ഇൻസ്റ്റാഗ്രാമിൽ നൃത്ത വീഡിയോകളിലൂടെ പ്രശസ്തയായ കൃഷ്ണ പ്രിയ ആത്മഹത്യ ചെയ്തു

546

മനോഹരമായ നൃത്തചുവടുകളിലൂടെ ഇൻസ്റാഗ്രാമിലും ഫേസ്ബുക്കിലും നിറഞ്ഞു നിന്ന നൃത്ത അദ്ധ്യാപികയും ഇൻസ്റ്റാഗ്രാം ഇൻഫ്ലുവെൻസറുമായ കൃഷ്ണ പ്രിയ ആത്‍മഹത്യ ചെയ്തു എന്ന വാർത്തയാണ് പുറത്തു വരുന്നത്.

നിരവധി നൃത്ത വിഡിയോകളിലൂടെയും വോയിസ് ഓവർ വിഡിയോകളിലൂടെയും പ്രശസ്തയായ താരത്തിന് ധാരാളം ആരാധകർ ഉണ്ട്. ഇൻസ്റ്റാഗ്രാമിൽ ഒരു ലക്ഷത്തി എഴുപത്തിമൂവായിരം ഫോള്ളോവെഴ്‌സുള്ള കൃഷ്ണ പ്രിയ എന്തിനു ആത്മഹത്യ ചെയ്തു എന്ന കാര്യം ഇപ്പോഴും അജ്ഞാതമാണ്.

ADVERTISEMENTS

വളരെ സന്തുഷ്ടയായി വിഡിയോകളും ചിത്രങ്ങളും സ്ഥിരമായി പോസ്റ്റ് ചെയ്തു കൊണ്ടിരുന്ന താരത്തിന്റെ വിയോഗം കനത്ത ഷോക്ക് ആണ് ആരാധകർക്ക് നൽകിയിരിക്കുന്നത്. ഇരുപത്തി ഒൻപതു വയസ്സ് മാത്രമുള്ള കൃഷ്ണ പ്രിയ വിവാഹിതയും രണ്ടു കുട്ടികളുടെ അമ്മയുമാണ് . 2014 ൽ ആണ് ഇവരുടെ വിവാഹം കഴിഞ്ഞത് . വിഷം കഴിച്ചു ആത്മഹത്യ ചെയ്തു എന്നും അതല്ല തൂങ്ങി മരിച്ചു എന്നുമൊക്കെ സ്ഥിതീകരിക്കാത്ത വാർത്തകൾ പുറത്തു വരുന്നുണ്ട്. തൃശൂർ ചാപ്പാറ സ്വദേശിനി ആണ് വിഷ്ണു പ്രിയ.

READ NOW  ലോകത്തിലെ ഏറ്റവും ചെറിയ ലൈം#ഗികാ#വയവവുമായി മൈക്കൽ ഫിലിപ്സ്, തുറന്നുപറച്ചിൽ മറ്റുള്ളവർക്ക് പ്രചോദനമാകാൻ; എന്താണ് ഈ അവസ്ഥയ്ക്ക് കാരണം ?

താരത്തിന്റെ ഇൻസ്റ്റാഗ്രാം പ്രൊഫൈലുകളിലും വിഡിയോകളുടെ ചുവടെയുമെല്ലാം ആരാധകർ ആദരാഞ്ജലികൾ അർപ്പിക്കുന്ന്തും എന്തിനാണ് ആത്മഹത്യാ ചെയ്തത് എന്നത് അന്വോഷിക്കുന്നതുമാണ് കാണാനാകുക.ശ്രീഭദ്ര കലാക്ഷേത്ര എന്ന നൃത്ത സ്കൂളും നടത്തി വന്നിരുന്നു.

ആത്മഹത്യക്ക് ശ്രമിച്ച കൃഷ്ണ പ്രിയയെ ആശുപത്രിയിൽ എത്തിച്ചു ചികിത്സയിലിരിക്കെ ആണ് മരണം സംഭവിച്ചത് എന്ന് ആണ് വാർത്തകൾ. കുടുംബ പ്രശ്നങ്ങളെ തുടർന്ന് തന്റെ വീട്ടിലെത്തിയ കൃഷ്ണ പ്രിയ ബുധനാഴ്ച തന്റെ കിടപ്പു മുറിയിൽ തൂങ്ങി മരിക്കാൻ ശ്രമിക്കുകയും എന്നാൽ കതക് ചവിട്ടി പൊളിച്ചു വീട്ടുകാർ ആശുപത്രിയിൽ എത്തിച്ചിരുന്നു. എന്നാൽ ഇന്നലെ മരണത്തിനു കീഴടങ്ങുകയായിരുന്നു.

വടക്കേക്കര സ്വോദേശിയായ സനീഷിന്റെ ഭാര്യയാണ്‌ കൃഷ്ണ പ്രിയ സനീഷ് വിദേശത്തു ജോലി ചെയ്തു വരികയാണ്.ഭർതൃ വീട്ടുകാർക്ക് യുവതിയുടെ സോഷ്യൽ മീഡിയ ഉപയോഗത്തിൽ എതിർപ്പുണ്ടായിരുന്നു എന്നും എന്നാൽ ഭർത്താവ് സനീഷ് വലിയ എതിർപ്പ് ഒന്നും പ്രകടിപ്പിച്ചിരുന്നില്ല എന്നാൽ കുറച്ചു ദിവസങ്ങൾക്ക് മുൻപ് ഇതിനെ ചൊല്ലി ഭർത്താവിന്റെ വീട്ടുകാരുമായി വഴക്കുണ്ടാക്കി സ്വന്തം വീട്ടിലേക്ക് പോന്ന യുവതി ആത്മാഹത്യക്ക് ശ്രമിക്കുകയായിരുന്നു എന്നന്വ അടുപ്പമുള്ളവർ പറയുന്നത്. സംസ്ക്കാരം ഇന്നലെ ഭർതൃ വീട്ടിൽ നടന്നു. രണ്ടു മക്കളാണ് ഉള്ളത് . മരണത്തിൽ എന്തെങ്കിലും ദുരൂഹതയുണ്ടോ എന്നറിയാൻ കൊടുങ്ങല്ലൂർ പോലീസ് കേസെടുത്ത അന്വോഷണം ആരംഭിച്ചിട്ടുണ്ട്.

 

ADVERTISEMENTS