സത്യൻ അന്തിക്കാട് പ്രേം നസീറിനെ കുറിച്ച് പറഞ്ഞത് കേട്ട് മോഹൻലാൽ പോലും ഞെട്ടിപോയി – സംഭവം ഇങ്ങനെ – ഇന്നത്തെ യുവ താരങ്ങൾ ഒകകെ അറിയണം

9446

മലയാള സിനിമയെ വിശ്വ പ്രസിദ്ധിയിലേക്ക് ഉയർത്തിയ നായക നടൻ ആര് എന്ന് ചോദിച്ചാൽ അത് പ്രേം നസീർ എന്ന് നമുക്ക് ഉത്തരം പറയേണ്ടി വരും കാരണം ലോകത്തു ഏറ്റവുമ ധികം സിനിമകളിൽ നായകനായി അഭിനയിച്ച വ്യക്തി പ്രേം നസീർ ആണ്. മലയാളികളുടെ സ്വൊന്തം നിത്യ ഹരിത നായകൻ.

ഒരുപക്ഷേ അക്കാലത്തെ സംവിധായകരും നിർമ്മാതാക്കളും നസീറിന്റെ താരപരിവേഷത്തെ വിറ്റ് കാശാക്കാൻ ശ്രമിച്ചില്ലായിരുന്നുവെങ്കിൽ കുറെ കൂടി മികച്ച അഭിനയം മുഹൂർത്തങ്ങൾ ഉള്ള ചിത്രങ്ങൾ ചെയ്യാൻ അദ്ദേഹത്തിന് കഴിയുമായിരുന്നു. അദ്ദേഹത്തിന്റെ ജനപ്രീതി മുതലാക്കി അദ്ദേഹത്തെ ഒരു റൊമാൻറിക് നായകനാക്കി കാണിക്കുക എന്നത് മാത്രമായിരുന്നു അന്നത്തെ സംവിധായകരുടെ നിർമാതാക്കളുടെയും ലക്ഷ്യം. അതിലൂടെ പണം ഉണ്ടാക്കുക. ഇതിനെക്കുറിച്ച് പ്രശസ്ത നടൻ മധുവും പറഞ്ഞിട്ടുണ്ട്. താൻ ഒന്നും അതിനു നിന്ന് കൊടുക്കാതിരുന്നതാണ് എന്നും അദ്ദേഹം പറഞ്ഞത്.

ADVERTISEMENTS
   

നസീറിന്റെ അഭിനയപാഠത്തെ കുറിച്ചും മധു പറഞ്ഞിട്ടുണ്ട്. നസീർ കോളേജിൽ പഠിക്കുന്ന കാലത്ത് ട്രിവാൻഡ്രത്ത് ഡ്രാമ ക്ലബിന്റെ ആഭിമുഖ്യത്തിൽ നടന്നഒരു ആക്ടിംഗ് കോമ്പറ്റീഷനിൽ മികച്ച ആക്ടറായി തെരഞ്ഞെടുക്കപ്പെട്ട പ്രേംനസീർ ആയിരുന്നു. അന്ന് അദ്ദേഹം തെരഞ്ഞെടുത്ത റോൾ എന്ന് പറയുന്നത് ലോകത്തെ ഏറ്റവും വലിയ വില്ലൻ കഥാപാത്രമായ ഷൈലോക്കിന്റെതായിരുന്നു . അപ്പോൾ പ്രേം നസീറിന്റെ അഭിനയ പാടവത്തെ കുറിച്ച് നമ്മൾ സംശയിക്കേണ്ടതില്ല എന്ന് മധു പറഞ്ഞിരുന്നു.

സിനിമയിലെ മരം ചുറ്റി പ്രണയകഥകൾ അദ്ദേഹത്തിൻറെ അഭിനയ സിദ്ധിക്ക് വലിയ മങ്ങൽ ഏൽപ്പിച്ചിട്ടുണ്ട് എന്നുള്ളത് സത്യം തന്നെയാണ്. അദ്ദേഹത്തിന് മികച്ച കഥാപാത്രങ്ങൾ ആ കാരണങ്ങൾ കൊണ്ട് തന്നെ എന്നും അകലം പാലിച്ചു നിൽക്കുകയാണ് ഉണ്ടായത്. എന്നാൽ ഒരു മനുഷ്യസ്നേഹി എന്ന നിലയിൽ, ഒരു സൂപ്പർതാരം എങ്ങനെ പെരുമാറണം എന്നത് നസീറിനെ കണ്ടു ഓരോരുത്തരും പഠിക്കണം എന്നുള്ളതാണ് അദ്ദേഹത്തിനോടൊപ്പം പ്രവർത്തിച്ചിട്ടുള്ള ഓരോരുത്തരുടെയും അഭിപ്രായം. കരിയറിൽ ഉയർനഗലിലേക്ക് പോകുമ്പോഴും വിനയവും സഹജീവി സ്നേഹവും അദ്ദേഹത്തിന് ഒരുപാട് ആയിരുന്നു . അത്തരത്തിൽ ഒരു സംഭവത്തെക്കുറിച്ച് പ്രശസ്ത സംവിധായകൻ സത്യൻ അന്തിക്കാട് മോഹൻലാൽ ഒത്തുള്ള ഒരു അഭിമുഖത്തിനിടയ്ക്ക് സംസാരിച്ച ഒരു വീഡിയോ ഇപ്പോൾ തരംഗമായി കൊണ്ടിരിക്കുകയാണ്

പ്രേംനസീറിന്റെ എയർഹോസ്റ്റസ് എന്ന സിനിമയുടെ ചിത്രീകരണം നടക്കുന്ന സമയത്ത് അന്ന് രാത്രി 2:00 മാണി ആയപ്പോളാണ് ചിത്രത്തിന്റെ ആ ദിവസത്തെ ഷൂട്ടിംഗ് കഴിഞ്ഞത്പിറ്റേദിവസം രാവിലെ 9 മണിക്ക് തുടങ്ങാം എന്നുള്ളതായിരുന്നു ധാരണ. ചന്ദ്രകുമാറാണ് ചിത്രത്തിൻറെ ഡയറക്ടർ, അന്ന് അദ്ദേഹം പറഞ്ഞു നമുക്ക് രാവിലെ 7 മണിക്ക് തുടങ്ങിയാലോ എന്ന്. അപ്പോൾ താൻ പറഞ്ഞു ഏഴുമണിക്ക് നസീർ സാർ വരുമോ? നമുക്ക് ചോദിച്ചു നോക്കാം അത് ആ സമയത്തിനുള്ളിൽ തീർക്കേണ്ട ഒരു ഉത്തരവാദിത്വമുള്ളതുകൊണ്ടാണ് അങ്ങനെ തീരുമാനമെടുത്തത്. അങ്ങനെ തങ്ങൾ നസീർ സാറിനോട് പറഞ്ഞു നമുക്ക് കാലത്ത് 7 മണിക്ക് വച്ചാലോ എന്ന്. അപ്പോൾ അദ്ദേഹം പറഞ്ഞു ഇപ്പോൾ തന്നെ ഏകദേശം ഒന്ന് രണ്ടു മണി ആയില്ലേ

7 മണിയാവുമ്പോഴേക്കും നിങ്ങളൊക്കെ റെഡിയായി വരുമോ എന്ന് അദ്ദേഹം ചോദിച്ചു. സത്യൻ അന്തിക്കാട് ഈ പറഞ്ഞത് കേട്ട് കൊണ്ടിരുന്ന മോഹൻലാൽ അത് കേട്ടപ്പോൾ ശരിക്കും ഞെട്ടി. എന്താണുയപ്പോൾ നസീർ സാർ ചോദിച്ചത് നിങ്ങൾ റെഡിയായി വരുമോ എന്നാണ് അദ്ദേഹം ചോദിക്കുന്നത് അല്ലേ ;സ്വന്തം ബുദ്ധിമുട്ടല്ല അദ്ദേഹം പറയുന്നത് നിങ്ങൾ റെഡി ആകുമോ എന്നതാണ് അല്ലെ മോഹൻലാൽ ചോദിക്കുന്നു. അതെ എന്ന് പറഞ്ഞു കൊണ്ട് സത്യൻ അന്തികാക്ഡ് തുടർന്നു .

തങ്ങൾ പറഞ്ഞു ഞങ്ങൾ രണ്ടുപേരും രാവിലെ തന്നെ റെഡിയാകും . താനും ചന്ദ്രകുമാറും പറഞ്ഞു ഞങ്ങൾ രാവിലെ 6:00 ആകുമ്പോഴേക്കും റെഡിയാക്കാം എന്ന് പറഞ്ഞു അത് കേട്ടപ്പോൾ അങ്ങനെയെങ്കിൽ ശരി ഞാൻ രാവിലെ എത്തിക്കോളാം എന്ന് നസീർ സാർ പറഞ്ഞു.

അന്ന് താനും ചന്ദ്രകുമാറും ഒരു മുറിയിൽ കിടന്നാണ് ഉറങ്ങുന്നത് ഞാൻ എണീറ്റത് ഏഴര മണിക്കാണ് എന്ന് സത്യൻ അന്തിക്കാട് ഓർക്കുന്നു . താൻ ഉണരുമ്പോൾ ഡയറക്ടർ ആയ ചന്ദ്രകുമാർ തൻറെ തൊട്ടപ്പുറത്ത് കിടന്നുറങ്ങുകയാണ്. പെട്ടെന്നാണ് തങ്ങൾ പ്രേം നസീറിനോട് പറഞ്ഞ കാര്യം ഓർത്തത്. പെട്ടെന്ന് കുളിച്ച് റെഡിയായി തങ്ങൾ വലിയ ടെൻഷനോട് സെറ്റിലേക്ക് ചെന്നു. ഞങ്ങൾ എത്തിയപ്പോൾഎട്ടരയായി സമയം. നമ്മൾ സെറ്റിൽ എത്തുമ്പോൾ നസീർ സാർ 6:50ന് അവിടെ വന്നു മേക്ക് അപ്പ് ഇട്ട് റെഡിയായി വന്നിരിപ്പുണ്ട്. ആ സമയത്ത് തിളങ്ങി നിൽക്കുന്ന താരമാണ് എന്താണ് അദ്ദേഹം പറയാൻ പോകുന്നത് അറിയില്ല . താനാഗളുടെ പ്രശനമാണ്.

ഒരുപക്ഷേ വിഗ് വലിച്ചൂരി എറിഞ്ഞു പോയേക്കാം, തങ്ങൾ വെറും തുടക്കക്കാരായ പിള്ളേരാണെന്ന് ഞങ്ങളെ ചീത്ത പറയുമോ എന്നുള്ള ടെൻഷനും ഞങ്ങൾക്കുണ്ട്. ഞങ്ങൾ ചെന്നപ്പോൾ ചിരിച്ചുകൊണ്ട് ആ വലിയ മനുഷ്യൻ പറഞ്ഞത്; “ഞാൻ പറഞ്ഞില്ലേനിങ്ങൾ എണീക്കാൻ ലേറ്റ് ആവും എന്ന്. കുഴപ്പമില്ല നമുക്ക് തുടങ്ങാം വേഗം തുടങ്ങാം” എന്നാണ് അന്ന് സത്യത്തിൽ ആ മനുഷ്യൻറെ മനസ്സിൻറെ വലിപ്പം താൻ നേരിട്ട് കണ്ടു എന്നും അതിനുമുന്നിൽ തങ്ങളുടെ തല കുനിഞ്ഞു പോയി എന്ന് സത്യൻ അന്തിക്കാട് പറയുന്നു.

ADVERTISEMENTS
Previous articleതന്റെ കുടുംബത്തിൻറെ മത വിശ്വാസം എങ്ങനെ,മക്കളുടെ വിശ്വാസം എങ്ങനെ – വ്യക്തമാക്കി ഷാരൂഖ് ഖാൻ`
Next articleതനറെ ആ സൂപ്പർ ഹിറ്റ് ചിത്രം ശരിക്കും മമ്മൂക്ക ചെയ്യണ്ടതായിരുന്നു – അത് തന്നിലേക്ക് വന്നത് ഇങ്ങനെ