
മലയാളത്തിൽ നിരവധി ഹിറ്റ് ചിത്രങ്ങൾ ഒരുക്കിയ സംവിധായകനാണ് കമൽ. ഇന്നത്തെ പല സംവിധായകരും അദ്ദേഹത്തിൻറെ ശിഷ്യന്മാർ കൂടിയാണ് ലാൽ ജോസ് ഉൾപ്പെടെ. കമ്മൽ സംവിധാനം ചെയ്ത ഭൂരിഭാഗം ചിത്രങ്ങളും മലയാളികൾക്ക് എന്നും ഓർത്തിരിക്കത്തക്ക മനോഹര നിമിഷങ്ങൾ ഉള്ള സിനിമകളാണ്. പലതും എവർഗ്രീൻ ചിത്രങ്ങളും ആണ്. അടുത്തിടെ ഒരു ടെലിവിഷൻ ചാനലിൽ മമ്മൂട്ടിയുമൊത്തു ആദ്യമേ സിനിമ ചെയ്ത അനുഭവത്തെക്കുറിച്ച് അദ്ദേഹം പറഞ്ഞപ്പോൾ പറഞ്ഞ ചില കാര്യങ്ങൾ വൈറലായിരുന്നു. അതിൽ മോഹൻലാലിൻറെ സൂപ്പർ ഹിറ്റ് ചിത്രത്തിനൊപ്പം തന്റെ ആദ്യ മമ്മൂട്ടി ചിത്രം റിലീസ് ചെയ്തപ്പോൾ ഉണ്ടായ ടെൻഷനും എന്നാൽ പിന്നീട് സംഭവിച്ച ഞെട്ടിക്കുന്ൻ മാറ്റവും ഒക്കെ അദ്ദേഹം പറയുന്നുണ്ട്.
മമ്മൂട്ടിയും താനും ഏകദേശം ഒരേ കാലയളവിൽ സിനിമയിലേക്ക് എത്തപ്പെട്ടവരാണ് എന്നാണ് കമൽ പറയുന്നത്. മമ്മൂട്ടിയുടെ ഒപ്പമാണ് ഏറ്റവും കൂടുതൽ ചിത്രങ്ങൾ താൻ അസിസ്റ്റൻറ് ഡയറക്ടറായി വർക്ക് ചെയ്തിട്ടുള്ളത് പക്ഷേ അദ്ദേഹത്തിനെ നായകനാക്കി വളരെ കുറച്ച് ചിത്രങ്ങൾ മാത്രമേ ഒരുക്കിയിട്ടുള്ള എങ്കിലും ഒട്ടുമിക്ക എല്ലാ ചിത്രങ്ങളും സൂപ്പർഹിറ്റുകളും ആയിരുന്നു. മഴയത്തും മുൻപേ, അഴകിയ രാവണൻ രാപ്പകൽ തുടങ്ങിയ ചിത്രങ്ങൾ അതിൽ ഉൾപ്പെടുന്നുണ്ട്.
മമ്മൂട്ടിയെ നായകനാക്കി ആദ്യം ഒരുക്കിയ മഴയെത്തും മുൻപേ റിലീസ് സമയത്ത് വലിയൊരു വെല്ലുവിളിയായി വന്ന ഒരു കാര്യം എന്ന് വെച്ചാൽ മോഹൻലാൽ ഭദ്രൻ കൂട്ടുകെട്ടിൽ മോഹൻലാലിൻറെ വലിയ ആക്ഷൻ രംഗത്തോടുകൂടിയ സ്ഫടികം എന്ന ചിത്രം റിലീസ് ആകുന്ന സമയം തന്നെയായിരുന്നു അതുകൊണ്ടുതന്നെ തനിക്കും നിർമാതാവിനും ഒക്കെ ചെറിയ ഒരു ആശങ്കയുണ്ടായിരുന്നു ആ സമയത്ത് സിനിമ റിലീസ് ചെയ്യണോ വേണ്ടയോ എന്ന്.
1995 വിഷുക്കാലത്ത് ആയിരുന്നു ചിത്രം റിലീസ് ചെയ്യാൻ തീരുമാനിച്ചത്. പക്ഷേ അന്ന് ഓപ്പോസിറ്റ് വരുന്ന പടം സ്ഫടികം ആയിരുന്നു. മോഹൻലാലിൻറെ സൂപ്പർ ആക്ഷൻ സീനുകൾ ഒത്തിണങ്ങിയ ഒരു ചിത്രം എന്ന ഖ്യാതി അപ്പോൾ തന്നെ അതിന് ഉണ്ടായിരുന്നു. ലാലിൻറെ ഒരു അഴിഞ്ഞാട്ടം എന്ന രീതിയിൽ റിലീസിന് മുമ്പ് തന്നെ ഒരു ചർച്ച ഉണ്ടായ ഒരു ചിത്രം കൂടിയാണ് സ്ഫടികം .
തനിക്കും പ്രൊഡ്യൂസർക്കും ആ ഒരു ടെൻഷൻ ഉണ്ടായിരുന്നു സ്ഫടികത്തിന്റെ കൂടെ റിലീസ് ചെയ്താൽ എന്താകും എന്ന്. പക്ഷേ അന്ന് മമ്മൂക്ക പറഞ്ഞത് നിങ്ങൾ ധൈര്യമായിട്ട് റിലീസ് ചെയ്യൂ എന്നായിരുന്നു. എന്നാൽ റിലീസ് ചെയ്ത ആ ദിവസം സ്പടികത്തിന് ഇത്രയും കളക്ഷൻ നേടാൻ മഴയത്ത് മുൻപൊക്കെ സാധിച്ചില്ല. ഒരിടത്തു സ്ഫടികത്തിനു ടിക്കറ്റ് കിട്ടാത്ത അവസ്ഥയിൽ ഭയങ്കര തിരക്കായിരുന്നു. എന്നാൽ മഴയെത്തും മുൻപേ റിലീസ് ചെയ്തിടത്തെല്ലാം ഹൌസ് ഫുൾ ആയി ഓടുന്നുണ്ട് എങ്കിലും സ്ഫടികത്തോളം ഒരു തള്ളിക്കയറ്റം അതിന് ഉണ്ടായിരുന്നില്ല ആദ്യ ദിവസങ്ങളിൽ.
അതോടെ തങ്ങളെ എല്ലാവരും ടെൻഷനായി. മമ്മൂക്കയും ടെൻഷനായി . അന്ന് മമ്മൂക്ക എന്നെ വിളിച്ചു ചോദിച്ചു ” ടോ പ്രശ്നം ആകുമോ?” എന്ന് അറിയില്ല പക്ഷേ ഹൗസ്ഫുൾ ഒക്കെയാണ് എന്ന് താൻ പറഞ്ഞു. അപ്പോൾ മമ്മൂക്ക പറഞ്ഞു ഹൌസ് ഫുൾ ഒക്കെ തന്നെയാണ് പക്ഷേ എത്ര ദിവസം അങ്ങനെ നിൽക്കും എന്ന് അറിയില്ലല്ലോ എന്ന് അദ്ദേഹം പറഞ്ഞു അപ്പോൾ താനും പറഞ്ഞു അറിയില്ല എന്താകും എന്ന്.
സ്ഫടികം ഫസ്റ്റ് ഡേ തന്നെ സൂപ്പർ ഹിറ്റ് എന്ന് റിപ്പോർട്ടുകൾ വന്നു തുടങ്ങിയിരുന്നു. പക്ഷേ ഒരു നാലഞ്ചു ദിവസം കഴിഞ്ഞപ്പോൾ സ്പടികം സൂപ്പർ ഹിറ്റ്ലറിൽ തന്നെ പൊയ്ക്കൊണ്ടിരിക്കുന്നു,സംഭവിച്ച മറ്റൊരു മാറ്റം എന്തെന്നാൽ നമ്മുടെ ചിത്രവും വലിയ കളക്ഷൻ നേടി കൊണ്ട് മുകളിലേക്ക് കയറി വരുന്ന കാഴ്ചയാണ് തങ്ങൾ കണ്ടത്.
അതിശക്തമായ ഒരു ലേഡീസ് കളക്ഷൻ ചിത്രത്തിന് ലഭിച്ചു തുടങ്ങി പ്രത്യേകിച്ച് കോളേജ പെൺകുട്ടികളുടെ ഭാഗത്ത് വലിയ പിന്തുണ ചിത്രത്തിന് ഉണ്ടായി എന്ന് കമൽ ഓർക്കുന്നു. ഒരുപക്ഷേ ആ സമയത്ത് സ്പടികത്തേക്കാൾ കൂടുതൽ ലേഡീസ് കളക്ഷൻ നേടിയത് മഴയെത്തും മുൻപേ ആയിരുന്നു എന്ന് കമൽ പറയുന്നു. സിനിമയിലെ പാട്ടുകൾ എല്ലാം ഫിറ്റായി മാറി. വലിയ അഭിപ്രായങ്ങൾ വന്നു ലേഡീസ് കോളേജുകളിൽ ഏറ്റവും വലിയ ട്രെയിനിങ് പോയിന്റായി ആ ചിത്രം മാറി. ആ വർഷത്തെ മികച്ച പോപ്പുലർ ചിത്രത്തിനുള്ള സംസ്ഥാന അവാർഡ് ഉൾപ്പെടെ നിരവധി അവാർഡുകൾ മഴയെത്തും മുൻപേ എന്ന ചിത്രം സ്വന്തമാക്കി എന്നും ചിത്രത്തിന്റെ സംവിധായകനായ കമൽ പറയുന്നു.