എല്ലാവരുടെയും ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസങ്ങളിൽ ഒന്നാണ് അവരുടെ പിറന്നാൾ ദിവസം. മിക്കവരും താങ്ങളുടെ പിറന്നാൾ ദിനങ്ങൾ വലിയ ആഘോഷങ്ങളായി കൊണ്ടാടുകയാണ് പതിവ് പക്ഷേ അത് ആഘോഷിക്കുന്നത് അവരായിരിക്കുകയില്ല അവരുടെ പ്രിയപ്പെട്ടവരോ സുഹൃത്തുക്കളൊക്കെയാണ് ആഘോഷത്തിന് ചുക്കാൻ പിടിക്കാറുള്ളത് .
എന്നാൽ ആരും ആഘോഷിക്കാൻ ഇല്ലാതെ , ആരും ഒരു ആശംസകളോ നല്ല വാക്കുകളോ പോലും പറയാനില്ലാതെ ഓരോ പിറന്നാളുകളും കടന്നുപോകുന്ന സങ്കടത്തോടെ നോക്കിയിരിക്കുന്ന ധാരാളം പേർ നമുക്ക് ചുറ്റുമുണ്ട്. പിറന്നാളിന് ആശംസ നൽകാനോ ഒരു ആഘോഷം നടത്താനോ അങ്ങനെയൊന്നും ആരുമില്ലാത്തതിന്റെ അല്ലെങ്കിൽ എല്ലാവരും ഉണ്ടായിട്ടും ആരും ചെയ്യാത്തതിന്റെ വേദന ഒരു വീട്ടമ്മ തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ പങ്കുവെച്ചിരിക്കുകയാണ്. ആ വീഡിയോ ഇപ്പോൾ വളരെയധികം വൈറലായിരിക്കുകയാണ്.
എന്നാൽ ആ വീട്ടമ്മയുടെ സങ്കടം മനസിലാക്കി വീട്ടമ്മയ്ക്ക് ആശംസകൾ അർപ്പിച്ചുകൊണ്ട് നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. മലയാളത്തിലെ മുൻനിര നടിമാരും പല പ്രശസ്തരുമുൾപ്പടെ ആ വീഡിയോയ്ക്ക് ആശംസകൾ അർപ്പിച്ചുകൊണ്ട് നിരവധി പേർ മുന്നോട്ടുവന്നിട്ടുണ്ട്.
https://www.instagram.com/p/Cz9JGwFJ-LU/
വീഡിയോയിൽ ആ അമ്മ പറയുന്നത് ഇങ്ങനെയാണ് .. ഞാൻ ആദ്യം എന്നെ തന്നെ ഒന്ന് വിഷ് ചെയ്തോട്ടെ എന്നാണ്. എന്നിട്ട് തന്റെ തന്നെ രണ്ടു ചെല്ലപ്പേരുകൾ പറഞ്ഞു അവർ തന്നെ വിഷ് ചെയ്യുന്നുണ്ട്. ഇന്നത്തെ ദിവസം തന്റെ പിറന്നാൾ ദിവസം ആണെന്നും, ഇത്രയും നേരമായിട്ടും തന്നെ ആരും ആശംസിചില്ലന്നും ആരും ഒരു നല്ല വാക്ക് പോലും തന്നോട് പറഞ്ഞില്ലെന്നും വളരെ സങ്കടത്തോടെ ആ അമ്മ പറയുന്നുണ്ട്.
തൻറെ ഇൻസ്റ്റാഗ്രാംപ്രൊഫൈലിലൂടെയാണ് ഈ വിവരങ്ങൾ അവർ പങ്കുവെക്കുന്നത്. തനിക്ക് ആരും ആശംസ അർപ്പിക്കാത്ത കൊണ്ട് ഇൻറർനെറ്റ് ലോകത്തോട് തനിക്ക് ആശംസകൾ അർപ്പിക്കാൻ അവർ അപേക്ഷിക്കുകയാണ്. ഇത് ആവശ്യപ്പെടുമ്പോൾ അവരുടെ തൊണ്ടയിടറുന്നുണ്ട് .
വീഡിയോ വളരെ വേഗം വൈറലാവുകയും ഈ അമ്മയ്ക്ക് ആശംസ നൽകുന്നതിനായി നിരവധി പേരാണ് മുന്നോട്ട് വന്നിരിക്കുന്നത്. ഇപ്പോൾ അവരുടെ കമൻറ് ബോക്സിൽ ആശംസകൾ കൊണ്ട് നിറയുകയാണ് . സാധാരണക്കാർ തുടങ്ങി നിരവധി താരനാണ് വരെ എ അമ്മയ്ക്ക് ആശംസ അർപ്പിക്കുണ്ട് . നവ്യ നായർ,ഐശ്വര്യ ലക്ഷ്മി , നിമിഷ സജയൻ,നിഖില വിമൽ,നിറഞ്ഞ അനൂപ് അനന്യ ,മുക്ത,ശ്രുതി രജനികാന്ത് തുടങ്ങിയവരും ആ അമ്മയ്ക്ക് പിറന്നാൾ ആശംസയുമായി എത്തുന്നുണ്ട് .savithri.ambi എന്ന ഇൻസ്റ്റാഗ്രാം പ്രൊഫൈലിൽ നിന്നാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഒപ്പം ഇവരുടെ വീട്ടിലുള്ളവരെ നേരെ രൂക്ഷമായ വിമർശനങ്ങളാണ് സോഷ്യൽ മീഡിയ പ്രൊഫൈലുകളിൽ നിന്നും വരുന്നത്