മമ്മൂക്ക ആരാധകനെ തല്ലിയ കാര്യം മാഗസിനിൽ എഴുതി – പൊതുവേദിയിൽ വച്ച് തന്നോട് തട്ടിക്കയറി മമ്മൂട്ടി -പിന്നെ ഉണ്ടായത് ശാന്തിവിള ദിനേശ് പറഞ്ഞത്.

93

മലയാള സിനിമയിൽ ദീർഘകാലം സഹ സംവിധായകനായി പ്രവർത്തിക്കുകയും പിന്നീട് സംവിധായകൻ ആവുകയും ചെയ്ത വ്യക്തിയാണ് ശാന്തിവള ദിനേശ്. സംവിധായകൻ എന്നതിലുപരി സിനിമ നിരൂപകൻ, മാധ്യമപ്രവർത്തകൻ ഇപ്പോൾ യൂട്യൂബർ അങ്ങനെ പലനിലകളിലും തിളങ്ങിനിൽക്കുന്ന വ്യക്തിയാണ് അദ്ദേഹം. ദീർഘകാലത്തെ സിനിമ മേഖലയോടുള്ള അടുത്ത് ബന്ധം കൊണ്ടുതന്നെ സിനിമ പ്രവർത്തകരെയും താരങ്ങളെയും കുറിച്ചുള്ള നിരവധി കഥകൾ അദ്ദേഹത്തിന് അറിയാം. അത്തരം കഥകൾ അദ്ദേഹം തന്റെ സ്വന്തം youtube ചാനലിലൂടെയും മറ്റ് യൂട്യൂബിൽ ചാനലുകൾക്ക് നൽകുന്ന അഭിമുഖങ്ങളിലൂടെയും തുറന്നു പറയാറുണ്ട്. ഇപ്പോൾ മമ്മൂട്ടിയെ ആദ്യമായി പരിചയപ്പെട്ടതും അതിനുശേഷം മമ്മൂട്ടിയുമായി ഉണ്ടായ ഒരു വലിയ പ്രശ്നവും പിന്നീട് അത് സൗഹൃദത്തിലേക്ക് വഴി മാറിയത് ഒക്കെ യൂട്യൂബിൽ ചാനലിന് നൽകിയത് അഭിമുഖത്തിൽ അദ്ദേഹം പറയുകയാണ്.

ന്യൂഡൽഹി എന്ന ചിത്രത്തിൻറെ ഷൂട്ടിംഗ് സമയത്താണ് മമ്മൂട്ടിയെ ആദ്യമായി പരിചയപ്പെടുന്നത്. അന്ന് ഒരു മാധ്യമപ്രവർത്തകൻ എന്നതിൻറെ ഒരു ഗർവ്വോടെയാണ് താൻ മമ്മൂട്ടിയെ കാണുന്നത് സത്യത്തിൽ മുൻപരിചയം ഒന്നുമില്ലാത്തതിന്റെ അറിവുകേട് ആയിരുന്നു അത് എന്ന് പിന്നീടാണ് മനസ്സിലായത്. അതിനുശേഷം ഫിലിം ക്രിട്ടിക് അസോസിയേഷൻ നടത്തിയ ഒരു ലേഖനം മത്സരത്തിലെ ഗോൾഡ് മെഡൽ ജേതാവാകാൻ തനിക്ക് കഴിഞ്ഞ കാര്യം ദിനേശ് പറയുന്നുണ്ട്തിരുവനന്തപുരം സെനറ്റ് ഹാളിൽ വെച്ചാണ് ഗോൾഡ് മെഡൽ നൽകുന്ന ചടങ്ങ് നടക്കുന്നത്. അന്ന് മകൻ ആദ്യമായി ഗോൾഡ് മെഡൽ വാങ്ങിക്കുന്നത് കാണാനായി മുൻനിരയിൽ തന്നെ താൻ തൻ്റെ അമ്മയെ കൊണ്ട് ഇരുത്തിയിരുന്നു.

ADVERTISEMENTS
   

താൻ സദസ്സിൽ രണ്ടാമത്തെ റോയിലാണ് ഇരിക്കുന്നത്. കേന്ദ്രമന്ത്രി കൃഷ്ണകുമാർ ആണ് അന്ന് ആ അവാർഡ് നൽകാൻ എത്തിയത്. അദ്ദേഹം സംസാരിച്ചുകൊണ്ടിരിക്കുകയാണ് വേദിയിൽ. ആ സമയത്താണ് മമ്മൂട്ടി വരുന്നത്. മമ്മൂക്കയുടെ ഒരു മോശം സ്വഭാവം എന്തെന്നാൽ ഒരു ഫംഗ്ഷൻ തുടങ്ങിയതിനുശേഷമേ അദ്ദേഹം എത്തുകയുള്ളൂ. ആ ഫംഗ്ഷൻ കഴിയുന്നതിനുമുമ്പ് അദ്ദേഹം പോവുകയും ചെയ്യും.ഇപ്പോഴും ആ സ്വഭാവം അങ്ങനെ തന്നെയാണ് എന്നാണ് ശാന്തിവള ദിനേശ് പറയുന്നത്. മുൻനിരയിൽ തന്നെയാണ് പുള്ളിക്ക് വേണ്ട കസേര ഇട്ടിരുന്നത് . പക്ഷേ തന്റെ സമയം ദോഷം കൊണ്ട് മമ്മുക്ക് വന്നു തന്റെ തൊട്ടടുത്ത് തന്നെ ഇരുന്നു. .അന്ന് നായർസാബിൽ മമ്മൂട്ടി അവതരിപ്പിച്ച കഥാപാത്രത്തിന്റെ ഫോട്ടോയാണ് സുവനീറിന്റെ ഫ്രണ്ട് പേജിൽ അടിച്ചു വന്നിരിക്കുന്നത് അതിനെ പ്രകാശനം കഴിഞ്ഞപ്പോൾ എല്ലാവർക്കും ഓരോ സുവനീർ നൽകുകയും ചെയ്തിട്ടുണ്ട് മമ്മൂക്ക തന്റെ കയ്യിൽ കിട്ടിയ അത് മറിച്ചു നോക്കിക്കൊണ്ടിരിക്കുകയാണ്.

അപ്പോൾ അതിൽ തന്റെ ഫോട്ടോയും വെച്ചുള്ള ഒരു കോളത്തിൽ സ്വർണ മെടൽ ജേതാവ് എന്ന് എഴുതിയിട്ടുണ്ട്. മമ്മൂക്ക അത് കണ്ട ശേഷം തന്നെ ഒന്ന് നോക്കി. നിങ്ങൾ ആണല്ലേ ഈ സ്വർണ മെഡൽ ജേതാവ് ഗോളടിച്ചല്ലോ നമ്മൾക്കൊക്കെ സ്റ്റീൽ കുറ്റിയാണ് നിങ്ങൾക്ക് സ്വർണവും എന്നാണ് തമാശപോലെ പറയുകയും ചെയ്തു. കുറച്ചുനേരം അതിൻറെ താളുകൾ മറിച്ച് നോക്കി പെട്ടെന്ന് തൻ്റെ പേര് എവിടെയോ കേട്ടപോലെ ഒരു ഓർമ്മ വന്നു എന്ന് തോന്നുന്നു അദ്ദേഹം പെട്ടെന്ന് എന്നോട് ചോദിച്ചു നിങ്ങൾ ഏതെങ്കിലും പത്രത്തിൽ വർക്ക് ചെയ്യുന്നുണ്ടോ? ‘അപ്പോൾ താൻ പറഞ്ഞു കോഴിക്കോട് നിന്നും ഇറങ്ങുന്ന ഫിലിം നൈറ്റിന്റെ തിരുവനന്തപുരം ലേഖകനാണ് താനെന്ന് അപ്പോൾ ഉടനെ തന്നെ മമ്മൂക്ക എന്നോട് ചോദിച്ചത് ഞാൻ ലാലിൻറെ കല്യാണത്തിന് ആരാധകനെ തല്ലുന്നത് താൻ കണ്ടോ എന്നാണ് ‘.

അപ്പോൾ താൻ പറഞ്ഞു അതെ താൻ കണ്ടു എന്ന്. എടോ ഇങ്ങനെയുള്ള ഇല്ലാത്ത ഗോസിപ്പ് എഴുതി വിട്ടല്ല പേരുണ്ടാക്കുന്നത് എന്ന് പറഞ്ഞ് മമ്മൂക്ക വളരെ ഉച്ചത്തിൽ ഷൗട്ട് ചെയ്തുആ സംസാരം കേട്ട് പ്രസംഗിച്ചുകൊണ്ടിരുന്ന കേന്ദ്ര മന്ത്രി കൃഷ്ണകുമാർ വരെ തിരിഞ്ഞു നോക്കി.

അപ്പോൾ പിറകിലിരുന്ന് ഭീമൻ രഘു പെട്ടെന്ന് വന്ന് മമ്മൂക്കയുടെ എന്താണ് കാര്യം എന്ന് ചോദിച്ചു. അപ്പോൾ മമ്മൂക്ക പറഞ്ഞു ഞാൻ ലാലിന്റെ കല്യാണത്തിന് ഒരാളെ തല്ലി എന്ന് ഇയാൾ പത്രത്തിൽ എഴുതി എന്ന്. അപ്പോൾ ഭീമൻ രഘു പറഞ്ഞത് ഇതുപോലെ ഉള്ളവരോട് സംസാരിക്കുകയല്ല വേണ്ടത് നല്ല അടി കൊടുക്കുകയാണ് വേണ്ടത് എന്ന് പറഞ്ഞു. അത് കേട്ട് താൻ തിരിഞ്ഞു നോക്കി എന്നാൽ താൻ വന്നു തല്ലു എന്നുള്ള രീതിയിൽ സംസാരിക്കുകയും ചെയ്തു എന്ന് ശാന്തിവിള ദിനേശ് പറയുന്നു.

അപ്പോൾ പട്ടാളം പുരുഷുവായി എത്തിയ ജെയിംസ് എന്ന നടൻ മമ്മൂക്കയോട് പറഞ്ഞു മമ്മൂക്ക എന്താ ഇത് നിങ്ങളുടെ മൂനാമത്തെ അനിയന്റെ പ്രായം അല്ലേ ഇയാൾക്ക് ഉള്ളു ഇങ്ങനെയൊക്കെ സംസാരിക്കാവോ എന്ന് പറഞ്ഞു മമ്മൂക്കയെ സമാധാനിപ്പിക്കാൻ ശ്രമിച്ചു.അപ്പോൾ മമ്മൂക്ക പറഞ്ഞു അങ്ങനെയല്ല ഇയാൾ ചെയ്തത് ശരിയായില്ല എന്നൊക്കെ പറഞ്ഞ് മമ്മൂക്ക തർക്കിക്കാൻ തുടങ്ങി.എൻറെ കണ്ണാകെ നിറഞ്ഞുപോയി. കാരണം ജീവിതത്തിൽ ആദ്യമായിട്ട് ഒരു അവാർഡ് കിട്ടിയപ്പോൾ അത് വാങ്ങാൻ പോയതാണ്.താഴെ ഇതൊക്കെ കണ്ടുകൊണ്ട് കാണികളുടെ ഇടയിൽ ഇരിക്കുന്ന അമ്മ കരുതുന്നത് മമ്മൂട്ടി മോനോട് കാര്യമായ എന്തോ സംസാരിക്കുകയാണ് എന്നാണ്.

‘താൻ ഇറങ്ങി വെളിയിൽ പോയി ഫിലിം നൈറ്റിന്റെ എഡിറ്ററൂം ഉടമയുമായ പ്രദീപ് മേനോനോട് ഇത് പറഞ്ഞു .അപ്പോൾ വിജയൻ കാരാട്ട് എന്ന പത്രപ്രവർത്തകനായ സംവിധായകൻ ഈ സംഭവം അറിഞ്ഞ അദ്ദേഹം വന്നു മമ്മൂക്ക വിളിച്ചു പുറത്തുകൊണ്ടുവന്നു.അപ്പോൾ അദ്ദേഹം മമ്മൂക്കയോട് പറഞ്ഞു നിങ്ങൾ എന്തിനാണ് ഇങ്ങനെയൊക്കെ സംസാരിച്ചത് നിങ്ങളുടെ മൂന്നാമത്തെ അനിയന്റെ പ്രായം പോലുമില്ലല്ലോ ഇയാളോട് ഇങ്ങനെയൊക്കെ പറയാമോ എന്ന് ചോദിച്ചപ്പോൾ മമ്മൂക്ക പറഞ്ഞു സത്യമായിട്ടും പ്രദീപേ ഇയാൾ കള്ളമാണ് എഴുതിയത് ഞാൻ അങ്ങനെയൊന്നും ആരെയും തല്ലിയിട്ടില്ല എന്നൊക്കെ.

‘ഫിലിം നൈറ്റിന്റെ ഓണർ ആയ പ്രദീപിന്റെ തലയിൽ കൈവച്ചുകൊണ്ടാണ് മമ്മൂക്ക അത് പറയുന്നത്.പക്ഷേ ഇതിനകത്ത് രസം എന്ന് വെച്ചാൽ മമ്മൂക്ക തല്ലുമ്പോൾ പ്രദീപ് മേനോൻ താനും അത് കണ്ടുകൊണ്ടിരിക്കുകയാണ് എന്നുള്ളതാണ് വാസ്തവം. താനത് വളരെ മര്യാദയോടെ ആണ് ആ വിഷയം എഴുതിയത്. ആരാധകരുടെ അന്ധമായ സ്നേഹത്തിൽ സഹികെട്ട് മമ്മൂട്ടി ഗത്യന്തരമില്ലാതെ ഒരു ആരാധകനേ തല്ലി എന്നാണ് എഴുതിയിരുന്നത്.

‘ആ വിഷയം മമ്മൂക്കയും എനിക്കും 100% അറിയാവുന്ന കാര്യമാണ് പക്ഷേ മമ്മൂക്ക അവിടെവച്ച് സമ്മതിച്ചു തരത്തില്ല.സത്യത്തിൽ അന്ന് ആ ആരാധകനു തല്ലു കൊടുക്കേണ്ട ഒരു കാര്യവുമാണ്. അതിലെ കാര്യമാണ് അയാൾ ചെയ്തത് . പിന്നീട് പല സിനിമകളിലും സെറ്റിൽവെച്ച ആയാൽ പോലും മമ്മൂട്ടിയെ കണ്ട പരിചയം പോലും താൻ നടിക്കാറില്ലായിരുന്നു .സംസാരിച്ചത് പോലുമില്ല.

പക്ഷേ പിന്നീട് ആ പിണക്കങ്ങൾ എല്ലാം മാറി തങ്ങൾ സുഹൃത്തുക്കൾ ആവുകയും ചെയ്തുവെന്ന് തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഒരു ജേഷ്ഠനെ പോലെ താൻ ഭയഭക്തി ബഹുമാനത്തോടെ കാണുന്ന ഒരു വ്യക്തിയാണ് ഇന്ന് മമ്മൂട്ടി എന്നും വളരെ പച്ചയായ ഒരു മനുഷ്യനാണ് എന്നും അദ്ദേഹം ഒന്നും മനസ്സിൽ വെക്കാറില്ല.. പിന്നെ ആ കാര്യങ്ങൾ അദ്ദേഹത്തിന് ഓർമ്മ പോലും കാണില്ല എന്നും ശാന്തിവിള ദിനേശ് പറയുന്നു. പിന്നീട് കാര്യം താൻ മമ്മൂട്ടിയെ ഓർമ്മിപ്പിച്ചതാണ് മറ്റൊരു ചിത്രത്തിൻറെ ലൊക്കേഷനിൽ വച്ച് എന്നും അത് മമ്മൂക്ക അന്നേ വിട്ടിരുന്നു അപ്പോഴാണ് തനിക്ക് മനസ്സിലായിരുന്നു അദ്ദേഹം പറയുന്നുണ്ട്. അദ്ദേഹത്തിന് ആ സംഭവം ഓർമ്മ പോലും ഇല്ലായിരുന്നു എന്നും ശാന്തിവിള ദിനേശ് പറയുന്നു.

ADVERTISEMENTS
Previous articleആസിഫ് അലി ഞാൻ ക്ഷമ ചോദിക്കുന്നു താങ്കളോട് – നടന്ന യഥാർത്ഥ സംഭവം വെളിപ്പെടുത്തി അവാർഡ് ദാന ചടങ്ങിന്റെ അവതാരക ജ്യുവൽ മേരി
Next articleഡാ നീ എന്നെ വെറുതെ കരയിപ്പിക്കല്ലേ മനപ്പൂർവം ഞാൻ അങ്ങനെ ചെയ്യുമോ അന്ന് മമ്മൂക്ക തന്നോട് ചോദിച്ചു: സംഭവം പറഞ്ഞു സുരേഷ് കൃഷ്ണ