മലയാള സിനിമയിലെ പല പ്രമുഖരെ കുറിച്ചും വിമർശനങ്ങളുയിക്കുകയും സിനിമ ലോകത്തെ പല കഥകളും പുറംലോകത്തോട് വെളിപ്പെടുത്തുകയും ചെയ്തിട്ടുള്ള വ്യക്തിയാണ് ശാന്തിവിള ദിനേശ്. ബംഗ്ലാവിൽ ഔത എന്ന ചിത്രത്തിന്റെ സംവിധായകൻ എന്ന നിലയിലായിരുന്നു ആദ്യ സമയങ്ങളിൽ ശാന്തിവള ദിനേശ് അറിയപ്പെട്ടിരുന്നത്. എന്നാലിപ്പോൾ അദ്ദേഹം അറിയപ്പെടുന്നത് ഒരു യൂട്യൂബർ എന്ന നിലയിലാണ്.
തന്റെ യൂട്യൂബ് ചാനലിലൂടെയാണ് അദ്ദേഹം പല കാര്യങ്ങളെക്കുറിച്ചും സംസാരിക്കാറുള്ളത്. അത്തരത്തിലുള്ള പല കാര്യങ്ങളും വളരെയധികം ശ്രദ്ധ നേടുകയും ചെയ്യാറുണ്ട് പലതാരങ്ങളെയും വിമർശിക്കുകയും സിനിമ സെറ്റിൽ നടന്നിട്ടുള്ള രസകരമായ കാര്യങ്ങളെക്കുറിച്ച് പറയുകയും ഒക്കെ ചെയ്യുന്നതാണ് അദ്ദേഹത്തിന്റെ രീതി
ഇപ്പോഴിതാ അദ്ദേഹം പറയുന്നത് നടൻ സുകുമാരനെ കുറിച്ചാണ്. മലയാള സിനിമയിൽ നായകന്മാരിൽ ഏറ്റവും സമ്പന്നനായിരുന്ന നായകൻ സുകുമാരൻ ആണ് അതിനൊരു കാരണവുമുണ്ട്. അദ്ദേഹത്തിന് എവിടെ നിന്നും പണം കിട്ടാനില്ല. സിനിമകളൊന്നും പരാജയപ്പെട്ടിട്ടോ നഷ്ടമായിട്ടോ ഇല്ല.. പടയണി എന്ന ചിത്രം വലിയതോതിൽ തന്നെ വിജയം നേടുകയും ചെയ്തിരുന്നു. മാത്രമല്ല സുകുവേട്ടൻ ഒരു രൂപ പോലും കളഞ്ഞിട്ടുമില്ല. കിട്ടുന്ന പൈസയെല്ലാം സ്വരുക്കൂട്ടിവെച്ച് ഊട്ടിയിലും മറ്റും സ്ഥലങ്ങളൊക്കെ വാങ്ങുകയായിരുന്നു ചെയ്തിട്ടുള്ളത്.
അതുപോലെ തന്നെ ഒരു രൂപ പോലും മലയാള സിനിമയിൽ നിന്നും സുകുവേട്ടന് കിട്ടാനുമില്ല. ഇരകൾ എന്ന ചിത്രം അദ്ദേഹത്തിന് നഷ്ടമാകാൻ വഴിയില്ല. മുടക്കിയ പണം തിരിച്ചു കിട്ടി കാണും. എന്നാൽ പടയണി എന്ന ചിത്രം വലിയ പ്രോഫിറ്റ് ആണ് നേടിക്കൊടുത്തത്..
മമ്മൂട്ടിയും ആ ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്. ഭാര്യയും മക്കളും ഒരിക്കലും കഷ്ടപ്പെടരുത് എന്ന് സുകുവേട്ടൻ എപ്പോഴും ആഗ്രഹിച്ചിട്ടുണ്ട്. അതുകൊണ്ടു തന്നെ തനിക്ക് കിട്ടിയ പണം മുഴുവൻ അദ്ദേഹം കൂട്ടിവെച്ച് സ്വത്തുക്കളും മറ്റും വാങ്ങുകയായിരുന്നു ചെയ്തിട്ടുള്ളത്.
ഊട്ടിയിലൊക്കെ സ്ഥലങ്ങൾ വാങ്ങിയിരുന്നു. കിട്ടിയ പൈസ മുഴുവൻ ഉറുമ്പ് ഭക്ഷണം സൂക്ഷിക്കുന്നത് പോലെയാണ് അദ്ദേഹം സൂക്ഷിച്ചിട്ടുള്ളത്. 300 രൂപയ്ക്ക് നാടകം കളിച്ച ഒരാൾ മൂവായിരത്തിലേക്ക് മൂന്നു ലക്ഷത്തിലേക്കും എത്തുമ്പോൾ അങ്ങനെ തന്നെയാണ് ചെയ്യേണ്ടത്. ഭാര്യയും മക്കളും കഷ്ടപ്പെടരുത് എന്ന് ചിന്തിക്കുകയും വേണം. അങ്ങനെ ചിന്ത വരാത്തവരാണ് അവസാന കാലത്ത് ബുദ്ധിമുട്ടുന്നത്. രണ്ട് ആൺമക്കളും ഭാര്യയും കഷ്ടപ്പെടരുത് എന്ന ബോധം അദ്ദേഹത്തിനുണ്ടായിരുന്നു അത് ഉണ്ടാവണം. അതുണ്ടാവാത്തവർക്കാണ് പ്രശ്നങ്ങൾ വരുന്നത് എന്നും ശാന്തിവള ദിനേശ് പറയുന്നു.