നടി ആക്രമിക്കപ്പെട്ട വിഷയത്തിൽ സാക്ഷിപറഞ്ഞതിന് അനുഭവിച്ചത് – ആ നടിയെ പിന്തുണച്ചവർ പോലും കൂടെ നിന്നില്ല : ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി രെഞ്ചു രഞ്ജിമാർ

117

മലയാള സിനിമയെ ഒന്നടങ്കം മുൾമുനയിൽ നിർത്തിയ അല്ലെങ്കിൽ അപമാനത്തിലാഴ്ത്തിയ ഒരു സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട സംഭവം. മലയാളത്തിലെ ഒരു പ്രമുഖനടി ഓടുന്ന വാഹനത്തിൽ ലൈംഗികമായ പീഡിപ്പിക്കപ്പെട്ട ആ സംഭവം ഇന്നും കേരള മനഃസാക്ഷിയെ ഞെട്ടിക്കുന്ന ഒരു കറുത്ത അധ്യായമായി തുടരുകയാണ്. ആ കേസ് ഇപ്പോഴും കോടതിയുടെ പരിഗണനയിൽ ആണുള്ളത് വർഷങ്ങൾക്കിപ്പുറവും അതിന് യാതൊരു തീരുമാനവും ആയിട്ടുമില്ല.

ആ സംഭവം പക്ഷേ നിരവധി പേരുടെ ജീവിതത്തെ പലതരത്തിൽ ബാധിച്ചിട്ടുണ്ട് എന്നുള്ളത് പിന്നീട് പലരുടെയും വെളിപ്പെടുത്തലുകളിൽ നിന്നാണ് നമ്മൾ മനസ്സിലാക്കുന്നത്. നടി അക്രമിക്കപ്പെട്ട സംഭവത്തിൽ നടിക്ക് അനുകൂലമായി സാക്ഷി പറഞ്ഞതിന് താൻ അനുഭവിച്ച വേദനകളും ബുദ്ധിമുട്ടുകളും എന്തൊക്കെയാണെന്ന് ഇപ്പോൾ തുറന്നു പറയുകയാണ് മലയാളത്തിലെ പ്രമുഖ സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റായ രഞ്ജു രഞ്ജിമാർ. കാൻ ചാനൽ മീഡിയ എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ആണ് താരം ഇക്കാര്യം പറയുന്നത്.

ADVERTISEMENTS
   

മലയാള സിനിമയിലെ മുൻനിര നായികമാരായ മമത മോഹൻദാസ് , രമ്യ നമ്പീശൻ, ഭാവന,മുക്ത, ശ്വേതാ മേനോൻ പ്രിയാമണി അങ്ങനെ നിരവധി താരങ്ങളോട് വളരെ അടുത്ത ബന്ധമുള്ള ഇവരിൽ പലരുടെയും പേഴ്സണൽ മേക്കപ്പ് ആർട്ടിസ്റ്റ് ആയിരുന്ന വ്യക്തിയാണ് രഞ്ജു രഞ്ജിമാർ. ട്രാൻസ്ജെൻഡർ സമൂഹത്തിൽ നിന്നും വളരെയധികം കഷ്ടപ്പെട്ട് ഒരുപാട് ബുദ്ധിമുട്ടുകൾ സഹിച്ച് ഉയർന്നുവന്ന ഒരു വ്യക്തിയാണ് ഇവർ. ഇന്ന് മലയാള സിനിമയിലെ ഏറ്റവും തിരക്കേറിയ വിലപിടിപ്പുള്ളതുമായ മേക്കപ്പ് ആർട്ടിസ്റ് കൂടിയാണ് ഇവർ.

ആക്രമിക്കപ്പെട്ട സംഭവത്തിൽ നടിക്ക് അനുകൂലമായി കോടതിയിൽ സാക്ഷി പറഞ്ഞതിനും ആ വിഷയത്തെക്കുറിച്ച് സോഷ്യൽ മീഡിയയിൽ തുറന്നു പറഞ്ഞതിന് മലയാള സിനിമയിൽ നിന്ന് ഒരു സമയത്ത് താൻ ഒറ്റപ്പെട്ടു എന്നും തനിക്ക് വർക്കുകൾ ഇല്ലാതായ അവസ്ഥ ഉണ്ടായി എന്നും രഞ്ജു രഞ്ജിമാർ പറയുന്നു. തന്റെ അറിവിൽ താൻ ചെയ്ത ഏക തെറ്റ് അല്ലെങ്കിൽ അവരുടെ കണ്ണിലുള്ള ഏക അപരാധം നടിക്ക് അനുകൂലമായി സാക്ഷി പറഞ്ഞു എന്നുള്ളതാണ്.

അതിൻറെ പേരിൽ ഒരുപാട് വധഭീഷണിയും കൈവെട്ടി കളയുമെന്നും കൊന്നുകളയുമെന്നും അത്തരത്തിലുള്ള പലതരത്തിലുള്ള ഭീഷണികളും തനിക്ക് ദിവസേന ആ സമയത്ത് ഉണ്ടാകുമായിരുന്നു എന്നും പറയുന്നു. അതേപോലെതന്നെ അക്രമിക്കപ്പെട്ട നടിയെ ആദ്യമൊക്കെ പിന്തുണച്ച് പല നടിമാരും പിന്നീട് തന്നെ വർക്ക് ചെയ്യാൻ വിളിക്കാതെ ആയത് തനിക്ക് ഞെട്ടിപ്പിക്കുന്ന ഒരു അനുഭവമായിരുന്നു എന്നും രഞ്ജു രഞ്ജിമാർ പറയുന്നു.

താൻ തൻറെ കണ്ണിൽ കണ്ടതും തനിക്ക് മനസ്സിലായത് ബോധ്യപ്പെട്ടിട്ടുള്ള കാര്യങ്ങൾ മാത്രമേ പറഞ്ഞിട്ടുള്ളൂ. അത് നൂറു ശതമാനം സത്യവുമാണ്. അക്രമിക്കപ്പെട്ട നടിയെ ആദ്യമൊക്കെ പിന്തുണക്കുകയും പിന്നീട് പിന്മാറുകയും ചെയ്തവരുടെ ആ പിന്തുണ തന്നെ സത്യസന്ധമല്ല എന്നാണ് തനിക്ക് തോന്നിയിട്ടുള്ളത് എന്നും രഞ്ജു രഞ്ജിമാർ പറയുന്നു.തൻറെ കണ്ണിൽ കണ്ട തനിക്ക് അറിയാവുന്ന ഒരു കാര്യമാണ് അത്. തന്നെ ഏറെ ഞെട്ടിപ്പിച്ച ഒരു സംഭവം എന്തെന്നാൽ ഈ നടി ആക്രമിക്കപ്പെട്ട ആ ദിവസം അതേസമയം ആ സംഭവം നടക്കുന്നതിന് എതിർ ദിശയിൽ നിന്നും താനും ആ റോഡിലൂടെ പോകുന്നുണ്ടായിരുന്നു എന്ന് മനസ്സിലായപ്പോഴാണ് അത് തനിക്ക് വലിയ ഷോക്കായത് എന്ന് രെഞ്ചു രഞ്ജിമാർ പറയുന്നു.

ആക്രമിക്കപ്പെട്ട നടി ഉൾപ്പെടെ തങ്ങൾ അന്ന് രാത്രി പരസ്പരം കാണാനായി തീരുമാനമെടുത്തതായിരുന്നു എന്നും രഞ്ജു രഞ്ജുമാർപറയുന്നു. അന്ന് രാത്രി അക്രമിക്കപ്പെട്ട നടിയും താനും മറ്റൊരു നടിയും കൂടി വേറൊരു നടിയുടെ ഫ്ലാറ്റിൽ ഒന്നിച്ചു കൂടുകയും ഭക്ഷണം കഴിക്കാമെന്ന് തീരുമാനമെടുക്കുകയും ചെയ്തതായിരുന്നു എന്ന് രഞ്ജു രഞ്ജിമാർ പറയുന്നു.

ഏകദേശം ഒൻപത് ഒമ്പതര പത്ത് മണി രാത്രി സമയത്ത് തനിക്ക് മൈഗ്രേൻ തലവേദന കൂടിയതുകൊണ്ട് താൻ ലൊക്കേഷനിൽ നിന്നും നേരെ വീട്ടിലേക്ക് വരികയായിരുന്നു. ഈ ഒരു സമയം കാൽക്കുലേറ്റ് ചെയ്യുമ്പോൾ അയ്യോ ആ സമയം അപ്പോൾ ഞാനും ആ ഹൈവേയിൽ ഉണ്ടായിരുന്നല്ലോ ഓപ്പോസിറ്റ് ഡയറക്ഷനിൽ താൻ ഉണ്ടായിരുന്നല്ലോ നിനക്ക് എന്നെ ഒന്ന് വിളിക്കാൻ പാടില്ലായിരുന്നോ ഫോണെടുത്ത് എന്നാണ് അന്ന് പിന്നീട് താൻ ആക്രമിക്കപ്പെട്ട നടിയോട് ചോദിച്ചത് എന്ന് രഞ്ജു രഞ്ജിമാർ പറയുന്നു.

ആ സംഭവം അങ്ങനെ തൻ്റെ മനസ്സിനെ വല്ലാതെ അലട്ടിയിരുന്നു. പിറ്റേദിവസം രാവിലെ മറ്റൊരു നടിയാണ് തന്നെ വിളിച്ച് ഈ വിഷയം പറയുന്നത്. സത്യം പറഞ്ഞാൽ താൻ ഞെട്ടിപ്പോയി. ആക്രമിക്കപ്പെട്ട നടിയുടെ മുഖത്ത് പിന്നെ നോക്കാൻ അവരെ ഒന്ന് കാണാൻ പോലും ധൈര്യമില്ലാത്ത ഒരു അവസ്ഥയിലേക്ക് താൻ മാറി ഇതെന്താണ് സംഭവിക്കുന്നത് നമ്മുടെ കേരളത്തിലാണോ ഇങ്ങനെയൊരു കാര്യം സംഭവിച്ചത് എന്ന് താൻ ചിന്തിച്ചു പോയി. അമ്മയും അനിയത്തിയുമൊക്കെയാണ് എന്ന് പറഞ്ഞു നടക്കുനാണ് ഒരു സമൂഹത്തിൽ ആണല്ലോ ഇതൊക്കെ നടന്നത് എന്ന് ചിന്തിച്ചു പോയി…

ആ കാര്യത്തിലുള്ള രഞ്ജുവിന്റെ ബോധ്യം എന്താണ് എന്ന അവതാരകന്റെ ചോദ്യത്തിന് താരം പറയുന്ന മറുപടി അക്കാര്യത്തിൽ എനിക്ക് കൃത്യമായ ബോധ്യമുണ്ട്. അത് ഞാൻ പറയേണ്ടത് പറഞ്ഞിട്ടുണ്ട് എന്നാണ്എനിക്ക് അറിയാവുന്ന പച്ച ആയിട്ടുള്ള സത്യങ്ങൾ ഞാൻ കോടതിയിൽ സബ്മിറ്റ് ചെയ്തിട്ടുണ്ട്. ഒരുപക്ഷേ ഈ അഭിമുഖത്തിൽ ഇതൊക്കെ പറയുമ്പോൾ എനിക്ക് വീണ്ടും വധഭീഷണി വന്നേക്കാം ഒരുപക്ഷേ ഞാൻ കൊല്ലപ്പെട്ടേക്കാം. പക്ഷേ നമ്മൾ ഈ ഭൂമിയിൽ ജീവിക്കുമ്പോൾ എത്ര കാലം വരെ ജീവിക്കാം എന്നൊക്കെ പറയുന്നത് ഒരു മണ്ടത്തരമാണ്.

നമ്മൾ എങ്ങനെ ജീവിച്ചു എന്നുള്ളത് മാത്രമാണ് നോക്കേണ്ടത്എനിക്ക് ഇവിടെ 90 വയസ്സ് വരെ ജീവിച്ച ഏറ്റവും മികച്ച ഏറ്റവും ലീഡിങ് ആയിട്ടുള്ള മേക്ക് അപ്പ് ആർട്ടിസ്റ് ആകണമെന്നുമുള്ള ആഗ്രഹമൊന്നുമുള്ള ആളല്ല. എങ്ങനെ ഞാൻ ജനിച്ചു ഇപ്പോൾ ഞാൻ എങ്ങനെ ജീവിക്കുന്നു അങ്ങനെയൊക്കെ തന്നെ അങ്ങ് ജീവിച്ചു പോയാൽ സന്തോഷമുള്ള ഒരാളാണ് താൻ.

എനിക്ക് പലതരത്തിലുള്ള ഭീഷണി കോളുകൾ വന്നിട്ടുണ്ട് എന്നെ തട്ടിക്കളയും എൻറെ കൈ വെട്ടി കളയും കണ്ണു കുത്തിപ്പൊട്ടിക്കും അത്തരത്തിലുള്ള നിരവധി ഭീഷണി കോളുകൾ തനിക്ക് വന്നിട്ടുണ്ട്. അന്നേരം അവർക്ക് എൻറെ അഡ്രസ്സ് അയച്ചു കൊടുത്തിട്ട് നിങ്ങൾക്ക് വന്ന് എന്താണ് ചെയ്യേണ്ടത് എന്ന് വച്ചാൽ ചെയ്തിട്ട് പോകാനാണ് പറഞ്ഞിട്ടുള്ളത്തു. അത് കൊണ്ടുതന്നെ മലയാളം ഇൻഡസ്ട്രിയിൽ നിന്നും പലതരത്തിലുള്ള പ്രശ്നങ്ങൾ തന്നെ നേരിട്ടിട്ടുണ്ട് പലയിടങ്ങളിൽ നിന്നും തന്നെ തഴഞ്ഞിട്ടുണ്ട് എന്ന് താരം പറയുന്നു. അങ്ങനെ തകർന്നിരിക്കുന്ന സമയത്ത് തന്നെ വിളിച്ച് ഒരു പുതിയ സിനിമ ചെയ്യണം എന്ന് പറഞ്ഞ് വിളിക്കുന്നത് മമ്ത മോഹൻദാസ് ആണ് എന്ന് രഞ്ജു രഞ്ജുമാർ പറയുന്നു അതായിരുന്നു തനിക്ക് കിട്ടിയ ഒരു കച്ചിത്തുരുമ്പ്.

ഈ സംഭവം നടന്ന സ്ഥലത്തു 11 വർഷം ജീവിച്ച ആളാണ് അതും അതിന്റെ എതിർ വശത്തു ആണ് താമസിച്ചത്. അപ്പോൾ എന്തെങ്കിലുമൊക്കെ എനിക്ക് കാണാനും കേൾക്കാനും കഴിഞ്ഞിട്ടുണ്ടാകും എന്ന് രഞ്ചു രഞ്ജിമാർ പറയുന്നു. അത്ര മാത്രമേ ഈ വിഷയത്തിൽ തനിക്ക് പറയാൻ പറ്റൂ . വാക്കി കോടതി തീരുമാനിക്കട്ടെ എന്നും രഞ്ജു രഞ്ജിമാർ പറയുന്നു.

ADVERTISEMENTS