മലയാള സിനിമയിലെ പകരം വെക്കാനില്ലാത്ത അഭിനയ പ്രതിഭയാണ് നടൻ സലീംകുമാർ. ഒരു കൊമേഡിയനായി തുടങ്ങി സീരിയസ് കഥാപാത്രങ്ങളിലൂടെ ദേശീയ സംസ്ഥാന പുരസ്കാരങ്ങൾ അടക്കം നേടിയ കഴിവുള്ള കലാകാരൻ. സലിംകുമാർ കോമഡികൾ എന്നും പ്രേക്ഷകരുടെ പ്രിയങ്കരമാണ്. അദ്ദേഹത്തിൻറെ അഭിനയ ശൈലി തികച്ചും വ്യത്യസ്തവും അനുകരിക്കാൻ കഴിയാത്തതുമാണ്.
പലപ്പോഴും സലിംകുമാർ സാമൂഹ്യ പ്രതിബദ്ധതയോടെ സാമൂഹ്യപ്രസക്തിയുള്ള വിഷയങ്ങൾ തുറന്നു സംസാരിക്കുന്നത് പതിവാണ്.
വ്യക്തമായ രാഷ്ട്രീയ നിലപാട് കൈകൊണ്ട് മുന്നോട്ടുപോകുന്ന അദ്ദേഹം പലപ്പോഴുംസാമൂഹ്യപ്രസക്തിയുള്ള വിഷയങ്ങളിൽ അതിശക്തമായ വിമർശനങ്ങൾ ഉന്നയിച്ച് രംഗത്ത് വരിക പതിവാണ്. അവിടെ കക്ഷിരാഷ്ട്രീയം നോക്കാതെ പെരുമാറാറുണ്ട്. മനോരമ ന്യൂസ് മായി നടന്ന ഒരു അഭിമുഖത്തിൽ തന്റെ ദൈവ വിശ്വാസത്തെ കുറിച്ചും തന്റെ അമ്മയെ കുറിച്ചുമൊക്കെ അദ്ദേഹം സംസാരിച്ചു . അമ്മയുടെ ആത്മാവുമായി സംസാരിക്കാൻ ആഗ്രഹം ഉണ്ടോ അങ്ങനെ സംസാരിക്കാൻ കഴിഞ്ഞാൽ എന്താണ് ചോദിക്കാൻ പോകുന്നത് എന്ന ചോദ്യത്തിന് അദ്ദേഹം പറഞ്ഞ മറുപടിയാണ് വൈറൽ ആയിരിക്കുന്നത്.
ഏതു വിഷയത്തിനും ഹാസ്യാത്മകമായി പ്രസിൻറ് ചെയ്യുന്ന ഒരു രീതി അദ്ദേഹത്തിനുണ്ട്. തനിക്ക് ഇപ്പോൾ ദൈവ വിശ്വാസമില്ല എന്നും പണ്ട് ഉണ്ടായിരുന്നുഈ ന്നും താൻ തികഞ്ഞ ഭക്തനായിരുന്നു എന്നും 18 വര്ഷം ശബരിമലയിൽ പോയ വ്യക്തിയാണ് താനെന്നും അദ്ദേഹം പറയുന്നു. എന്നാൽ പിന്നീട് ഇതെല്ലം കച്ചവടമാണ് എന്ന് താൻ മനസിലാക്കി എന്നും സലിം കുമാർ പറയുന്നു.
തനിക്ക് ഇപ്പോൾ ഈശ്വര വിശ്വാസമില്ല പക്ഷേ തന്റെ അമ്മയുടെ ആത്മാവ് ഇവിടെ ഉണ്ട് എന്ന് വിശ്വാസമുണ്ട് താൻ അമ്മയെ പ്രാർത്ഥിക്കും എന്റെ ‘അമ്മ മരിച്ചു പോയി എന്റെ അമ്മയെയും കാണാൻ സാധിക്കുന്നില്ല ഈശ്വരനെയും കാണാൻ സാധിക്കുന്നില്ല.അപ്പോൾ എന്റെ അമ്മയെ ഞാൻ ഈശ്വരനായി കണ്ടു പ്രാർത്ഥിക്കുന്നു. ഞാനാ ആരുടേയും ഭക്തി കുറ്റം പറയുന്നില്ല ഞാനും ഒരിക്കൽ വലിയ ഭക്തനായിരുന്നു.
നമ്മുക്ക് ഒരു ക്യൂവിൽ ആയിരം രൂപ കൊടുത്തു വന്നാൽ ഈശ്വരനെ ആദ്യം കാണാം ,പിന്നെചിലയിടത്തു കാണാം ഭഗവതിക്ക് ഒരു തുണ്ടു ഭൂമി സംഭാവന കൊടുക്കാൻ ,ഒരു തുണ്ടു ഭൂമിക്ക് നമ്മുടെ മുന്നിൽ തെണ്ടേണ്ട ആളാണോ ഈ ഭഗവതിയും ഭഗവാനുമൊക്കെ .നമ്മൾ അമ്പലത്തിൽ ചെല്ലുമ്പോൾ ഭഗവാന് പായസവും പപ്പടവുമൊക്കെ കൊടുക്കണം നമ്മൾ പക്ഷേ നമ്മൾക്ക് ഒന്നും തരില്ല ,നമ്മൾ നമ്മുടെ പട്ടിണി മാറ്റാനും മറ്റുമൊക്കെയാണ് ഈ ഭഗവാനെ കാണാൻ പോകുന്നേ പക്ഷേ ഭഗവൻ അത് കേൾക്കണമെങ്കിൽ നമ്മൾ നെയ്പായസം എഴുതണം.എന്നാൽ ഈ ഭഗവൻ ഇതൊന്നും ശാപ്പിടുന്നുമില്ല. ഇതൊക്കെ വെറുതെയാണ് . നാളെ എന്തെന്നറിയാത്ത മനുഷ്യന്റെ ഉൽഘണ്ഠയും ഭയവുമൊക്കെയാണ് ഈ ഭക്തി. നിങ്ങൾ സ്വൊന്തം അമ്മയെ പ്രാർത്ഥിച്ചാൽ മതി അതിനേക്കാൾ വലിയ ഒരു ദൈവം ഇല്ല സലിം കുമാർ പറയുന്നു.
മരിച്ചുപോയ അമ്മയോടുള്ള ആത്മബന്ധം അദ്ദേഹം പലപ്പോഴുംഅദ്ദേഹം തുറന്നു പറഞ്ഞിട്ടുണ്ട് അതുകൊണ്ടുതന്നെ ആവാം അമ്മയുടെ ആത്മാവുമായി സംസാരിക്കാൻ ഒരു അവസരം കിട്ടിയാൽ എന്താണ് ചോദിക്കുക എന്ന ചോദ്യം അവതാരകൻ ഉന്നയിച്ചത്. വളരെ അർത്ഥവത്തായ ഒരു സാമൂഹ്യ വിമർശനത്തിലൂടെയാണ് അതിനുത്തരം അദ്ദേഹം പറഞ്ഞത്. അതിങ്ങനെ
ഒന്നുമില്ല, എന്താണ് അവിടെ.. അമ്മെ പലരും പറയുന്നുണ്ട് അവിടെ സ്വർഗം ഉണ്ട് നഗരമുണ്ട് എന്നൊക്കെ അങ്ങനെ വല്ല ഉണ്ടോ? ഇന്നാൾക്കു ഒരു മൊല്ലാക്ക പറയുന്നുണ്ടായിരുന്നു സ്വർഗ്ഗം എന്ന് വെച്ചാൽ പുഴകളാണത്രേ. ഒന്ന് തേനിന്റെ പുഴ ഒന്ന് പാലിൻറെ പുഴ ഒന്ന് മദ്യത്തിന്റെ പുഴ എന്ത് വൃത്തികേടായിരിക്കും ഈ പുഴയിലൂടെ ഇതൊക്കെ ഇങ്ങനെ ഒഴുകിവന്നാൽ. അതൊക്കെ നമ്മൾ ഒരു കുപ്പിയിൽ വാങ്ങിക്കുമ്പോൾ അല്ലേ അതിൻറെ സൗന്ദര്യമുള്ളൂ എന്ന് അദ്ദേഹം ചോദിക്കുന്നു. പിന്നെ അവർ പറയുന്നത് 18 കിലോമീറ്റർ ഉണ്ടായിരിക്കുമത്രെ ഒരു റൂം, എന്തിനാണ് നടന്നു തൂറാൻ ആണോമിവർ ഓരോന്ന് ഇങ്ങനെ പറഞ്ഞങ്ങു വിടുകയാണ് ഇവർ ഇതൊന്നും കണ്ടിട്ടില്ല ; എന്ന് പച്ചക്ക് തുറന്നു പറയുകയാണ് സലിം കുമാർ