിയറിലെ തന്നെ ഏറ്റവും മികച്ച വില്ലൻ വേഷങ്ങളിൽ ഒന്നാണ്. നിരൂപകിൽ നിന്നും വളരെയധികം പ്രശംസ ആ വേഷത്തിന് ഷൈൻ ടോം ചാക്കോക്ക് ലഭിച്ചിരുന്നു. മലയാളത്തിലെ എക്കാലത്തെയും മികച്ച വില്ലൻ മാരിൽ ഒന്നാണ് അത് എന്ന് പോലും ആരാധാകർ പറഞ്ഞിരുന്നു.
2021 ഇറങ്ങിയ കുറിപ്പ് എന്ന ചിത്രത്തിൽ വളരെ പ്രധാനപ്പെട്ട ഒരു വേഷം അദ്ദേഹം അവതരിപ്പിച്ചിരുന്നു. വളരെ മികച്ച പ്രേക്ഷകഭിപ്രായമാണ് ആ കഥാപത്രത്തിനു അദ്ദേഹത്തിന് ലഭിച്ചത്. മലയാളം കൂടാതെ തമിഴ് തെലുങ്ക് ചിത്രങ്ങളിലും ഷൈന്‍ ടോം ചാക്കോ അഭിനയിച്ചിട്ടുണ്ട്. വിജയ് നായകനായ ബീസ്ടിലും തെലുങ്കില്‍ നാനി കീര്‍ത്തി സുരേഷ് എന്നിവര്‍ നായികാ നായകന്മാരായ ദാസരയിലും ഷൈന്‍ മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.
അഭിനയ പ്രതിഭയാണെങ്കിലും പൊതുവേദികളിൽ ഉള്ള ഷൈനിൻറെ പ്രകടനത്തിന് അത്ര ആരാധക പിന്തുണയില്ല. പൊതുവേദിയിലുള്ള പ്രത്യേക രീതിയിലുള്ള പെരുമാറ്റവും അംഗചലനങ്ങളും ആണ് അദ്ദേഹത്തെ അത്ഭുതത്തോടെ നോക്കിക്കാണാൻ ആരാധകരെ പ്രേരിപ്പിക്കുന്ന ഘടകം.
പലപ്പോഴും അഭിമുഖങ്ങളിൽ വന്നിരുന്നു എന്തൊക്കെയാണ് പറയുന്നത് എന്ന് അദ്ദേഹത്തിന് തന്നെ വ്യക്തമാക്കാത്ത സാഹചര്യമുണ്ട്. അതോടൊപ്പം തന്നെ അവതാരകരോട് പെട്ടെന്ന് ദേഷ്യപ്പെടാനും പരസ്പരമായ വിരുദ്ധമായ കാര്യങ്ങൾ സംസാരിക്കുന്ന രീതിയിൽ അഭിമുഖ സമയത്ത് ഗോഷ്ടികൾ കാണിക്കുന്ന രീതിയും അദ്ദേഹത്തിനുണ്ട്.
ഇപ്പോൾ വൈറലാകുന്നത് ഈ അടുത്ത് ഒരു അഭിമുഖത്തിൽ സിഗരറ്റ് വലിക്കുന്നതിനെക്കുറിച്ച് അദ്ദേഹം പറയുന്നത് ചില കാര്യങ്ങളാണ്. സിഗരനെതിരെ പരസ്യം പറയുന്ന രാഹുദ്രാവിഡിനെ ഉദ്ദേശിച്ച് സംസാരിച്ച കാര്യം തെറ്റി പറഞ്ഞു രാഹുൽ ദ്രാവിഡ് എന്നുള്ളത് മാറ്റി രാഹുൽ ഗാന്ധി എന്ന പേര് ആവർത്തിച്ചു പറഞ്ഞു അദ്ദേഹം സംസാരിക്കുന്ന വീഡിയോ ആണ് ഇപ്പോൾ തരംഗമാകുന്നത്.
സിഗരറ്റ് വലിച്ചാൽ നിങ്ങൾ രോഗിയാകും എന്നുള്ള രീതിയിൽ ക്രിക്കറ്റ് താരം രാഹുൽ ദ്രാവിഡ് പറയുന്ന പരസ്യ വീഡിയോ രാഹുൽ ഗാന്ധിയാണ് പറയുന്നത് എന്ന് രീതിയിലാണ് ഷൈൻ ടോം ചാക്കോ സംസാരിക്കുന്നത്.
അദ്ദേഹം അഭിമുഖത്തിൽ പറയുന്ന കാര്യങ്ങൾ ഇപ്രകാരമാണ്. “സ്മോക്കിംഗ് ഈസ് ഇഞ്ചുറിസ് ടു ഹെൽത്ത് എന്നല്ലേ അല്ലേ? അപ്പോൾ അതെ എന്ന് ആരാധിക സമ്മതിക്കുന്നുണ്ട്. അദ്ദേഹം പറയുന്നതിന് എല്ലാം ആരാധിക ഭയന്നിട്ടാണോ എന്നറിയില്ല സമ്മതിക്കുകയും ചിരിക്കുകയുമാണ് ചെയ്യുന്നത്. അദ്ദേഹം തുടരുകയാണ്. ” എന്നാൽ ഞാനൊക്കെ ജനിച്ചു വളർന്ന കാലത്ത് ഈ കമ്പനികൾ നൽകിയിരുന്ന പരസ്യം ‘മെയ്ഡ് ഫോർ ഈച്ച അദർ’ വിൽസിന്റെ പരസ്യവാചകം ആണ്
“ബി എ മാൻ സ്മോക് ചാർമിനാർ” ഈ പരസ്യങ്ങളൊക്കെ കണ്ടു വളർന്ന ചെറുപ്പക്കാർ പിന്നെ ഓല മടല് വലിക്കുമോ ഷൈൻ ടോം ചാക്കോ ചോദിക്കുന്നു. ഗോഷ്ടികളിലൂടെയാണ് സംസാരിക്കുന്നതു എങ്കിലും ഷൈൻ പറയുന്ന കാര്യങ്ങൾ വസ്തുതയാണ്.
“എന്നിട്ട് ഇതൊക്കെ ചെറുപ്പക്കാരാ തുടങ്ങിയത് എന്ന് പറഞ്ഞാൽ എങ്ങനെ സമ്മതിക്കും. ഇതൊക്ക പറഞ്ഞു പരസ്യം അഭിനയിച്ച് കാശ് എണ്ണി വാങ്ങിയവർ ഉണ്ടിവിടെ.
പിന്നെ അവര് പറയുന്നത് നമ്മൾ എപ്പോഴും പരസ്യത്തിന് കാശ് ചെലവാക്കേണ്ട കാര്യമില്ല ആളുകൾ അഡിക്റ്റ് ആകുന്നവരെ കാശ് ചെലവാക്കിയാൽ മതി. പിന്നെ ‘നോ സ്മോക്കിംഗ്’ എന്ന ബോർഡ് ആണ് പരസ്യം. ഷൈൻ പറയുന്നു.
എനിക്കൊക്കെ ‘നോ സ്മോക്കിംഗ്’ എന്ന ബോർഡ് കാണുമ്പോൾ തന്നെ ഒരു സിഗരറ്റ് വലിക്കാൻ തോന്നും ഷൈൻ ടോം ചാക്കോ പറയുന്നു.
ആൾക്കാർ അത് വാങ്ങി ഉപയോഗിച്ച് അഡിക്ട് ആകാൻ ഇവിടെ എല്ലാവരും പരസ്യം ചെയ്തു നിറയെ കാശ് വാങ്ങിയിട്ടുണ്ട്.
രാഹുൽഗാന്ധി പറയും പെട്ടെന്ന് റൺഔട്ട് ആകാതിരിക്കാൻ സിഗരറ്റും ബീഡിയും ഉപേക്ഷിക്കു എന്ന് പക്ഷേ അയാൾ വേർഡ് കപ്പ് കളിക്കുമ്പോൾ ധരിക്കുന്നത് സിഗരറ്റ് കമ്പനി നൽകുന്ന ടി ഷർട്ട് ആണ് ഷൈൻ പറയുന്നു.
ഈ വീഡിയോയ്ക്ക് ഇപ്പോൾ നിറയെ ട്രോളുകൾ ആണിപ്പോൾ. എഡോ രാഹുൽ ഗാന്ധിയല്ല രാഹുൽ ദ്രാവിഡാണ് എന്നൊക്കെയുള്ള രസകരങ്ങളായ ട്രോളുകൾ ആണ് ഇപ്പോൾ നിറയുന്നത്. ഈശ്വര ഇതും എന്റെ തലയിലോ എന്ന് രാഹുൽ ഗാന്ധി ആലോചിച്ചിരിക്കുന്ന ട്രോളും വൈറലാവുന്നു.
വീഡിയോ കാണാം.
https://www.youtube.com/shorts/AGu6SGbTRuk