ഇവിടുത്തെ രാഷ്ട്രീയക്കാരുടെ സെക്യൂരിറ്റിയെ കുറിച്ച് രൂക്ഷ വിമർശനവുമായി സന്തോഷ് ജോർജ് കുളങ്ങര – അദ്ദേഹം പറഞ്ഞത്

423

സഫാരി ചാനൽ എന്ന കേരളത്തിലെ പരസ്യമില്ലാത്ത ഒറ്റ ചാനൽ നടത്തിക്കൊണ്ടു ഏവരെയും ഞെട്ടിച്ച വ്യക്തിയാണ് സന്തോഷ് ജോർജ് കുളങ്ങര. എന്നാൽ അതിനും മുന്നേ ഏഷ്യാനെറ്റ് ന്യൂസിൽ അദ്ദേഹം ഒരുക്കിയ ലോക സഞ്ചാരത്തിന്റെ സഞ്ചാരം എന്ന പരിപാടിയിലൂടെ കേരളത്തിലെ ജനങളുടെ കണ്ണിലുണ്ണിയായ വ്യക്തിയാണ് സന്തോഷ് ജോർജ് കുളങ്ങര.

അദ്ദേഹത്തിന്റെ യാത്രാനുഭവങ്ങൾ ഇഷ്ടപ്പെടുന്ന നിരവധി ആളുകളാണ് ഉള്ളത്. വലിയൊരു ആരാധക നിരയെ തന്നെയാണ് അദ്ദേഹം സ്വന്തമാക്കിയിരിക്കുന്നത്. തന്റെ പാഷൻ തന്നെ പ്രൊഫഷൻ ആക്കിയ അപൂർവ്വം ചിലരിൽ ഒരാളാണ് അദ്ദേഹം. പലപ്പോഴും അദ്ദേഹത്തിന്റെ നിലപാടുകൾക്കും ആരാധകർ ഇരുകയ്യും നീട്ടി സ്വീകരിക്കാറുണ്ട്. സഫാരി ചാനലിലൂടെ അദ്ദേഹം വ്യത്യസ്തമായ തരത്തിലുള്ള പല അറിവുകളും ആളുകളിലേക്ക് നൽകുന്നുണ്ട് എന്നത് വളരെയധികം ശ്രദ്ധ നേടുന്ന ഒരു കാര്യം തന്നെയാണ്.

ADVERTISEMENTS
   

പല കാര്യങ്ങളെക്കുറിച്ച് ഉറച്ച നിലപാടുകളാണ് അദ്ദേഹം എടുക്കാറുള്ളത് അവയെല്ലാം തന്നെ വലിയ തോതിൽ ശ്രദ്ധ നേടുകയും ചെയ്യാറുണ്ട്. ഇപ്പോൾ നമ്മുടെ രാഷ്ട്രീയ നേതാക്കളെ കുറിച്ച് അദ്ദേഹം പറയുന്ന കാര്യങ്ങളാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. നമ്മുടെ രാഷ്ട്രീയക്കാരുടെ മസിലുപിടുത്തം അല്പം കുറയ്ക്കണം എന്നാണ് അദ്ദേഹം പറയുന്നത്. അവരുടെ സെക്യൂരിറ്റി കാണുമ്പോൾ തന്നെ ചിരി വരും എന്നും യൂറോപ്പിലെ പല രാജ്യങ്ങളിലൂടെയും ഒക്കെ പോവുകയാണെങ്കിൽ സൈക്കിളിൽ യാത്ര ചെയ്യുന്ന മുഖ്യമന്ത്രിയെയും പ്രധാനമന്ത്രിയും പ്രേസിടെന്റിന്റെയും ഒക്കെ നമുക്ക് കാണാൻ സാധിക്കും എന്നുമാണ് അദ്ദേഹം പറയുന്നത്. അവർ അവിടുത്തെ ഭരണാധികാരികളാണ് എന്ന് പിന്നീട് പറയുമ്പോഴാണ് നമ്മൾ അറിയുന്നത്.

READ NOW  Video-താൻ ഭിക്ഷയെടുത്താണ് കോടീശ്വരിയായത് യുവതിയുടെ വെളിപ്പെടുത്തൽ വീഡിയോ - ഇപ്പോഴത്തെ ആസ്തി ഞെട്ടിക്കുന്നത്

അത്രയ്ക്ക് ലളിതമായ രീതിയിലാണ് അവർ ജീവിക്കുന്നത്. അത്രേയൊക്കെയേ ഉള്ളു അവർ അതിന്റെ ആവശ്യമൊക്കെയേ ഉള്ളു. പിന്നെ അമേരിക്കൻ പ്രെസിഡന്റിന് ഇത്രയും സുരക്ഷ ഉണ്ടാക്കുന്നതിന് പിന്നിലുള്ള കാരണമെന്നത് അമേരിക്കൻ പ്രസിഡണ്ടിന് ഒക്കെ ഒരുപാട് വധഭീഷണികൾ ഉണ്ട്. അതുകൊണ്ട് ഒരുപാട് സുരക്ഷയോടെ മാത്രമേ അവർക്ക് സഞ്ചരിക്കാൻ സാധിക്കുകയുള്ളൂ.

ഇവിടെ ആർക്കും വേണ്ടാത്തവൻ ഒക്കെ എന്തിനാണ് ഇത്രയും സുരക്ഷ എന്ന് മനസ്സിലാക്കാൻ സാധിക്കുന്നില്ല എന്നാണ് ഏറെ രസകരമായ രീതിയിൽ അദ്ദേഹം പറയുന്നത്. അദ്ദേഹത്തിന്റെ ഈ വാക്കുകൾ സോഷ്യൽ മീഡിയയിൽ എല്ലാം തന്നെ വലിയ തോതിൽ ശ്രദ്ധ നേടിയിട്ടുണ്ട്. നിരവധി ആളുകളാണ് അദ്ദേഹത്തെ പിന്തുണച്ചുകൊണ്ട് രംഗത്ത് എത്തുന്നത്. അദ്ദേഹം പറഞ്ഞത് വളരെ വ്യക്തമായ ഒരു കാര്യമാണ് എന്നും തീർച്ചയായും പലരും ആലോചിക്കേണ്ട ഒരു വസ്തുത തന്നെയാണ് ഇത് എന്നും പലരും പറയുന്നുണ്ട്. ലക്ഷങ്ങളാണ് മാസം തോറും ഇവിടെ യാതൊരു തരത്തിലുമുള്ള ഭീഷണിയുമില്ലാത്ത മൂന്നാം കിട രാഷ്ട്രീയ നേതാക്കന്മാർക്കുൾപ്പടെ നൽകിക്കൊണ്ടിരിക്കുന്നത്.

READ NOW  ഗ്രീഷ്മക്ക് ജാമ്യം - മണിക്കൂറുകളോളം ലൈം ഗിക ബന്ധം,സെ ക്സ് ചാറ്റ്:ഗ്രീഷ്മയുടെ കാ മവെ റിയും ക്രൂരതകളും എണ്ണിപ്പറഞ്ഞു കുറ്റപത്രം വീണ്ടും ചർച്ചകളിൽ

എന്ത് കാര്യവും വളരെ വ്യക്തമായ രീതിയിൽ സ്വന്തം നിലപാടിൽ ഉറച്ചുനിന്നു പറയുന്ന ഒരു വ്യക്തിത്വമാണ് സന്തോഷ് ജോർജ് കുളങ്ങര അതുകൊണ്ടുതന്നെ സോഷ്യൽ മീഡിയയിൽ ആരാധകർ ഏറെയാണ്.

ADVERTISEMENTS