രഘുവരൻറെ ആ അവസ്ഥയ്ക്ക് മുന്നിൽ തങ്ങൾ പരാജയപ്പെടുകയായിരുന്നു – അത് ഒരു രോഗമായി തന്നെ കാണണം

100

തെന്നിന്ത്യൻ സിനിമയിലെ പ്രിയങ്കരിയായ രോഹിണി വീണ്ടും വാർത്തകളിൽ നിറയുന്നു. നിരവധി മലയാളം ചിത്രങ്ങളിൽ നായികയായി തിളങ്ങിയ നടിയായിരുന്നു രോഹിണി. അതുകൊണ്ടു രോഹിണി മലയാളിയാണ് എന്ന തെറ്റിധാരണയും പ്രേക്ഷകർക്ക് ഉണ്ടായിരുന്നു. എന്നാൽ രോഹിണി ആന്ധ്രാ പ്രദേശിൽ ആണ് ജനിച്ചത്. ഒരു അഭിമുഖത്തിൽ തന്റെ ജീവിതത്തിലെ ഏറ്റവും വേദനാജനകമായ അനുഭവങ്ങളെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് നടി.

തെന്നിന്ത്യൻ താരം രഘുവരനുമായുള്ള പ്രണയവും വിവാഹവും തുടർന്നുള്ള വേർപിരിയലും രോഹിണിയുടെ ജീവിതത്തെ ഏറെ ബാധിച്ചിരുന്നു. ഒരുകാലത്തെ സൂപ്പർ വില്ലൻ ആയിരുന്ന നടനാണ് രഘുവരൻ . രഘുവരന്റെ അമിത മദ്യപാനമായിരുന്നു ഇരുവരുടെയും ബന്ധം തകർന്നതിന്റെ പ്രധാന കാരണം. രോഹിണിയുടെ വാക്കുകൾ ഏവരെയും നൊമ്പരപ്പെടുത്തുന്നതായിരുന്നു.

ADVERTISEMENTS
   

താനും മകനും പരാജിതരായത് തനറെ ഭർത്താവിനോടല്ല അദ്ദേഹത്തിന്റെ അമിതമായ മദ്യാസക്തിയോടും അദ്ദേഹത്തിന്റെ ആൽക്കഹോൾ അഡിക്ഷനോടും ആയിരുന്നു താനും മകനും തോൽവി സമ്മതിച്ചത് രോഹിണി പറയുന്നു. മകനെ കാണിച്ചു രഘുവരന്റെ അഡിക്ഷൻ നിർത്താൻ ശ്രമിച്ചിട്ട് പോലും കഴിഞ്ഞില്ല എന്നും അപ്പോഴേക്കും അദ്ദേഹം പൂർണമായും മദ്യത്തിന് അടിമപ്പെട്ടിരുന്നു എന്നും രോഹിണി പറയുന്നു.

READ NOW  അനുഷ്‌ക്കയ്‌ക്ക് ഇതെന്തു പറ്റി ഇനി എന്തെങ്കിലും ആരോഗ്യ പ്രശ്നമുണ്ടോ (വീഡിയോ) - പ്രതീക്ഷയറ്റ പോലെ കമെന്റുകൾ - സത്യമിതാണ്

 രോഹിണിയുടെ വാക്കുകൾ പ്രേക്ഷകരുടെ മനസ്സിൽ തൊട്ടുകൊണ്ടിരിക്കുകയാണ്. “മകനോട് രഘുവരനു വലിയ സ്നേഹമായിരുന്നു. അതുകൊണ്ടു തന്നെ തങ്ങളുടെ വിവാഹ മോചനം കൊണ്ട് മകനെ അദ്ദേഹത്തിൽ നിന്ന് അകറ്റാൻ താൻ ആഗ്രഹിച്ചില്ല. സഹികെട്ടാണ് അങ്ങനെ ഒരു തീരുമാനം എടുത്തത്. മകന് വേണ്ടി അടുത്തടുത്ത ഫ്ലാറ്റുകളിൽ താമസിക്കാൻ വരെ തീരുമാനിച്ചതായിരുന്നു ബന്ധം അവസാനിപ്പിച്ചത്. എന്നാൽ അതൊന്നും അദ്ദേഹത്തെ രക്ഷിച്ചില്ല എന്നും രോഹിണി പറയുന്നു.

മകന് കുറച്ചു കൂടി പ്രായമൊക്കെ ആകുമ്പോൾ അതായതു ഒരു പത്തു പതിനഞ്ച് വയസാകുമ്പോൾ അച്ഛന്റെ ഒപ്പം താമസിക്കാന് നുവദിക്കാമെന്നു താൻ പറഞ്ഞിരുന്നു. അവനു അച്ഛനെയും അമ്മയെയും പിരിഞ്ഞു ജീവിച്ചു എന്നൊരു ഫീൽ തോന്നാതിരിക്കാൻ ആണ് അടുത്തടുത്ത് താമസിക്കാം എന്ന് പോലും ചിന്തിച്ചത്. എന്നാൽ അപ്പോഴേക്കും ഒരുപാടു വൈകിയിരുന്നു.

ഇതിനെ ഒരു രോഗമായി കരുതണം ഡയബറ്റിക് പോലെ ഉള്ള ഒരു രോഗം നല്ലോണം ശ്രദ്ധിച്ചില്ലേൽ അത് നാളെ നമ്മളെ കൊണ്ട് അങ്ങ് പോകും. കാര്യങ്ങൾ അവരുടെ നിയന്ത്രണത്തിൽ പോലും അല്ല.അവർക്ക് മറ്റൊന്നും ചെയ്യാൻ ആകില്ല. അദ്ദേഹത്തിന്റെ ആ അവസ്ഥയാണ് എല്ലാത്തിനും കാരണം. തങ്ങളുടെ വേര്പിരിയലിനും അദ്ദേഹതിന്റെ മരണത്തിനും എല്ലാം. 2004 ലിൽ ഇരുവരും വിവാഹ ബന്ധം വേർപെടുത്തി 2008 ആയപ്പോഴേക്കും അമിതമായ മദ്യപാനം മൂലം അദ്ദേഹത്തിനു മൾട്ടിപ്പിൾ ഓർഗൻ ഫെയിലിയർ ഉണ്ടാവുകയും മരണത്തിനു കീഴടങ്ങുകയും ചെയ്തു.

READ NOW  ലൂസിഫറിലെ വില്ലൻ ജോൺ ലൈം#ഗിക വൈകൃതമുള്ള ആളെന്നു അവതാരക : ഞെട്ടിക്കുന്ന അനുഭവം വെളിപ്പെടുത്തി താരം

രഘുവരന്റേയും രോഹിണിയുടെയും മകൻ ഋഷിവരൻ ജനിക്കുന്നത് 2000 ലാണ്. മകന് നാല് വയസ്സുള്ളപ്പോൾ ഇവർ ഇരുവരും വേർപിരിഞ്ഞു. ധനുഷ് ചിത്രം യാരടീ നീ മോഹിനിയിൽ ആണ് അവസമായി അദ്ദേഹം മികച്ച ഒരു കഥാപത്രം ചെയ്തത്. അദ്ദേഹത്തിന്റെ മരണ ശേഷം ആണ് ഈ സിനിമ റിലീസ് ചെയ്തത്. അദ്ദേഹം അഭിനയിച്ചു അദ്ദേഹതിന്റെ മരണ ശേഷം 2012 ൽ റിലീസ് ചെയ്ത ഉള്ളം എന്ന ചിത്രത്തിലും ഒരു ചെറിയ വേഷം അദ്ദേഹം ചെയ്തിരുന്നു.

ADVERTISEMENTS