മോഹൻലാലിൻറെ ‘തൂവാനത്തുമ്പികൾ’ ലെ തൃശ്ശൂർ ഭാഷ ശുദ്ധ ബോറാണ് – കാരണം – രഞ്ജിത് പറഞ്ഞത് ഇങ്ങനെ.

1282

മലയാള സിനിമ ചരിത്രത്തിലെ തന്നെ ക്ലാസ്സിക് സിനിമകളുടെ ശ്രേണിയിൽ മുൻപന്തിയിൽ നിൽക്കുന്ന സിനിമകളിൽ ഒന്നാണ് പദ്മരാജന്റെ സംവിധാനത്തിൽ മോഹൻലാൽ നായകനായി സുമലത, പാർവതി എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായ തൂവാനത്തുമ്പികൾ മലയാളത്തിലെ ഏറ്റവും മികച്ച ക്ലാസ്സിക് റൊമാന്റിക് ചിത്രങ്ങളിൽ പെടുത്താവുന്ന ഒന്നാണ്.

പദ്മരാജന്റെ തന്നെ നോവലായ ഉടക്കപ്പൊളയെ ഭാഗികമായി കേന്ദ്രീകരിച്ചു അദ്ദേഹം തയ്യാറാക്കിയ ചിത്രം ഇന്നും മലയാളികളുടെ പ്രീയപ്പെട്ട ഇവർ ഗ്രീൻ റൊമാന്റിക് ചിത്രവുമാണ്. മണ്ണാർ തൊടിയിലെ ജയകൃഷ്ണനെയും ക്ളാരയെയും അങ്ങനെ പെട്ടെന്ന് മലയാളികൾ മറക്കത്തുമില്ല.

ADVERTISEMENTS
   

തൂവാനത്തുമ്പികളിലെ പ്രധാന ഹൈ ലൈറ്റുകളിൽ ഒന്നായിരുന്നു മോഹൻലാലിൻറെ തൃശൂർ ഭാഷ . തൃശൂർ കേന്ദ്രീകരിച്ചു തന്നെയാണ് ചിത്രത്തിന്റെ കഥ നടക്കുന്നതും. എന്നാൽ ഇപ്പോൾ വൈറലാവുന്നത് മോഹൻലാലിൻറെ അടുത്ത സുഹൃത്തും നടനും തിരക്കഥാകൃത്തും സംവിധായകനുമായ രഞ്ജിത്ത് തൂവാനത്തുമ്പികളായിൽ മോഹൻലാൽ പറയുന്ന തൃശൂർ ഭാഷയെ പറ്റിയുള്ള കമെന്റാണ്.

ചിത്രത്തിലെ മോഹൻലാലിൻറെ തൃശ്ശൂര് ഭാഷ പരമ ബോറാണ് എന്നാണ് രഞ്ജിത്ത് പറയുന്നത്.മ്മക്കൊരു നാരങ്ങാവെള്ളം കാച്ചിയാലോ എന്ന് ചിത്രത്തിൽ ഇടക്ക് മോഹൻലാൽ പറയുന്നുണ്ട് എന്നാൽ ആ താളത്തിലൊന്നുമല്ല തൃശ്ശൂർക്കാർ സംസാരിക്കുന്നത് എന്ന് രഞ്ജിത്ത് പറയുന്നു. ആ ഭാഷ മെച്ചപ്പെടുത്താൻ അന്ന് പപ്പേട്ടനും ശ്രമിച്ചിട്ടില്ല ലാലും ശ്രമിച്ചിട്ടില്ല.

അതിൽ ലാൽ പറയുന്നത് യഥാർത്ഥ ത്യശ്ശൂർ സ്ലാങിന്റെ ഒരു ഇമിറ്റേറ്റിങ് മാത്രമാണ്, അതിനു മാത്രമാണ് അവർ ശ്രമിച്ചത് . എന്നാൽ ഇതേ ജയകൃഷ്ണൻ പിന്നെ ക്‌ളാരയോട് സംസാരിക്കുമ്പോൾ ശുദ്ധ റൊമാന്റിക് സ്റ്റൈലിൽ പപ്പേട്ടൻന്റെ സാഹിത്യത്തിലാണ് സംസാരിക്കുന്നത്.

രഞ്ജിത്തിന്റെ ഈ പരാമർശം വർഷങ്ങൾക്കിപ്പുറം വീണ്ടും തൂണത്തുമ്പികൾ എന്ന ചിത്രം ചർച്ചയാക്കപ്പെട്ടിരിക്കുകയാണ്. മോഹൻലാൽ ആരാധകർക്ക് രഞ്ജിത്തിന്റെ ഈ പരാമർശം ഒട്ടും രസിച്ചിട്ടില്ല അത് മാത്രമല്ല അദ്ദേഹത്തിനെതിരെ അടുത്തിടെ ഉണ്ടായിട്ടുള്ള വിവാദങ്ങളും ഇതിനു ആക്കം കൂട്ടും. കേരളം ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്തു ഇരുന്നു കണ്ടു രഞ്ജിത്ത് കാണിക്കുന്ന പല പ്രവർത്തികളും ആ സ്ഥാനത്തിന് നിരക്കാത്തതാണ് എന്ന് അടുത്തിടെ സംവിധായകൻ വിനയൻ ഉൾപ്പടെ നിരവധി പേർ പറഞ്ഞിരുന്നു.

ഐ എഫ് എഫ് കെ ഡെലിഗേറ്റുകൾക്കെതിരെ അദ്ദേഹം അടുത്തിടെ നടത്തിയ പരാമർശങ്ങൾ വലിയ വിവാദമായിരുന്നു. ഇപ്പോൾ സംവിധായകൻ ബിജുവും രഞ്ജിത്തിനെതിരെ ഒരു തുറന്ന കത്തുമായി രംഗത്തെത്തിയിരുന്നു.

ADVERTISEMENTS
Previous articleഅമിതാഭ് ബച്ചൻ ഐശ്വര്യ റായിയെ ഇൻസ്റ്റാഗ്രാമിൽ അൺഫോളോ ചെയ്തു: അമിതാഭിന്റെ പുതിയ ട്വീറ്റ് ഇതിനു ആക്കം കൂട്ടുന്നു
Next articleമോഹൻലാലിനെ പറ്റി അന്ന് ദേവരാജൻ മാസ്റ്റർ പറഞ്ഞത് – ഇതൊന്നും അയാൾ അറിഞ്ഞുകൊണ്ട് ബോധപൂർവ്വം ചെയ്യുന്നതല്ല -ഞെട്ടിക്കും ഈ കഥ