കൂട്ടുകാരിയെ ചതിച്ച് അവരുടെ ഭർത്താവിനെ സ്വന്തമാക്കി, വിവാഹത്തിന് മുൻപ് ജാൻവിയെ ഗർഭിണിയായി. ശ്രീദേവിയുടെ അറിയാക്കഥകൾ ഇങ്ങനെ

33901

മലയാളത്തിൽ നിന്നും ബോളിവുഡിൽ എത്തി തന്റേതായ സ്ഥാനം നേടിയെടുക്കാൻ സാധിച്ച ഒരു താരമാണ് ശ്രീദേവി. മലയാള സിനിമയിൽ നിരവധി ആരാധകരെ ശ്രീദേവി സ്വന്തമാക്കിയത്. ബോളിവുഡിലേക്ക് ചെന്നപ്പോഴും ആ ആരാധകനിരക്ക് ഒട്ടുംതന്നെ കുറവുണ്ടായിരുന്നില്ല.

ബോളിവുഡ് രംഗത്തെത്തിയ ശ്രീദേവി നിർമ്മാതാവായ ബോണി കപൂർ വിവാഹം കഴിക്കുകയായിരുന്നു ചെയ്തത്. ബോണി കപൂറിന്റെ രണ്ടാം വിവാഹവും ശ്രീദേവിയുടെ ആദ്യ വിവാഹവും ആയിരുന്നു അത്. അക്കാലത്ത് നിരവധി പുരുഷന്മാരുടെ ആരാധനാപാത്രം ആയിരുന്നു ശ്രീദേവി ഇത്തരമൊരു തീരുമാനമെടുത്തത് പലരെയും അമ്പരപ്പിച്ചിരുന്നു

ADVERTISEMENTS
   

അതേസമയം ബോണി കപൂറിന്റെ ആദ്യ ഭാര്യയായ മോണ ശൗരി ശ്രീദേവിയുടെ അടുത്ത സുഹൃത്തായിരുന്നു എന്നതും മനസ്സിലാക്കേണ്ട ഒരു കാര്യമാണ്. ബോളിവുഡ് സിനിമയിൽ അഭിനയിക്കാൻ എത്തിയ കാലത്ത് മോണ ശൗരിയുടെയും ബോണിയുടെയും വീട്ടിലായിരുന്നു ശ്രീദേവി താമസിച്ചിരുന്നത്. 1996 ലാണ് ബോണിയും ശ്രീദേവിയും തമ്മിൽ വിവാഹിതരാകുന്നത് എന്നാൽ മാസങ്ങളോളം ഈ വാർത്ത ഇവർ പരസ്യമാക്കാതെ വയ്ക്കുകയാണ് ചെയ്തത്.

READ NOW  "ഒറ്റയ്ക്കായി, വിഷാദത്തിലായി, 9 കിലോ ഭാരം കൂടി"; 2016-ലെ പ്രണയത്തകർച്ചയെക്കുറിച്ച് പ്രിയങ്ക; "മാറിടവും താടിയെല്ലും,നിതംബവും ശരിയാക്കാൻ" സംവിധായകൻ പറഞ്ഞു ; അന്ന് നടന്നത്

1983 ലാണ് ബോണി മോണയെ വിവാഹം കഴിക്കുന്നത്. 13 വർഷം നീണ്ടുനിന്ന ആ ദാമ്പത്യജീവിതം 1996 വേർപിരിയലിലേക്ക് എത്തുകയും ചെയ്തു അതേ വർഷം തന്നെ ശ്രീദേവിയെ ബോണി വിവാഹം കഴിക്കുകയാണ് ചെയ്തത്

ആ വിവാഹം നടന്നത് വളരെ രഹസ്യമായ രീതിയിൽ ആയിരുന്നു.. വിവാഹത്തെക്കുറിച്ച് പിന്നീട് ബോണി കപൂർ പറഞ്ഞത് ഇങ്ങനെയാണ് തന്റെയും ശ്രീദേവിയുടെയും വിവാഹം നടക്കുന്നത് ജൂൺ രണ്ടിന് ഷിർദിയിൽ വച്ചാണ്.തങ്ങൾ ആ രാത്രിയിൽ അവിടെ ചിലവിടുകയും ചെയ്തിരുന്നു. തുടർന്ന് ശ്രീദേവി ഗർഭിണിയായ സമയത്താണ് ഈ കാര്യത്തെക്കുറിച്ച് തങ്ങൾ പരസ്യമായി പറയുന്നത് എന്നും ബോണിക്കപൂർ പറയുന്നുണ്ട്. അതെ സമയം ചില പാപ്പരാസികൾ എഴുതുന്ന വാർത്തകൾ അനുസരിച്ച് ബോണിയുടെ കുടുംബത്തിന് ശ്രീദേവിയോട് താല്പര്യം ഉണ്ടായിരുന്നില്ല.

സുഹൃത്തിനെ ചതിച്ച് സുഹൃത്തിന്റെ ഭർത്താവിനെ തട്ടിയെടുത്ത ഒരു പെൺകുട്ടിയായാണ് ബോണിയുടെ കുടുംബം ശ്രീദേവിയെ കണ്ടിരുന്നത്.. വിവാഹിത ആവുന്നതിനു മുൻപേ തന്നെ ശ്രീദേവി ജാൻവിയെ ഗർഭിണിയായിരുന്നു എന്നും പറയുന്നുണ്ട്.

READ NOW  ദീപികയുടെ നേർക്ക് കൈനീട്ടിയ രൺവീറിനെ ദീപിക അവഗണിച്ചു വീഡിയോ - വിവാഹ ബന്ധം അവസാനിപ്പിക്കുന്നതായി വാർത്തകൾ

ഈ വിവരം അറിഞ്ഞ ബോണി കപൂറിന്റെ മാതാവ് ശ്രീദേവിയെ മർദ്ദിച്ചിരുന്നു എന്നും കഥകൾ ആ കാലത്ത് വന്നിരുന്നു. എന്നാൽ ബോണി കപൂർ ഈ വാദത്തെ തള്ളുകയായിരുന്നു ചെയ്തിട്ടുണ്ടായിരുന്നത്. ശ്രീദേവി മരിച്ച് വർഷങ്ങൾ പിന്നിടുമ്പോഴും ഇതുതന്നെയാണ് സംഭവിച്ചത് എന്ന തരത്തിൽ വാർത്തകൾ ഇപ്പോഴും എത്തുന്നുണ്ട്. അടുത്തിടെ നൽകിയ ഒരഭിമുഖത്തിലും ബോണി കപൂർ ഇതിനെ കുറിച്ച് സംസാരിച്ചിരുന്നു.

അവരുടെ വിവാഹത്തെക്കുറിച്ച് അദ്ദേഹത്തോട് ചോദിച്ചപ്പോൾ, ബോണി പറഞ്ഞു, “എന്റെ രണ്ടാം വിവാഹം, ശ്രീയുമായുള്ള എന്റെ വിവാഹം (ഷിർദിയിൽ വച്ച് നടന്നു) ഞങ്ങൾ ജൂൺ 2 1996 ന് ഞങൾ വിവാഹിതരായി. , ഞങ്ങൾ അവിടെ ഒരു രാത്രി ചെലവഴിച്ചു, ജനുവരിയിൽ മാത്രമാണ് അവൾ ഗർഭിണിയാണ് എന്ന് അറിഞ്ഞത്. ഞങ്ങൾക്ക് പരസ്യമായി വിവാഹം കഴിക്കുകയല്ലാതെ മറ്റൊരു വഴിയുമില്ലെന്ന് അപ്പോളാണ് മനസിലായത് , ജൂൺ 2 ന് ഷിർദ്ദിയിൽ അത് നടന്നു. (എന്നാൽ), പരസ്യമായി, ഞങ്ങൾ ജനുവരിയിൽ (1997) മാത്രമാണ് വിവാഹിതരായത്. അതുകൊണ്ടാണ് ചില എഴുത്തുകാർ ഇപ്പോഴും തന്റെ മകൾ ജാൻവി ഞങ്ങളുടെ വിവാഹത്തിന് മുമ്പാണ് ജനിച്ചത് എന്ന് എഴുതുന്നത് .

READ NOW  ഹൃത്വിക് റോഷനെ അഭിഷേക്-ഐശ്വര്യ വിവാഹത്തിന് ക്ഷണിക്കാതിരുന്നത്: ഒരു ഇന്റിമേറ്റ് സീൻ കാരണം അക്കഥ ഇങ്ങനെ
ADVERTISEMENTS