
നടിയെ ആക്രമിച്ച കേസിൽ വിധി വരാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, നടൻ ദിലീപിനെ ശക്തമായി പിന്തുണച്ചുകൊണ്ട് സംവിധായകൻ ശാന്തിവിള ദിനേഷ് രംഗത്ത്. ദിലീപിനെതിരെ തെളിവുകളില്ലെന്നും അദ്ദേഹം കുറ്റവിമുക്തനാകുമെന്നും ‘ഡിഎൻഎ ന്യൂസിന്’ നൽകിയ അഭിമുഖത്തിൽ അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. ദിലീപിനെ കുടുക്കാൻ സിനിമാ മേഖലയിലെയും പോലീസിലെയും ചിലർ ചേർന്ന് നടത്തിയ ഗൂഢാലോചനയാണ് ഈ കേസ് എന്ന് അദ്ദേഹം ആരോപിച്ചു.
കേസിന്റെ തുടക്കം മുതൽ ദുരൂഹതകളുണ്ടെന്നാണ് ശാന്തിവിള ദിനേഷിന്റെ വാദം. “ലോകത്തൊരിടത്തും കേട്ടുകേൾവിയില്ലാത്ത കാര്യങ്ങളാണ് ഈ കേസിൽ നടന്നത്. ആക്രമിച്ച ശേഷം നടിയോട് എവിടെയാണ് ഇറക്കേണ്ടതെന്ന് ചോദിക്കുന്ന അക്രമികളെ എവിടെയെങ്കിലും കണ്ടിട്ടുണ്ടോ? അത്രയും ‘മനസ്സാക്ഷി’ ഉള്ളവരാണോ പൾസർ സുനിയും സംഘവും?” അദ്ദേഹം ചോദിക്കുന്നു. താൻ ഇത്തരത്തിൽ പറഞ്ഞപ്പോൾ ലാൽ എന്നോട് ചോദിച്ചത് ഞാൻ നിനക്ക് ഒരു ഡേറ്റ് തന്നതല്ലാതെ നിനക്ക് ഞാൻ ഒരു ദ്രോഹവും ചെയ്തിട്ടില്ല എന്നാണ്, അത് കൂടാതെ തന്റെ അടുത്ത സ്നേഹിതന്റെ മകളാണ് ആക്രമിക്കപ്പെട്ട നടി തന്റെ ആദ്യ സിനിമയിലെ നായികയും ആയിരുന്നു. അവൾ എന്നെ ദിനേശേട്ട എന്ന് വിളിക്കുന്നത് അത്രയും മധുരമായിട്ടാണ് അവളെ ഞാൻ ഒരു അനിയത്തിക്കുട്ടിയെ പോലെ കൊണ്ട് നടന്നിരുന്നു എന്നും ശാന്തിവിള ദിനേശ് പറയുന്നു .
ഇതെല്ലം കഴിഞ്ഞിട്ടും അവളെ പറ്റി ഒക്കെ എതിർത്ത് ഞാൻ പലപ്പോഴും സംസാരിച്ചിട്ടും എന്റെ സിനിമ ബംഗ്ലാവിൽ ഔതയുടെ പ്രൊഡക്ഷൻ കൺഡ്രോളരെ കണ്ടപ്പോൾ ദിനേശേട്ടന് സുഖമാണോ എന്നവൾ ചോദിച്ചു.ശാന്തിവിള ദിനേശ് പറയുന്നു. നടിയെ ഇറക്കിവിട്ടത് ലാലിന്റെ വീടിന് മുന്നിലാണെന്നതും, ആ സമയത്ത് സ്ഥലം എം.എൽ.എയെയോ പോലീസിനെയോ അറിയിക്കാതെ നിർമ്മാതാവ് ആന്റോ ജോസഫിനെ വിളിച്ചുവരുത്തിയതും ആന്റോ ജോസഫ് വന്നു ആ സ്ഥലത്തെ എം എൽ എ യെ വിളിക്കാതെ തൃക്കാക്കര എം എൽ എ പി ടി തോമസിനെ വിളിച്ചതും സംശയകരമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

നമ്മൾ പിന്നീടറിയുന്നു ഈ പൾസർ നടിയുടെ വീട്ടിൽ നിരന്തരമായി ചെല്ലുന്ന ആളാണ് എന്ന് ,അവരെ ജിമ്മിൽ കൊണ്ട് പോകുന്നതും അവരുടെ അമ്മയെ എമാർക്കെറ്റിൽ കൊണ്ട് പോകുന്നതും പച്ചക്കറി വാങ്ങാൻ സഹായിക്കുന്നതുമൊക്കെ ചെയ്യുന്ന ആൾ ആണ് എന്ന്. ജയിലിലായി പൾസർ ഒരുമാസം ശേഷം ഒന്നരക്കോടി തന്നില്ലേൽ രണ്ടു കോടി തരാൻ വേറെ ആളുണ്ട് ദിലീപിന്റെ പേര് പറയും എന്ന് പൾസർ സുനി നാദിർഷയോട് പറയുന്നു.ദിലീപിനെ വിളിച്ചിട്ടു കിട്ടാതെ ആണ് നാദിര്ഷയെ വിളിച്ചത് ,മലയാളികൾ മണ്ടന്മാരായതു കൊണ്ടാണ് ഇതൊന്നും ചർച്ച ചെയ്യാത്തത് എന്ന് ശാന്തിവിള പറയുന്നു. ദിലീപ് ഡിജിപി ബെഹ്‌റയെ വിളിച്ചപ്പോൾ അദ്ദേഹം പറയുന്നു അവൻ ഇനിയും വിളിക്കും അപ്പോൾ അത് റെക്കോർഡ് ചെയ്യണം എന്ന് ,എന്നാൽ അദ്ദേഹം പോലും ചോദിക്കുന്നില്ല ജയിലിൽ കിടക്കുന്നവർ എങ്ങനെ വിളിക്കും എന്ന് അങ്ങനെ പൾസർ വീണ്ടും വിളിക്കുന്നു രണ്ടു കോടി തരാൻ വേറെ ആളുണ്ട് എന്നും അല്ലേൽ ദിലീപിന്റെ പേര് പറയും എന്ന് ,എന്നിട്ടും ആരും ചോദിച്ചില്ല ഒന്നരക്കോടി ദിലീപ് തന്നില്ലേൽ രണ്ടു കോടി തരാം എന്ന് ആരാണ് പറഞ്ഞത് എന്ന്.
ദിലീപ് മണ്ടനാണ് എന്ന് താൻ പറയാൻ ഒരു കാരണം ഉണ്ട് ,ദിലീപ് കൊടുത്ത കേസിൽ ചില കാര്യങ്ങൾ സംസാരിക്കാനുണ്ട് എന്ന് പറഞ്ഞു പറ്റിച്ചു പോലീസ് അയാളെ വിളിച്ചു അയാൾ എന്നാൽ തന്റെ വക്കീലിനോട് പോലും ചോദിക്കാതെ ദിലീപ് പോയി എന്നും അയാളെ ഇടിച്ചു അകത്തിട്ടു എന്നും ശാന്തിവിള പറയുന്നു. എല്ലാം മുൻകൂട്ടി പ്ലാൻ ചെയ്തിരിക്കുകയാണ്. നേരത്തെ ഡി ജി പി ആയിരുന്ന സെൻകുമാർ വിരമിക്കുന്നതിനു മുൻപ് 3 തവണ പറഞ്ഞിരുന്നു നടി അക്രമിക്കപേപ്റ്റ വിഷയവുമായി ബന്ധപ്പെട്ടു തന്റെ മുന്നിൽ വന്ന ഒരു ഫയലിലും ദിലീപൈൻ സൂചിപ്പിക്കുന്ന ഒന്നുമില്ല എന്ന്. സെൻകുമാർ എന്ന് പെൻഷനായോ അതിന്റെ മൂന്നാമത്തെ ദിവസമാണ് ഈ കളി നടത്തിയത്.
മുഖ്യമന്ത്രിയെ ട്രാപ്പിലാക്കി ഡിജിപി സന്ധ്യ ആണ് ആണ് ഇതിനു പിന്നിൽ. റിപ്പോർട്ടറിലെ അരുണും റോഷിപാലും ചേർന്ന് ഒരു ഒളിക്യാമറ നാടകം നടത്തി പൾസർ സുനി അപ്പോൾ കുറെ തെളിവുതുമായി വന്നു പറയുകയാണ് നിങ്ങൾ എത്ര അന്വോഷിച്ചാലും ഒന്നും കിട്ടില്ല കാരണം എൻ്റെ കയ്യിൽ ഇരിക്കുകയാണ് ഒറിജിനൽ സിം എന്റെ കയ്യി ഉണ്ട് മെമ്മറി കാർഡ് എന്റെ കയ്യിൽ ഉണ്ട് എന്ന് ,ഇത് കേസ് നീട്ടാനൊരു ബുദ്ധിയായിരുന്നു എന്നാൽ കോടതി അനുവദിച്ചില്ല എന്ന് ശാന്തിവിള ദിനേശ് പറയുന്നു.കേരളത്തിലെ പോലീസ് സത്യാ സന്ധരാണേൽ രണ്ടു ഐഡി കൊടുത്തിട്ടു നിന്റെ കയ്യിൽ ഒറിജിനൽ മേമ്മമാരി കാർഡുണ്ടോ എവിടെടാ എടുക്കട എന്ന് പറഞ്ഞോ ഇല്ലല്ലോ .. ഇതിൽ നിന്നെല്ലാം മനസിലാക്കുന്നത് അതിജീവിതയെ പീഡിപ്പിച്ച ഒരാളെയും ശിക്ഷിക്കണം എന്നില്ല ആകെ ചെയ്യേണ്ടത് ദിലീപിനെ ശിക്ഷിക്കുക എന്നതാണ്.
ഈ ജഡ്ജ് ഹണി എം വർഗീസ് തൃശൂർ സി പി എം ജില്ലാ സെക്രട്ടറിയുടെ മകളാണ് ജഡ്ജി കമൽ പാഷ ആരെയും നല്ലത് പറയാത്ത ആളാണ് പക്ഷേ തന്റെ അച്ഛന്റെ പാർട്ടിയിൽ പെട്ട ആളുകളെ ഒരു കേസിൽ പോലും പക്ഷം ചേരാതെ നിൽക്കുന്ന ജഡ്‌ജി ആണ് എന്നു അവരുടെ നിരവധി കേസ് ഫയലുകളിൽ നിന്നാണ് അദ്ദേഹം പറഞ്ഞത്. ദിലീപിന് എവിടെയോ ഒരു ഭാഗ്യം ഉള്ളത് കൊണ്ടുമാണ് ഇതുപോലെ നിയമം വിറ്റു കളിക്കാതെ ഒരു ജഡ്ജ് വന്നത് എന്നും ശാന്തിവിള ദിനേശ് പറയുന്നത്.
ബാലചന്ദ്രകുമാറിനെതിരെ ഗുരുതര ആരോപണം
കേസിലെ നിർണ്ണായക വെളിപ്പെടുത്തലുകൾ നടത്തിയ സംവിധായകൻ ബാലചന്ദ്രകുമാറിനെതിരെയും ശാന്തിവിള ദിനേഷ് രൂക്ഷവിമർശനം ഉന്നയിച്ചു. ബാലചന്ദ്രകുമാറിനെ തനിക്ക് വർഷങ്ങൾക്ക് മുൻപ് അറിയാം അയാളുടെ വീട്ടിൽ പോയിട്ടുണ്ട് ദിലീപിന്റെ പണം കൊണ്ടാണ് വീട് വെച്ചതെന്നും, മാസം തോറും സാമ്പത്തിക സഹായം കൈപ്പറ്റിയിരുന്നെന്നും ബാലചന്ദ്രകുമാർ തന്നോട് പറഞ്ഞിരുന്നു . “ദിലീപിന്റെ സിനിമകൾ പരാജയപ്പെട്ട സമയത്ത്, താൻ സംവിധാനം ചെയ്യുന്ന സിനിമ ഉടൻ നടക്കില്ലെന്ന് ദിലീപ് അറിയിച്ചതാണ് ബാലചന്ദ്രകുമാറിനെ പ്രകോപിപ്പിച്ചത്. അയാൾ അന്ന് എന്നെ വിളിച്ചിരുന്നു രണ്ടു സിനിമകൾ കഴിഞ്ഞേ എന്റെ സിനിമ ചെയ്യുള്ളു എന്ന് അതുകൊണ്ടു ഞാൻ ഇനി ആ സിനിമ ചെയ്യുന്നില്ല ഇന്ന് മുതൽ ദിലീപിനെതിരെ ഇറങ്ങുകയാണ് എന്ന്. അന്ന് ദിലീപിന്റെ അനുജനെ വിളിച്ചപ്പോൾ ദിലീപിന്റെ സിനിമകൾ ഒന്നും ഓടുന്നില്ല അത് കൊണ്ട് ഓടുന്ന രണ്ടു സിനിമകൾ ചെയ്തിട്ട് ഇയാളുടെ സിനിമ ചെയ്യാം എന്ന് ചേട്ടൻ പറഞ്ഞു അതിൽ തെറ്റി പിരിഞ്ഞു പോയതാണ് എന്ന് അയാൾ പറഞ്ഞു. തുടർന്നാണ് അയാൾ ദിലീപിനെതിരെ തിരിഞ്ഞത്,” ശാന്തിവിള ദിനേഷ് പറഞ്ഞു. ബാലചന്ദ്രകുമാറിന്റെ വിശ്വാസ്യത ചോദ്യം ചെയ്യുന്ന പല അനുഭവങ്ങളും തനിക്കുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പോലീസിനും മാധ്യമങ്ങൾക്കും എതിരെ
അന്വേഷണ ഉദ്യോഗസ്ഥരെയും മാധ്യമങ്ങളെയും അദ്ദേഹം വിമർശിച്ചു. എ.ഡി.ജി.പി ബി. സന്ധ്യ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിച്ച് ദിലീപിനെ അറസ്റ്റ് ചെയ്യിക്കുകയായിരുന്നുവെന്നാണ് അദ്ദേഹത്തിന്റെ വാദം. “മുഴുവൻ പ്രതികളെയും പിടികൂടി എന്ന് പറഞ്ഞ മുഖ്യമന്ത്രിക്ക് പിന്നീട് ദിലീപിനെ അറസ്റ്റ് ചെയ്യേണ്ടി വന്നത് ഉദ്യോഗസ്ഥരുടെ സമ്മർദ്ദം മൂലമാണ്. ഏഴ് വർഷമായിട്ടും ദിലീപിനെതിരെ കൃത്യമായ തെളിവ് കണ്ടെത്താൻ പോലീസിന് കഴിഞ്ഞിട്ടില്ല,” അദ്ദേഹം പറഞ്ഞു.
‘മാനനഷ്ടക്കേസ് കൊടുക്കണം’
ദിലീപ് കുറ്റവിമുക്തനായാൽ, തന്നെ വേട്ടയാടിയ ഉദ്യോഗസ്ഥർക്കും മാധ്യമപ്രവർത്തകർക്കും എതിരെ 10 കോടി രൂപയുടെ മാനനഷ്ടക്കേസ് നൽകണമെന്നാണ് ശാന്തിവിള ദിനേഷിന്റെ ഉപദേശം. “അയാളുടെ കരിയർ നശിപ്പിച്ചു, കുടുംബത്തെ അപമാനിച്ചു. ഇതിനൊക്കെ കണക്ക് ചോദിക്കണം. സി.ബി.ഐ അന്വേഷണം വന്നാൽ, രണ്ട് നടിമാർ ഈ കാലയളവിൽ ദുബായിലേക്ക് നടത്തിയ യാത്രകളെക്കുറിച്ച് അന്വേഷിച്ചാൽ യഥാർത്ഥ ഗൂഢാലോചന പുറത്തുവരും,” അദ്ദേഹം പറഞ്ഞു.
തിങ്കളാഴ്ച വരാനിരിക്കുന്ന വിധിയിൽ ദിലീപ് ഒഴികെയുള്ള ഏഴ് പ്രതികളും ശിക്ഷിക്കപ്പെടുമെന്നും, ദിലീപ് നിരപരാധിയായി പുറത്തുവരുമെന്നുമാണ് ശാന്തിവിള ദിനേഷ് ഉറച്ചു വിശ്വസിക്കുന്നത്. വിധിക്കുശേഷം സത്യം പുറത്തുവരുമ്പോൾ പലരും മറുപടി പറയേണ്ടി വരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.









