
യെമനിലെ സന സെൻട്രൽ ജയിലിൽ വധശിക്ഷ കാത്ത് കഴിയുന്ന പാലക്കാട് സ്വദേശിനി നിമിഷപ്രിയ എന്ന മലയാളി നഴ്‌സിന്റെ ജീവിതം ഇന്നും ഒരു നൊമ്പരമായി മലയാളികളുടെ മനസ്സിൽ തുടരുകയാണ്. നിയമപോരാട്ടങ്ങളും ദയ യാചിക്കലുമെല്ലാം ഒരുപോലെ മുന്നോട്ട് പോകുന്നുണ്ടെങ്കിലും, എന്നാണ് ഈ അമ്മയ്ക്ക് തന്റെ മകളെയും കുടുംബത്തെയും കാണാൻ കഴിയുക എന്ന ചോദ്യം ബാക്കിയാണ്. വിദേശത്ത് മെച്ചപ്പെട്ട ജീവിതം സ്വപ്നം കണ്ട് പോയ ഒരു യുവതിക്ക് നേരിടേണ്ടി വന്ന കയ്‌പ്പേറിയ അനുഭവങ്ങളാണ് നിമിഷയുടെ കഥ. എന്നാൽ, നിമിഷയുടെ വധശിക്ഷയെക്കുറിച്ച് സംസാരിക്കുമ്പോൾ, അവർ കടന്നുപോയ ദുരിതപൂർണ്ണമായ ഭൂതകാലം പലപ്പോഴും വിസ്മരിക്കപ്പെടാറുണ്ട്. അഞ്ചു വർഷം മുൻപ് അവരുടെ ഭർത്താവ് ടോമി തോമസും മകൾ മിഷേലും പങ്കുവെച്ച ചില ഹൃദയഭേദകമായ വിവരങ്ങൾ, ആ കുടുംബം അനുഭവിച്ച കഷ്ടപ്പാടുകളുടെ തീവ്രത വെളിപ്പെടുത്തുന്നു.
അമ്മ ജയിലിലാണെന്ന് അവൾ അറിയരുത്…”
തൊടുപുഴ സ്വദേശിയായ ടോമി തോമസിന്റെ വാക്കുകൾ നിമിഷപ്രിയയുടെ കുടുംബം അനുഭവിക്കുന്ന മാനസിക സംഘർഷങ്ങളുടെ നേർച്ചിത്രമാണ്: “അമ്മ ജയിലിലാണെന്ന് അറിഞ്ഞാൽ അവൾ എന്നെ വെറുക്കുമോ എന്ന് ഞാൻ ഭയക്കുന്നു. എന്റെ മകൾ മിഷേൽ ഇപ്പോഴും കരുതുന്നത് അമ്മ യെമനിൽ ജോലി ചെയ്യുകയാണെന്നാണ്. അഞ്ചര വർഷമായി അവൾ കാത്തിരിക്കുകയാണ്, സമ്മാനങ്ങളുമായി തിരികെ വരുന്ന അമ്മയെ…” ഈ വാക്കുകളിൽ ഒരു പിതാവിന്റെ നിസ്സഹായതയും മകളുടെ ഭാവിയെക്കുറിച്ചുള്ള ആശങ്കയും വ്യക്തമാണ്.
യെമനിലെ ജീവിതം; സ്വപ്നങ്ങളിൽ നിന്ന് ദുരന്തത്തിലേക്ക്
സാമ്പത്തിക ഭദ്രത തേടി നഴ്‌സായി യെമനിലെത്തിയ നിമിഷപ്രിയയ്ക്ക് അവിടെ നേരിടേണ്ടി വന്നത് കടുത്ത ചൂഷണങ്ങളായിരുന്നു. സ്വന്തമായി ഒരു ക്ലിനിക്ക് തുടങ്ങുക എന്നതായിരുന്നു അവരുടെ വലിയ സ്വപ്നം. ഇതിനായി തലാൽ അബ്ദുൾ മഹ്ദി എന്ന യെമൻ പൗരന്റെ സഹായം തേടി.ഇയാൾ നിമിഷ പ്രിയ ആദ്യം ജോലി ചെയ്തിരുന്ന ക്ലിനിക്കിൽ അയാളുടെ ഭാര്യയുടെ ചികിത്സക്കായി വന്നിരുന്നതാണ് എന്നാൽ, ഇത് നിമിഷയുടെ ജീവിതത്തിലെ ഏറ്റവും വലിയ തെറ്റായി മാറി. ആ പരിചയം വച്ച് അന്ന് അയാളോട് ക്ലിനിക്ക് തുടങ്ങാൻ സഹായിക്കാമോ എന്ന് ചോദിച്ചു അയാൾ സമ്മതിച്ചു ക്ലിനിക്കിന്റെ നടത്തിപ്പിലും സാമ്പത്തിക കാര്യങ്ങളിലും തലാൽ നിമിഷയെ വഞ്ചിച്ചു. നിമിഷയുടെ കൈവശമുണ്ടായിരുന്ന പാസ്‌പോർട്ട് ഉൾപ്പെടെയുള്ള രേഖകൾ ഇയാൾ തട്ടിയെടുത്തു. ഇത് നിമിഷയെ യെമനിൽ കുടുങ്ങിക്കിടക്കുന്ന അവസ്ഥയിലേക്ക് നയിച്ചു. ക്ലിനിക്കിൽ ആദ്യം ചില പരിശോധനകൾ ഉള്ളതിനാൽ തളളിനെ ആറു മാസം ശമ്പളത്തോടെ അവിടെ നിയമിച്ചിരുന്നു എന്നാൽ അയാൾ ഈ അവസരം മുതലാക്കി അവിടുത്തെ എല്ലാ കാര്യങ്ങളിലും ഇടപെടാൻ തുടങ്ങി. പണം എടുക്കാനും മറ്റും തുടങ്ങി അത് തടഞ്ഞു കൊണ്ട് നിമിഷ സ്റ്റാഫുകളോട് അയാൾ ഇനി പണം കൊടുക്കരുത് എന്ന് പറഞ്ഞപ്പോൾ അവർ പറഞ്ഞു. അയാൾ പണം എടുത്താല് എന്താ നിന്റെ ഭർത്താവല്ലേ എന്ന്, അപ്പോഴാണ് നിമിഷ ചതി മനസിലാക്കുന്നത്.
നിമിഷയ്ക്കൊപ്പം ക്ലിനിക് തുടങ്ങുന്നതിനു മുൻപ് അയാൾ നാട്ടിൽ എത്തിയിരുന്നു. ക്ലിനിക്ക് തുടങ്ങാൻ സഹായിക്കും എന്നുള്ളതിനാൽ കേരളം കാണണമെന്ന അയാളുടെ ആവശ്യം നിമിഷയും ഭർത്താവും അംഗീകരിച്ചു. അങ്ങനെ തലാൽ നാട്ടിൽ വന്നു. അയാളുടെ നാട്ടിലെ പര്യടനത്തിനു ഹോട്ടലിലെ താമസത്തിനുമായി രണ്ടു ലക്ഷം രൂപം അന്ന് ചിലവഴിച്ചു എന്ന് നിമിഷയുടെ ഭർത്താവ് പറയുന്നു. അവിടെ വച്ച് തലാൽ നിമിഷയ്ക്കൊപ്പം നിൽക്കുന്ന ചിത്രങ്ങൾ ഭർത്താവ് തന്നെയാണ് എടുത്തു കൊടുത്തത് . എന്നാൽ തലാൽ പിന്നീട് യമനിലെത്തി നിമിഷ തന്റെ ഭാര്യ ആണ് എന്ന രീതിയിൽ ആണ് പ്രചരിപ്പിച്ചത്. ക്ലിനിക്കിലെ സ്റ്റാഫുകൾ അടക്കം അയാൾ ഇത് വിശ്വസിപ്പിച്ചു. അതുകൊണ്ടു തന്നെ തലാലിനു ക്ലിനിക്കിലെ പണം കൊടുക്കരുത് എന്ന് പറഞ്ഞപ്പോൾ സ്റ്റാഫുകൾ പറഞ്ഞത് “നിന്റെ ഭർത്താവല്ലേ അയാൾക്ക് പണം കൊടുത്താൽ എന്താണ്” എന്നാണ്. അതെ പോലെ നിമിഷയുടെ വിവാഹ ആൽബത്തിൽ നിന്ന് ചിത്രങ്ങൾ എടുത്തു അയാൾ എഡിറ്റ് ചെയ്തു താനും നിമിഷവും ഭാര്യയും ഭർത്താവുമാണ് എന്ന് ആളുകളെ വിശ്വസിപ്പിക്കാനും അങ്ങനെ നിമിഷയെ തന്റെ വരുതിയിൽ കൊണ്ട് വരാനും ശ്രമിച്ചു എന്ന് ഭർത്താവ് പറയുന്നു.
സാമ്പത്തിക ചൂഷണങ്ങൾക്കപ്പുറം, തലാലിൽ നിന്ന് നിമിഷയ്ക്ക് കടുത്ത ശാരീരികവും മാനസികവുമായ പീഡനങ്ങൾ നേരിടേണ്ടി വന്നു. നിരന്തരമായ ഭീഷണികളും മർദ്ദനങ്ങളും അവരുടെ ജീവിതം ദുസ്സഹമാക്കി. ഒരിക്കൽ, തലാൽ കത്തികൊണ്ട് നിമിഷയുടെ കൈയ്ക്ക് കുത്തി മുറിവേൽപ്പിച്ചത് അവരുടെ ദുരിതത്തിന്റെ ആഴം വ്യക്തമാക്കുന്നതായിരുന്നു. ഈ മുറിപ്പാട് ഇപ്പോഴും മാഞ്ഞിട്ടില്ലെന്ന് കുടുംബം സാക്ഷ്യപ്പെടുത്തുന്നു.
-കൊലപാതകത്തിലേക്ക് നയിച്ച സാഹചര്യങ്ങൾ
തലാലിന്റെ പീഡനങ്ങളിൽ നിന്ന് രക്ഷപ്പെടാനും, തന്റെ രേഖകൾ തിരികെ നേടാനും നിമിഷ പലവഴിക്കും ശ്രമിച്ചു. നിയമസഹായം തേടിയെങ്കിലും, യെമനിലെ നിയമങ്ങൾ പലപ്പോഴും പ്രാദേശിക പൗരന്മാർക്ക് അനുകൂലമായതിനാൽ അവർക്ക് നീതി ലഭിച്ചില്ല. തലാലിനെതിരെ പരാതി നൽകി ജയിലിൽ അടച്ച സന്ദർഭങ്ങളിൽ പോലും, അയാൾ വ്യാജരേഖകളുമായി പുറത്തിറങ്ങി നിമിഷയെ വീണ്ടും ഉപദ്രവിച്ചു. നിമിഷയെ താൻ വിവാഹം കഴിച്ചു എന്ന് അയാൾ വ്യാജ രേഖയുണ്ടാക്കി കോടതിയിൽ പറഞ്ഞു.ഭാര്യ എന്നാ രീതിയില്‍ തന്നോട സഹകരിക്കുന്നില്ല എന്നാ രീതിയില്‍ അയാള്‍ കോടതിയില്‍ പരത്തി നല്‍കി. വിവാഹ ആൽബത്തിലെ ചിത്രങ്ങൾ എഡിറ്റ് ചെയ്ത് വ്യാജ വിവാഹ സർട്ടിഫിക്കറ്റുകൾ ഉണ്ടാക്കി തലാൽ നിമിഷയെ ഭാര്യയായി ചിത്രീകരിക്കാൻ ശ്രമിച്ചു. ഇത് നിമിഷയുടെ അവസ്ഥ കൂടുതൽ വഷളാക്കി. നിമിഷ താന്‍ ഇയാളുടെ ഭാര്യ അല്ലന്നും തനിക്ക് നാട്ടില്‍ ഭര്‍ത്താവും കുട്ടിയുമുണ്ടെന്നും പറഞ്ഞു എതിർത്തപ്പോൾ തലാലിനോദ് പലപ്പോഴും കോടതി കൂടുതൽ തെളിവ് ആവശ്യപ്പെട്ടു.അയാള്‍ അപ്പോള്‍ അറബിയില്‍ കേരളത്തില്‍ വച്ച് വിവാഹം നടന്നു എന്നാ രീതിയില്‍ വ്യാജ വിവാഹ സര്‍ട്ടി ഫിക്കറ്റ് ഉണ്ടാക്കി കോടതിയെ കബളിപ്പിച്ചു. നിമിഷയ്ക്ക് അറബി സംസാരിക്കാന്‍ അറിയാമെങ്കിലും വായിക്കാന്‍ അറിയില്ലായിരുന്നു.

പലപ്പോഴും നിമിഷയുടെ പരാതിയില്‍ തലാലിനെ ജയിലില്‍ അടച്ചിരുന്നു.ജയിലിൽ കഴിയവേ അവിടെ ചെന്നുനിമിഷ് തലാലിനോട് തന്റെ പാസ്സ്‌പോർട്ട് ആവശ്യപ്പെട്ടിരുന്നു. അന്ന് അവളുടെ അവസ്ഥ മനസിലാക്കിയ ഒരു ജയിൽ വാർഡൻ ആണ് നിമിഷ പ്രിയയോട് തലാൽ ജയിലിൽ നിന്നിറങ്ങുമ്പോൾ മരുന്ന് കൊടുത്തു മയക്കി കിടത്തിയതിനു ശേഷം തന്നെ അറിയിക്കുക താൻ വന്നു അവനെ കൊണ്ട് പോയി ഭീഷണിപ്പെടുത്തി പാസ്സ്‌പോർട്ട് വാങ്ങിത്തരാം എന്നും അവൻ വ്യാജമായി ഉണ്ടാക്കിയ വിവാഹത്തിൽ നിന്ന് മോചനം നേടി തരാം എന്നും പറഞ്ഞത്.
ഈ ദുരിത സാഹചര്യങ്ങളിൽ നിന്നുള്ള രക്ഷപ്പെടൽ എന്ന നിലയിൽ, ജയിൽ വാർഡൻ ഉൾപ്പെടെ ചിലരുടെ സഹായത്തോടെ തലാലിനെ മയക്കുമരുന്ന് നൽകി കീഴ്‌പ്പെടുത്തി രഹസ്യമായി രക്ഷപ്പെടാൻ നിമിഷ ശ്രമിച്ചു. എന്നാൽ,ആദ്യം മരുന്ന് കുത്തി വച്ചപ്പോൾ തലാൽ മയങ്ങിയില്ല . ഒരു പക്ഷേ മയക്ക് മരുന്നുകഴിക്കുന്ന ആൾ ആയതുകൊണ്ടാകാം . പിന്നീട് വീണ്ടും മയങ്ങാന്‍ ആയി മരുന്ന് കൊടുത്തതോടെ അത് ഓവർ ഡോസ് ആയി അയാൾ മരിച്ചു. ഭയന്നുപോയ നിമിഷ ഗുളിക കഴിച്ചു ആത്മഹത്യക്ക് ശ്രമിച്ചെങ്കിലും നടന്നില്ല. മൃതദേഹം ഒളിപ്പിക്കാൻ സഹായിച്ചതിന് യെമനി നഴ്‌സായ ഹാനാൻ എന്നയാൾക്കും വധശിക്ഷ ലഭിച്ചിരുന്നുവെങ്കിലും പിന്നീട് ജീവപര്യന്തമാക്കി കുറച്ചു. മൃദദേഹം നീക്കം ചെയ്യാന്‍ കഴിയാതെ വന്നതോടെ ആണ് ഹനാന്റെ നിർദേശ പ്രകാരം ആണ് ശരീരം കഷ്ണങ്ങളായി മുറിച്ചത്. തലാലിനെതിരെ നിമിഷ പല തവണ പരാതി നൽകുകയും പലപ്പോഴും അയാളെ ജയിലിൽ അടക്കുകയും ചെയ്തിരുന്നു. എന്നാല്‍ അന്നൊന്നും ആ രാജ്യത്തെ നിയമ വ്യവസ്ഥ അവളുടെ അവസ്ഥ മനസിലാക്കി അവനിൽ നിന്ന് മോചനം നല്കിയിരുന്നെങ്കില്‍ അവൾക്ക് ഇങ്ങനെ ഒരു അവസ്ഥ വരില്ലായിരുന്നു എന്ന് ഭർത്താവ് പറയുന്നു.
തലാലിന്റെ മൃതദേഹം കണ്ടെത്തിയതോടെ നിമിഷയെ പോലീസ് അറസ്റ്റ് ചെയ്യുകയും, പിന്നീട് യെമൻ കോടതി വധശിക്ഷയ്ക്ക് വിധിക്കുകയും ചെയ്തു. അവരെ സഹായിക്കാന്‍ ശ്രമിച്ച ജയില്‍ വര്‍ടന്‍ ഇപ്പോഴും ഒളിവില്‍ ആണ്.
നിലവിൽ, നിമിഷയെ നാട്ടിലെത്തിക്കാൻ ഏക പോംവഴി കൊല്ലപ്പെട്ട തലാലിന്റെ കുടുംബത്തിന് ചോരപ്പണം’ (Blood Money) നൽകി അവരുമായി ഒത്തുതീർപ്പിലെത്തുക എന്നതാണ്. കോടികൾ ആണ് ഇതിനായി വേണ്ടിവരുന്നത്. ഈ വലിയ തുക കണ്ടെത്താൻ നിമിഷയുടെ കുടുംബം സർവ്വശക്തിയുമെടുത്ത് ശ്രമിക്കുകയാണ്. ഇതിനകം വീടും സ്ഥലവും വിറ്റും പലരിൽ നിന്നും കടംവാങ്ങിയും അവർ ഒരു തുക കണ്ടെത്തിയിട്ടുണ്ട്. “എന്റെ കയ്യിൽ ഒറ്റ പൈസയില്ല. ബന്ധു വാങ്ങിത്തന്ന ഓട്ടോ ഓടിച്ചാണ് കുടുംബം നടത്തുന്നത്,” ടോമി പറയുന്നു. “എന്റെ ഭാര്യയുടെ ജീവൻ തിരികെ നൽകുന്ന കരുണയുടെ കരം ദൈവം മുന്നിലെത്തിച്ചു തരുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.” ഭർത്താവ് ടോമി പറയുന്നു.
നിയമപരമായി അപ്പീൽ നൽകി വധശിക്ഷയ്ക്ക് സ്റ്റേ നേടിയിട്ടുണ്ട്. ശിക്ഷ ഇളവ് ചെയ്ത ശേഷം ചോരപ്പണം നൽകി നിമിഷയെ മോചിപ്പിക്കാനാണ് ഇപ്പോഴത്തെ പ്രധാന ശ്രമം. വിവിധ സന്നദ്ധ സംഘടനകളും, രാഷ്ട്രീയ നേതാക്കളും, എൻ.ആർ.ഐ. കമ്മീഷനുമൊക്കെ ഈ കേസിൽ സജീവമായി ഇടപെടുന്നുണ്ട്. ജയിലിൽ പോലും നഴ്‌സായി ജോലി ചെയ്യുന്ന നിമിഷയ്ക്ക് ഫോൺ ഉപയോഗിക്കാൻ സർക്കാർ അനുമതി നൽകിയിരിക്കുന്നത്, അവരുടെ അവസ്ഥയിൽ ജയിൽ അധികൃതർക്കുള്ള സഹാനുഭൂതിയുടെ തെളിവാണ്. അവരെല്ലാം അവളുടെ മോചനത്തിനായി ആഗ്രഹിക്കുന്നു എന്ന് നിമിഷയുടെ ഭര്‍ത്താവ് പറയുന്നു.
“മമ്മി വരുമ്പോൾ എനിക്ക് പാവയും ചായപ്പെൻസിലുകളും കൊണ്ടുവരണേ… എനിക്ക് മമ്മിയെ കാണാൻ കൊതിയാവുന്നു. ഇനിയും പറ്റിക്കല്ലേ…” മകൾ മിഷേലിന്റെ ഈ നിഷ്കളങ്കമായ സന്ദേശങ്ങൾ, ഒരു അമ്മയെ കാത്തിരിക്കുന്ന ഒരു കുഞ്ഞിന്റെ വിങ്ങൽ വെളിവാക്കുന്നു. “എന്റെ മോളുടെ ജീവന്റെ വിലയായ 70 ലക്ഷം സ്വരൂപിക്കാൻ ഇനി വിൽക്കാൻ എന്റെ കയ്യിൽ ഒന്നുമില്ല. എല്ലാവരും കൂടി എന്റെ മകളെ രക്ഷപ്പെടുത്തി കൊണ്ടുവരണമെന്നാണ് എന്റെ അപേക്ഷ,” നിമിഷയുടെ അമ്മ പ്രേമ മേരിയുടെ ഈ വാക്കുകൾ മലയാളക്കരയുടെ മൊത്തം അപേക്ഷയായി മാറുകയാണ്.
നിമിഷപ്രിയയുടെ ജീവിതം ഒരു ദുരന്തകഥയാണെങ്കിലും, അവരുടെ കുടുംബം നടത്തുന്ന പോരാട്ടങ്ങൾ ആത്മാർത്ഥതയുടെ പ്രതീകമാണ്. യെമനിലെ ഈ സാധാരണക്കാരിയായ നഴ്‌സിന് നാട്ടിലേക്ക് മടങ്ങാൻ കഴിയുമോ എന്ന് കാത്തിരുന്നു കാണാം.