Advertisement
Home MOVIES Malayalam എത്ര പറഞ്ഞാലും മോഹൻലാലിന് അത് മനസ്സിലാവില്ല എന്ന് മമ്മൂക്ക എന്നോട് പറയും – മുകേഷ് പറഞ്ഞത്

എത്ര പറഞ്ഞാലും മോഹൻലാലിന് അത് മനസ്സിലാവില്ല എന്ന് മമ്മൂക്ക എന്നോട് പറയും – മുകേഷ് പറഞ്ഞത്

4126
ADVERTISEMENTS

നടനായും ഹാസ്യതാരമായും മികച്ച കഥാപാത്രങ്ങൾ അഭിനയിപ്പിച്ചു ഫലിപ്പിച്ച താരമാണ് മുകേഷ്. മമ്മൂട്ടി മോഹൻലാൽ ചിത്രങ്ങളുടെ ഭാഗമായി മുകേഷ് മാറുകയും ചെയ്തിട്ടുണ്ട്. ഏതു നടന്മാർക്കൊപ്പവും മികച്ച രീതിയിൽ ഉള്ള കോമ്പിനേഷൻ ആയിരുന്നു മുകേഷ് എന്ന് പറയാം. ആരുടെ കൂടെ അഭിനയിച്ചാലും അതിശക്തമായ സ്ക്രീന്‍ പ്രസന്‍സ് പ്രകടിപ്പിക്കാന്‍ കഴിവുള്ള ഒരു നടനാണ് മുകേഷ് അദ്ദേഹത്തിന്റെ കഥാപാത്രം പിന്നിലേക്ക് പോകില്ല. ഒരു നടന്‍ എന്നതിലുപരി കേരള സംസ്ഥാനത്തിലെ ഒരു എം എല്‍ എ കൂടിയാണ് മുകേഷ്.

ഇപ്പോൾ സ്വന്തമായി ഒരു യൂട്യൂബ് ചാനൽ ഒക്കെ തുടങ്ങി തന്റെ വിശേഷങ്ങളും സിന്മയിലെ അണിയറ കഥകളും ഒക്കെ ഈ യൂട്യൂബ് ചാനലിലൂടെ പങ്കുവയ്ക്കുകയാണ് മുകേഷ് ചെയ്യുന്നത്. ഇപ്പോൾ താരം തന്റെ യൂട്യൂബ് ചാനലിലൂടെ പറയുന്ന ചില കാര്യങ്ങളാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. തന്നെ പലരും കായംകുളം വാൾ എന്ന് പണ്ട് വിളിച്ചിരുന്നു എന്ന് പറഞ്ഞുകൊണ്ടാണ് താരം എത്തുന്നത്.

READ NOW  ആ സീനിൽ മമ്മൂക്കയുടെ കൈകൾ വിറക്കുന്നുണ്ടായിരുന്നു അത് കഴിഞ്ഞതും കൊച്ചു കുട്ടിയെ പോലെ പൊട്ടിക്കരഞ്ഞു ജയറാം പറയുന്നു

ADVERTISEMENTS

അക്കാലത്ത് രണ്ട് തരത്തിലുള്ള ടീമുകൾ ആയിരുന്നു സിനിമയിൽ ഉണ്ടായിരുന്നത്. അതിലൊന്ന് മോഹൻലാൽ തിരുവനന്തപുരം ടീമായിരുന്നു. മറ്റൊന്നാവട്ടെ മമ്മൂട്ടി എറണാകുളം ടീം. രണ്ടുപേരുടെ ചിത്രങ്ങളിലും താൻ അഭിനയിച്ചിട്ടുണ്ട് എന്നാൽ എല്ലാവർക്കും ഒരുമിച്ച് അഭിനയിക്കാനുള്ള സാധ്യത പലപ്പോഴും കുറവാണ്.

മോഹൻലാലിന്റെ കൂടെ അഭിനയിക്കുന്നവർ എപ്പോഴും അവിടെ തന്നെ നിന്ന് അഭിനയിക്കുകയാണ് ചെയ്യുന്നത്. അതുപോലെ തന്നെ മമ്മൂട്ടിയുടെ കൂടെ അഭിനയിക്കുന്നവർ അവിടെ തന്നെ അഭിനയിക്കുകയും ചെയ്യും. മമ്മൂട്ടിയും മോഹൻലാലും അപ്പോഴൊക്കെ വളരെയധികം തിരക്കിലാണ്. എന്നാൽ താൻ അങ്ങനെയല്ല രണ്ടുപേരുടെയും സിനിമയിൽ തനിക്ക് അഭിനയിക്കാൻ സാധിച്ചിട്ടുണ്ട്

അതിനാൽ തന്നെ കായംകുളം വാൾ എന്നായിരുന്നു പലരും വിളിച്ചിരുന്നത്. തനിക്ക് അങ്ങോട്ട് പോയാലും ഇങ്ങോട്ട് പോയാലും എവിടെയും അവസരം കിട്ടും. താൻ എവിടെയും ഒക്കെയാണ് എന്ന ഒരു രീതിയാണ്. ഒരു മോഹൻലാൽ പടം കഴിയുമ്പോൾ തന്നെ തനിക്ക് മമ്മൂട്ടി പടം ലഭിക്കുകയും ചെയ്യും.

READ NOW  മമ്മൂട്ടിയുടെ ഈ ദേഷ്യക്കാരൻ ഇമേജിന് കാരണം ഇതാണ് മോഹൻലാൽ പറഞ്ഞത് - അതുകൊണ്ടാണ് അദ്ദേഹം അങ്ങനെ ഒരു സ്വഭാവം കാണിക്കുന്നത്.

മോഹൻലാൽ പടം കഴിഞ്ഞ് മമ്മൂട്ടി പടത്തിലേക്ക് എത്തുമ്പോൾ മമ്മൂട്ടിയുടെ കൂടെ ആയിരിക്കുമല്ലോ ഇനി കുറച്ചു ദിവസം എന്ന് എല്ലാവരും പറയും. ഇനി മോഹൻലാലിന്റെ ഒപ്പം നിൽക്കുന്ന സമയത്താണ് എങ്കിൽ അവിടെ ശരിക്കും ഭക്ഷണം ഉണ്ടാകും മോഹന്‍ലാല്‍ ഒരു ഭക്ഷണ പ്രീയനായത് കൊണ്ട് തന്നെ നമ്മളും ശരിക്കും ഭക്ഷണം കഴിക്കാനുള്ള സാദ്യത ഉണ്ട് . പുള്ളി പല സ്ഥലങ്ങളിൽ നിന്നും വ്യത്യസ്തമായിട്ടുള്ള സാധനങ്ങൾ വാങ്ങി കഴിക്കുവാനായി കൊണ്ടുവരും.

ബിരിയാണികളും ചിക്കൻ കറിയും ഒക്കെ അദ്ദേഹത്തിന് ഇഷ്ടപ്പെട്ടതാണ്. അതൊക്കെ തന്നെ കൊണ്ടു വരികയും ചെയ്യും. അങ്ങനെ ആ പടത്തിൽ അഭിനയിക്കുന്ന സമയത്ത് താൻ പത്തിരുപത് ദിവസം കൊണ്ട് തന്നെ ഒരു നാലഞ്ച് കിലോയോളം ഭാരം വക്കുകയും ചെയ്യും കുറച്ച് അധികം കവിളൊക്കെ ചാടിയാണ് പിന്നീട് ആ സിനിമയുടെ സെറ്റിൽ നിന്നും അടുത്ത മമ്മൂട്ടി പടത്തിലേക്ക് പോകുന്നത്. മമ്മൂക്ക ആരോഗ്യത്തിനും ശരീര സൌന്ദര്യത്തിലും ശരിക്കും ശ്രദ്ധിക്കുന്ന ആള്‍ ആണ്. മിതമായ ഭക്ല്ഷണ രീതികള്‍ ആണ്

READ NOW  പ്രണയ നഷ്ടമാണോ 40കളിലും നന്ദിനി അവിവാഹിതയായി തുടരാനുള്ള കാരണം യഥാർത്ഥ കാരണം തുറന്നുപറഞ്ഞ് നടി

അവിടെ ചെല്ലുമ്പോൾ തന്നെ മമ്മൂക്കയുടെ ഒരു പരിശോധന ഉണ്ട്  മമ്മൂക്ക തന്റെ മുഖമൊക്കെ നോക്കി പറയും ” കൊണ്ട് കളഞ്ഞില്ടാലോടാ നീ എന്ന്. അവന്റെ കൂടെ കൂടിയപ്പോൾ തന്നെ 25 ദിവസം കൊണ്ട് നിന്റെ ഫിഗർ അവൻ പൂർണമായും മാറ്റുമെന്ന് എനിക്ക് അറിയാമായിരുന്നു എന്ന് പറയും . അപ്പോള്‍ ഹേ അങ്ങനെ അധികം വണ്ണം ഒന്നും വച്ചിട്ടില്ല. അപ്പോള്‍ മമ്മൂക പറയും ആര് പറഞ്ഞു ഇതൊക്കെ ഫാറ്റാണ് എന്നും ആ  മോഹൻലാലിനു അതൊന്നും മനസിലാവില്ല എന്നും പറയും . വളരെ സ്നേഹത്തോടെയുള്ള ആ ശാസനയും പരിഭവം പറച്ചിലുമൊക്കെ ആണ് ആ ബന്ധത്തിന്റെ സൌന്ദര്യം എന്നും മുകേഷ് പറയുന്നു.

ADVERTISEMENTS