മലയാളം സിനിമ ലോകത്ത് ഹേമ കമ്മിറ്റി റിപ്പോർട്ട് പിന്നാലെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ നടന്മാർക്കെതിരെ വന്നുകൊണ്ടിരിക്കുകയാണ്. സംവിധായകനും പ്രമുഖ യൂട്യൂബറും ആയ ശാന്തിവിള ദിനേശ് യൂട്യൂബ് ചാനലിലൂടെ ഒരു വെളിപ്പെടുത്തൽ നടത്തുകയുണ്ടായി. അത് മലയാളത്തിലെ ഏറ്റവും കഴിവുറ്റ പ്രഗൽഭനായ ഒരു നടൻറെ മകൾക്കെതിരെ ഉള്ള അതിശക്തമായ ഒരു ആരോപണമായിരുന്നു. അദ്ദേഹം പറയുന്നത് ഇങ്ങനെയാണ്.
മലയാളത്തിലെ അതിപ്രമുഖനായ ഗർജിക്കുന്ന സിംഹമായ ഒരു നാടൻ ഉണ്ടായിരുന്നു. അദ്ദേഹം സിനിമയിൽ നിന്ന് കഷ്ടപ്പെട്ടുണ്ടാക്കിയ കാശുകൊണ്ട് തിരുവനന്തപുരത്ത് ഒരു ഫ്ലാറ്റ് മേടിച്ച് അവിടെ താമസിക്കുകയാണ് അദ്ദേഹത്തിൻറെ ഫ്ലാറ്റിലേക്ക് അനുവാദമില്ലാതെ ആര് കടന്ന് ചെന്നാലും അദ്ദേഹം ഗെറ്റ് ഔട്ട് അടിക്കും അത് ഇനി മുഖ്യമന്ത്രി പിണറായി വിജയൻ ആയാൽ പോലും അങ്ങനെയാണ് അദ്ദേഹം അത്രയും തന്റേടിയും വൈഭവവും കഴിവും ഉള്ള ഒരു നടനാണ് .
അദ്ദേഹത്തെ കാണണമെങ്കിൽ നേരത്തെ വിളിച്ച് അപ്പോയിൻമെന്റ് എടുക്കാതെ ചെല്ലാൻ പാടില്ല എന്നുള്ളതായിരുന്നു അദ്ദേഹത്തിൻറെ നിബന്ധന. അങ്ങനെയുള്ള അദ്ദേഹത്തെ അദ്ദേഹം സ്വന്തം അധ്വാനത്തിൽ ഉണ്ടാക്കിയ കാശുകൊണ്ട് വാങ്ങിച്ച ഫ്ലാറ്റിൽ നിന്നും അദ്ദേഹം പുറത്താക്കപ്പെട്ടു അദ്ദേഹത്തിന് അധികം ഇഷ്ടമില്ലാത്ത അദ്ദേഹത്തിന്റെ ഒരു മകൻറെ വീട്ടിൽ ഒരു ചെറിയ മുറിയിൽ അദ്ദേഹം അഭയം തേടി. ആ വലിയ മനുഷ്യൻ തകർന്നു പോയ ഒരു സംഭവമായിരുന്നു അത്.
അദ്ദേഹം ആ ഫ്ലാറ്റിൽ നിന്നും മകൻറെ വീട്ടിലേക്ക് താമസം മാറി എന്ന് അറിഞ്ഞപ്പോൾ അദ്ദേഹത്തെ കാണാൻ പോയി. താൻ അവിടെ ചെല്ലുമ്പോൾ വീടിൻറെ മുന്നിൽ മകൻ നിൽപ്പുണ്ട് താൻ അദ്ദേഹത്തോട് ചോദിച്ചു എന്തുപറ്റി ഇങ്ങോട്ട് അദ്ദേഹം താമസം മാറാൻ കാരണമെന്ന്. അപ്പോൾ ആ മകൻ പറഞ്ഞു അത് ചേട്ടൻ തന്നെ ചോദിക്കു കാരണം മകന് ഇപ്പോഴും അദ്ദേഹത്തിന് മുമ്പിൽ പോയി നിൽക്കാനുള്ള ചങ്കൂറ്റം ഇല്ല അന്നൊക്കെ തന്നെ ചേട്ടാ എന്ന് ആത്മാർത്ഥമായി വിളിച്ചിരുന്ന അയാൾ പക്ഷേ ഇപ്പോൾ തന്നെ തല്ലുംകൊല്ലും എന്നൊക്കെ പറയുന്നുണ്ട് എന്നും ശാന്തിവിള ദിനേശ് പറയുന്നു.
ഒരു അനുവാദവും കൂടാതെ താൻ ആ മഹാ നടൻറെ മുറിയിലേക്ക് കയറിച്ചെന്നു. സത്യത്തിൽ കണ്ടപ്പോൾ കൂട്ടിൽ അടയ്ക്കപ്പെട്ട ഒരു സിംഹത്തിന്റെ അവസ്ഥ പോലെ കൈകൾ തിരുമ്മിക്കൊണ്ട് ആ മനുഷ്യൻ അവിടെ ഇരിക്കുകയാണ്താൻ അവിടേക്ക് ചെന്നപ്പോൾ അദ്ദേഹം തന്നെ വളരെ നിസ്സംഗനായി ഒന്ന് നോക്കി പഴയ ഗൗരവമോ ഗാംഭീര്യമോ ഒന്നുമില്ല ആ മുഖത്ത്. അദ്ദേഹം തന്നോട് മുന്നിലുള്ള കസേര ചൂണ്ടി ഇരിക്കാൻ പറഞ്ഞു. ഞങ്ങൾ ഇതുവരെ കുറെ നേരം പരസ്പരം മിണ്ടാതെ അവിടെ ഇരുന്നു. അദ്ദേഹം ഒന്നും പറയുന്നില്ല എന്ന് കണ്ടതോടെ ഞാൻ അദ്ദേഹത്തോട് ചോദിച്ചു എന്താണ് ഈ മാറ്റത്തിന് കാരണം എന്ന്. എന്ത് മാറ്റം എന്ന് അദ്ദേഹം ചോദിച്ചു .അങ്ങയുടെ താമസസ്ഥലത്തും എന്തുകൊണ്ടാണ് ഇങ്ങോട്ട് മാറിയത് എന്ന് താൻ ചോദിച്ചു
അതിന് അദ്ദേഹം നൽകിയ മറുപടി ആരെയും സങ്കടപ്പെടുത്തുന്നതായിരുന്നു. “കൊലപാതകിയായി ജയിൽ പോകാനുള്ള പ്രായം കഴിഞ്ഞു. രോഗിയാണ് അല്ലെങ്കിൽ തന്നെ ഞാൻ ആരെ കൊല്ലാൻ. എൻറെ വിയർപ്പിൽ കെട്ടിപ്പിടുത്ത എന്റെ താമസസ്ഥലത്ത് നിന്നും എൻറെ ബീജത്തിൽ ഉണ്ടായ ഒരു സന്തതി എന്റെ മുഖത്തേക്ക് സിഗരറ്റ് പുക ഊതി വിട്ടിട്ട് നിൽക്കുമ്പോൾ ഒന്നുകിൽ ഞാൻ അവളെ കൊല്ലണം അല്ലെങ്കിൽ ഞാൻ അവിടം വിടണം. ഞാൻ രണ്ടാമത്തെ മാർഗ്ഗം സ്വീകരിച്ചു. കാരണം ഞാൻ ഒരു രോഗിയാണ് ഇപ്പോൾ ജയിലിൽ പോയി കിടക്കാനുള്ള ആരോഗ്യമോ പ്രായമോ ഇല്ല.
അതൊക്കെ ചേട്ടന് തോന്നുന്ന ആയിരിക്കും എന്ന് താൻ പറഞ്ഞു. അപ്പോൾ അദ്ദേഹം ചോദിച്ചത്ഞാൻ സ്വയബോധം ഇല്ലാത്ത ആളാണോ,എൻറെ കണ്ണുകൾക്ക് തിമിരം ബാധിച്ചിട്ടുണ്ടോ, അല്ലെങ്കിൽ എൻറെ മൂക്കിന് മണം പിടിക്കാൻ കഴിയില്ലേ എന്നോണോ നിങ്ങൾ കരുതുന്നത് എന്ന് അദ്ദേഹം ചോദിച്ചു
ആണിനേക്കാൾ പെണ്ണിനെ സ്നേഹിച്ച മരമണ്ടൻ ആണ് ഞാൻ. നിങ്ങൾക്ക് ഒരു മകനോ മകളോ ആരോ ഒരാൾ ഉണ്ടല്ലോ ? ഞാൻ പറഞ്ഞു മകൻ എന്ന്. അപ്പോൾ അദ്ദേഹം പറഞ്ഞു,” നന്നായി ഒരിക്കലും അവൻ നിങ്ങളെ ചവിട്ടി പുറത്താക്കില്ല എന്ന്അത് പറയുമ്പോൾ ആ വലിയ മനുഷ്യന്റെ കണ്ണുകൾ നനഞ്ഞിരുന്നു. പൊതുവേ വളരെ പരുക്കനായ മനുഷ്യനാണ് എന്നാണ് എല്ലാവരും അദ്ദേഹത്തെക്കുറിച്ച് പറയാറുള്ളത്.
താൻ തന്റെ ആൺമക്കളെക്കാൾ കൂടുതൽ അവളെ സ്നേഹിച്ചു. അതുകൊണ്ടാണ് അവൾ സിഗരറ്റ് വലിച്ചിട്ടാ പുകതി എന്റെ മുഖത്തേക്ക് ഊതി വിട്ടിട്ട് ഇറങ്ങടാ വെളിയിൽ എന്ന് പറഞ്ഞത്. താൻ അധികനേരം അവിടെ നിന്നില്ല. വെളിയിൽ ഇറങ്ങിയപ്പോൾ തന്നെ മകൻ അച്ഛൻ എന്തു പറഞ്ഞു എന്ന് ചോദിച്ചു. അപ്പോൾ താനാ മകനോട് പറഞ്ഞത് നിനക്ക് വന്നിരിക്കുന്നത് സൗഭാഗ്യമാണ്. നിനക്ക് ഇത്രയും കാലം ഒരു അച്ഛൻറെ ലാളന ലഭിച്ചിട്ടില്ല എന്ന് എനിക്കറിയാം. അദ്ദേഹത്തെ നന്നായിട്ട് നോക്കുക എന്ന് താൻ പറഞ്ഞപ്പോൾ ആ മകൻ പറഞ്ഞു ചേട്ടാ അച്ഛൻറെ അവാർഡ് ഫലകങ്ങളും പുസ്തകങ്ങളും ചോദിച്ചിട്ട് അവൾ അതായത് തന്റെ അനിയത്തി തന്നില്ല എന്ന്. അവളെ ഞാൻ തല്ലി ഇട്ടിട്ടായാലും ശരി അത് എടുത്തുകൊണ്ടു വരുമെന്ന് മകൻ പറയുമ്പോൾ താനാ മകനോട് പറഞ്ഞു നീ അതിലൊന്നും നോക്കണ്ട അച്ഛനെ ഇനി അങ്ങോട്ട് വിടാതിരിക്കുക.
മകൾ നൽകിയ ദുഃഖം താങ്ങാൻ ആവാതെ അദ്ദേഹം വളരെ പെട്ടെന്ന് തന്നെ ആശുപത്രിയിലായിരുന്നു. കുറെ ദിവസം അബോധാവസ്ഥയിലായിരുന്നു. സത്യത്തിൽ ആ മഹാ വ്യക്തിയെ വിലക്കിയത് അമ്മയോ ഫെഫ്കയോ ഒന്നുമല്ല അദ്ദേഹത്തെ തകർത്തത് അദ്ദേഹത്തിന്റെ മകളാണ് എന്ന് ശാന്തി വിള ദിനേശ് പറയുന്നു. താൻ ഈ പറഞ്ഞതൊക്കെ സത്യമാണെന്ന് ഇപ്പോൾ ഒരുപക്ഷേ ആ മകൻ പോലും അംഗീകരിക്കില്ല എന്ന് ശാന്തിവിള പറയുന്നു.
പിന്നീട് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നപ്പോൾ എല്ലാ ചാനലിലും അതായിരുന്നു വലിയ ചർച്ച. എന്നാൽ ആ ചർച്ചക്കിടയിൽ താൻ കണ്ടത് സ്വന്തം തന്തയെ മുഖത്തേക്ക് സിഗരറ്റിന്റെ പുക ഊതി വിട്ട് ഫ്ലാറ്റിൽ നിന്നും അടിച്ചിറക്കിയ മകൾ ആ തന്തയുടെ പേരും പറഞ്ഞ് ചില ചാനൽ ചർച്ചയുടെ ഫ്ലോറുകളിൽ വന്നിരുന്നിട്ട് ഹേമ കമ്മിറ്റി റിപ്പോർട്ടിനെ ന്യായീകരിക്കുകയും തന്റെ അച്ഛൻ നേരിട്ട് ദുരവസ്ഥയെ കുറിച്ച് പറയുയും ചെയ്യുന്നതാണ് എന്നാണ് ശാന്തി വിള പറയുന്നു. അദ്ദേഹം ഇത്രയും പറയുമ്പോൾ തന്നെ ആരാണാ മഹാനടൻ അദ്ദേഹത്തിന് മകൾ ആരാണെന്നും പൊതുവേ സിനിമ വാർത്തകൾ ഫോളോ ചെയ്യുന്ന മിക്കവർക്കും മനസ്സിലായിക്കാണും. താൻ പറയുന്നത് നൂറു ശതമാനം ശരിയാണ് എന്നാണ് ശാന്തിവിള ദിനേശ് പറയുന്നത്.