അന്ന് കാൽ തടവാൻ അവർ സമ്മതിച്ചില്ല.മൈദാമാവ് കുഴച്ച് ഭിത്തിയിൽ ഒട്ടിച്ചു പോലെയുള്ള രൂപമാണ് ഹൻസികയുടേത് – നടിയെ വേദിയിലിരുത്തി അപമാനിച്ച് റോബോ ശങ്കർ

305

തെന്നിന്ത്യൻ സിനിമ ലോകത്തെ കിരീടം വെക്കാത്ത രാജകുമാരിയാണ് ഹൻസിക .തെന്നിന്ത്യൻ നടിമാരിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങിക്കുന്നവരിൽ ഒരാളും കൂടിയാണ് ഹൻസിക മോത്ത് വാനി.ഹൻസിക തമിഴ്, തെലുങ്ക് സിനിമകളിൽ ധാരാളമായി അഭിനയിച്ചു വരുന്നു.ബാലതാരമായി ആയിരുന്നു ഹൻസികയുടെ അരങ്ങേറ്റം.ഷക്കലക്ക ബൂം ബൂം എന്ന സീരിയലിലൂടെ ബാലതാരമായിട്ടാണ് ഹൻസിക മിനി സ്ക്രീനിൽ പ്രത്യക്ഷപ്പെട്ടത്.ഹൻസികയുടെ അഭിനയ ജീവിതത്തോടൊപ്പം അവരുടെ കൂട്ടായി തന്നെ ഒരുപാട് വിവാദങ്ങളും ഉണ്ടായിരുന്നു. അതിലൊന്നായിരുന്നു തമിഴ് നടൻ ചിമ്പുമായി ഉണ്ടായിരുന്നത് എന്നു പറയപ്പെടുന്ന പ്രണയം.

ADVERTISEMENTS

ഹൻസികയുടെയും ആദിയുടെയും പുതിയ ചിത്രമായ പാർട്ണർ സിനിമയുടെ ട്രെയിലർ ലോഞ്ച് സെറിമണി ചെന്നൈയിൽ നടന്നിരുന്നു.ഈ ചടങ്ങിൽ പങ്കെടുത്ത റോബോ ശങ്കർ നടി ഹൻസികയെ കുറിച്ച് നടത്തിയ പരാമർശം വളരെ മോശമായിപ്പോയി എന്നാണ് മാധ്യമ വൃന്ദം സംസാരിക്കുന്നത്.

റോബോ ശങ്കറിന്റെ പരാമർശം ഇങ്ങനെയായിരുന്നു. ഹൻസിക ശരിക്കും ഒരു മെഴുകു പ്രതിമ പോലെയാണ് .മൈദാമാവ് കുഴച്ച് ഭിത്തിയിൽ ഒട്ടിച്ചു പോലെയുള്ള രൂപമാണ് ഹൻസിക . ആ സിനിമയിൽ ഹൻസികയുടെ കാലിൽ തടവുന്ന ഒരു രംഗമുണ്ട്.എന്നാൽ ആ സീൻ ചെയ്യാൻ ഹൻസിക തയ്യാറായില്ല.കാൽവിരലിൽ മാത്രമേ തൊടുകയുള്ളൂ എന്നു പറഞ്ഞിട്ടും അവർ കൂട്ടാക്കിയില്ല .ഞാനും സംവിധായകനും കാല് പിടിച്ചു അപേക്ഷിച്ചിട്ട് പോലും അവർ അവരുടെ വിരലിൽതൊടാൻ സമ്മതിച്ചില്ല

READ NOW  പുരുഷന്റെ സ്വഭാവമുള്ള പെൺകുട്ടിയാണ് വരലക്ഷ്മി- ഞെട്ടിക്കുന്ന തുറന്നു പറച്ചിലുമായി ബെയിൽ വാൻ രംഗനാഥൻ

.നായകനായ ആദി മാത്രമേ തന്നെ സ്പർശിക്കാവൂ , അല്ലാതെ മറ്റാരെയും തൊടാൻ അനുവദിക്കുകയില്ല എന്നും ഹൻസിക ശാഠ്യം പിടിച്ചു. അപ്പോഴാണ് ഞാൻ ചിന്തിച്ചത് ഒരു നായകൻ എന്നും നായകനും ഒരു കൊമേഡിയൻ എന്നും കൊമേഡിയൻ ആണെന്നും അവർ ഒരു മൂലയ്ക്ക് മാറി നിൽക്കേണ്ടവരാണെന്നും ഉള്ള വസ്തുത .

ഈ പരാമർശങ്ങൾ കേട്ട് ഹൻസിക ചിരിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും നടിക്കതു അപമാനം ഉണ്ടാക്കി എന്നത് അവരുടെ അസ്വസ്ഥമായ മുഖം വിളിച്ചോതുന്നുണ്ടായിരുന്നു . പ്രസംഗം കേട്ടുകൊണ്ട് നിന്ന ഒരു മാധ്യമ പ്രവർത്തകൻ അതിനെതിരെ ശക്തമായി പ്രതികരിക്കുകയും ഇതേപോലുള്ള ആളുകളെ ഇത്തരം വേദിയിൽ കൊണ്ടുവരരുതെന്നും സിനിമയുടെ ക്രൂവിനോട് പറഞ്ഞു.

കാരണം ആ വേദിയിൽ ഉണ്ടായിരുന്ന ഹൻസികയ്ക്ക് അത് വളരെയേറെ അപവാദം ഉണ്ടാക്കുന്നതായിരുന്നു അത് നടിയെ അപമാനിക്കുന്ന തരത്തിൽ ആണെന്നും മാധ്യമപ്രവർത്തകൻ സംസാരിച്ചു.എല്ലാവരുടെ വീട്ടിലും സ്ത്രീകൾ ഉണ്ടെന്നു ഒർക്കണമെന്നും മാധ്യമപ്രവർത്തകൻ പറയുന്നു.

READ NOW  ബ്ലൂ ഫിലിമുകളുടെ നിലവാരത്തിലാണ് ഗാനം ചിത്രീകരിച്ചിരിക്കുന്നത് നായികയെ കൊണ്ട് കാൽ വിരൽ കടിപ്പിച്ചു - പ്രഭുദേവ ചിത്രത്തിലെ ഗാനത്തിന് വ്യാപക വിമർശനം -വീഡിയോ
ADVERTISEMENTS