തുടക്കക്കാരി എന്ന നിലയിലുള്ള ഒരു മടിയുമില്ലാതെ ചങ്കൂറ്റത്തോടെ തന്നെ നയൻ‌താര അക്കാര്യം ഫാസിലിനോട് തുറന്നു ചോദിച്ചു അതും മോഹൻലാൽ നായകനാകുന്ന ചിത്രത്തിൽ. പിന്നീട് സംഭവിച്ചത്.

6668

സത്യൻ അന്തിക്കാടിന്റെ മനസ്സിനക്കരയിലൂടെയാണ് നയൻതാര തന്റെ അഭിനയ ജീവിതത്തിലേക്ക് എത്തിയത്. ഞൊടിയിടയിലായിരുന്നു താരത്തിന്റെ വളർച്ച ഇപ്പോൾ തെന്നിന്ത്യൻ സിനിമ ലോകത്തു നായകൻമാരെ പോലും അസൂയപ്പെടുത്തുന്ന രീതിയിലാണ് താരത്തിന്റെ വളർച്ച. കരിയറിന്റെ തുടക്കത്തിൽ തന്നെ നല്ല ആത്മവിശ്വാസമുള്ള ഒരു പെൺകുട്ടി എന്ന് തോന്നിപ്പിക്കുന്ന പ്രകൃതമായിരുന്നു നയൻതാരയ്ക്ക് എന്ന് സംവിധായകൻ സത്യൻ അന്തിക്കാട് തന്നെ പറഞ്ഞിട്ടുണ്ട്. തന്റേതായ നിലപാടുകൾ തുറന്നു പ്രകടിപ്പിക്കുന്നതിൽ ഒട്ടും മടി കാട്ടാത്ത വ്യക്തിത്വം.

സത്യൻ അന്തിക്കാടിന്റെ മനസ്സിനക്കരയ്ക്ക് ശേഷം നയൻ‌താര അഭിനയിച്ചത് മോഹൻലാലിനെ നായകനാക്കി ഫാസിൽ ഒരുക്കിയ വിസ്മയത്തുമ്പത്തു എന്ന ചിത്രത്തിൽ ആയിരുന്നു. തന്റെ അഭിനയം ഫാസിലിന് ഇഷ്ടാപ്പെടുന്നുണ്ടോ എന്ന് നയന്താരക്കു ചിത്രത്തിന്റെ ഷൂട്ടിംഗ് സമയത്തു ഉണ്ടായിരുന്നു എന്ന് സത്യൻ അന്തിക്കാട് മുൻപ് വെളിപ്പെടുത്തിയിരുന്നു. സത്യൻ അന്തിക്കാടിനെ തന്റെ ഗുരുവായാണ് നയൻ‌താര കാണുന്നത്.അതുകൊണ്ട് തന്നെ ആ സമയത്തു താരം അദ്ദേഹത്തെ വിളിച്ചു തന്റെ ആശങ്ക പറഞ്ഞിരുന്നു.

ADVERTISEMENTS
READ NOW  പ്രേം നസീറിനെ ഉമ്മറിന് ഇഷ്ടമല്ലായിരുന്നു അതിന്റെ കാരണം ഇതായിരുന്നു- ശാന്തിവിള ദിനേശ് പറഞ്ഞത്.

ഫാസിൽ അങ്ങനെ വല്ലോം പറഞ്ഞോ എന്ന് താനും ചോദിച്ചതായി സത്യൻ അന്തികാക്ട് ഒരു ഇന്റർവ്യൂവിൽ തുറന്നു പറഞ്ഞിരുന്നു. തന്നോട് അങ്ങനെ ഒന്നും പറഞ്ഞിട്ടില്ല പക്ഷേ അദ്ദേഹത്തിന്റെ മട്ടും ഭാവവും കണ്ടിട്ട് തനിക്ക് അങ്ങനെയാണ് തോന്നുന്നത് എന്ന് നയൻ‌താര പറയുന്നു.

എങ്ങനെയും സിനിമയിലെത്തിയെ തീരു എന്ന് വാശിയൊന്നുമില്ലാതെയാണ് നയൻ‌താര ആദ്യ ചിത്രത്തിൽ അഭിനയിക്കാനായി എത്തിയത് എന്ന് സത്യൻ അന്തിക്കാട് പറയുന്നു. ആ വേഷം തനിക്കു ചേരുമെങ്കിൽ ചെയ്യാം എന്ന രീതിയിലാണ് അവർ ആദ്യം വന്നത്.

പക്ഷേ തികഞ്ഞ ആത്മവിശ്വാസമുള്ള ഒരു കുട്ടിയായാണ് നയൻതാരയെ തനിക്കു തോന്നിയിരുന്നത് എന്ന് സത്യൻ അന്തിക്കാട് പറയുന്നു.അതുകൊണ്ടു തന്നെ തോന്നിയ ആശങ്കയെകുറിച്ചു ഫാസിലിനോട് തന്നെ ചോദിക്കാൻ താൻ നയൻതാരയെ ഉപദേശിച്ചു. സാദാരണ ഗതിയിൽ ഫാസിലിനെ പോലെ ഇത്രയും സീനിയർ ആയ ഒരു സംവിധായകനോട് ഇത്തരത്തിൽ ചോദ്യങ്ങൾ ചോദിയ്ക്കാൻ മുൻനിര നടിമാർ പോലും മടിക്കുമ്പോൾ. വളരെ ഓപ്പൺ ആയി ഒരു മടിയുമില്ലാതെ നയൻ‌താര തന്റെ ആശങ്ക അദ്ദേഹത്തെ അറിയിച്ചു.

READ NOW  "കഥ പൂർണ്ണമായി സിനിമയിലെ നായകനോടും നിർമ്മാതാവിനോടും പറഞ്ഞിരുന്നു"; എമ്പുരാൻ വിവാദങ്ങളിൽ ആദ്യമായി മൗനം വെടിഞ്ഞ് പൃഥ്വിരാജ്

പക്ഷേ പിന്നീട് സംഭവിച്ചത് നയൻതാരയുടെ ഫോണിൽ നിന്ന് താനാണ് വിളിച്ചത് ഫാസിലാണ് ചിരിച്ചു കൊണ്ട് അദ്ദേഹം എന്നോട് പറഞ്ഞു ഞാൻ വിചാരിച്ചതിലും നന്നായി ആണ് ഈ കുട്ടി അഭിനയിക്കുന്നത്.

കഥാപാത്രത്തിന് അവ്വശ്യമായ രീതിയിൽ വളരെ നിഷ്ക്കളങ്കമായ നോട്ടമാണ് അവളുടേത് തന്റെ കഥാപാത്രത്തിന് ആവശ്യമായ ഭയവും ആശങ്കയും എല്ലാം വളരെ അനായാസം അവൾ അഭിനയിപ്പിച്ചു പ്രതിഫലിപ്പിക്കുന്നുണ്ട് പിന്നെ ഞാനതു പറഞ്ഞില്ല എന്നെ ഉള്ളു എന്ന് ഫാസിൽ അന്ന് തന്നോട് പറഞ്ഞതായി സത്യൻ അന്തിക്കാട് വെളിപ്പെടുത്തുന്നു. അതോടെ നയൻതാരയുടെ ആശങ്ക മാറി താരം സന്തോഷവതിയായി.

ADVERTISEMENTS