Advertisement
Home Sports ക്രിക്കറ്റ് താരം മുഹമ്മ്ദ് ഷമിക്കെതിരെ അവിഹിത ആരോപണം തെളിവായി ചാറ്റ് സ്ക്രീൻഷോട്ട് പങ്ക് വച്ച്...

ക്രിക്കറ്റ് താരം മുഹമ്മ്ദ് ഷമിക്കെതിരെ അവിഹിത ആരോപണം തെളിവായി ചാറ്റ് സ്ക്രീൻഷോട്ട് പങ്ക് വച്ച് ഭാര്യ – താരം നൽകിയ മറുപടിയിൽ ഞെട്ടി ആരാധകർ

8354
ADVERTISEMENTS

ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബോളർമാരിൽ ഒരാളാണ് മുഹമ്മദ് ഷമി എന്ന വസ്തുത നിഷേധിക്കുന്നില്ല, ഇപ്പോൾ വേൾഡ് കപ്പിൽ മിന്നുന്ന പ്രകടനം കാഴ്ചവച്ചുകൊണ്ടിരിക്കുകയാണ് ഷമി . എന്നിരുന്നാലും, സമീപ വർഷങ്ങളിൽ, അദ്ദേഹത്തിന്റെ വ്യക്തിപരമായ ജീവിതം മാധ്യമങ്ങളിൽ വളരെയധികം വിവാദങ്ങൾ ഉണ്ടാക്കി . ഷമിയുടെ പ്രശ്നകരമായ ദാമ്പത്യജീവിതത്തിനു മുഖ്യകാരണമായത് അദ്ദേഹത്തിന്റെ ഭാര്യ ഹസിൻ ജഹാനാണു .

2012 ലാണ് ഇന്ത്യൻ ബോളർ, മുഹമ്മദ് ഷാമി തന്റെ ഭാവി ഭാര്യയായ ഹസിൻ ജഹാനെ ആദ്യമായി കണ്ടത്. ഇന്ത്യൻ പ്രീമിയർ ലീഗിൽ (ഐപിഎൽ) കൊൽക്കത്ത നൈറ്റ് റൈഡേഴ്സിൻറെ ക്രിക്കറ്റ് കളിക്കാരനായിരുന്നു. അതേ സീസണിൽ പ്രൊഫഷണൽ മോഡലായ ഹസിൻ ജഹാൻ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനായി ചിയർ ലീഡറായി ജോലി ചെയ്യുകയായിരുന്നു. അങ്ങനെ ഇരുവരും സ്ഥിരമായി കാണാനും സംസാരിക്കാനും തുടങ്ങി അങ്ങനെ അവർ പ്രണയത്തിലാവുകയായിരുന്നു.

റിപ്പോർട്ടുകൾ പ്രകാരം മുഹമ്മദ് ഷമി ആദ്യ കാഴ്ചയിൽ തന്നെ ഹസിൻ ജഹാനോട് പ്രണയത്തിലായി.. കുറച്ചുകാലത്തെ ഡേറ്റിംഗിനു ശേഷം, രണ്ടുപേരും അതത് കുടുംബങ്ങളെ തങ്ങളുടെ പ്രണയത്തെ കുറിച്ച് അറിയിച്ചു. ഇരുവശവും അവരുടെ ബന്ധത്തിൽ ആനന്ദിക്കുകയും അവരുടെ വിവാഹത്തിന് സമ്മതിക്കുകയും ചെയ്തു. 2014 ജൂൺ 6 നാണ് മുഹമ്മദ് ഷാമിയും ഹസിൻ ജഹാനും വിവാഹിതരായത്.

ADVERTISEMENTS
READ NOW  'ഐപിഎൽ 2023 ലേലത്തിന് മുന്നോടിയായി സിഎസ്‌കെ നായകനായ ധോണിക്ക് അനുകൂലമായി വിവാദ പ്രസ്താവനയുമായി ഹർഭജൻ സിംഗ്. ആരാധകർക്ക് ആവേശമുണ്ടാക്കുമെങ്കിലും താരത്തിന്റെ പറച്ചിൽ ശരിയായില്ല എന്ന് വിമർശനം

മുഹമ്മദ് ഷമിയുമായി വിവാഹശേഷം ഹസീൻ ജഹാൻ മോഡലിംഗ് ഉപേക്ഷിക്കുകയും ചെയ്തു അവരുടെ വിവാഹത്തിന് തൊട്ടുപിന്നാലെ, ഹസീൻ ഷമിയുടെ യാത്രകൾക്കൊപ്പം കൂട്ടായി കൂടി . ആദ്യത്തെ കുറെ കാലം ഇരുവരുമൊന്നിച്ചു വളരെ സന്തുഷ്ടമായ ദാമ്പത്യമായിരുന്നു . 2015 ജൂലൈ ലാണ് ഷമിയും ഹസീനും ആദ്യത്തെ കുഞ്ഞിനെ വരവേറ്റത്. ആ സമയങ്ങളിൽ മിക്കപ്പോഴും ഷമി തന്റെ കുഞ്ഞിനൊപ്പം സമയം ചെലവഴിക്കുന്നത് കാണാമായിരുന്നു. എന്നിരുന്നാലും, ദമ്പതികൾ അവരുടെ ജീവിതത്തിന്റെ ഏറ്റവും മികച്ച ഘട്ടം ജീവിക്കുന്നതായി എല്ലാവരും കരുതിയിരുന്നെങ്കിൽ, 2018 ലാണ് എല്ലാം തകർന്നത്.

2018 മാർച്ചിലാണ് മുഹമ്മദ് ഷാമിയുടെ ഭാര്യ ഹസിൻ ഒരു സ്ക്രീൻഷോട്ട് പങ്ക് വച്ചത്. അതിൽ മുഹമ്മദ് ഷമി നാഗ്പൂരിയിലുളള ഒരു പെൺകുട്ടിയുമായി സംസാരിക്കുന്നത് എന്ന് അവൾ ആരോപിച്ചിരുന്നു.

ഇതിനു പുറമെ ഷമിക്കെതിരെ , ഗാർഹിക പീഡനവും ഹാസിൻ ആരോപിച്ചു. കടുത്ത ആരോപണം ഷമിക്കെതിരെ വലിയ വിവാദങ്ങൾക്ക് വഴി വച്ച് വലിയ രീതിയിൽ താരം ട്രോൾ ചെയ്യപ്പെട്ടു. എന്നാൽ പിന്നീട് മാധ്യമങ്ങൾക്ക് മുന്നിൽ വന്നു തന്റെ നിരപരാധിത്വം തെളിയിക്കുന്നതിനായി നിയമപരമായി പോവുകയാണ് എന്ന് വ്യക്തമാക്കിയിരുന്നു.

READ NOW  എംഎസ് ധോണി വിമാനത്തിൽ ഇരുന്നു ഉറങ്ങുന്നത് എയർ ഹോസ്റ്റസ് പകർത്തി, 'അദ്ദേഹത്തിന്റെ സ്വകാര്യത മാനിക്കൂ' എന്ന് സോഷ്യൽ മീഡിയ

മുഹമ്മദ് ഷമിക്കെതിരെ ഒത്തുകളി ആരോപണം വരെ ഹസിൻ ആരോപിച്ചപ്പോൾ കാര്യങ്ങൾ വളരെയധികം മോശമായി മാറി. ഹസിന്റെ തുടരെയുള്ള ആരോപണങ്ങൾക്ക് മറുപടിയായി അവളുടെ ആദ്യ വിവാഹത്തെക്കുറിച്ച് ഭാര്യ ആയിരുന്ന ഹസിൻ അദ്ദേഹത്തോട് പറഞ്ഞിട്ടില്ലെന്ന് ഷാമി വെളിപ്പെടുത്തി. ഷമി പറയുന്നthu പ്രകാരം ഹാസിൻ , ഷെയ്ഖ് saifudheenഎന്നയാളെ 2002 ൽ വിവാഹം കഴിച്ചു ആ ബന്ധത്തിൽ അവർക്ക് രണ്ട് പെൺകുട്ടികൾ ഉണ്ട് . എന്നിരുന്നാലും, 2010 ലാണ് അയാളുമായുളള ബന്ധം വേർപെടുത്തിയത്. അതിനെ തുടർന്ന് അവളുടെ വീട്ടുകാർ അവളുടെ പഠനം നിർത്തുകയും ചെയ്തിരുന്നു .

തന്റെ ആദ്യ വിവാഹത്തെക്കുറിച്ച് ഭാര്യയായ ഹസീൻ വിവാഹത്തിന് മുൻപും പിന്നീടും ഒന്നും പറഞ്ഞില്ലെന്നും അതുപോലെ തന്റെ ആദ്യ കുട്ടികളെക്കുറിച്ചും ഭാര്യ ഒന്നും പറഞ്ഞില്ലെന്നും,അദ്ദേഹം പറയുന്നു.

എന്നാൽ ഇപ്പോൾ ആദ്യ വിവാഹത്തിൽ ഉളള കുട്ടികളെ കൂടി ഏറ്റെടുക്കണം എന്നും അവർക്ക് ഷമിയുടെ സർനെയിം ചേർക്കണം എന്നും അവര്‍ ആവശ്യപ്പെട്ടുവന്നു  മുഹമ്മദ് ഷാമി കൂട്ടിച്ചേർത്തു. സൈഫുദ്ദീനുമായുള്ള വിവാഹത്തിൽ ഉണ്ടായ പെൺമക്കളുടെ കസ്റ്റഡി ഏറ്റെടുക്കാൻ താൻ തയ്യാറാകാതെ  വന്നതോടെയാണ് വ്യാജ ആരോപണങ്ങലുമായി ഭാര്യ തൻറെ പിന്നാലെ എത്തിയത് എന്ന് ഷമി പറയുന്നു . അതുപോലെ നിയമപരമായ കേസ് ഇപ്പോഴും കോടതിയിൽ സജീവമാണ്. മാത്രമല്ല ഇരുവശത്തുനിന്നുള്ള ആരോപണങ്ങളും ഇപ്പോൾ തെളിവുകളുടെ അഭാവംമൂലം ‘വെറും ആരോപണം ‘ എന്ന് ലേബൽ ചെയ്തിരിക്കുന്നു.

READ NOW  പാകിസ്ഥാൻ ടി20 ലോകകപ്പ് ഫൈനലിൽ തോറ്റതിന് ശേഷം ഹൃദയഭേദകം എന്ന് പ്രതികരിച്ച അക്തറിന് കിടിലൻ മറുപിടി നൽകി മുഹമ്മദ് ഷമി. ഇന്ത്യൻ താരങ്ങളെ തോൽ‌വിയിൽ ഉടനീളം കളിയാക്കിയിരുന്നു അക്തർ

കോടതി കേസ് ഇപ്പോഴും സജീവമാണെങ്കിലും, 2018 ലാണ് മുഹമ്മദ് ഷാമിയും ഹസീൻ ജഹാനും വേർപിരിഞ്ഞു പരസ്പരം ജീവിക്കുകയാണ്. എന്നിരുന്നാലും, കോടതിയുടെ ഉത്തരവ് പ്രകാരം ഷാമി പ്രതിമാസം ഒരു ലക്ഷത്തി മുപ്പതിനായിരം രൂപ ഹസീനിനും കുഞ്ഞിനുമായി നൽകണം എന്ന് വിധി വന്നിട്ടുണ്ട്. താരം അത് കൃത്യമായി നൽകുന്നുമുണ്ട്.

ADVERTISEMENTS