അയാൾ ഒരു മണ്ടനാണ് ഞങ്ങൾ എപ്പോഴും കളിയാക്കാറുണ്ട് – ഭീമൻ രഘുവിനെ കുറിച്ച് രഞ്ജിത്ത് പറഞ്ഞത് – സംഭവം ഇങ്ങനെ

247

മലയാള സിനിമയിൽ ഒരുപാട് മികച്ച കഥാപാത്രങ്ങളെ അവിസ്മരണീയമാക്കിയ നടനാണ് ഭീമൻ രഘു ഒന്നിലധികം മികച്ച കഥാപാത്രങ്ങളിൽ അദ്ദേഹം തിളങ്ങുകയും ചെയ്തിട്ടുണ്ട്. വില്ലൻ വേഷങ്ങളിലാണ് കൂടുതലായും തിളങ്ങിയിട്ടുള്ളത് എങ്കിലും ഇടക്കാലത്ത് അദ്ദേഹം കഥാപാത്രം റോളുകളിലേക്കും ഹാസ്യ വേഷങ്ങളിലേക്കും മാറിയിരുന്നു.

ഹലോ എന്ന ചിത്രത്തിനുശേഷമാണ് ഹാസ്യകഥാപാത്രങ്ങളിലേക്ക് താരം എത്തിയത്.  വലിയൊരു മാറ്റമായിരുന്നു ഈ ഒരു ചിത്രത്തിനു ശേഷം താരത്തിന് ലഭിച്ചത്. കുറച്ചുകാലങ്ങളായി അദ്ദേഹം രാഷ്ട്രീയത്തിലും സജീവ സാന്നിധ്യമാണ്. ബിജെപി പാർട്ടിയിൽ വിശ്വസിച്ചിരുന്ന അദ്ദേഹം അടുത്തകാലത്താണ് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിലേക്ക് വന്നത് അതിനുശേഷം ചില വെളിപ്പെടുത്തലുകൾ നടത്തുകയും ചെയ്തു. അത് വലിയതോതിൽ തന്നെ ട്രോളുകൾക്ക് കാരണമായി മാറിയിരുന്നു

ADVERTISEMENTS
   

അതിനിടയിൽ ആയിരുന്നു താരം മുഖ്യമന്ത്രി പിണറായി വിജയന്റെ ഒരു പ്രസംഗത്തിനിടയിൽ എഴുന്നേറ്റ് നിന്നത് മുഖ്യമന്ത്രിയോടുള്ള ആദരസൂചകമായാണ് താൻ എഴുന്നേറ്റ് നിന്നത് എന്നായിരുന്നു അദ്ദേഹം ഇതിന് മറുപടിയായി പറഞ്ഞിരുന്നത്.

ഭീമന്‍ രഘുവിന്റെ ഈ പ്രവൃത്തി വലിയ തോതിൽ തന്നെ ശ്രദ്ധ നേടിയിരുന്നു. ഇതിനെക്കുറിച്ച് അടുത്തകാലത്ത് സംവിധായകനായ രഞ്ജിത്ത് പറയുന്ന ചില കാര്യങ്ങളാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്.

തനിക്ക് മുഖ്യമന്ത്രിയോട് വലിയ രീതിയിൽ മതിപ്പ് തോന്നുകയാണ് അപ്പോൾ ചെയ്തത് എന്നും ഭീമൻ രഘു എഴുന്നേറ്റുനിന്ന് ഭാഗത്തേക്ക് അദ്ദേഹം നോക്കുക പോലും ചെയ്തില്ല അതുകൊണ്ടാണ് തനിക്ക് മതിപ്പ് തോന്നിയത് എന്നും രഞ്ജിത്ത് പറയുന്നു.

രഘു അവിടെ ഇരിക്കൂ എന്ന് പറഞ്ഞാൽ അവൻ അവിടെ വലിയ ആളായി. അങ്ങനെ അദ്ദേഹം പറഞ്ഞില്ല.അങ്ങനെ അയാള്‍ ആരെയും ആളാക്കില്ല എന്നും പിണറായി വിജയനെ കുറിച്ച് രഞ്ജിത്ത് പറയുന്നു.

അതോടൊപ്അപം അയാള്തോ‍ പണ്ടൊടേ സിനിമയിലെ ഒരു കൊമാളിയാണ് എന്നും മസിലുണ്ട് എന്നെ ഉള്ളു എന്നും രഞ്ജിത്ത് പറയുന്നു. രഘു ഒരു മണ്ടനാണ് എന്നുകൂടി വ്യക്തമായി പറയുകയാണ് രഞ്ജിത്ത്. എത്രയോ കാലങ്ങളായി താന്‍ അടക്കമുള്ള സുഹൃത്തുക്കൾ അയാളെ കളിയാക്കുന്നുണ്ട് എന്നാണ് രഞ്ജിത്ത് പറയുന്നത്.കാലങ്ങളായി കളിയാക്കി കൊന്നുകൊണ്ടിരിക്കുന്ന ഒരുത്തനാണ് ആളൊരു മണ്ടനാണ് എന്ന് രഞ്ജിത്ത് പറയുന്നു.

തന്‍റെ ഒരു സുഹൃത്‌ ഒരിക്കൽ ഭീമൻ രഘുവിനെ തോതില്‍ കളിയാക്കുക വരെ ചെയ്തിട്ടുണ്ട് എന്ന് രഞ്ജിത്ത് പറയുന്നു. അന്നയാള്‍ പറഞ്ഞത് രഘു എനിക്ക് നിങ്ങളെ ബുദ്ധികൊണ്ടും ശക്തികൊണ്ടും എനിക്ക് നിങ്ങളെ തോൽപ്പിക്കാൻ കഴിയില്ല എന്നായിരുന്നു.

ഉടനെ തന്നെ ഭീമൻ രഘു ചോദിച്ചു ശക്തികൊണ്ട് എന്ന് പറഞ്ഞത് മനസ്സിലാക്കാൻ സാധിക്കുന്നുണ്ട്. പക്ഷെ  ബുദ്ധികൊണ്ട് എന്ന് പറഞ്ഞത് എന്തുകൊണ്ടാണ് എന്ന് മനസിലായില്ല എന്ന്. ഞാൻ ഒരു തമാശ പറഞ്ഞാൽ അത് മനസ്സിലാക്കാനുള്ള ബുദ്ധി പോലും നിനക്ക് ഇല്ല എന്നായിരുന്നു അപ്പോഴാ സുഹൃത്ത് പറഞ്ഞത് എന്നും രഞ്ജിത്ത് പറയുന്നുണ്ട്.

രഞ്ജിത്തിന്റെ പരാമര്‍ശത്തില്‍ ശാന്തമായി ആണ് രഘു പ്രതികരിച്ചത് എന്തുകൊണ്ടാണ് അദ്ദേഹം അങ്ങനെ പറഞ്ഞത് എന്നറിയില്ല. അദ്ദേഹം മിടുക്കനാണ് എന്നാണ് രഘു പറഞ്ഞത്.

ADVERTISEMENTS
Previous articleനിനക്കൊരു നായരെ കെട്ടിക്കൂടായിരുന്നോ ? മലയാള സിനിമയിലെ ജാതീയത തുറന്നു കട്ടി ജഗതി അന്ന് പറഞ്ഞത്.
Next articleമോഹൻലാലിന്റെയും മമ്മൂട്ടിയുടെയും അഭിനയത്തെക്കുറിച്ച് സുരേഷ് ഗോപി പറയുന്നത് ഇങ്ങനെ