വിജയശ്രീയുടെ മരണം ആത്മഹത്യയോ കൊലപാതകമോ യഥാർത്ഥ വിവരം പുറത്ത്.

205

ഒരുകാലത്ത് മലയാള സിനിമയിൽ വളരെയധികം ആരാധകർ ഉണ്ടായിരുന്ന നടിയാണ് വിജയശ്രീ. അവർ ആത്മഹത്യ ചെയ്തത് സിനിമാ ലോകത്തെ തന്നെ ഒരുപാട് ഞെട്ടിച്ച സംഭവമായിരുന്നു. തുടർന്ന് എത്തിയ നായിക എന്ന ചിത്രം വിജയശ്രീയുടെ ആത്മഹത്യയെക്കുറിച്ചുള്ളതായിരുന്നു എന്ന തരത്തിൽ പരാമർശം ഉണ്ടായിരുന്നു.

ശാരദ ജയറാം പത്മപ്രിയ തുടങ്ങിയവരായിരുന്നു ഈ ചിത്രത്തിൽ എത്തിയത്. ചിത്രം വേണ്ടവിധത്തിൽ വിജയം നേടിയില്ല എന്ന് മാത്രമല്ല ബോക്സ് ഓഫീസിൽ വലിയ പരാജയം നേരിടുകയും ചെയ്തിരുന്നു. ഈ ചിത്രത്തിൽ വിജയശ്രീ അവതരിപ്പിച്ച കഥാപാത്രത്തെ അവതരിപ്പിക്കുന്നത് നടി സരയുവാണ്.

ADVERTISEMENTS
   

ചിത്രത്തിൽ ഒരു ഗാനരംഗം ചിത്രീകരിച്ചിട്ടുണ്ട് ഈ ഗാനരംഗത്തിൽ ഒരു മുണ്ട് ഊരി പോകുന്നതും ആ നഗ്നത ഒരു സംവിധായകൻ പകർത്തുന്നതും അതിനെ തുടർന്ന് സരയുവിന്റെ കഥാപാത്രം ആത്മഹത്യ ചെയ്യുന്നതുമാണ് കാണിക്കുന്നത്. ഇതുതന്നെയായിരുന്നു യഥാർത്ഥത്തിൽ വിജയശ്രീയുടെ ജീവിതത്തിലും സംഭവിച്ചത് എന്നാണ് പറയുന്നത്.

READ NOW  ഞങ്ങൾ വീണ്ടും ആ പഴയ ഏഴാം കൂലികളായി മാറി എന്നു പറയുന്നതാണ് സത്യം.കലാഭവൻ മണിയുടെ അനുജന്റെ വെളിപ്പെടുത്തൽ

65 ഓളം സിനിമകളിൽ അഭിനയിച്ച വിജയ് ശ്രീ പെട്ടെന്നൊരു ദിവസം ആത്മഹത്യ തിരഞ്ഞെടുത്തത് എല്ലാവരെയും ഞെട്ടിച്ചിരുന്നു. പ്രേം നസീറിനോട് ഒപ്പമാണ് മലയാളത്തിൽ കൂടുതൽ ചിത്രങ്ങളിലും താരം വേഷം ചെയ്തത്. തമിഴിൽ ആവട്ടെ ശിവജിക്കൊപ്പവും

ഒരുപാട് ഗ്ലാമറാസ് മെമ്പൊടിയുള്ള കഥാപാത്രങ്ങൾ ലഭിച്ചപ്പോൾ ഒരു ഗ്ലാമറസ് നായിക എന്ന ലേബലിൽ നിന്നും പുറത്തു കടക്കാൻ ഒരുപാട് അവർ ആഗ്രഹിച്ചിരുന്നു. ഇപ്പോൾ സംവിധായകനായ ശാന്തിവിള ദിനേശ് അദ്ദേഹത്തിന്റെ യൂട്യൂബ് ചാനലിലൂടെ പറയുന്നത് വിജയശ്രീയുടെ മരണത്തിന്റെ കാരണത്തെ കുറിച്ചാണ്.

ഒരു സിനിമ ചിത്രീകരിക്കുന്ന സമയത്ത് ആ സിനിമയുടെ ഒരു പാട്ടിൽ വിജയ് ശ്രീ പുഴയിൽ കുളിക്കുന്ന രംഗമായിരുന്നു എടുത്തത്. അവിചാരിതമായി കൂടുതൽ തിരയടിച്ച സമയത്ത് അവരുടെ വസ്ത്രം അഴിഞ്ഞുവീണു. ആ വേളയിൽ വിജയശ്രീ പോലും അറിയാതെ ലെൻസ് സൂം ചെയ്ത് അവരുടെ നഗ്നത ആരോ ചിത്രീകരിക്കുകയാണ് ചെയ്തത്. തുടർന്ന് ആ വീഡിയോ ക്ലിപ്പുകൾ അവരെ നിരന്തരമായി ബ്ലാക്ക്മെയിൽ ചെയ്യുവാൻ വേണ്ടി അയാൾ ഉപയോഗിക്കുകയും ചെയ്തിരുന്നു. അത് അന്ന് ഒരു അഭിമുഖത്തില്‍ വിജയശ്രീ തന്നെ തുറന്നു പറഞ്ഞിരുന്നു.

READ NOW  നടൻ ബാല തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തി വ്ലോഗർ ചെകുത്താന്റെ ഫ്‌ളാറ്റ് അടിച്ചു തകർത്തു- പോലീസിൽ പരാതി.

ഈ മനോവിഷമം കാരണമാണ് ആത്മഹത്യ തിരഞ്ഞെടുത്തത് എന്നാണ് പറയുന്നത്. എന്നാൽ നായിക എന്ന സിനിമയിൽ വിജയശ്രീയുടെ മരണം ആത്മഹത്യ എന്ന നിലയിൽ അല്ല കാണിക്കുന്നത്. അതൊരു കൊലപാതകം ആയിരുന്നു എന്ന താരത്തിലാണ് കാണിക്കുന്നത്. അതുകൊണ്ടുതന്നെ വിജയശ്രീയുടെ മരണം ആത്മഹത്യയാണോ കൊലപാതകം ആണോ എന്നതിൽ ഇപ്പോഴും ആളുകൾക്ക് സംശയമുണ്ട്.

ADVERTISEMENTS