രമ്യ നമ്പീശൻ കേവലം അഭിനേത്രി മാത്രമല്ല ഒരു മികച്ച പിന്നണി ഗായിക കൂടിയാണ്. സ്വന്തം അഭിപ്രായങ്ങൾ ആരുടേയും മുഖത്ത് നോക്കി പറയാൻ കഴിവുള്ള ബോൾഡ് ആൻഡ് ബ്യൂട്ടിഫുൾ ലേഡി ആണ് രമ്യ. ചെറിയ വേഷങ്ങളിലൂടെ സിനിമയിലേക്കെത്തിയ രമ്യ ആനച്ചന്തം എന്ന ജയറാം സിനിമയിലൂടെയാണ് നായികയായി എത്തിയത്.
ചാപ്പകുരിശ് എന്നാ ചിത്രത്തിലെ ഫഹദും ഒത്തുള്ള ലിപ്‌ലോക് സീൻ ഒരുപാട് വിവരങ്ങൾക്ക് വഴിവെച്ചിരുന്നു. ഒരുപക്ഷെ മലയാള സിനിമയിൽ ആരും അതുവരെ പ്രയോഗിച്ചിട്ടുള്ള സീൻ ആയിരുന്നില്ല അത്. വിവാദങ്ങൾ ഇത് മാത്രമായിരുന്നില്ല. വുമൺ കളക്റ്റീവ് കേരളയുടെ മെമ്പർ ആയതിനാൽ തന്നെ സിനിമകളിൽ നിന്നും അപ്രഖ്യാപിത വിലക്ക് നേരിട്ട നടിമാരിൽ ഒരാൾ കൂടി ആയിരുന്നു രമ്യ നമ്പീശൻ.
അഭിനയം മാത്രമല്ല രമ്യക്ക് കൈമുതലായിട്ടുണ്ടായിരുന്നത്. ബാച്ചിലർ പാർട്ടി എന്ന സിനിമയിലെ വിജന സുരഭി വാടികയിൽ എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചാണ് രമ്യ പിന്നണി ഗാന രംഗത്ത് എത്തുന്നത്.
പിന്നീട് നിവിൻ നായകനായ തട്ടത്തിൻ മറയത്ത് സിനിമയിലെ ഗാനവും രമ്യ ആലപിച്ചു.
ഒരു ചാനൽ ഷോയിൽ പങ്കെടുക്കുമ്പോളാണ് നടൻ മമ്മൂട്ടിയുമായുള്ള ഇന്സിഡന്റ്റിനെ പറ്റി രമ്യ പറയുന്നത്. ആണ്ടേലോണ്ടേ നേരെ കണ്ണില് പാട്ട് ഹിറ്റായി നിൽക്കുന്ന സമയമാണ്.ആ സമയത്താണ് ഡ്രൈവിംഗ് പഠിക്കാൻ പോയത്. ആകെ കൂടെ ഭ്രാന്തായി നിൽക്കുന്ന സമയത്താണ് ഒരു ഫോൺ വന്നത്, ഹലോ ഞാൻ മമ്മൂട്ടിയാണ് എന്ന് പറഞ്ഞു കൊണ്ട്. ഒരുപാട് വ്യാജ ഫോൺ കാൾ വരുന്ന സമയമായതിനാൽ, ഒന്ന് വച്ചിട്ട് പോടോ എന്നും പറഞ്ഞു ഞാൻ ഫോൺ കട്ടാക്കി. ആരെങ്കിലും പറ്റിക്കുകയാണെന്നാണ് തോന്നിയത്.
കുറച്ച് സമയം കഴിഞ്ഞു ജോർജ് സർ പറയുമ്പോളാണ് വിളിച്ചത് മമ്മൂക്കയാണെന്നറിയുന്നത്. അന്നേരത്തെ എന്റെ അവസ്ഥ എനിക്ക് തന്നെ അറിയാൻ കഴിയുമായിരുന്നില്ല. ഞാൻ അദ്ദേഹത്തെ തിരിച്ചു വിളിച്ചപ്പോൾ അദ്ദേഹം കാൾ എടുക്കുന്നുണ്ടായിരുന്നില്ല.
ഇനി വിളിക്കേണ്ട സംസാരിക്കേണ്ട എന്ന് അദ്ദേഹം പറഞ്ഞുവെന്ന് അറിഞ്ഞു.അത് തീർത്തും അറിയാതെ സംഭവിച്ചതാണെന്നു രമ്യ ഉറപ്പു പറയുന്നു