നടൻ ഗണേശനെതിരെ ഗുരുതര ആരോപണവുമായി ഷമ്മി തിലകൻ – അത് അയാൾ തന്നെ.

94

ഹേമ കമ്മറ്റി റിപ്പോർട്ട് പുറത്ത് വന്നതോടെ മലയാള സിനിമയിലെ പല വമ്പന്മാരും പെട്ടിയിരിക്കുകയാണ്. അതിനു പിന്നാലെ, അന്തരിച്ച മഹാ നടൻ തിലകനെ അനൗദ്യോഗിക വിലക്ക് ഏർപ്പെടുത്തിയവരിൽ ഒരാളാണ് മന്ത്രി കെ ബി ഗണേഷ് കുമാറെന്ന് നടൻ തിലകന്റെ മകനും നടനുമായ ഷമ്മി തിലകൻ ആരോപിച്ചു. മലയാളത്തിലെ ഒരു പ്രമുഖ നടനെ വ്യവസായത്തിലെ പവർ ഗ്രൂപ്പ് എന്നറിയപ്പെടുന്ന അതി ശക്തരായ 15 പേർ വിലക്കിയതായി ഹേമ കമ്മീഷൻ റിപ്പോർട്ടിൽ പരാമർശിച്ചിട്ടുണ്ടെന്നും ആ വിലക്കപ്പെട്ട നടൻ അത് മറ്റാരുമല്ല തന്റെ പിതാവാണെന്നും മലയാളം ടെലിവിഷൻ മീഡിയ ആർട്ടിസ്റ്റ്സ് അസോസിയേഷൻ (എടിഎംഎ) യുടെ എന്നത്തേയും പ്രസിഡൻ്റ് ആയ ഗണേഷ് കുമാറിനെ കുറിച്ച് ആണ് റിപ്പോർട്ടിലുള്ള പരാമർശം എന്നും ഷമ്മി തിലകൻ പറഞ്ഞതായി ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ടിൽ പറയുന്നു.

ഈ സംഭവത്തെ കുറിച്ച് റിപ്പോർട്ടിൽ പറയുന്നത് ഇങ്ങനെ : മലയാള സിനിമാ മേഖലയിലെ പവർ ഗ്രൂപ്പിനെ ‘മാഫിയ സംഘം’ എന്ന് വളരെ പ്രശസ്തനായ ഒരു നടൻ വിശേഷിപ്പിച്ചിട്ടുണ്ട്, അവർക്ക് ഇഷ്ടമുള്ളതെന്തും ചെയ്യാൻ കഴിയും. “ഇൻഡസ്ട്രിയിലെ ഏറ്റവും മികച്ച നടന്മാരിൽ ഒരാളാണ് അദ്ദേഹം, അദ്ദേഹത്തിൻ്റെ കഴിവ് തർക്കമില്ലാത്തതാണ്, അദ്ദേഹത്തെ സിനിമയിൽ നിന്ന് വിലക്കാൻ 10 മുതൽ 15 വരെ പേര് കൈകോർത്തപ്പോൾ അദ്ദേഹത്തെ വ്യവസായത്തിൽ നിന്ന് അകറ്റി നിർത്താംൻ അവർക്ക് കഴിഞ്ഞു .

ADVERTISEMENTS
   
READ NOW  ഒരാൾ ലാലിനെ പറ്റി മോശം കമെന്റ് എഴുതുമ്പോൾ വിഷമം തോന്നാറുണ്ടോ എനിക്ക് തോന്നും - സിദ്ധിഖ് പറഞ്ഞതിന് മോഹൻലാൽ നൽകിയ മറുപടി ഇങ്ങനെ

മേൽപ്പറഞ്ഞ കലാകാരന് ഒടുവിൽ സിനിമ ലഭിക്കാതെ വന്നപ്പോൾ സീരിയൽ കലാകാരനാകേണ്ടി വന്നു. പക്ഷേ, അവിടെയും ശക്തമായ ലോബിയുടെ പിടിയിൽ നിന്ന് രക്ഷപ്പെടാനായില്ല. അക്കാലത്ത്, സീരിയൽ സംഘടനയായ ആത്മയുടെ പ്രസിഡൻ്റും ഒരു സിനിമാ നടനായിരുന്നു, അയാളാണ് ആ നടനെ സീരിയലിൽ നിന്ന് പുറത്താക്കാൻ മുൻകൈയെടുത്തത് ” റിപ്പോർട്ടിൽ പറയുന്നു.

എടിഎംഎ രൂപീകരിച്ചതു മുതൽ അതിന്റെ ആജീവനാന്ത പ്രസിഡന്റ് നടനും മന്ത്രിയുമായ ഗണേഷ് കുമാർ ആയിരുന്നു എന്ന് ഷമ്മി തിലകൻ പറയുന്നു.. “റിപ്പോർട്ട് പറഞ്ഞത് ശരിയാണ്. തിലകനെ സീരിയലുകളിൽ നിന്നുപോലും വിലക്കാൻ മലയാള സിനിമാ വ്യവസായത്തെ നിയന്ത്രിക്കുന്ന പതിനഞ്ചംഗ സംഘത്തിന് അനുകൂലമായി ഗണേഷ് പ്രവർത്തിച്ചു.

അസോസിയേഷൻ ഓഫ് മലയാളം മൂവി ആർട്ടിസ്റ്റുകളുടെ (അമ്മ) യോഗത്തിൽ ഒരു താരം തിലകനെ അസഭ്യം പറയുകയും യോഗത്തിൽ നിന്ന് പുറത്തുപോകാൻ ആവശ്യപ്പെടുകയും ചെയ്തു. എൻ്റെ അച്ഛനെ അത്യാസന്ന നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ അതേ താരം തന്നെ കാണാൻ വന്നിരുന്നു. തിലകൻ തനിക്ക് ബാപ്പയെ (അച്ഛനെ) പോലെയാണെന്ന് അദ്ദേഹം എന്നോട് പറഞ്ഞു.

READ NOW  മോഹൻലാലിനെതിരെ നടന്ന സൈബർ ആക്രമണങ്ങളിൽ മോഹൻലാലിനെ പിന്തുണച്ചു മമ്മൂട്ടി പറഞ്ഞത് .

അവർ തിലകനെ അമ്മയിൽ നിന്ന് പുറത്താക്കി. 2018ൽ അച്ഛൻ്റെ മരണശേഷം അമ്മ എക്‌സിക്യൂട്ടീവ് യോഗത്തിൽ തിലകനെ അപകീർത്തിപ്പെടുത്തുന്ന കാര്യം ഞാൻ ഉന്നയിച്ചു. സമിതിയിൽ പ്രശ്നം പരിഹരിക്കാമെന്നും തിലകൻ ചേട്ടന് നീതി ലഭ്യമാക്കണമെന്നും അന്നത്തെ പ്രസിഡൻ്റ് മോഹൻലാൽ പറഞ്ഞു. തിലകനോട് അമ്മ മാപ്പ് പറയണമെന്ന അഭിപ്രായവും ഉയർന്നിരുന്നു. ഇക്കാര്യം പരിശോധിക്കാൻ ഒരു കമ്മിറ്റി രൂപീകരിക്കാൻ ഞാൻ അവരോട് പറഞ്ഞു. പക്ഷേ , അതൊന്നും സംഭവിച്ചില്ല. തിലകനോട് മാപ്പ് പറയുന്നത് അവരുടെ പ്രതിച്ഛായയെ ബാധിക്കുമെന്ന് പിന്നീട് ഒരു മുതിർന്ന നടൻ എന്നോട് പറഞ്ഞു. അതുകൊണ്ടാണ് പിന്നെ അതിനെ ക്രൂയ്‌ച്ചു ആരും സംസാരിക്കാഞ്ഞത് എന്ന് ഷമ്മി തിലകൻ പറയുന്നു.

സംവിധായകൻ വിനയനെയും ചില കാര്യങ്ങളിൽ ഷമ്മി തിലകൻ വിമർശിക്കുന്നുണ്ട് ‘പവർ ഗ്രൂപ്പിനെക്കുറിച്ച്’ സംവിധായകൻ വിനയൻ പാലിക്കുന്ന മൗനത്തെയും ഷമ്മി ചോദ്യം ചെയ്തു. “ആ വ്യക്തികളുടെ പേരുകൾ തനിക്ക് അറിയാമെന്ന് അദ്ദേഹം അവകാശപ്പെടുന്നു. പിന്നെ എന്തുകൊണ്ടാണ് അദ്ദേഹം അത് വെളിപ്പെടുത്താത്തത്? തിലകനെതിരെയുള്ള വിലക്ക് ഉപയോഗിച്ച് വിനയൻ തൻ്റെ കേസ് മുന്നോട്ടു കൊണ്ട് പോവുകയും അങ്ങനെയാണ് അത് സുപ്രീം കോടതിയിൽ വിജയിക്കുന്നത് എന്നും ” ഷമ്മി തിലകൻ പറയുന്നു.

READ NOW  ആ വേഷത്തിനു ദേശീയ അവാർഡ് കിട്ടിയതോടെ ഉർവ്വശിയെക്കാൾ മികച്ച നടിയായി എന്ന് തോന്നിയില്ലേ ? കല്പന നൽകിയ മറുപടി ഇങ്ങനെ.
ADVERTISEMENTS