മമ്മൂട്ടിയെ വച്ച് ഇനി ഒരു സിനിമ ചെയ്യാൻ ആഗ്രഹിക്കുന്നില്ല : രഞ്ജിത് ശങ്കർ അങ്ങനെ പറയാൻ ഉള്ള കാരണം ഇതാണ്

22859

പുതുമയും വ്യത്യസ്തയുമുള്ള ചിത്രങ്ങൾ സംവിധാനം ചെയ്യുന്നതിൽ മികവുറ്റ് നിൽക്കുന്ന സംവിധായകനാണ് രഞ്ജിത് ശങ്കർ. പാസഞ്ചർ എന്ന തന്റെ ആദ്യ ചിത്രത്തിലൂടെ തന്നെ അദ്ദേഹം അത് തെളിയിച്ചതാണ്. മലയാള സിനിമയുടെ സ്ഥിരം ശൈലികളെ പൂർണമായും മാറ്റി എഴുതിക്കൊണ്ട് സിനിമകൾ ചെയ്യുന്നതിൽ രഞ്ശങ്കർ വലിയൊരു വിജയം നേടിയിട്ടുണ്ട്. അതിനുദാഹരണം തന്നെയാണ് അദ്ദേഹത്തിൻറെ സിനിമകളുടെ ലിസ്റ്റ്. അതിലൂടെ കണ്ണോടിച്ചാൽ ആർക്കും അത് മനസ്സിലാവും. പാസഞ്ചർ, വർഷം. പ്രേതം 2 , രാമന്റെ ഏദൻതോട്ടം, ഞാൻ മേരിക്കുട്ടി,സണ്ണി ,കമല അങ്ങനെ തുടങ്ങി നിരവധി ചിത്രങ്ങൾ അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്. അവയെല്ലാം ഒന്നിനൊന്ന് മെച്ചപ്പെട്ടതാണ്.

മമ്മൂട്ടിയുമൊത്തു അദ്ദേഹം ചെയ്ത ഏക സിനിമയാണ് വർഷം. വളരെ മികച്ച അഭിപ്രായം നേടി വളരെ വലിയ വിജയം നേടിയ ഒരു ചിത്രമായിരുന്നു വർഷം. ഇപ്പോൾ വൈറലാവുന്നത് അദ്ദേഹം നൽകിയ ഒരു അഭിമുഖത്തിൽ മമ്മൂട്ടിയെ വെച്ച് ഇനിയും ഒരു സിനിമ ചെയ്യുന്നതിന് തനിക്ക് ആഗ്രഹമില്ല എന്ന് ഒരു അഭിപ്രായപ്രകടനം അദ്ദേഹം നടത്തിയിരുന്നതാണ്. അത് ഏവരെയും അമ്പരപ്പിക്കുന്ന ഒന്നായിരുന്നു. ബിഹൈൻഡ് ദി വുഡ്സിനു നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഈ കാര്യം തുറന്നു പറഞ്ഞത്.

ADVERTISEMENTS
   

ഏതൊരു സംവിധായകനും തൻറെ കാലഘട്ടത്തിലുള്ള എല്ലാ മികച്ച നടൻമാർക്കും ഒപ്പം ഒരു സിനിമ ചെയ്യണമെന്ന് ആഗ്രഹമുണ്ടായിരിക്കും എന്നും തനിക്കും അത്തരത്തിലുള്ള ആഗ്രഹം ഉണ്ട് എന്ന് രഞ്ജിത് ശങ്കർ പറയുന്നു. മോഹൻലാലുമൊത്തു ഒരു സിനിമ ചെയ്യാൻ തനിക്ക് ആഗ്രഹമുണ്ട്. പക്ഷേ അത് നടക്കാനുള്ള സാധ്യതയില്ല എന്നതാണ് അദ്ദേഹം പറയുന്നത്. അതിൻറെ കാരണങ്ങളൊന്നും അദ്ദേഹം തുറന്നു പറഞ്ഞിരുന്നില്ല.

അദ്ദേഹം അന്ന് പറഞ്ഞത് ഇങ്ങനെയാണ്. മോഹൻലാലിനെ വച്ച് ഒരു സിനിമ ചെയ്യണമെന്ന് വലിയ ആഗ്രഹമുണ്ടെങ്കിലും അത് സംഭവിക്കാൻ സാധ്യതയില്ല. എങ്കിലും നമുക്ക് പോസിറ്റീവായിട്ട് ചിന്തിക്കുകയാണെങ്കിൽ സംഭവിക്കട്ടെ എന്ന് ആഗ്രഹിക്കാം എന്ന് മാത്രം.

മെഗാസ്റ്റാർ മമ്മൂക്കയെ വെച്ച്ഒരു സിനിമ ചെയ്തു എന്നും, ഇനി അദ്ദേഹത്തിനെ വച്ച് ഒരു സിനിമ ചെയ്യുമോ എന്ന് ചോദിച്ചാൽ അത്ര വലിയ ആഗ്രഹം ഇല്ല എന്ന് തന്നെയാണ് തൻറെ മറുപടി എന്നാണ് അദ്ദേഹം പറയുന്നത്. അതിന് കാരണമായി അദ്ദേഹം പറയുന്നത് വർഷത്തിൽ ഞാൻ വളരെയധികം ഹാപ്പിയാണ്. ആ ചിത്രത്തിലൂടെ മമ്മൂക്കയുമായി വളരെ അടുത്ത നല്ലൊരു ബന്ധമുണ്ട്. ഞാൻ അതിൽ വളരെയധികം സന്തുഷ്ടനാണ്. വർഷം എന്ന ചിത്രം എനിക്ക് വളരെ നല്ല ഒരു ഓർമ്മയാണ് സമ്മാനിക്കുന്നത്. ഒരു ചിത്രം കൂടെ ഒപ്പം ചെയ്യണമെന്ന് ആഗ്രഹിച്ചതാണ് പക്ഷേ പിന്നീട് വേണ്ടെന്ന് വെച്ചു.

മമ്മൂക്കയെ വെച്ച ഒരു സിനിമ ചെയ്യുക എന്ന് പറയുമ്പോൾ അദ്ദേഹത്തോടൊപ്പം കുറച്ചു ദിവസം ചെലവിടാൻ പോവുകയാണല്ലോ. നമ്മൾ അങ്ങനെ വളരെ നല്ല 30 ദിവസങ്ങൾ ലഭിക്കണമെന്നായിരുന്നു ആ ഷൂട്ടിങ്ങിന്റെ തുടക്കത്തിൽ താൻ ആഗ്രഹിച്ചത്. എന്തായാലും അത്തരത്തിൽ വളരെ നല്ല മുഹൂർത്തങ്ങൾ തനിക്ക് ലഭിച്ചു .എന്നും അത് വളരെയധികം സുന്ദരമായ ഓർമ്മയാണ് എന്നും ശങ്കർ പറയുന്നു.

സുഹൃത്തുക്കളായ ജയസൂര്യയും ചാക്കോച്ചനും,പൃഥ്‌വിരാജുമൊക്കെയായിട്ട് സിനിമകൾ ചെയ്യുമ്പോൾ സിനിമയ്ക്ക് പുറത്തും പല വിഷയങ്ങളെക്കുറിച്ചും തങ്ങൾ സംസാരിക്കാറുണ്ടായിരുന്ന. അതുപോലെ തന്നെയായിരുന്നു വർഷത്തിന്റെ ഷൂട്ടിംഗ് സെറ്റിലും. മമ്മുക്കയോടൊപ്പം ധാരാളം കാര്യങ്ങളെക്കുറിച്ച് സംസാരിച്ചിട്ടുണ്ട്. ആ ചിത്രത്തിൽ തനിക്ക് വളരെയധികം സന്തോഷമാണെന്ന് അതുകൊണ്ടുതന്നെ മമ്മൂക്ക വെച്ച് ഇനി ഒരു ചിത്രം ചെയ്യാൻ തനിക്ക് വലിയ ആഗ്രഹങ്ങൾ ഒന്നുമില്ല. ഉള്ളത് ഒരു പിടി നല്ല ഓർമ്മകളാണ് മനസ്സിലാവിശേഷിക്കുന്നത് അത് ഇനി മാറ്റണ്ടല്ലോ എന്നാണ് എന്റെ ചിന്തയെന്നും രഞ്ജിത്ത് ശങ്കർ പറയുന്നു.

ഇനി ലാലേട്ടനെ വെച്ച് ഒരു സിനിമ ചെയ്യണം എന്ന് ആഗ്രഹമുണ്ട്. പക്ഷെ അത് നടക്കാനുള്ള സാധ്യത വളരെ കുറവാണ്. അതുകൊണ്ടുതന്നെ സിനിമ സംഭവിക്കുമെന്ന് തോന്നുന്നില്ല. അതായിരിക്കും വിധി എന്ന് ചിന്തിച്ച് സമാധാനിക്കുകയാണ് എന്നാണ് രജിത് ശങ്കർ പറയുന്നത്.

പുതിയൊരു തലത്തിലൂടെ മലയാള സിനിമയെ കൈപിടിച്ച് നടത്തിയ സംവിധായകരിൽ മുൻപന്തി നിൽക്കുന്ന സംവിധായകനാണ് രഞ്ജിത്ത് ശങ്കർ. രാമന്റെ ഏദൻതോട്ടം, മേരിക്കുട്ടി. പുണ്യാളൻ അഗർബത്തീസ് തുടങ്ങിയ ചിത്രങ്ങൾ അതിന് ഏറ്റവും വലിയ ഉദാഹരണമാണ്. ജയസൂര്യയെ നായകനാക്കി ഇറക്കിയ സണ്ണി എന്ന ചിത്രവും ഫോർ ഇയേഴ്സ് എന്ന പ്രിയ വാര്യരും സർജനോ ഖാലിദ് പ്രധാന വേഷങ്ങൾ എത്തിയ ചിത്രങ്ങളാണ് രഞ്ജിത് ശങ്കറിന്റെ അവസാനത്തെ റിലീസ് ചെയ്ത ചിത്രങ്ങൾ.

ADVERTISEMENTS
Previous articleനന്ദി അറിയിച്ചു ആൻ അഗസ്റ്റിൻ പോസ്റ്റ് ചെയ്ത ഫോട്ടോ വൈറൽ കാരണം താരത്തിന്റെ അരഞ്ഞാണം- ചിത്രങ്ങള്‍ കാണാം
Next articleഏറെക്കാലം മുൻപ് കാണാതായ തന്റെ ഭർത്താവിനെ അപ്രതീക്ഷിതമായി ഭിക്ഷക്കാരനായി കാണുന്ന ഭാര്യ – പിന്നെ നടന്നത് വീഡിയോ വൈറൽ