മലയാള സിനിമയിൽ ഏറ്റവും കൂടുതൽ കുടുംബചിത്രങ്ങൾ ചെയ്തിട്ടുള്ള ഒരു സംവിധായകനാണ് സത്യൻ അന്തിക്കാട്. കുടുംബ പ്രേക്ഷകരുടെ പ്രിയപ്പെട്ട സംവിധായകൻ എന്ന് തന്നെ അദ്ദേഹത്തെ വിളിക്കാൻ സാധിക്കും. ജയറാം മോഹൻലാൽ മമ്മൂട്ടി അങ്ങനെ ഹിറ്റ് താരങ്ങളെ എല്ലാം വെച്ച് മികച്ച രീതിയിൽ ഉള്ള ചിത്രങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ട് അദ്ദേഹം ഒരു അഭിമുഖത്തിൽ പ്രധാനപ്പെട്ട താരങ്ങളെ കുറിച്ചൊക്കെ പറയുന്ന കാര്യങ്ങളാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. ഒരു കഥാപാത്രം ഇങ്ങനെയാവണം എന്ന് കരുതി ഒരു സിനിമ ചെയ്തിട്ടുണ്ടോ എന്ന് ചോദിക്കുമ്പോൾ അദ്ദേഹം പറയുന്ന മറുപടി ഇങ്ങനെയാണ്
പലപ്പോഴും സിനിമകൾ ചെയ്യാൻ നേരം ഒരു വിഷയമാണ് മനസ്സിൽ ആദ്യം ഉണ്ടാകുന്നത് തലയണ മന്ത്രം മനസ്സിൽ വന്നതിനു ശേഷം ചെയ്യുന്ന സിനിമകൾ ആണ് അപ്പോൾ കൂടെ ആരാണോ ഉള്ളത് അവരെ വച്ച് ചെയ്യും ., ജയറാം ഒപ്പമുള്ളപ്പോൾ ജയറാമിനൊപ്പം ഒരു പടം ചെയ്യും മോഹൻലാൽ ഒപ്പമുള്ളപ്പോൾ അതിന് പറ്റിയ ഒരു സിനിമ ചെയ്യും.
അല്ലാതെ നടന്മാർക്ക് വേണ്ടി സിനിമ ചെയ്തിട്ടുള്ളത് വളരെ കുറവാണ്. അങ്ങനെ ഞാൻ ഒരൊറ്റ നടനു വേണ്ടി മാത്രമാണ് സിനിമ ചെയ്തിട്ടുള്ളത്. അല്ലെങ്കിൽ ഈ കഥാപാത്രത്തിന് ഈ നടൻ തന്നെ വേണം എന്ന് തോന്നിയിട്ടുള്ളത് ആ ഒരൊറ്റ നടൻ മാത്രമാണ്.അത് മമ്മൂട്ടിയാണ് അത് അർത്ഥം എന്ന സിനിമയാണ്. ആ സിനിമ ഞാൻ ചെയ്തത് മമ്മൂട്ടിക്ക് വേണ്ടിയും. ഞാൻ പ്രതീക്ഷിച്ചത് പോലെ തന്നെ ആ ചിത്രം ഹിറ്റായി മാറുകയും ചെയ്തിരുന്നു. അതിനു കാരണം മമ്മൂട്ടി എന്നെ വാശിപിടിപ്പിച്ചതാണ്. അതിനു മൂന്ന് മമ്മൂട്ടിയെ വച്ച് താൻ ര സിനിമ ചെയ്തിരുന്നു. അതാണ് ശ്രീധരന്റെ ഒന്നാം തിരു മുറിവ് പക്ഷേ. സിനിമ നല്ലതാണ് എങ്കിലും പ്രതീക്ഷിച്ച വിജയം ഉണ്ടായില്ല.
അന്ന് മമ്മൂട്ടി എന്നോട് പറഞ്ഞു നിങ്ങൾ നിരവധി ഹിറ്റുകൾ ഉണ്ടാക്കിയിട്ടുണ്ട്. മോഹൻലാലിനെ വച്ച് ധാരാളം ഹിറ്റുകൾ ചെയ്തിട്ടുണ്ട്. എനിക്കും നിരവധി ഹിറ്റുകൾ ഉണ്ട് പക്ഷേ എന്നെ വച്ച് നിങ്ങൾക്ക് ഒരു ഹിറ്റുണ്ടാക്കാൻ കഴിഞ്ഞില്ല എങ്കിൽ അത് നിങ്ങളുടെ കുഴപ്പമാണ് എന്ന് മമ്മൂട്ടി പറഞ്ഞു. അത് എന്റെ മൻസിൽ കൊണ്ട് . മമ്മൂട്ടിയെ വച്ച് ജങ്ങൾക്കിഷ്ട്ടപ്പെടുന്ൻ ഒരു സിനിമ ചെയ്തിട്ടില്ല എന്ന ചിന്ത ഉള്ളിൽ കയറി അങ്ങനെയാണ് മമ്മൂട്ടിക്കായി വാശിയോടെ ഒരു സിനിമ പ്ലാൻ ചെയ്യുന്നത് എന്ന് സത്യൻ അന്തിക്കാട് പറയുന്നു അതാണ് അർത്ഥം.
ആ സിനിമ ചെയ്യുന്ന സമയത്ത് മമ്മൂട്ടി കരഞ്ഞു പോവുക വരെ ചെയ്തു. ജയറാം മരിക്കാൻ റെയിൽവേ ട്രാക്കിൽ ചാടി മറിക്കാൻ ശ്രമിക്കുന്ന ഒരു രംഗമുണ്ട് ട്രെയിൻ വരുന്നതിനു അനുസരിച്ചു ആ രംഗം ഷൂട്ട് ചെയ്യണം. ഞങ്ങളെല്ലാവരും അത് ജയറാമിനോട് പറഞ്ഞിട്ടുണ്ട്. പക്ഷേ ജയറാമിന് ട്രെയിൻ വരുന്നതിന്റെ സ്പീഡും ഒന്നും വലിയ ധാരണ ഇല്ല. അയാൾ അഭിനയിച്ചു തകർക്കുകയാണ്. ജയറാം ട്രെയിനിന് മുന്നിലേക്ക് ചാടി മരിക്കാന്‍ ശ്രമിക്കുന്നു അഭിനയിച്ചു തകർക്കുകയാണ് ജയറാം.
പക്ഷേ ഒരു ഘട്ടമെത്തിയപ്പോൾ മമ്മൂട്ടി പറയുന്നുണ്ട് എടാ ജയറാമേ ട്രെയിനാണ് വരുന്നത് എന്ന് . കാരണം മമ്മൂട്ടി ഭയന്ന് പോയി. അദ്ദേഹം ചിന്തിച്ചതാണ് ശരി ഒരു നിമിഷം പാളിയാൽ ട്രെയിൻ ഇടിച്ചിടും. അന്ന് റെയിൽവേ സ്റ്റേഷനിൽ അനുമതി ഒക്കെ എടുത്തതാണ് പക്ഷേ ട്രെയിൻ ഓടിക്കുന്നത് ആര്ടിസ്റ്റല്ലലോ അത് ഇടിച്ചിട്ടു അങ്ങ് പോകില്ലേ.
ആ സമയത്ത് മമ്മൂട്ടി വല്ലാതെ പേടിച്ചുപോയി. കഥാപാത്രത്തിൽ നിന്നൊക്കെ മാറി ഞാൻ മമ്മൂട്ടിയാണ് പറയുന്നത് നീ അവിടുന്ന് എഴുന്നേൽക്കു എന്നൊക്കെ അദ്ദേഹം പറഞ്ഞു. പിന്നീട് മമ്മൂട്ടി മാറി ഇരുന്നു വിറച്ചു പോയി അദ്ദേഹം കൈകൾ ഒക്കെ വിറക്കുന്നുണ്ടായിരുന്നു. പിന്നെ ജയറാമിനെ കുറെ ചീത്ത പറഞ്ഞു എന്ന് സത്യൻ അന്തിക്കാട് പറയുന്നു.
ഒരു മനുഷ്യൻ കരഞ്ഞു പോവുക എന്നൊക്കെ പറയുന്നത് വലിയ ഒരു കാര്യമാണ്. നല്ലൊരു മനുഷ്യൻ ആകുമ്പോഴാണ് അങ്ങനെയൊക്കെ സംഭവിക്കുന്നത് അതിനർത്ഥം കണ്ണുനീരൊഴുക്കി അങ്ങ് കരഞ്ഞു എന്നല്ല. എങ്കിലും നമുക്ക് മനസ്സിലാകും മമ്മൂട്ടി അങ്ങനെയൊരു ആളാണ് എന്നും സത്യൻ അന്തിക്കാട് പറയുന്നു.