
നടൻ മോഹൻലാലിന്റെ കരിയറിൽ വലിയ വിമർശനങ്ങൾ നേടിക്കൊടുത്ത ഒരു ചിത്രമാണ് ആറാട്ട് എന്ന ചിത്രം. നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട് എന്ന പേരിൽ ഇറങ്ങിയ ചിത്രം ബി ഉണ്ണികൃഷ്ണനാണ് സംവിധാനം ചെയ്തത്. എന്നാൽ ഈ ചിത്രം മോഹൻലാൽ സിനിമകളുടെ ഒരു മാഷപ്പ് പോലെയാണ് തോന്നിയത് എന്നായിരുന്നു പലരും കമന്റ് ചെയ്തത്.
മോഹൻലാൽ ചിത്രങ്ങളിലുള്ള പ്രധാനപ്പെട്ട ഡയലോഗുകൾ എല്ലാം കോർത്തിണക്കിയിട്ടുള്ള ഒരു സിനിമയായിരുന്നു ഇത് എന്ന് വ്യാപകമായി ഒരു വിമർശനം ഉയരുകയും ചെയ്തിരുന്നു. ഈ ചിത്രത്തെക്കുറിച്ച് സിനിമ നിരൂപകനും സംവിധായകനുമായ ശാന്തിവിള ദിനേശ് പറയുന്ന കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത്.

.
മോഹൻലാലിനെ കുറിച്ച് പൊതുവായി നിലനിൽക്കുന്ന ഒരു വിമർശനമാണ് ആന്റണി പെരുമ്പാവൂരാണ് മോഹൻലാൽ ചിത്രങ്ങളുടെ കഥ കേൾക്കുന്നത് എന്നും അതുകൊണ്ടാണ് മോഹൻലാലിന് നല്ല സിനിമകൾ ലഭിക്കാത്തത് എന്നും. ഇതിനെക്കുറിച്ചാണ് ശാന്തിവള ദിനേശ് പറയുന്നത് ആറാട്ട് എന്ന സിനിമയുടെ ഒന്നും കഥ ആന്റണി കേട്ടത് ആയിരിക്കുമെന്ന് എനിക്ക് തോന്നുന്നില്ല. ബി ഉണ്ണികൃഷ്ണനുമായുള്ള ബന്ധം വെച്ചിട്ടായിരിക്കും ആ സിനിമയ്ക്ക് മോഹൻലാൽ സമ്മതം പറഞ്ഞത്. അവർ ബന്ധുക്കളാണ് മാത്രമല്ല അയാൾ ഫെഫ്കെയിൽ ഉയർന്ന സ്ഥാനത്തിരിക്കുന്ന വ്യക്തിയുമാണ്. അതൊക്കെ വച്ചിട്ടായിരിക്കും മോഹൻലാൽ ഈ ഒരു സിനിമയ്ക്ക് ഒക്കെ പറഞ്ഞത്.
ഇയാൾ മോഹൻലാലിനെ ചെന്ന് കണ്ടതിനു ശേഷം പറഞ്ഞു കാണും ആറാട്ട് ഗോപന്റെ പതിനാറടിയന്തരം എന്ന് പറഞ്ഞ ഒരു പടമുണ്ട് നല്ല ചിത്രമായിരിക്കും ഞാൻ ലാലേട്ടന്റെ സിനിമകളിൽ നിന്ന് എല്ലാം ചുരണ്ടി വച്ചിട്ടുണ്ട് ഇത് വലിയ ഹിറ്റ് ആയിരിക്കും എന്നൊക്കെ. അങ്ങനെ പറഞ്ഞ് മോഹൻലാലിനെ വീഴ്ത്തിയതായിരിക്കും എന്ന് ഏറെ രസകരമായ രീതിയിൽ ദിനേശ് പറയുന്നുണ്ട്.
ഇത്തരം സിനിമകൾ നമ്മൾ കാണാതിരിക്കുകയാണ് വേണ്ടത് എന്നും മോഹൻലാലിനെയും മമ്മൂട്ടിയും ഒക്കെ മാക്സിമം ഊറ്റിയെടുക്കുകയാണ് പലരും ചെയ്യുന്നത് എന്നും പത്തു നാല്‍പതു വര്‍ഷമായില്ലേ അവര്‍ വന്നിട്ട് അവരുടെ കാലം കഴിഞ്ഞില്ലേ എന്നുമൊക്കെയാണ് ദിനേശ് ചോദിക്കുന്നത്.
ഓ ടി ടി യിൽ വന്നാൽ പോലും ഇത്തരം സിനിമകൾ കാണാതിരുന്നാൽ യാതൊരു പ്രശ്നവുമില്ല. ഇത്തരം കൂതറ പടങ്ങൾ നമ്മൾ കാണുന്നില്ലെന്ന് തീരുമാനിച്ചാൽ പിന്നെ എന്താണ് പ്രശ്നമെന്നും ഇവിടെ ദിനേശ് ചോദിക്കുന്നുണ്ട്. മോൺസ്റ്റർ എന്ന സിനിമയുടെ ജാതകം എന്താകുമെന്ന് നേരത്തെ തന്നെ അറിയാമല്ലോ എന്നും പറയുന്നു.








