അർഹിക്കുന്നതിൽ കൂടുതൽ പരിഗണന നൽകിയിട്ടും കേരളത്തെ മറന്ന വ്യക്തിയാണ് യേശുദാസ് -പറയാൻ കാരണം ഇത്

139

മലയാളി പ്രേക്ഷകർ ദൈവത്തെ പോലെ ആരാധിക്കുന്ന ഒരു വ്യക്തിയാണ് ഗാനഗന്ധർവ്വൻ യേശുദാസ്. വലിയ ഇഷ്ടത്തോടെ തന്നെയാണ് അദ്ദേഹത്തെക്കുറിച്ച് എല്ലാവരും സംസാരിക്കുന്നതും അടുത്തകാലത്തായിരുന്നു അദ്ദേഹം 84ന്റെ നിറവിൽ എത്തിയത്. ഈ സമയത്ത് അദ്ദേഹം വീഡിയോ കോളിലൂടെയാണ് ഇവിടെ നടന്ന പരിപാടിയിൽ പോലും പങ്കെടുത്തിരുന്നത്.

നിരവധി താരങ്ങൾ അദ്ദേഹത്തെ അഭിനന്ദിക്കുവാൻ ഈയൊരു പരിപാടിയിൽ എത്തിയിരുന്നു. വർഷങ്ങളായി അമേരിക്കയിൽ സ്ഥിരതാമസം ആക്കിയിരിക്കുകയാണ് യേശുദാസ്. എന്തുകൊണ്ടാണ് അദ്ദേഹം കേരളത്തിലെ മറന്നത് എന്ന് ചോദിച്ചു കൊണ്ട് ഇപ്പോൾ രംഗത്ത് വന്നിരിക്കുകയാണ് സംവിധായകനും യൂട്യൂബറുമായ ശാന്തിവിള ദിനേശ്. അദ്ദേഹത്തിന്റെ പിറന്നാൾ ദിനത്തോടനുബന്ധിച്ച് ആയിരുന്നു ഇത്തരത്തിലുള്ള ഒരു വീഡിയോയുമായി ശാന്തിവിള ദിനേശ് എത്തിയത്. മുൻപ് പലപ്പോഴുണ് യേശുദാസിനെതിരെ വിമർശനം ഉന്നയിച്ചു കൊണ്ട് വീഡിയോ ഇട്ടിട്ടുള്ള വ്യക്തിയാണ് ശാന്തിവിള ദിനേശ്

ADVERTISEMENTS

കേരളത്തെ മറന്ന് വ്യക്തിയാണ് യേശുദാസ് എന്നാണ് ശാന്തിവിള ദിനേശ് പറയുന്നത്. കേരളത്തിലുള്ളവർ അദ്ദേഹത്തെ ദൈവതുല്യനായി യാണ് കാണുന്നത് അപ്പോഴും യേശുദാസ് കേരളത്തെ മറക്കുകയാണ് ചെയ്തത് ആദ്യകാലങ്ങളിൽ കേരളത്തിൽ ജീവിക്കാതെ അദ്ദേഹം ചെന്നൈയിലാണ് ജീവിച്ചിരുന്നത്.

READ NOW  ശാസ്ത്രീയമായി അഭിനയം പഠിക്കാതെ ,നാടകത്തിൽ അഭിനയിക്കാതെ അവൻ സിനിമയിൽ അഭിനയിക്കാൻ വന്നേക്കുന്നു: താൻ അന്ന് കളിയാക്കിയ ആ നടനാണ് ഇന്ന് ആ സൂപ്പർ സ്റ്റാർ ശ്രീനിവാസൻ പറഞ്ഞത്.

അത് കഴിഞ്ഞ് അമേരിക്കയിലേക്ക് പോവുകയായിരുന്നു ചെയ്തത് എപ്പോഴും കേരളത്തെ അദ്ദേഹം പിന്നിൽ തള്ളുന്നതായി ആണ് തോന്നിയിട്ടുള്ളത്. എന്തുകൊണ്ടാണ് അദ്ദേഹം ഇത്തരത്തിൽ കേരളത്തിന് അവഗണന നൽകുന്നത് എന്ന് മനസ്സിലാക്കാൻ സാധിച്ചിട്ടില്ല ഇന്ത്യയിലെ സംസ്ഥാനങ്ങളിൽ തന്നെ വളരെ മികച്ച രീതിയിൽ ഉള്ള ഒരു സംസ്ഥാനമാണ് കേരളം. അത് ആരോഗ്യ കാര്യങ്ങളിൽ ആയാലും സാംസ്ക്കാരിക മേഖലയിൽ ആയാലും.

എന്നിട്ടും അദ്ദേഹം കേരളത്തിന് മുൻഗണന നൽകുന്നില്ല. കേരളത്തിലെ ആളുകൾ ആവട്ടെ അദ്ദേഹത്തെ കാണുന്നത് ദൈവതുല്യനായി. കേരളത്തിൽ നിൽക്കുകയാണെങ്കിൽ ഓരോ ചടങ്ങുകൾക്കും ഉദ്ഘാടനങ്ങൾക്കും ക്ഷണിക്കുമെന്നും പഴയ സുഹൃത്തുക്കൾ വന്ന് കാണുകയും അവരിൽ തന്നെ കഷ്ടത അനുഭവിക്കുന്നവർ പണമോ മറ്റോ കടം ചോദിക്കുകയും ചെയ്യും എന്നുമുള്ള ഭയം കൊണ്ടായിരിക്കാം ഒരുപക്ഷേ കേരളത്തിൽ നിന്നും വിദേശരാജ്യത്ത് വർഷങ്ങളായി യേശുദാസ് നിലനിൽക്കുന്നത് എന്നാണ് ശാന്തിവിള ദിനേശ് പറയുന്നത്.

READ NOW  ആ കൊള്ളാം ആദ്യരാത്രി കൂടി ഷൂട്ട് ചെയ്യണം എന്നിട്ടു അത് കൂടി ഭാവിയിൽ മക്കൾക്കും കൊച്ചു മക്കൾക്കും കാണിച്ചു കൊടുത്തേക്ക് - ദമ്പതികളുടെ വിവാഹ ഫോട്ടോഷൂട്ടിനെതിരെ സദാചാര ആക്രമണം

ഒരു കലാകാരന് അർഹിക്കുന്നതിലും കൂടുതൽ പരിഗണനയാണ് കേരളത്തിലുള്ള ജനങ്ങൾ യേശുദാസിന് നൽകിയിട്ടുള്ളത് എന്നും എന്നാൽ അതിന്റെ പകുതി പോലും കേരളത്തോട് യേശുദാസ് ഇഷ്ടം കാണിക്കുന്നില്ല എന്നുമാണ് ശാന്തിവിള ദിനേശ് പറയുന്നത്.

മുൻപ് യേശുദാസിന്റെ മകൻ വിജയ് യേശുദാസ് അച്ഛൻ അമേരിക്കയിൽ താമസമാക്കിയതിനെ കുറിച്ച് സംസാരിച്ചിരുന്നു. മുൻപൊക്കെ വർഷത്തിൽ ആറുമാസം അമേരിയ്ക്കയിൽ പോയി വരികയായിരുന്നു പതിവ് . പക്ഷേ കോവിഡിന് ശേഷം അദ്ദേഹം ആരോഗ്യ സുരക്ഷയും മറ്റും ശ്രദ്ധിച്ചു കഴിഞ്ഞ മൂന്ന് വർഷമായി അമേരിക്കയിൽ ആണ് എന്ന് വിജയ് പറഞ്ഞിരുന്നു.’അമ്മ എപ്പോളും അടുത്ത് വേണമെന്ന് അദ്ദേഹത്തിന് നിർബന്ധം ഉണ്ടെന്നു വിജയ് പറയുന്നു. പാട്ടുകളെ കുറിച്ച് അറയുനനവർക്ക് വേണ്ട ഉപദേശങ്ങൾ ഒക്കെ നൽകാറുണ്ട്. സിനിമയും ടെന്നീസ് കളിയും പട്ടു കേൾക്കലുമാണ് ഇഷ്ടപ്പെട്ട വിനോദങ്ങളായി കൂടുതൽ സമയവും ചെയ്യുന്നത് എന്ന് വിജയ് പറഞ്ഞിരുന്നു.

READ NOW  ആരൊക്കെ വന്നാലും എന്തൊക്കെയായാലും എന്റെ മനസ്സിൽ ലേഡീസ് സൂപ്പർസ്റ്റാർ ഉർവശിയാണ്- കാരണം .. മഞ്ജു പിള്ള വെളിപ്പെടുത്തുന്നു

യേശുദാസിനെ വിമർശിച്ചുളള ശാന്തിവിളയുടെ വീഡിയോ വൈറലായിരുന്നു പല തരത്തിലുളള അഭിപ്രായങ്ങളാണ് വീഡിയോയ്ക്ക് വരുന്നത്. ചിലർ ശാന്തിവിള ദിനേശിനെ രൂക്ഷമായി വിമർശിക്കുന്നുണ്ട് മറ്റു ചിലർ അദ്ദേഹത്തിന്റെ അഭിപ്രായത്തോട് യോജിക്കുന്നുണ്ട്.

ADVERTISEMENTS