ജയന്റെ മരണ വാർത്ത അറിഞ്ഞപ്പോൾ പ്രേം നസീർ പറഞ്ഞത് – മകൻ ഷാനവാസിന്റെ വെളിപ്പെടുത്തൽ -അങ്ങനെയാണ് ബോഡി കൊണ്ട് വന്നത് സംഭവം ഇങ്ങനെ.

8731

ഒരുകാലത്ത് മലയാള സിനിമയുടെ എല്ലാമെല്ലാമായിരുന്നു പ്രേം നസീർ. മഹാനായ നടൻ അതുപോലെതന്നെ മഹാനായി മനുഷ്യൻ വലിയ മനുഷ്യസ്നേഹി. നിരവധി പരിവേഷങ്ങൾ അദ്ദേഹത്തിന് ഉണ്ട്. ആരെയും വെറുപ്പിക്കാതെ ഏത് സാഹചര്യത്തോടും ഇണങ്ങിച്ചേരുന്ന അദ്ദേഹത്തിൻറെ പ്രത്യേകതകൾ അദ്ദേഹത്തിൻറെ കൂടെ പ്രവർത്തിച്ച നിരവധിപേർ ഇതിന് തന്നെ പങ്കുവെച്ചിട്ടുണ്ട്. മലയാളത്തിൻറെ പൗരുഷ സങ്കൽപ്പങ്ങൾക്ക് പുതിയ മുതൽക്കൂട്ടായിട്ട് എത്തിയ നടനായിരുന്നു ജയൻ. നടൻ ജയന്റെ മരണസമയത്ത് പ്രേംനസീർ പ്രതികരിച്ചത് എങ്ങനെയായിരുന്നു എന്ന് വർഷങ്ങൾക്കിപ്പുറം നസീറിന്റെ മകൻ ഷാനവാസ് തുറന്നുപറയുന്ന ഒരു വീഡിയോ സോഷ്യലിടങ്ങളിൽ ഇപ്പോൾ വൈറലായി കൊണ്ടിരിക്കുകയാണ് അന്ന് മരണസമയത്ത് നസീർ പറഞ്ഞത് എന്താണെന്ന് വ്യക്തമാക്കുകയാണ് ഷാനവാസ്.

ജയന്റെ മരണസമയത്ത് പ്രേംനസീർ കേരളത്തിൽ ഒരു ചിത്രത്തിൻറെ ഷൂട്ടിംഗ് തിരക്കിലായിരുന്നു. ക്ലൈമാക്സ് ഷൂട്ടിംഗ് ആയതുകൊണ്ട് തന്നെ ഒരു കാരണവശാലും അദ്ദേഹത്തിന് അവിടുന്ന് വിട്ടുനിൽക്കാൻ പറ്റാത്ത ഒരു സാഹചര്യം ആയിരുന്നു. അതുകൊണ്ടുതന്നെ ആ സമയത്ത് ജയന്റെ ശരീരത്തോടൊപ്പം ഉണ്ടായിരുന്ന മകൻ ഷാനവാസിനോട് ആയിരുന്നു അദ്ദേഹം കാര്യങ്ങൾ തിരക്കിയിരുന്നതും സംസാരിച്ചിരുന്നത്, ആ അനുഭവങ്ങളാണ് ഷാനവാസ് പങ്കുവെക്കുന്നത്.

ADVERTISEMENTS
   
See also  എന്റെ ചിത്രങ്ങൾ അവൻ മോർഫ് ചെയ്തു സ്‌കൂളിൽ എല്ലാവർക്കും കൊടുത്തു - രണ്ടു പേരെയും സസ്‌പെൻഡ് ചെയ്യാൻ പറഞ്ഞു - സംഭവം പറഞ്ഞു പാർവതി

1980 നവംബർ 16 ആണ് കോളിളക്കം എന്ന ചിത്രത്തിൻറെ ഷൂട്ടിംഗ് നിടെ തമിഴ്നാട്ടിലെ മദ്രാസിലുള്ള ഷോളവാരം എന്ന സ്ഥലത്ത് വച്ചാണ് ജയന്റെ അപകടമരണം നടക്കുന്നത്. ഹെലികോപ്റ്റർ ശരീരത്തിൽ വന്ന് അടിച്ച് ആയിരുന്നു ജയൻ മരണപ്പെട്ടത്. ജയന്റെ മരണം ഉറപ്പിച്ചശേഷം ശരീരം നാട്ടിലേക്ക് എത്തിക്കേണ്ട ആവശ്യമുണ്ടായിരുന്നു. പക്ഷേ എല്ലാവരും അതിനെക്കുറിച്ച് സംസാരിക്കാൻ മാത്രമാണ് ചെയ്തത്. പക്ഷേ ആരും അതിനുള്ള പണം ചെലവാക്കാൻ തയ്യാറായില്ല എന്നാണ് ഷാനവാസ് അഭിമുഖത്തിൽ പറയുന്നത്.

അച്ഛൻ അപ്പോൾ ഷൂട്ടിംഗ് സെറ്റിൽ നിന്ന് തന്നെ വിളിച്ചു പറയുന്നുണ്ട് നീ നോക്കിക്കോണം എന്താവശ്യമുണ്ടെങ്കിലും എന്നെ അറിയിക്കണം വേണ്ടത് ചെയ്യണം എന്നൊക്കെ. അന്നും ഇന്നത്തെ അമ്മ സംഘടന പോലെ സിനിമയിൽ ഒരു സംഘടനയുണ്ട്. അതിൻറെ പേര് ചലച്ചിത്ര പരിഷത് എന്നാണ്. സംഘടനയിലെ എല്ലാരും പറയുന്നുണ്ട് അദ്ദേഹത്തിന്റെ ബോഡി നാട്ടിലേക്ക് കൊണ്ടുപോകണം എന്നത്. പക്ഷേ ആരും അതിനെക്കുറിച്ച് കൂടുതൽ അനങ്ങുന്നില്ല. എല്ലാവരും അതുതന്നെ പറഞ്ഞുകൊണ്ടിരിക്കുകയാണ്. പണം ഇറക്കിയാലല്ലേ ശരീരം അവിടുന്ന് കൊണ്ടുപോകാൻ പറ്റത്തുള്ളൂ ആരും അതിനു തയ്യാറാവുന്നില്ല .

See also  അന്ന് വിട്ടുവീഴ്ചയ്ക്ക് തയ്യാറായിരുന്നെങ്കിൽ ഞാൻ വലിയ നടിയായേനെ'; മദ്യപിച്ച് മുറിയിൽ മുട്ടിയ സംവിധായകനെക്കുറിച്ച് വെളിപ്പെടുത്തി സുമ ജയറാം

ഇത് കേട്ടുകൊണ്ടിരുന്നത് കൊണ്ട് തന്നെ തനിക്ക് കാര്യം മനസ്സിലായി. താൻ അപ്പോൾ തന്നെ നാട്ടിലുള്ള അച്ഛനെ വിളിച്ചുപറഞ്ഞു ഇവിടെ ക്യാഷിന്റെ പ്രോബ്ലം ഉണ്ട് എല്ലാവരും കൊണ്ടുപോകണം കൊണ്ടുപോകണം എന്ന് പറയുന്നത് മാത്രമേ ഉള്ളൂ. പക്ഷേ അതിനുള്ള പണം ആരും മുടക്കുന്നില്ല എന്ന്. താനെന്തു ചെയ്യണമെന്ന് താൻ അച്ഛനോട് ചോദിച്ചതായി ഷാനവാസ് പറയുന്നു.

അപ്പോൾ പ്രേംനസീർ പറഞ്ഞത് ഇങ്ങനെയാണ് നീ എത്ര പൈസ വേണമെങ്കിലും വീട്ടിൽ നിന്നു എടുത്തോളു അത് പോരാ എങ്കിൽ നമുക്ക് ബാങ്കിൽ നിന്ന് എടുക്കാം. ശരീരം വിമാനത്തിൽ കയറ്റാൻ പറയുക. എനിക്ക് ഇന്ന് ജയനെ നാട്ടിൽ കാണണമെന്ന് നസീർ പറഞ്ഞു. അത് കേട്ടപ്പോൾ താൻ വന്നു അച്ഛൻ നസീർ പറഞ്ഞ കാര്യം ഉള്ള മറ്റുള്ളവരോട് പറഞ്ഞു.

അപ്പോൾ എല്ലാവർക്കും ആവേശമായി ഉടനെ ആ ഫ്ലൈറ്റിൽ ശരീരത്തിനോടൊപ്പം എല്ലാവര്ക്കും കയറണം എന്ന് തിരക്കായി. ചാർട്ടേഡ് ഫ്ലൈറ്റിൽ ആയിരുന്നു ശരീരം കൊണ്ടുവന്നത് . എന്നാൽ അതിനുള്ള പണം മുടക്കിയത് നാട്ടിലുള്ള പ്രേം നസീർ ആയിരുന്നു എന്നുള്ളത് അധികം ആർക്കും അറിയാത്ത ഒരു കാര്യമായിരുന്നു.

See also  അന്ന് ഒരു വലിയ നിർമ്മാതാവ് കൂടെ കിടന്നാൽ അവസരം നൽകാമെന്ന് പറഞ്ഞ ഒരു പെൺകുട്ടി എന്നോട് അഭിപ്രായം ചോദിച്ചു അന്ന് ഞാൻ അവളോട് പറഞ്ഞത് - കാസ്റ്റിംഗ് കൗച്ചിനെ കുറിച്ച് പറഞ്ഞു ഇല്യാന, എതിർത്താൽ നിങ്ങളുടെ കരിയർ ഇല്ലാതാകും.
ADVERTISEMENTS