ഷെയിൻ നിഗം പറയുന്നത്
മലയാള സിനിമയിലെ യുവതലമുറ നടന്മാരിൽ ഏറ്റവും കഴിവുള്ള നടന്മാരിൽ ഒരാളാണ് അനശ്വര നടൻ നടൻ അഭിയുടെ മകൻ ഷെയിൻ നിഗം. കഴിവുണ്ടായിട്ടും മലയാള സിനിമയിൽ തിളങ്ങാൻ ആവാതെ പോയ അച്ഛനിൽ നിന്ന് വ്യത്യസ്തമായി അന്നേ ചെറുപ്പത്തിൽ തന്നെ നായകനായി മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച നടനാണ് ഷെയിൻ നിഗം.
തുടരെത്തുടരെ താരത്തിന്റെ സിനിമകൾ വിജയിച്ചപ്പോൾ വളരെ പെട്ടെന്ന് തന്നെ പ്രശസ്തിയിലേക്ക് എത്തിയ താരമാണ് ഷെയിൻ നിഗം.പെട്ടെന്ന് തന്നെ സിനിമയുടെ ഗ്ലാമർ ലോകത്തേക്ക് എത്തപ്പെട്ടതുകൊണ്ടാണോ എന്നറിയില്ല കരിയറിന്റെ തുടക്കത്തിൽ തൊട്ട് തന്നെ വിവാദങ്ങളും അയാളുടെ കൂട്ടാളികൾ ആയിരുന്നു. ഇപ്പോൾ ഷെയിൻ നിഗത്തെയും ശ്രീനാഥ് ഭാസിയെയും സിനിമ സെറ്റിൽ പ്രശ്നങ്ങൾ ഉണ്ടാക്കിയതിന്റെ പേരിൽ നിർമാതാക്കളുടെ സംഘടന വിലക്കിയതുമായി ബന്ധപ്പെട്ട് വിവാദങ്ങൾ വീണ്ടും ചൂടുപിടിച്ചിരിക്കുകയാണ്.
ഷെയിൻ നിഗത്തെപ്പറ്റിയും ശ്രീനാഥ് ഭാസിയെപ്പറ്റിയും ധാരാളം പരാതികൾ വന്നതുകൊണ്ട് തന്നെ അവരെ തങ്ങളുടെ സിനിമകളിൽ ഇനി സഹകരിപ്പിക്കുന്നില്ല എന്ന് നിർമ്മാതാക്കളുടെ സംഘടന തീരുമാനിച്ചിരിക്കുകയാണ്. അതിനെതിരെ ഷെയിൻ താര സംഘടനയായ അമ്മയിൽ സമർപ്പിച്ച പരാതിക്കത്തിന്റെ വിശദാംശങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. കത്തിൽ തന്റെ ഭാഗം അദ്ദേഹം വളരെ കൃത്യമായി വ്യക്തമാക്കിയിട്ടുണ്ട്. തന്റെ ഭാഗത്ത് യാതൊരു തെറ്റുമില്ലെന്നും തനിക്കെതിരെ ആരോപണങ്ങൾ ചമച്ചുണ്ടാക്കിയതാണ് എന്നതാണ് ഷെയിൻ പറയുന്നത്.
സോഫിയ പോൾ നിർമ്മിക്കുന്ന ആർ ഡി എക്സ് എന്ന ചിത്രത്തിൻറെ സെറ്റിലാണ് താരം പ്രശ്നങ്ങൾ ഉണ്ടാക്കിയത് എന്ന് ആരോപിച്ച് ഇപ്പോൾ വിവാദങ്ങൾ ഉണ്ടായിരിക്കുന്നത്. തനിക്കെതിരെ ചിത്രത്തിൽ നിർമാതായ സോഫിപോൾ ആരോപിച്ചിരിക്കുന്നത് തെറ്റായ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും, ചിത്രത്തിന്റെ സെറ്റിൽ തനിക്ക് വളരെ വൃത്തിഹീനമായ കാരവാനും മോശം സാഹചര്യങ്ങളും ആണ് ലഭിച്ചത് എന്നും മറ്റു ചിത്രങ്ങളുടെ ഡേറ്റ് ക്‌ളാഷുകളുമായുള്ള ആയി ബന്ധപ്പെട്ട പ്രശ്നങ്ങളും തന്റെ അനാരോഗ്യവും ചൂണ്ടിക്കാട്ടിയ സമയത്ത് നിർമാതാവിന്റെ ഭർത്താവ് തൻറെ അമ്മയോട് വളരെ മോശമായി പെരുമാറി എന്നും അപമാനിച്ചു വിട്ടു എന്നും ഷെയിം നിഗം ആരോപിക്കുന്നു.
ആർ ഡി എക്സ് എന്ന ചിത്രത്തിൽ തന്റെ കഥാപാത്രം ആണ് കേന്ദ്ര കഥാപാത്രം എന്നും ആ കഥാപാത്രത്തെ പിൻപറ്റിയാണ് കഥ പോകുന്നത് എന്നും തന്നെ വിശ്വസിപ്പിച്ചാണ് സിനിമയിലേക്ക് കൊണ്ടുവന്നത്. സാധാരണ മറ്റ് ആർട്ടിസ്റ്റുകൾ ഒപ്പം ഷെയറിങ്ങ് ആയ സിനിമകൾ ചെയ്യാൻ പൊതുവേ തനിക്ക് താൽപര്യമില്ലാത്തതാണ്. തന്റെ കഥാപാത്രം കേന്ദ്ര കഥാപാത്രം ആയതുകൊണ്ടാണ് ഈ ചിത്രത്തിൽ അഭിനയിക്കാൻ തയ്യാറായത്. അങ്ങനെ തന്നെ ബോധ്യപ്പെടുത്തിയാണ് വിളിച്ചതെന്ന് അദ്ദേഹം പറയുന്നു ചിത്രത്തിനുവേണ്ടി കരാട്ടെയും താൻ കഴിഞ്ഞ ഓഗസ്റ്റ് മുതൽ പഠിച്ചു തുടങ്ങിയിട്ടുണ്ടെന്ന് പറയുന്നു. എന്നാൽ പിന്നീട് അങ്ങനെയല്ല എന്ന് തനിക്ക് തോന്നിയയെന്നും ഷെയിൻ പറയുന്നു.
തനിക്ക് വിശ്രമിക്കാനും തങ്ങാനുമായി തന്ന കാരവാന്റെ വൃത്തിഹീനമായ സാഹചര്യങ്ങൾ മൂലം ചെവിയിൽ പാറ്റ കയറുകയും അത് വലിയ പ്രശ്നമാവുകയും ചെവിയിലൂടെ ബ്ലീഡിങ് ഉണ്ടാവുകയും ചെയ്തിരുന്നു. അതുകൂടാതെ സിനിമയ്ക്ക് വേണ്ടി വലിയ രീതിയിലുള്ള ശാരീരിക മാറ്റം വരുത്തേണ്ടതായിട്ടുള്ളത് കൊണ്ട് തന്നെ ഭക്ഷണകാര്യങ്ങൾ പ്രത്യേകം നിയന്ത്രിച്ച് ഭാരം കുറയ്ക്കാൻ തീരുമാനിച്ചത് എൻറെ ആരോഗ്യത്തെ മോശമായി ബാധിച്ചിരുന്നു.
അതിൻറെ പേരിൽ താൻ ഒരു ഇടവേളകളും എടുക്കാതെ വളരെയധികം സഹനശക്തിയോടെയാണ് സിനിമയോട് ഇത്രയും നാൾ സഹകരിച്ചത് എന്ന് പറയുന്നു. ചെവിയിൽ പാറ്റ കേറി ബ്ലീഡിങ് ഉണ്ടായിട്ടുപോലും താൻ അതൊക്കെ മറന്നു ചിത്രത്തിൻറെ ഷൂട്ടിങ്ങുമായി സഹകരിച്ചിരുന്നു. ചിത്രത്തിൻറെ സംവിധായകൻ തന്നെയാണ് തന്നെ ചിത്രത്തിൻറെ എഡിറ്റ് കാണാൻ നിർബന്ധിച്ചത് എന്നും താനൊരിക്കലും ചിത്രത്തിൻറെ എഡിറ്റ് കാണാൻ ആവശ്യപ്പെട്ടിട്ടില്ല എന്നും തന്റെ അമ്മയും അങ്ങനെ ഒരു ആവശ്യം മുന്നോട്ടുവച്ചിട്ടില്ല എന്നും താരം കത്തിൽ പറയുന്നു.
ആർഡിഎക്സ് എന്ന ചിത്രത്തിൻറെ ഷൂട്ടിംഗ് നീണ്ടു പോയത് കൊണ്ട് താൻ നേരത്തെ ഏറ്റിരുന്ന മറ്റൊരു ചിത്രത്തിന് ഡേറ്റ് നൽകാൻ കഴിയാരുന്നതുകൊണ്ട് അവർ തന്നോട് അഡ്വാൻസ് തിരികെ ചോദിച്ചിരുന്നു. അതിൻറെ ആവശ്യങ്ങൾക്ക് വേണ്ടിയാണ് ആർ ഡി എക്സിന്റെ നിർമ്മാതാക്കളിൽ നിന്നും കൂടുതൽ പണം ആവശ്യപ്പെട്ടത് അഡ്വാൻസ് തിരികെ നൽകാൻ വേണ്ടിയാണ്.
അന്ന് കൂടുതൽ തുക നൽകാൻ കഴിയില്ല എന്നും സിനിമ തീരുന്ന വരെ സഹകരിക്കണമെന്നും നിർമാതാവ് പറഞ്ഞിരുന്ന. പിന്നീട് തൻറെ സംഘടനയായ അമ്മയുടെ സെക്രട്ടറിയായ ഇടവേള ബാബു ചേട്ടനോട് വിഷയം സംസാരിക്കുകയും അദ്ദേഹം ഇടപെട്ട് ഒരു പരിഹാരം ഉണ്ടാക്കി തരികയും ചെയ്തിരുന്നു.
സെറ്റിൽ മോശമായി പെരുമാറുന്ന അഭിനേതാവാണ് എന്ന് പറയുമ്പോൾ കഴിഞ്ഞ മാർച്ച് നടന്ന മീറ്റിംഗിൽ പ്രൊഡ്യൂസറും ഇടവേള ബാബു ചേട്ടന്റെയും അസോസിയേഷൻ ഭാരവാഹികളുടെ മുമ്പാകെ ലൊക്കേഷനിൽ ഏറ്റവും മര്യാദയോടെ കൃത്യനിഷ്ഠതയോടെയും എത്തുന്ന ആർട്ടിസ്റ്റ് താനാണ് എന്ന് നിർമ്മാതാവ് പറഞ്ഞത് ഈ അവസരത്തിൽ ഓർമിപ്പിക്കുകയാണ് എന്ന് ഷെയിൻ നിഗം പറയുന്നു. അന്ന് അങ്ങനെ പറഞ്ഞവർ ഇപ്പോൾ എന്തിനാണ് ഇങ്ങനെ മാറ്റി പറയുന്നത് എന്ന് തനിക്കറിയില്ല എന്നും അദ്ദേഹം പറയുന്നു.
ഒരു ദിവസം ഷൂട്ടിംഗ് ലൊക്കേഷനിൽ മൈഗ്രേൻ ഉള്ളതുകൊണ്ട് അല്പം താമസിക്കുമെന്ന് വിളിച്ച് അറിയിച്ച് തന്റെ അമ്മയോട് ഉടൻ തന്നെ എത്തണമെന്നും ഷെയിൻ വരാതെ ഷൂട്ട് ചെയ്യാൻ കഴിയില്ല എന്ന് പറഞ്ഞപ്പോൾ മരുന്ന് കഴിച്ചിട്ട് ഉടൻ എത്താം എന്ന് പറഞ്ഞു തൻറെ അമ്മയെ അല്പം കഴിഞ്ഞ് ചിത്രത്തിൻറെ നിർമാതാവിന്റെ ഭർത്താവ് വിളിച്ച് വളരെ മോശമായി സംസാരിച്ചിരുന്നു മൈഗ്രേൻ ആണെന്ന് പറഞ്ഞത് കള്ളമാണെന്നും അദ്ദേഹം പറഞ്ഞപ്പോൾ തൻറെ അമ്മ ദേഷ്യപ്പെട്ട് സംസാരിച്ചിരുന്നു അതിനു താൻ മാപ്പ് പറയുന്നു എന്നും ഷെയിന് പറയുന്നു
അങ്ങനെ ചിത്രവുമായി ബന്ധപ്പെട്ട നടന്ന ഓരോ വിഷയങ്ങളും ഷെയിംൻ വളരെ വ്യക്തമായി തൻറെ കത്തിൽ പ്രതിപാദിക്കുന്നുണ്ട് കൂടെ അഭിനയിച്ചവരോട് ചോദിച്ചാൽ തൻറെ സത്യാവസ്ഥ മനസ്സിലാകുമെന്നും അദ്ദേഹം പറയുന്നുണ്ട്. തന്റെ പേരിൽ ഉണ്ടായ നുണ പ്രചാരണങ്ങൾ കൊണ്ട് താൻ ഒരുപാട് മാനസിക വിഷമം അനുഭവിക്കുന്നുണ്ട് എന്നും തനിക്ക് ഈ വിഷയങ്ങളിൽ ഒരു പരിഹാരം ഉണ്ടാക്കി തരണമെന്നും അദ്ദേഹം താര സംഘടനയോട് പറയുന്നു. നിർമ്മാതാവായ സോഫിയ പോൾ നിർമാതാക്കളുടെ സംഘടനയ്ക്ക് അയച്ച കത്തും ഈയിടെ പുറത്തുവന്നിരുന്നു.