ഷാരൂഖിന്റെ മൂന്നാമത്തെ മകൻ അബ്രാം അദ്ദേഹത്തിന്റെ മൂത്ത മകന് പതിനഞ്ചാം വയസ്സിൽ ഉണ്ടായതാണ് – ഗോസിപ്പുകൾക്ക് ഷാരൂഖിന്റെ മറുപടി

52451

ബോളിവുഡിലെ അനിഷേധ്നായ നടനാണ് കിംഗ് ഖാൻ എന്നറിയപ്പെടുന്ന ഷാരൂഖ് ഖാൻ. അദ്ദേഹത്തിന്റെ അഭിനയ മികവ് മാത്രമല്ല, കുടുംബത്തോടുള്ള അചഞ്ചലമായ സ്നേഹവും അദ്ദേഹത്തിന്റെ ആരാധകരെ എന്നും വിസ്മയിപ്പിച്ചിട്ടുണ്ട്. ഓരോ ഈദിനും അദ്ദേഹത്തിന്റെ ദശലക്ഷക്കണക്കിന് ആരാധകർ അദ്ദേഹത്തിന്റെ വീടായ മന്നത്തിന് പുറത്ത് ഒത്തുകൂടുകയും മണിക്കൂറുകളോളം കാത്തിരിക്കുകയും ചെയ്യുന്നതു അദ്ദേഹത്തെ ഒരു നോക്ക് കാണാൻ ആണ്. ഷാരൂഖിന്റെ എളിമയുള്ള സംസാരവും പ്രവർത്തിയും അതോടൊപ്പം കുടുംബത്തോടുള്ള സ്‌നേഹവും അദ്ദേഹത്തിന് ആരാധകരിൽ നിന്ന് വളരെയധികം സ്‌നേഹം നേടിക്കൊടുക്കുന്നുണ്ട്.

ബോളിവുഡിലെ ബാദ്‌ഷാ ഷാരൂഖ് ഖാൻ 1991 ഒക്‌ടോബർ 25-ന് തന്റെ കാമുകിയായ ഗൗരിയെ വിവാഹം കഴിച്ചു. 1997-ൽ ഈ ദമ്പതികൾ ഒരു ആൺകുഞ്ഞിന്റെ ജന്മം നൽകി. 2000ൽ ഷാരൂഖും ഗൗരിയും തങ്ങളുടെ മകൾ സുഹാനയെ ലോകത്തേക്ക് സ്വാഗതം ചെയ്തിരുന്നു. 2013 ൽ, വാടക ഗർഭധാരണത്തിലൂടെ തന്റെ ഇളയ മകൻ അബ്രാമിന്റെ ജനനം പ്രഖ്യാപിച്ച് നടൻ രാജ്യത്തെ അത്ഭുതപ്പെടുത്തിയിരുന്നു.

ADVERTISEMENTS
READ NOW  മദ്യലഹരിയിൽ സഞ്ജയ് ദത്തു ആ വൃത്തികേട് ചെയ്തപ്പോൾ ശ്രീദേവി ചെയ്തത്. അതോടെ അയാളോടൊപ്പം അഭിനയിക്കുന്നത് നിർത്തി.

എന്നിരുന്നാലും, അബ്രാമിന്റെ ജനനത്തിനു ശേഷം, ഷാരൂഖ് ഖാന്റെ മൂത്ത മകൻ ആര്യൻ ഖാന്റെ പ്രണയ സന്തതിയാണ് ആ കുട്ടി എന്ന രീതിയിൽ അഭ്യൂഹങ്ങൾ പരന്നിരുന്നു. തന്റെ വാക്കുകൾ ഒരിക്കലും പിൻവലിക്കാത്ത ഷാരൂഖ്, വാൻകൂവറിലെ ഒരു TED ടോക്കിൽ പങ്കെടുത്ത സമയത്ത് ഇത്തരത്തിൽ തന്റെ കുടുംബത്തിനെതിരെ ഉള്ള മോശമായ കിംവദന്തികളെ അഭിസംബോധന ചെയ്തിരുന്നു. അതേക്കുറിച്ച് സംസാരിക്കുമ്പോൾ, അദ്ദേഹം പങ്കുവെച്ചത്:

“നാലു വർഷം മുമ്പ്, ഞാനും എന്റെ പ്രിയ ഭാര്യ ഗൗരിയും (ഖാൻ) മൂന്നാമതൊരു കുട്ടി വേണമെന്ന് തീരുമാനിച്ചു. അന്ന് 15 വയസ്സുള്ള ഞങ്ങളുടെ ആദ്യത്തെ മകന് പ്രണയ ബന്ധത്തിൽ ഉണ്ടായ കുട്ടിയാണ് അവൻ എന്ന് ഇന്റർനെറ്റിൽ അന്ന് വാർത്തകൾ ഉണ്ടായി. അതിനെ സാദൂകരിക്കാൻ വേണ്ടി റൊമേനിയയിൽ വച്ച് അവൻ ഓടിക്കൊണ്ടിരിക്കുന്ന കാറിൽ  ഒരു പെൺകുട്ടിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നു എന്ന രീതിയിൽ ഒരു ഫേക്ക് വീഡിയോ ആരോ പ്രചരിപ്പിച്ചിരുന്നു.

READ NOW  ലഹരിമരുന്ന് കേസിൽ ആര്യൻ ഖാൻ 'ബലിയാട്' ആയിരുന്നില്ലെന്ന് സമീർ വാങ്കഡെ; ഷാരൂഖ് ഖാന്റെ ചാറ്റുകൾ ചോർത്തിയെന്ന ആരോപണവും നിഷേധിച്ചു.

കിംവദന്തികൾ തനിക്കും കുടുംബത്തിനും എത്രമാത്രം അസ്വസ്ഥതയുണ്ടാക്കിയെന്ന് വെളിപ്പെടുത്തിക്കൊണ്ട് ഷാരൂഖ് തുടർന്നു:

“ഞങ്ങൾ ഒരു കുടുംബമെന്ന നിലയിൽ വളരെ അസ്വസ്ഥരായിരുന്നു. ഇപ്പോൾ 19 വയസ്സുള്ള എന്റെ മകൻ, നിങ്ങൾ അവനോട് ‘ഹലോ’ എന്ന് പറയുമ്പോൾ പോലും, അവൻ തിരിഞ്ഞു നിന്ന് പറയുന്നു, ‘പക്ഷേ, സഹോദര എനിക്ക് യൂറോപ്യൻ ഡ്രൈവിംഗ് ലൈസൻസ് പോലും ഇല്ലായിരുന്നു. ഇന്നും അവൻ ആ ഗോസ്സിപ്പുകളുടെ ഷോക്കിൽ ആണ് എന്നും ഷാരൂഖ് പറയുന്നു. ‘.”

ADVERTISEMENTS