മോഹൻലാലിൻറെ ഇപ്പോഴത്തെ അഭിനയത്തെ രൂക്ഷമായി വിമർശിച്ച് ഷൈൻ പറഞ്ഞത്.

17559

മലയാളികൾക്ക് വളരെ സുപരിചിതനായ നടനാണ്  ഷൈൻ ടോം ചാക്കോ. ഇന്ന് മലയാള സിനിമയിലെ ഏറ്റവും തിരക്കുള്ള നടന്മാരിൽ ഒരാളാണ് ഷൈൻ ടോം ചാക്കോ.അസിസ്റ്റന്റ് ഡയറക്ടർ ആയി സിനിമ പ്രവർത്തനം തുടങ്ങിയ ഷൈൻ ഇടയ്ക്കു ഗുരുതരമായ വിവാദങ്ങൾ സൃഷ്ടിച്ചു അല്പം പുറകോട്ട് മാറിയെങ്കിലും അതി ശക്തമായ ഒരു തിരിച്ചു വരവാണ് നടത്തിയിരിക്കുന്നത് ഇഷ്ക്ക് എന്ന ചിത്രത്തിലെ വില്ലൻ കഥാപാത്രമാണ് നടന് വലിയൊരു കരിയർ ബ്രെക്ക് സമ്മാനിച്ചത്.

തുടർന്ന് വില്ലനായും സഹ നടനായും ഷൈൻ തന്റേതായ സ്ഥാനം ഇപ്പോൾ മലയാള സിനിമയിൽ നിലനിർത്തി പോരുന്നുണ്ട് ഇപ്പോൾ ലഭിക്കുന്ന കഥാപാത്രങ്ങൾ അല്പം വില്ലൻ ടൈപ്പിലുള്ളതായിരുന്നുവെങ്കിൽ പോലും അതെല്ലാം അതിമനോഹരമായ രീതിയിൽ പകർനാട്ടം നടത്തുവാൻ താരത്തിന് സാധിച്ചിട്ടുണ്ട്. താരത്തിന്റെ അഭിമുഖങ്ങളെല്ലാം തന്നെ വൈറലായി മാറാറുണ്ട്. യാതൊരു മറയുമില്ലാതെ കാര്യങ്ങളെ വെട്ടി തുറന്നു പറയുന്ന രീതിയാണ് ഷൈനിനുള്ളത്

ADVERTISEMENTS
   
READ NOW  'സുമിത്ര'യുടെ ജീവിതത്തിൽ വീണ്ടും വഴിത്തിരിവ്; മീര വാസുദേവൻ മൂന്നാം വിവാഹവും വേർപെടുത്തി; "ഇപ്പോൾ ഞാൻ സിംഗിളാണ്, സമാധാനത്തിലാണ്"

പലപ്പോഴും അഭിമുഖങ്ങളിൽ താരം പറയുന്ന പല കാര്യങ്ങളും വലിയതോതിൽ ആരാധകർ ഏറ്റെടുക്കുകയാണ് ചെയ്യാറുള്ളത്. അത്തരത്തിൽ ഇപ്പോൾ അഭിമുഖത്തിൽ മോഹൻലാലിനെ കുറിച്ച് പറയുന്ന ചില കാര്യങ്ങളാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്.തനിക്ക് പ്രിയപ്പെട്ട നടനാണ് മോഹൻലാൽ എന്ന് ഷൈൻ ടോം ചാക്കോ തുറന്നു പറയുന്നു .മോഹൻലാൽ അഭിനയിക്കുമ്പോൾ അതിൽ നടനെ കാണാൻ സാധിക്കുമായിരുന്നില്ല എന്നും എന്നാൽ ഇപ്പോൾ കാണാൻ സാധിക്കുന്നത് നടനെ മാത്രമാണ് എന്നും അദ്ദേഹം പറയുന്നുണ്ട്.

അദ്ദേഹം അന്ന് അഭിനയിച്ച ആ സമയങ്ങളിൽ മോഹൻലാലിൽ ഒരു നടനെ കണ്ടിട്ടില്ല എന്നും, ഒന്നുകൂടി എടുത്തു പറയുകയാണ് ആ സമയങ്ങളിൽ എന്ന് ഷൈൻ ടോം ചാക്കോ പറയുന്നുണ്ട്. ഷൈൻ ഉദ്ദേശിച്ചത് തൊണ്ണൂറുകളിലെ മോഹൻലാലിനെ ആകാം എന്നാൽ  ഈ സമയങ്ങളിൽ കഥാപാത്രങ്ങളെ കാണുന്നില്ല എന്നും താരത്തെ മാത്രമാണ് കാണുന്നത് എന്നും പറയുന്നുണ്ട്. കിരീടം ഒക്കെ തിയേറ്ററിൽ പോയി കാണുന്ന സമയത്ത് കീരിക്കാടൻ ജോസിനെ ഒന്നും ആർക്കും തോൽപ്പിക്കാൻ സാധിക്കില്ല സേതുമാധവ എന്ന് ആളുകൾ വിളിച്ചു പറയുന്നത് കേട്ടിട്ടുണ്ട്. എന്നാൽ ഇപ്പോൾ നമുക്ക് അറിയാം പടം തുടങ്ങുമ്പോൾ തന്നെ എത്ര ലക്ഷം ആളുകൾ വന്നാലും അടിച്ചിടും എന്ന് .

READ NOW  ആ മോശം അനുഭവങ്ങൾ കൊണ്ടാണ് സിനിമ ഉപേക്ഷിച്ചത് : ആത്മഹത്യ പോലും ചിന്തിച്ചു - ദാദാ സാഹിബിൽ മമ്മൂട്ടിയുടെ നായികയായ രമ്യയുടെ വെളിപ്പെടുത്തൽ

ഇപ്പോൾ ആറാടുകയാണ് എന്ന് അവതാരകൻ പറഞ്ഞപ്പോൾ ആറാടുകയാണ് എങ്കിൽ അത് കഥാപാത്രമായിട്ട് വേണമെന്നും അത് നമ്മളെ കാണിച്ചുതന്നത് ആരോ അവർ എന്നുമാണ് അദ്ദേഹം പറയുന്നത്. മോഹൻലാലിന്റെ പഴയ അഭിനയം ഇപ്പോൾ നഷ്ടമായി എന്നധ്വനി തന്നെയാണ് ഷൈനിന്റെ സംസാരത്തിൽ വ്യക്തമാകുന്നത് .

ഷൈൻ ടോം ചാക്കോയുടെ ഈ പരാമർശം വളരെ  വേഗം തന്നെ ശ്രദ്ധ നേടുകയായിരുന്നു ചെയ്തത്. അദ്ദേഹം പറഞ്ഞത് 100% സത്യമാണ് എന്നും പലരും പറയാൻ ആഗ്രഹിച്ച കാര്യങ്ങൾ തന്നെയാണ് നടൻ ധൈര്യത്തോടെ തുറന്നു പറഞ്ഞതന്നും ചിലർ  വീഡിയോയുടെ താഴെ കമന്റുകളിലൂടെ പറയുന്നുണ്ട്.വലിയ ബുദ്ധിമുട്ടുകൾ ഇപ്പോൾ മോഹൻലാലിന്റെ അഭിനയത്തിൽ കാണാൻ സാധിക്കുന്നുണ്ട് എന്നും ആ പഴയ സ്വഭാവികത നഷ്ടമായി എന്നും ചിലർ കമന്റുകളിലൂടെ പറയുന്നു.

ADVERTISEMENTS