നീ അത് ഒന്ന് തൊടാൻ സമ്മതിക്കുമോ?അല്ലെങ്കിൽ ഒന്ന് കാണിക്കണം പ്ലീസ്- ഞെട്ടിക്കുന്ന കാസ്റ്റിംഗ് കൗച് അനുഭവം പറഞ്ഞു രൺവീർ സിംഗ്

40426

കരിയറിന്റെ തുടക്ക കാലത്തു പിടിച്ചു നില്ക്കാൻ ബുദ്ധിമുട്ടുന്ന എല്ലാ നടീ നടന്മാർക്കും സ്റ്റിംഗ് കൗച്ച് അനുഭവം ഉണ്ടാകുന്നത് ഒരു ‘സാധാരണ’ ആയി മാറിയ ഒരു കാലമുണ്ടായിരുന്നു. സ്വര ഭാസ്‌കർ, അങ്കിത ലോഖണ്ഡേ, ആയുഷ്മാൻ ഖുറാന തുടങ്ങി നിരവധി പ്രമുഖ താരങ്ങൾ അവരുടെ തുടക്ക കാലയളവിൽ ഇത് നേരിട്ടു. എന്നാൽ നിങ്ങൾക്കറിയാമോ? ഒരിക്കൽ രൺവീർ സിങ്ങിനോടും ഒരു കാസ്റ്റിംഗ് ഡയറക്ടർ തന്റെ പ്രൈവറ്റ് പാർട്ട് പ്രദർശിപ്പിക്കാൻ ആവശ്യപ്പെട്ടു?

2010-ൽ ബാൻഡ് ബജാ ബാരാത് എന്ന ചിത്രത്തിലൂടെ രൺവീർ അഭിനയരംഗത്തേക്ക് കടന്നുവന്നത് . എന്നാൽ അതിനുമുമ്പ്, സിംഗ് അസിസ്റ്റന്റ് ഡയറക്ടറായും പരസ്യമേഖലയിൽ കോപ്പിറൈറ്ററായും പ്രവർത്തിച്ചിട്ടുണ്ട്. തന്റെ സ്വപ്നങ്ങളെ പിന്തുടരാനും ആത്യന്തികമായി ബോളിവുഡ് നായകനാകാനും താരം അതെല്ലാം ഉപേക്ഷിച്ചു. ’83, സിംബ, ഗല്ലി ബോയ് തുടങ്ങിയ ചിത്രങ്ങളിലൂടെയാണ് അദ്ദേഹം തന്റെ സ്വപ്ന നേട്ടം നേടിയത്.

ADVERTISEMENTS
READ NOW  ലസ്റ്റ് സ്റ്റോറീസ് 2 വിലെ തന്റെ ചുംബനവും, സെക്സ് സീനുമൊക്കെ കുടുംബത്തോടൊപ്പം കണ്ടപ്പോൾ തോന്നിയത് വെളിപ്പെടുത്തി തമന്ന

2015ൽ താൻ നേരിട്ട കാസ്റ്റിംഗ് കൗച്ച് അനുഭവം രൺവീർ സിംഗ് പങ്കുവെച്ചിരുന്നു. എൻ‌ഡി‌ടി‌വിക്ക് നൽകിയ അഭിമുഖത്തിൽ ആണ് വളരെ വിവാദപരവുംഷോക്കിങ്ങുമായ ആ നുഭവം അദ്ദേഹം തുറന്നു പറഞ്ഞത്. രാത്രി 8 മണിയോടെ അന്ധേരിയിലെ വീട്ടിലേക്ക് ഒരു കാസ്റ്റിംഗ് ഡയറക്ടർ ക്ഷണിച്ചതായി അദ്ദേഹം വെളിപ്പെടുത്തി. തന്റെ പോർട്ട്‌ ഫോളിയോയിൽ ഒന്നു നോക്കാൻ പോലും മെനക്കെടാത്ത “വളരെ വൃത്തികെട്ട മാന്യൻ” എന്നാണ് നടൻ ഈ വ്യക്തിയെ അന്ന് അഭിമുഖത്തിൽ വിശേഷിപ്പിച്ചത്.

രൺവീർ സിംഗ് പറഞ്ഞു, “ഞാൻ ഒരു അസിസ്റ്റന്റ് ഡയറക്ടറായി പ്രവർത്തിച്ചിട്ടുണ്ട്, 500 പേജുള്ള പോർട്ട്‌ഫോളിയോ അങ്ങനെ വിശദമായി ഒന്നും ആരും നോക്കില്ല എന്ന് എനിക്കറിയാമായിരുന്നു. എന്റേത് വളരെ ശ്രദ്ധേയമായ ഒരു പോർട്ട്‌ഫോളിയോആയിരുന്നു,ഒന്ന് മരിച്ചു നോക്കാനുള്ള താല്പര്യം ആരും കാണിക്കും.

ബോളിവുഡിൽ മുന്നേറാൻ സ്മാർട്ടായും സെക്സിയായി ഇരിക്കാനും ഒപ്പം ഇപ്പോഴും തുറക്കാനും തലോടിക്കാനുമൊക്കെ തയ്യാറാവണം തുടങ്ങിയ നിർദ്ദേശങ്ങൾ കാസ്റ്റിംഗ് ഡയറക്ടർ നൽകിയിരുന്നു. ആ മനുഷ്യൻ എന്താണ് ആവശ്യപ്പെടുന്നതെന്ന് രൺവീർ പെട്ടെന്ന് മനസ്സിലാക്കുകയും അവന്റെ നിർദ്ദേശങ്ങൾ നിരസിക്കുകയും ചെയ്തു.

READ NOW  നെഞ്ചിലും പിൻഭാഗത്തും ഇനിയും പാടുകൾ വെക്കണം എന്നവർ പറഞ്ഞുകൊണ്ട് ഇരുന്നു ; സൗത്ത് ഇന്ത്യൻ സിനിമയിൽ അഭിനയിച്ചപ്പോൾ നേരിട്ട ദുരനുഭവം പറഞ്ഞു രാധിക ആപ്‌തെ

കാസ്റ്റിംഗ് കൗച്ച് അവിടെ അവസാനിച്ചില്ല എന്നും താരം പറയുന്നു , “അത് ഒന്ന്  തൊടാനോ കാണാനോ തന്നെ അനുവദിക്കണമെന്ന് രൺവീർ സിംഗിനോട് അയാള്‍ ആവശ്യപ്പെട്ടു. “അവന്റെ താൽപ്പര്യം എന്താണെന്ന് പിന്നീട് എനിക്ക് മനസ്സിലായി. ‘ഇല്ല’ എന്ന് ഞാൻ പറഞ്ഞപ്പോൾ, അയാള്‍ ഹൃദയം തകര്‍ന്ന ഒരു കാമുകനെ പോലെ വിലപിച്ചു എന്നും താരം പറയുന്നു.

ആ മനുഷ്യൻ തങ്ങളോടും സമാനമായ നിർദ്ദേശങ്ങൾ ഉന്നയിച്ചിട്ടുണ്ടെന്ന് തന്നോട് പിന്നെ സംസാരിച്ച പല നടന്മാരും പറഞ്ഞിരുന്നു എന്നും  ”അദ്ദേഹം വെളിപ്പെടുത്തി.

ADVERTISEMENTS