Advertisement
Home MOVIES പണം കുറഞ്ഞപ്പോൾ നയൻ‌താരയെ ഉപേക്ഷിച്ചു?- നയൻസും പ്രഭുദേവയും തമ്മിലുള്ള പ്രണയത്തിൽ സംഭവിച്ചത്

പണം കുറഞ്ഞപ്പോൾ നയൻ‌താരയെ ഉപേക്ഷിച്ചു?- നയൻസും പ്രഭുദേവയും തമ്മിലുള്ള പ്രണയത്തിൽ സംഭവിച്ചത്

897
ADVERTISEMENTS

മലയാളി പ്രേക്ഷകർക്ക് വളരെയധികം പ്രിയപ്പെട്ട നടിയാണ് നയൻതാര. സ്വന്തം കഴിവുകൊണ്ട് തന്റേതായ സാന്നിധ്യം സിനിമ ലോകത്ത് ഉറപ്പിച്ച നടി എന്ന് തന്നെ നയൻസിനെ വിളിക്കേണ്ടിയിരിക്കുന്നു. അടുത്തകാലത്തായി വലിയതോതിൽ അഭ്യൂഹങ്ങൾ പടർന്നിരുന്നു. നയൻതാരയും വിഘ്നേശും തമ്മിൽ വേർപിരിയുകയാണ് എന്നതാണ് കാരണം പറഞ്ഞത്. വിഘ്നേശിനെ നയൻതാര ഇൻസ്റ്റഗ്രാമിൽ അൺഫോളോ ചെയ്തു എന്നതായിരുന്നു. എന്നാൽ പിന്നീട് ഇരുവരും ഒരുമിച്ചുള്ള ചിത്രം വിഗ്നേഷ് തന്നെ പങ്കുവയ്ക്കുകയും ചെയ്തിരുന്നു. എന്നാൽ ഇത്തരം ഗോസിപ്പുകൾക്കെതിരെ വിഗ്നേശോ നയൻതാരയോ പ്രതികരിച്ചിട്ടില്ല എന്നതാണ് സത്യം.

നയൻതാരയുടെ പേരിൽ വന്ന ഏറ്റവും വലിയ ഗോസിപ്പ് പ്രഭുദേവയുമായി ഉണ്ടായിരുന്ന പ്രണയമായിരുന്നു. വലിയതോതിൽ തന്നിൽ തമിഴ് ലോകത്ത് കോളിളക്കം സൃഷ്ടിച്ചിട്ട് പോലും നയൻതാര അതിനെതിരെ പ്രതികരിച്ചിരുന്നില്ല. വ്യാപകമായി അധിക്ഷേപങ്ങൾക്ക് എതിരെ വന്ന ഒരു സമയമായിരുന്നു അത്. എന്നിട്ട് പോലും മൗനത്തോടെയാണ് താരം മുൻപോട്ട് വന്നത്.

READ NOW  എത്ര പുരോഗമിച്ചെന്ന് പറഞ്ഞാലും ഒരു പെണ്‍കുട്ടി കാല് കാണിച്ചെന്ന് പറഞ്ഞ് ഭൂകമ്പമുണ്ടാക്കിയ ആള്‍ക്കാരല്ലേ. തൻറെ ഗ്ളാമറസ് ബാത്ത് ടബ് ഫോട്ടോഷൂട്ടിനെ കുറിച്ച് തുറന്നു പറഞ്ഞു രസ്ന പവിത്രൻ

ADVERTISEMENTS

നയൻതാരക്കെതിരെ പ്രഭുദേവയുടെ ഭാര്യയായ റംലത്ത് വരെ രംഗത്ത് വന്നു. അവർ രംഗത്ത് വന്നതോടെയാണ് ഒരു സ്ത്രീയുടെ കുടുംബം അനാഥമാക്കി ഭർത്താവിനെ സ്വന്തമാക്കാൻ നയൻതാര ശ്രമിച്ചു എന്ന തരത്തിലുള്ള കുറ്റപ്പെടുത്തൽ താരത്തിന് കേൾക്കേണ്ടതായി വന്നത്. പ്രഭുദേവയുമായുള്ള ബന്ധം പിരിഞ്ഞതിനു ശേഷം 9 മാസത്തോളം സിനിമ ലോകത്തു നിന്ന് തന്നെ വലിയ തോതിലുള്ള ഒരു ഇടവേള നയൻസ് എടുത്തിരുന്നു.

പ്രഭുദേവയുമായുള്ള വേർപിരിയലിനെ കുറിച്ച് നയൻസ് പറഞ്ഞത് ബന്ധം മുന്നോട്ട് പോകാഞ്ഞത് എന്തുകൊണ്ടാണെന്ന് തനിക്കറിയില്ല എന്നാണ്. അത് ചിലപ്പോൾ വിധി ആയിരിക്കും തങ്ങൾ ഒരുമിക്കേണ്ടവർ ആയിരിക്കും എന്ന് തോന്നുന്നില്ല അതുകൊണ്ടാണ് അങ്ങനെ സംഭവിച്ചത് എന്നാണ്.

എന്നാൽ പ്രഭുദേവ നയൻതാരയുടെ പണം എടുത്താണ് ഭാര്യ റംലത്തിന് വിവാഹമോചന സമയത്ത് ജീവനാംശം വരെ നൽകിയത് എന്നാണ് പറയുന്നത്. പിന്നീട് പണം നയൻതാരയുടെ കയ്യിൽ കുറയുന്നു എന്ന് മനസ്സിലാക്കിയപ്പോൾ പതുക്കെ നയൻതാരയെ പ്രഭുദേവ ഒഴിവാക്കുകയായിരുന്നു എന്നും നയൻസ് സിനിമയിൽ അഭിനയിക്കുന്നതിനോടും പ്രഭുദേവയ്ക്ക് താൽപര്യം ഉണ്ടായിരുന്നില്ല എന്ന് ആണ് പറയുന്നത്.

READ NOW  വിനായകൻ ജയിലറിൽ കത്തിക്കയറുമ്പോൾ ഇടവേള ബാബുവിനെ ട്രോളുന്നത് ഈ വാട്സാപ്പ് ചാറ്റിന്റെ പേരിലാണ് സ്ക്രീൻഷോട്ട് കാണാം സത്യമെന്നു ഉറപ്പില്ല

ഇതോടെ സൗകര്യപൂർവ്വം നയൻതാരയെ ഒഴിവാക്കുകയായിരുന്നു പ്രഭുദേവ എന്നാണ് പറയുന്നത്. പ്രഭുദേവ ഒരുപാട് പണം നയൻതാരയിൽ നിന്നും വാങ്ങിയിട്ടുണ്ട് എന്നും ഒരുപാട് പണം നയൻതാരയ്ക്ക് നഷ്ടമായിട്ടുണ്ട് എന്നും താരത്തിന്റെ ചില ബന്ധുക്കൾ ആരോപിച്ചു എന്ന് തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഇതുവരെ ഈ കാര്യത്തെക്കുറിച്ച് ഔദ്യോഗികമായി ഒന്നും തന്നെ പറഞ്ഞിട്ടില്ല.

ADVERTISEMENTS
Previous articleജാസ്മിൻ മനപ്പൂർവം സിജോയ് ടാർഗറ്റ് ചെയ്യുന്നോ Bigg Boss ലൈവിലെ രഹസ്യങ്ങൾ ഇങ്ങനെ
Next articleമുകേഷ് അംബാനിയുടെ വീടിന്റെ സൗകര്യങ്ങൾ ആരെയും ഞെട്ടിപ്പിക്കും
Rincy Prince
i am experienced content writer. നാലു വർഷങ്ങൾക്കു മുൻപ് ഒരു സ്വകാര്യ ഓൺലൈൻ മാധ്യമത്തിൽ സിനിമയോടുള്ള താല്പര്യം മൂലം സിനിമാ വിഷയങ്ങൾ എഴുതിയാണ് കണ്ടന്റ് റൈറ്റിംഗ് മേഖലയിലേക്ക് എത്തുന്നത്. പഠിച്ചത് ഹോസ്പിറ്റൽ ഫീൽഡിൽ ആയിരുന്നു എങ്കിലും സിനിമയോടുള്ള ഇഷ്ടം കൊണ്ട് ഡിജിറ്റൽ മാർക്കറ്റിംഗ് ഡിപ്ലോമ നേടുകയും തുടർന്ന് നിരവധി ഓൺലൈൻ മാധ്യമങ്ങളിൽ ഫ്രീ ലാൻസർ ആയും സബ് എഡിറ്ററായും ഒക്കെ കണ്ടന്റ് ക്രിയേറ്റ് ചെയ്യുകയാണ് ഉണ്ടായത്. തുടർന്ന് കണ്ടന്റ് റൈറ്റർ എന്ന ഫീൽഡിലേക്ക് എത്തുകയായിരുന്നു. നാലുവർഷത്തെ എക്സ്പീരിയൻസ് ആണ് റൈറ്റിംഗ് മേഖലയിൽ ഉള്ളത്. കൂടാതെ ഓൺലൈനായി നോവലുകൾ എഴുതുന്ന ഒരു എഴുത്തുകാരി കൂടിയാണ്. യൂട്യൂബ് ചാനലുകൾക്ക് സ്ക്രിപ്റ്റ് വോയിസ് ഓവർ തുടങ്ങിയവയും ചെയ്യാറുണ്ട്. ഇപ്പോൾ ഞാൻ മലയാളി എന്റർപ്രൈസസിന്റെ കീഴിലുള്ള 'ലേറ്റസ്റ്റ് ഫിലിം ന്യൂസ് മലയാളം' പോർട്ടലിൽ 2023 ഡിസംബർ മുതല്‍ സബ് എഡിറ്ററായി പ്രവർത്തിച്ച് വരികയുമാണ്.