നിറത്തിന്റെ പേരിൽ അപമാനിക്കപ്പെട്ടു : ഒരു കുഞ്ഞിനെ ആ പ്രോഗ്രാമിനിടെ എടുത്തപ്പോൾ ആണ് ജീവിതത്തിലെ ഏറ്റവും വലിയ ദുരനുഭവം ഉണ്ടായത്,അന്നവർ പറഞ്ഞത് – ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി സയനോര.

253

തന്റെ ശബ്ദത്തിന്റെ വ്യത്യസ്തത കൊണ്ട് മലയാള മനസ്സിൽ പ്രത്യേക സ്ഥാനമുള്ള ഗായികയാണ് സയനോര ഫിലിപ്പ് .സിനിമ മാത്രമല്ല നിരവധി ആലാബും സോണ്ഗ്സും മാപ്പിളപ്പാട്ടും അങ്ങനെ പല രീതിയിലുള്ള ഗാന ശാഖാ മേഖലയിൽ തിളങ്ങിയിട്ടുള്ള സയനോര നടി ഭാവനയുടെ അടുത്ത സുഹൃത്ത് കൂടിയാണ് . തന്റെ ജീവിതത്തിൽ തനിക്കു ഒരിക്കലും മറക്കാനാവാത്തതും താനാണ് ഒരുപാട് ദിവസം വീട്ടിലിരുത്തി കരയിച്ചതുമായ ഒരു സംഭവത്തെ കുറിച്ചുയര് സ്വോകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ സയനോര സംസാരിച്ചത്ആരുടേയും കണ്ണുകളെ ഈറനണിയിക്കുന്നതാണ് .

താനാണ് സ്നേഹിക്കുന്ന എല്ലാവരും ഈ സംഭവത്തെ കുറിച്ച് അറിഞ്ഞിരിക്കണം എന്ന രീതിയിക്കാണു സയനോര തനിക്കുണ്ടായ ദുരനുഭവം പങ്ക് വെച്ചത് .സംഭവമിങ്ങനെയാണ് ,ഒരു പ്രോഗ്രാം നടക്കുന്നതിനിടെ ഒരു ക്യൂട്ടായുള്ള കുഞ്ഞുവാവ അതിന്റെ അമ്മയുടെ മടിയിൽ ഇരിക്കുന്ന കണ്ടു സ്വാഭാവികമായും ഒരു കുഞ്ഞിനെ കാണുമ്പോൾ ഒന്നെടുക്കാനും കൊഞ്ചിക്കാനുമൊക്കെ നമ്മൾ ആഗ്രഹിക്കുമല്ലോ. എന്നാൽ ആ കുഞ്ഞു വലിയ മൈൻഡ് ചെയ്യാതെ പെട്ടന്ന് കരയാൻ തുടങ്ങി . എന്താണ് അവൻ കരയുന്നതു എന്ന് അതിന്റെ അമ്മയോട് ചോദിച്ചപ്പോൾ അവർ പറഞ്ഞ മറുപിടി തനിക്കു ജീവിതത്തിൽ ഇന്നത്തെ വരെ മറക്കാൻ കഴിഞ്ഞിട്ടില്ല എന്ന് സയനോര ഓർക്കുന്നു .’അമ്മ പറഞ്ഞ മറുപിടി ഇതാണ് എന്താണെന്ന് അറിയില്ല കറുത്തവരെ അവനിഷ്ടമല്ല അപ്പോൾ പറയുമെന്നു ” അവരുടെ ആ മറുപിടി കേട്ടപ്പോൾ താൻ ഒരു നിമിഷം സ്തബ്ധയായി പോയി എന്ന് സയനോര പറയുന്നു .

READ NOW  പാവാട സിനിമയിൽ ആശാ ശരത്തിനു പകരം ആദ്യം കാസ്റ്റ് ചെയ്തത് ശോഭനയെ : താരം വേഷം ഉപേക്ഷിക്കാൻ കാരണം പൃഥ്വിരാജ് ? - കാരണം വെളിപ്പെടുത്തി നിർമ്മാതാവ് മണിയൻപിള്ള രാജു.

ഒരിക്കലും ഒരാളോടും പറയരുതാത്ത കാര്യമാണ് ആ ‘അമ്മ ഒരു കലാകാരിയോട് പറഞ്ഞത് . ദിവസങ്ങളോളം താൻ അതോർത്തു കരഞ്ഞിട്ടുണ്ട് എന്ന് സയനോര പറയുന്നു . ചെറുപ്പത്തിൽ തൊട്ടേ കറുത്ത് പോയതിന്റെ പേരിൽ ഒരുപാടു വിഹങ്ങൾ സഹിച്ചിട്ടുള്ള ആളാണ് ഞാൻ ഓർ കലാകാരിയായിട്ടു കൂടി അത്തരത്തിലുള്ള കുത്തു വാക്കുകൾക്കു ഒരു കുറവുമില്ല എന്ന് സയനോര പറയുന്നു

ADVERTISEMENTS

എനിക്ക് ഒരു കുഞ്ഞുണ്ടാകുമോൾ ഞാൻ ഏറ്റവും കൂടുതൽ ആകുലതപ്പെട്ടതും ഈ ഒരു കാര്യം ആലോചിച്ചാണ് .കാരണം എനിക്ക് സംഭവിച്ചത് എന്റെ കുഞ്ഞിനുണ്ടാകരുതു എന്ന് ആഗ്രഹിച്ചിരുന്നു .അതുകൊണ്ടു തന്നെ ഒരു കുഞ്ഞുണ്ടായപ്പോൾ ആദ്യം ചോദിച്ചത് ആണാണോ പെണ്ണാണോ എന്നല്ല ആരെപ്പോലെ ആണ് ഇരിക്കുന്നത് എന്ന് ആണ് ചോദിച്ചത് എന്നും വലിയ വിഷമത്തോടെ സയനോര ഓർക്കുന്നു .

ADVERTISEMENTS