അന്ന് കൂട്ടുകാർക്കൊപ്പം തന്റെ സിനിമ കണ്ട അനിയൻ വന്നു തന്നോട് ആദ്യമായി പറഞ്ഞത് -വെളിപ്പെടുത്തലുമായി ഷക്കീല

1313

ഷക്കീല, മലയാള സിനിമയിലെ ഒരു കാലത്തെ സെൻസേഷൻ. ബി ഗ്രേഡ് സിനിമകളിൽ ആയിരുന്നു ഷക്കീല പ്രധാനമായും അഭിനയിച്ചിരുന്നത്. ഇപ്പോൾ സിനിമയിലെ തന്റെ നല്ലതും ചീത്തയുമായ അനുഭവങ്ങൾ പങ്കുവെച്ചുകൊണ്ട് നടി സമൂഹമാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കുകയാണ്. തന്റെ വളർത്തുമകളുമായുള്ള പ്രശ്നങ്ങൾ, സിനിമയിലെ തന്റെ കരിയർ, കുടുംബബന്ധങ്ങൾ തുടങ്ങിയ പല വിഷയങ്ങളെക്കുറിച്ച് ഷക്കീല തുറന്നു പറഞ്ഞിരുന്നു.

ബി ഗ്രേഡ് സിനിമകൾ അഭിനയിച്ചു ധാരാളം സമ്പത്തു ഷക്കീല ഉണ്ടാക്കിയിരുന്നു. മുഖായ ധാര സിനിമകളേക്കാൾ കളക്ഷൻ നേടി വലിയ വിജയങ്ങൾ ആയിരുന്നു പല ഷക്കീല ചിത്രങ്ങളും . സൂപ്പർ താര ചിത്രണങ്ങളെക്കാളും കാലക്ഷന് നേടിയ ഷക്കീല സിനിമകൾ ഉണ്ടായിരുന്നു. ഷക്കീല സിനിമകൾ മലയാള സിനിമകൾക്ക് ഒരു ഭീഷണി വരെ ആയ കാലമുണ്ടായിരുന്നു. പിന്നീട് എന്നാൽ വളരെ പെട്ടന്ന് ഷക്കീല സിനിമകൾ അപ്രത്യക്ഷമാകാൻ തുടങ്ങി . എന്നാൽ ഇന്നിപ്പോൾ ഷക്കീലയ്ക്ക് അത്തരത്തിൽ സിനിമകൾ ചെയ്തതിന്റെ കുറ്റബോധവും വേദനയുമുണ്ടായിരുന്നു.

ADVERTISEMENTS
   
READ NOW  ഇതിലും നല്ലതു എന്നെ ഒരു കത്തിയെടുത്ത് കുത്തികൊല്ലാമായിരുന്നില്ലേ ചേട്ടാ: ആ സംഭവത്തിന് ശേഷം ശേഷം തന്റെ സിനിമയിൽ സത്യൻ അന്തിക്കാട് തിലകനെ അഭിനയിപ്പിച്ചിട്ടില്ല

അതിന്റെ പേരിൽ തന്റെ ജീവിതതിൽ ഉണ്ടായ ഒരു മോശം അനുഭവവും ഷക്കീല പങ്ക് വച്ചിരുന്നു. തന്റെ അനുഭവങ്ങൾ പങ്കുവെച്ചുകൊണ്ട് ഷക്കീല പറയുന്നു, “ഞാൻ ഒരു മലയാള സിനിമ ചെയ്തപ്പോൾ എന്റെ അനിയൻ സിഡിയിട്ട് നീലച്ചിത്രം കണ്ടു. അതിലെന്റെ മുഖം. ഒരിക്കൽ എന്റെ അനിയൻ അത് കണ്ട് കരഞ്ഞ് കൊണ്ട് വീട്ടിൽ വന്നു. നീ ഇത്തരത്തിലുള്ള മോശം സിനിമകളിൽ അഭിനയിക്കുന്നുണ്ടല്ലേ എന്ന് പറഞ്ഞ് പൊട്ടി കരഞ്ഞു.” കുടുംബത്തിലെ സാഹചര്യം കൊണ്ടാണ് അത്തരം സിനിമകൾ ചെയ്തതെന്നും മറ്റും പറഞ്ഞു അവനെ സമാധാനിപ്പിച്ചു എന്നും , ആ പേര് മാറ്റി എല്ലാവരും എന്നെ അമ്മയെന്ന വിളിക്കുന്നതിലേക്ക് മാറാൻ ഞാൻ പാട് പെട്ടുവെന്നും ഷക്കീല വ്യക്തമാക്കി.

ഇന്ന് സോഷ്യൽ മീഡിയയിൽ ശരീരഭംഗി കാണിക്കുന്ന സ്ത്രീകളോട് ഷക്കീല ഉപദേശിക്കുന്നു, “ഞാൻ മലയാള സിനിമകളിൽ നിന്നും സമ്പാദിച്ചത് പോലെ നിങ്ങൾക്ക് പറ്റില്ല. അത് തന്നെ തനിക്ക് വലിയ പ്രശ്ങ്ങൾ ആണ് സൃഷ്ട്ടിച്ചത് . ദയവ് ചെയ്ത് ഇങ്ങനെ ചെയ്യരുത്. നാളെ നിങ്ങളുടെ മക്കൾ ഇതൊക്കെ കാണുമ്പോൾ അവരെ കൂടെയുള്ളവർ കളിയാക്കും അപ്പോൾ അവർ എത്ര വിഷമിക്കുമെന്നും ഷക്കീല ചോദിക്കുന്നു.”

READ NOW  സിനിമയിൽ നിന്ന് പൃഥ്‌വിയെ ഒതുക്കാനുള്ള അവരുടെ പദ്ധതി മമ്മൂട്ടി തകർത്തത് ഇങ്ങനെ - മല്ലിക സുകുമാരൻ പറഞ്ഞത്.

അടുത്തിടെ ഷക്കീലയും വളർത്തു മകളും തമ്മിലുണ്ടായ പ്രശ്നം വലിയ വാർത്തയായിരുന്നു. വളർത്ത് മകൾ തന്നെ മർദ്ദിച്ചെന്ന ഷക്കീലയും ഷക്കീല തന്നെ മദ്യപിച്ചിട്ട് ഉപദ്രവിക്കുമായിരുന്നു എന്ന് വളർത്തുമകളും പറഞ്ഞിരുന്നു,. കുടുംബത്തിൽ നിന്നും വർഷങ്ങളായി അകന്ന് നിൽക്കുകയാണ് ഷക്കീല. താൻ ബി ​ഗ്രേഡ് സിനിമകളിൽ അഭിനയിച്ചതിന്റെ പേരിലാണ് കുടുംബം അകറ്റി നിർത്തുന്നതെന്ന് ഷക്കീല പറയുന്നു. താൻ കുടുംബത്തിന് വേണ്ടിയാണ് ഇത് ചെയ്തതെന്ന് അവർ മനസിലാക്കുന്നില്ലെന്നും ഷക്കീല തുറന്നടിച്ചു.

ഷക്കീലയുടെ വാക്കുകൾ സിനിമയിലെ ഒരു നടിയുടെ ജീവിതത്തിന്റെ കറുത്ത അധ്യായങ്ങളെ വെളിപ്പെടുത്തുന്നു. അതേസമയം, ഒരു അമ്മയുടെ വേദനയും അവർ പങ്കുവെക്കുന്നു. സിനിമയിലെ പ്രശസ്തിയും പണവും എല്ലാം കഴിഞ്ഞാൽ അവശേഷിക്കുന്നത് കുടുംബബന്ധങ്ങളുടെ പ്രാധാന്യത്തെക്കുറിച്ചുള്ള തിരിച്ചറിവാണ് ഷക്കീലയുടെ വാക്കുകളിൽ നിന്ന് നമുക്ക് മനസ്സിലാക്കാൻ കഴിയുന്നത്.

ADVERTISEMENTS