ഒരിക്കൽ വിക്രമിന്റെ സിനിമയുടെ ഷൂട്ടിംഗ് ലൊക്കേഷനിൽ നിന്നും നടി സായി പല്ലവി ദേഷ്യപ്പെട്ട് ഇറങ്ങിപ്പോയിട്ടുണ്ട് – സംഭവം ഇങ്ങനെ

1549

മലർ മിസ് എന്ന ഒറ്റ കഥാപാത്രം കൊണ്ട് തെന്നിന്ത്യൻ സിനിമ ലോകത്തു മുഴുവൻ അതി പ്രശസ്തയായ താരമാണ് സായി പല്ലവി. അൽഫോൺസ് പുത്രന്റെ പ്രേമം എന്ന ഒറ്റ ചിത്രം വെറുമൊരു ഡാൻസർ മാത്രമായിരുന്ന സായി പല്ലവി എന്ന പെൺകുട്ടിയുടെ കരിയർ തെന്നെ മാറ്റി മറിക്കുകയായിരുന്നു. പ്രേമത്തിൽ അഭിനയിക്കുന്നതിനായി വിദേശത്തു നടക്കുന്ന തന്റെ ഡോക്ടർ പഠനത്തിൽ നിന്നും ഇടവേളയെടുത്തു എത്തിയ സായി പല്ലവി ആ വേഷം അവിസ്മരണീയമാക്കി. അതോടെ മലയാളം തമിഴ് തെലുങ്ക് കന്നഡ എന്ന് വേണ്ട മിക്ക തെന്നിന്ത്യൻ സിനിമ മേഖലകളിൽ നിന്നും സായി പല്ലവിയെ തേടി അവസരങ്ങൾ എത്തി.

മലയാളത്തിൽ പ്രേമം ഹിറ്റായതോടെ മലയാളത്തിൽ അടുത്തതായി ദുല്ഖറിനൊപ്പമായിരുന്നു സായി പല്ലവി കലി എന്ന ചിത്രത്തിൽ നായികയായി എത്തിയത് . അതിനു ശേഷം സായി തെലുങ്കിൽ അഭിനയിച്ച ഫിദ എന്ന ചിത്രവും സൂപ്പർ ഹിറ്റായി അതോടെ ആകെ രണ്ടു ചിത്രം മാത്രം ചെയ്ത താരത്തിന്റെ പ്രശസ്തി വാനോളം എത്തി വാലേ നാച്ചുറൽ ആയ അഭിനയവും അതെ പോലെ തന്നെ നാച്ചുറൽ ആയ സൗന്ദര്യവും മികവുറ്റ ഡാൻസും താരത്തെ മറ്റു നടിമാരിൽ നിന്നും വ്യത്യസ്തയാക്കി.

ADVERTISEMENTS
   

തുടക്കം മുതൽ തന്നെ തന്റെ നിലപാടുകളിൽ വളരെ കർക്കശമായ രീതിയിൽ ചുവടുറപ്പിച്ചാണ് സായി പല്ലവി മുന്നോട്ട് പോയത് വളരെ സെലക്ടീവായി മാത്രമെ സിനിമകൾ എടുത്തിരുന്നുള്ള. കൈ നിറയെ അവസരങ്ങൾ എത്തിയിട്ടും വളരെ കുറച്ചു ചിത്രങ്ങൾ മാത്രമേ സായി പല്ലവി അഭിനയിച്ചിട്ടുള്ളു.

തമിഴ് സൂപ്പർ താരം വിക്രവുമൊത്തു വളരെ പ്രധാനപ്പെട്ട ഒരു വേഷം ചെയ്യാൻ ഒരു ഓഫർ സായി പല്ലവി നിരസിച്ചിരുന്നു എന്നും അത് സായിയുടെ ചില പിടി വാശികൾ കൊണ്ടാണ് എന്നും ഒക്കെ അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. ചിത്രത്തിന്റെ അഡ്വാൻസ് തുകയായി പതിനഞ്ചു ലക്ഷം രൂപ നൽകിയിരുന്നു എന്നും വലിയ തുക ആണ് താരം ആവശ്യപ്പെട്ടത് എന്നും പ്രതിഫലത്തെ ചൊല്ലിയുള്ള തർക്കങ്ങളിൽ ആണ് സായി പല്ലവി ചിത്രം ഉപേക്ഷിച്ചത് എന്ന് ചിത്രത്തിന്റെ സംവിധായകൻ രവി ചന്ദർ വെളിപ്പെടുത്തിയിരുന്നു. അഡ്വാൻസ് തുക കൈപ്പറ്റിയത് ശേഷമാണു സായി കരാറിൽ പോലും ഒപ്പിട്ടത് എന്നും ആദ്യം മുതൽ തന്നെ നടി വലിയ പ്രശനങ്ങൾ ഉണ്ടാക്കിയിരുന്നു എന്നും സംവിധായകൻ പറയുന്നു.

എന്നാൽ പറഞ്ഞ സമയത്തു ഷൂട്ടിംഗ് തുടങ്ങാത്ത കാരണം കൊണ്ടാണ് സായി ആ വേഷം ഉപേക്ഷിച്ചത് എന്നും അഡ്വാൻസ് തുക തിരികെ നൽകി എന്നും നടിയുടെ അടുത്ത വ്യക്തികൾ പറയുന്നു. നായകൻ വിക്രമിന് ആ ചിത്രത്തിൽ വലിയ താല്പര്യമില്ലായിരുന്നു എന്നും അദ്ദേഹം ഗൗതം വാസുദേവ് മേനോൻ ചിത്രത്തിനാണ് പ്രാധാന്യം നലകിയത് എന്നും അതൊക്കെയാണ് കാരണം എന്നുമാണ് വാർത്തകൾ .

മണിരത്നം ചിത്രത്തിലും സായി പല്ലവിയെ പരിഗണിച്ചിരുന്നു എന്നാൽ തിരക്കഥയിൽ വന്ന മാറ്റങ്ങൾ മൂലം ഒഴിവാക്കി എന്നാണ് റിപ്പോർട്ടുകൾ അന്ന് വന്നത് അതേപോലെ തെലുങ്കിലെ തിരക്കുകൾ കാരണം തല അജിത്തിനോടൊപ്പം ഉള്ള ചിത്രവും താരം വേണ്ടാന്ന് വച്ചു എന്നും റിപ്പോർട്ടുകൾ ഉണ്ട്.

ADVERTISEMENTS
Previous articleമദുമലയും നഗർകോളയും ഒരു രസകരമായ സവാരി
Next articleഅന്ന് ആദ്യമായി ആ റൂമിലിരുന്ന് മോഹൻലാൽ എന്നെ തന്നെ നോക്കിക്കൊണ്ടു പറഞ്ഞു ഐ ലവ് യു എന്ന് – മറക്കാൻ പറ്റാത്ത ആ അനുഭവം വെളിപ്പെടുത്തി ഭാഗ്യലക്ഷ്മി