ബോഡി ഷെയിമിങ് എന്നത് നമ്മുടെ സമൂഹത്തിൽ സർവ്വ സാധാരണമായ ഒന്നാണ് ഒആക്ഷേ അത് അനുഭവിക്കുന്ന വ്യക്തിക്കുണ്ടാകുന്ന മാനസിക ആഖാതം വളരെ വലുതാണ് എന്ന് ആർക്കും മനസിലാകില്ല അല്ലെങ്കിൽ ഒരാളെ എത്ര കണ്ടു തളർത്താമോ അതിനു ശ്രമിക്കുകയാണ് ഒരു സമൂഹം.ചിലർ അവരറിയാതെ തന്നെ ഇത്തരം പ്രവർത്തികളിൽ ഏർപ്പെടുന്നു എന്ന് പറയാം ഒരാളുടെ അയാൾക്ക് ഉത്തമ ബോധ്യമുള്ള ഒരു പ്രശ്‌നത്തെ പ്രത്യേകിച്ച് ശാരീരികമായ വീണ്ടും വീണ്ടും ആവർത്തിച്ചു പറഞ്ഞു അയാളുടെ ആതമവിശ്വാസ തകർക്കുന്ന ഒരു പ്രവണത സമൂഹത്തിൽ നിലനിൽക്കുന്നുണ്ട്. തടി കൂടി , ഇരുണ്ടു പോയി അതെല്ലേൽ മെലിഞ്ഞു പോയി , മുടി പോയി അങ്ങനെ പലപ്പോഴും നിർദോഷമെന്നു തോന്നാവുന്ന ഇത്തരം കമെന്റുകൾ ഒരു വ്യക്തിയുടെ ആത്മ വിശ്വാസം തകർക്കാൻ വളരെ ഉതകുന്ന ഒന്നാണ് എന്ന് പലർക്കും അറിയില്ല.
സിനിമ സീരിയൽ രംഗത്ത് നിൽക്കുന്ന പല താരങ്ങളും തങ്ങൾ അനുഭവിച്ചിട്ടുള്ള ഇത്തരം ബോഡി ഷെയിമിങ്ങുകളെ കുറിച്ച് തുറന്നു പറഞ്ഞിട്ടുണ്ട്. ഇപ്പോൾ പ്രശസ്ത സിനിമ സീരിയൽ തരാം രശ്മി സോമനാണ് ഈ വിഷയത്തെ കുറിച്ചും തനിക്കു ഒരു അടുത്ത സുഹൃത്തിൽ നിന്നുമുണ്ടായ ബോഡി ഷെയിമിങ് അനുഭവത്തെ കുറിച്ചും സ്വൊന്തം യൂട്യൂബ് ചാനലിൽ തുറന്നു പറഞ്ഞത്
സ്റ്റോപ്പ് ബോഡി സഹെമിങ് എന്നൊന്നും പറഞ്ഞത് കൊണ്ട് ഒരു കാര്യമില്ല എന്നും അത് ചെയ്യുന്നവർ നിർത്തില്ല എന്നും തരാം പറയുന്നു. ഇത്തരം കാര്യങ്ങൾ നേരത്തെ പറയണം എന്നാഗ്രഹിച്ചതാണ് എന്നും ഇപ്പോഴാണ് അവസരം ഒത്തതെന്നും രശ്മി പറയുന്നു . താനാണ് സംബന്ധിച്ചിടത്തോളം തന്റെ തടി ആണ് പ്രശനം എന്നും ഒരു ദിവസം മിനിമം പത്തു പേരെങ്കിലും ഇതിനെ പാട്ടി തന്നോട് പറയും എന്ന് രശ്മി പറയുന്നു.തടി കൂടി എന്ന് പലരും പറയുമ്പോൾ അവർ നമ്മളുടെ നല്ലതിന് വേണ്ടി പറയുന്നു എന്ന രീതിയിൽ താൻ അതിനൊന്നും തിരികെ പറയാറില്ല എന്നും ഇപ്പോൾ അത് ഒരു ശീലമായി എന്നും ഒരു തവണ പറഞ്ഞു പോകുന്നവരെ പിന്നെ മൈൻഡ് ചെയ്യാറില്ല എന്നും രശ്മി പറയുന്നു താൻ എന്താണ് എന്ന് മനസിലാക്കാതെയുളള ഇത്തരം പറച്ചിലുകൾ കേൾക്കുമ്പോൾ സങ്കടം വരും
ചിലർ കാണുമ്പോൾ കാണുമ്പോൾ പറയും മുടി പോയല്ലോ എന്ന്. മുടി പോവും. മനുഷ്യന്മാരായാല്‍ എന്നും ഒരുപോലെ ഉണ്ടാവില്ല. കുരു വന്നു, കണ്ണിന്റെ താഴെ കറുപ്പുണ്ട്, തടി കൂടിയല്ലോ എന്നൊക്കെയാണ് ചിലരുടെ പരാതി. അത് അങ്ങനെ വരും. എന്നും കണ്ണാടിയുടെ മുന്‍പില്‍ നിന്നിട്ടല്ലേ നമ്മൾ പുറത്തിറങ്ങുന്നത്. അപ്പോള്‍ നമ്മുക്ക് എന്തൊക്കെ മാറ്റങ്ങളാണ് സംഭവിക്കുന്നതെന്ന് നമുക്ക് മറ്റുള്ളവരെക്കാൾ നന്നായി അറിയില്ലേ . ഇത് പൊളിക്കാന്‍ വേണ്ടി ആയിരിക്കില്ല അവര്‍ സംസാരിക്കുന്നത്. പക്ഷേ ഇങ്ങനെ ഒക്കെ പറയുമ്പോള്‍ അപ്പുറത്തു നില്‍ക്കുന്നത് അല്പം കോൺഫിഡൻസ് കുറഞ്ഞ ഒരു വ്യക്തി ആണെങ്കിൽ അവരുടെ എല്ലാ ആത്മവിശ്വാസവും പോകും. ഇതിനു പ്രതിവിധിയായി താൻ എടുത്ത തീരുമാനം ഐ ലവ് മൈ സെല്ഫ് എന്നാണ് എന്ന് രശ്മി പറയുന്നു.
വളരെ അടുത്ത ദിവസങ്ങളിൽ തനിക്കു ഒരു സുഹൃത്തിൽ നിന്നും മോശം അനുഭവം ഉണ്ടായി. പലപ്പോഴും അദ്ദേഹം തന്റെ താടിയെ കളിയാക്കി സംസാരിക്കാറുണ്ട് അത് എന്നെ മോട്ടിവേറ്റ് ചെയ്യാൻ എന്ന രീതിയിൽ ആയി ആണ് സംസാരിക്കാര്. പലപ്പോഴും അങ്ങനെ സംസാരിക്കരുത് തനിക്കു ഫീൽ ചെയ്യുന്നു എന്ന് പറഞ്ഞിട്ടുണ്ട്. കുറെ ആയപ്പോൾ എന്തും പറയാം എന്ന ഒരു രീതി പുള്ളിക്ക് തോന്നി കുറച്ചു ആൾക്കാരുടെ മുന്നിൽ വച്ച് എന്റെ തടിയെ കുറിച്ച് വളരെ മോശമായ രീതിയിൽ സംസാരിച്ചു. കൂടെ നൈനാൻവർ മാന്യന്മാരായതു കൊണ്ട് അവർ അത് ശ്രദ്ധിച്ചില്ല. സുഹൃത്തുക്കളെ ഇഷ്ടമായത് കൊണ്ടാണ് ഇത്തരം സംസാരങ്ങളിലെ അത് വരെ ഞാൻ ഒന്നും പറയാതെ വിട്ടിരുന്നത് പക്ഷേ ഇത് ഒരുപാടു മോശമായി പോയി സത്യത്തിൽ എനിക്ക് ഒന്നും മിണ്ടാൻ പറ്റാതെ സ്തംബ്ധയായി പോയി ഏന് രശ്മി പറയുന്നു
സ്വൊയം സ്നേഹിക്കുക നമ്മളെ അറിയുക സ്വൊന്തം സെല്‍ഫ് കോണ്‍ഫിഡന്‍സ് വർധിപ്പിക്കുക , ആത്മ വിശ്വാസം ഉണ്ട് എന്ന് വിശ്വസിച്ചിരുന്ന ഞാന്‍ കുറച്ച് നേരം സ്റ്റക്ക് ആയി നിന്നു. ഇത് അനുഭവിക്കുന്ന പെണ്‍കുട്ടികളും ആണ്‍കുട്ടികളുമൊക്കെ ഉണ്ടാവും. എങ്ങനെ നമുക്കിത് നേരിടാമെന്നാണ് ഞാനിവിടെ പറയാന്‍ ഉദ്ദേശിക്കുന്നത്. നെഗറ്റിവീറ്റി ഞാന്‍ ജീവിതത്തില്‍ നിന്നും കട്ട് ചെയ്ത് കളയാറുണ്ട്. നമ്മള്‍ നമ്മളെ സ്‌നേഹിക്കുകയാണ് വേണ്ടത്. എല്ലാ നെഗറ്റിവിറ്റീവ്സും കട്ട് ചെയ്യുക. പിന്നെ ബോഡി ഷെയ്മിങ് ചെയ്യുന്നവര്‍ തുടര്‍ന്നു കൊണ്ടേ ഇരിക്കുമെന്നും രശ്മി സോമന്‍ പറയുന്നു.