കുഞ്ചാക്കോ ബോബനോടുള്ള തന്റെ പ്രണയം പറയാൻ അന്ന് എന്റെ ആ കൂട്ടുകാരി ഒരുപാട് നിർബന്ധിച്ചിരുന്നു പക്ഷേ അങ്ങനെ ചെയ്യാതിരുന്നതിന്റെ കാരണം ഇതാണ് ശാലിനി തുറന്നു പറയുന്നു

25286

ബാലതാരമായെത്തി മലയാള സിനിമയുടെ പ്രീയങ്കരിയായ നായികയായി എത്തിയ താരമാണ് ശാലിനി. അതുപോലെ തന്നെ മലയാളത്തിലെ പ്രശസ്ത സിനിമ കുടുംബമായ ഉദയായുടെ ഇളമുറക്കാരനായ കുഞ്ചാക്കോ ബോബൻ സിനിമയോട് ആദ്യമൊന്നും വലിയ ആവേശം കാട്ടാത്ത വ്യക്തിയായിരുന്നു. എന്നാൽ സ്വദേശിയും ഹിറ്റുകളുടെ കൂട്ടുകാരനുമായി ഫാസിലിന്റെ നിർബന്ധത്തിനു വഴങ്ങിയാണ് ശാലിനിയുമൊത്തു തന്റെ ആദ്യ ചിത്രമായ അനിയത്തി പ്രാവ് ചെയ്തത് അതോടെ മലയാള യുവതയുടെ സൂപ്പർ ഹിറ്റ് ചോക്ലേറ്റ് നായകനായി ചാക്കോച്ചൻ മാറി. അക്കാലത്തു ചാക്കോച്ചന്റെ മിക്ക ചിത്രങ്ങളുടെയും നായികയായിരുന്നു ശാലിനി. ഇരുവരും ആദ്യം അഭിനയിച്ച അനിയത്തി പ്രാവിന്റെ വിജയത്തോടെ ആണ് അതാരംഭിച്ചതു. പിന്നീട് ഇരുവരും ഒന്നിച്ചെത്തിയ മിക്ക ചിത്രങ്ങളും സൂപ്പർ ഹിറ്റുകൾ ആയിരുന്നു. അതോടെ ഇരുവരും തമ്മിൽ പ്രണയത്തിലാണെന്നും. വിവാഹം കഴിക്കാൻ പോവുകയാണ് എന്നുമൊക്കെ വാർത്തകൾ നിറഞ്ഞു. മുൻപൊരിക്കൽ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ശാലിനി പറഞ്ഞ കാര്യങ്ങൾ ആണ് ഇപ്പോൾ വീണ്ടും വൈറലായിരിക്കുന്നത്.

READ NOW  ആ സിനിമയിലെ എന്റെ ലി,പ് ലോ,ക്ക് രംഗം കഥയ്ക്ക് ആവശ്യമാണ് -അതാണ് ചെയ്തത് - അതിൽ മോശമൊന്നുമില്ല - അനിഖ അന്ന് പറഞ്ഞത്

തനിക്ക് ഒരിക്കലും സിനിമകളിൽ അല്ലാതെ ജീവിതത്തിൽ ചാക്കോച്ചനോട് പ്രണയം തോന്നിയിട്ടില്ല എന്ന് ശാലിനി പറയുന്നു. ചാക്കോച്ചനും അത്തരത്തിൽ തന്നെ ആയിരിക്കുമെന്നും അന്ന് ശാലിനി പറയുന്നു. തങ്ങൾ നല്ല സുഹൃത്തുക്കൾ മാത്രമാണ് എന്നാണ് ശാലിനി പറയുന്നത്. അന്ന് ഇന്റർവ്യൂവിൽ ശാലിനി വളരെ രസകരമായ ഒരു സംഭവം പങ്ക് വെച്ചിരുന്നു. അതാണ്‌ ഇപ്പോൾ വീണ്ടും വാർത്തകളിൽ നിറയുന്നത്.

ADVERTISEMENTS

അക്കാലത്തു ചാക്കോച്ചനെ വിവാഹം കഴിക്കാൻ താല്പര്യമുള്ള പെൺകുട്ടികളുടെ പ്രേമ ലേഖങ്ങൾ ചാക്കിലായിരുന്നു പോസ്റ്മാൻ അദ്ദേഹത്തിന് എത്തിച്ചു നൽകിയിരുന്നത് എന്ന് മുൻപ് ചാക്കോച്ചന്റെ സുഹൃത്തുക്കൾ പലരും പറഞ്ഞിട്ടുണ്ട്. ശാലിനിയുടെ മിക്ക കൂട്ടുകാരികൾക്കും ചാക്കോച്ചനെ വലിയ ഇഷ്ടമായിരുന്നു. എന്നാൽ അതിലൊരു കൂട്ടുകാരിക്ക് ചാക്കോച്ചനോട് ഭയങ്കര പ്രണയമായിരുന്നു എന്നും അത് അദ്ദേഹത്തോട് പറയാൻ തന്നെ നിർബന്ധിച്ചിരുന്നതായും ശാലിനി പറയുന്നു. എന്നാൽ തന്റെ കൂട്ടുകാരിയുടെ ഇഷ്ടം ചാക്കോച്ചനെ താൻ അറിയിച്ചില്ല. പറയാതിരുന്നത് പറഞ്ഞാൽ ചാക്കോച്ചനോടുള്ള തന്റെ സൗഹൃദം ഇല്ലാതാകുമോ എന്ന് കരുതി ഭയന്നാണ് എന്ന് ശാലിനി പറയുന്നു.

READ NOW  മോഹൻലാലിനെ ഒരിക്കൽ കമല ഹാസൻ രൂക്ഷമായി വിമർശിച്ചിരുന്നു അതിന്റെ കാരണം ഇതായിരുന്നു.
ADVERTISEMENTS