നടൻ രാം ചരണുമായി ബന്ധപ്പെട്ട് രണ്ട് പെൺകുട്ടികൾ പൊതു സ്ഥലത്തു ധാരാളം ആൾക്കാരുടെ മധ്യത്തിൽ പൊരിഞ്ഞ അടിയുണ്ടാക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ കൊടുങ്കാറ്റായി മാറുകയാണ്. കോളേജിൽ വിദ്യാർത്ഥികളാണ് എന്ന് വിശ്വസിക്കപ്പെടുന്ന പെൺകുട്ടികൾ യൂണിഫോം ധരിച്ച് പരസ്പരം മുടി പിടിച്ചു വലിക്കുകയും ഉന്തും തള്ളും നടത്തുന്നത് കാണാം.
സഹപാഠികൾ വഴക്ക് നിർത്താൻ ശ്രമിച്ചെങ്കിലും രണ്ടു പെൺകുട്ടികളും വീണ്ടും അടി കൂടുകയാണ്. RRR നടൻ രാം ചരണിന്റെ ആരാധികയായ പെൺകുട്ടി രണ്ടാമത്തെ പെൺകുട്ടി താരത്തെ കുറ്റം പറഞ്ഞതാണ് പ്രകോപിതയാകാൻ കാരണം എന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
ബന്ധപ്പെട്ട പരസ്പരം മുടിയിൽ വലിക്കുകയും അടിക്കുകയും ചെയ്യുന്നതും വിഡിയോയിൽ കാണാം. ഒപ്പം പോരാട്ടത്തിന്റെ കൃത്യമായ സ്ഥലം അറിവായിട്ടില്ലെങ്കിലും, പെൺകുട്ടികൾ തെലുങ്കിൽ സംസാരിക്കുന്നത് കേൾക്കുന്നതിനാൽ വീഡിയോ ആന്ധ്രാപ്രദേശിൽ നിന്ന് എവിടെയോ ആണെന്ന് വിശ്വസിക്കപ്പെടുന്നു.
ട്വിറ്ററിൽ പങ്കുവെച്ച വീഡിയോ സോഷ്യൽ മീഡിയയിൽ രസകരമായ പ്രതികരണങ്ങൾ നേടിയിട്ടുണ്ട്. ഓൺലൈനിൽ പങ്കിട്ടതിന് ശേഷം, വീഡിയോ 314 ലൈക്കുകളും 39 റീട്വീറ്റുകളും സഹിതം 36.3k കാഴ്‌ചകൾ ഇതിനകം നേടിയിട്ടുണ്ട്.
തങ്ങൾ ആരെന്നോ എന്തെന്നോ അറിയാത്ത കണ്ടാൽ ഓളും ഇരുവരെയും തിരിച്ചയറിയാത്ത ഒരു മുൻപരിചയം പോലുമില്ലാത്ത ഒരു നടന് വേണ്ടിയുള്ള പോരാട്ടത്തിന്റെ പേരിൽ സോഷ്യൽ മീഡിയ ഉപയോക്താക്കൾ രണ്ട് പെൺകുട്ടികളെയും ട്രോളുകയാണ്. അന്തമായ ആരാധന മൂത്ത വിഡ്ഢികളാണ് ഇഇരുവരും എന്നാണ് നിരവധി പേർ പറയുന്നത്.
“പരസ്പരം മുടിയും തലയും പറിച്ചെടുക്കാൻ തയ്യാറായി നിൽക്കുന്ന ഈ പെൺകുട്ടികളെ രാം ചരൺ ഗൗരവമായി കാണണം എന്നാണ് ഒരാൾ തമാശയായി കുറിച്ചത്.
“സാധാരണയായി പെൺകുട്ടികൾക്ക് വഴക്കിടുമ്പോൾ സർഗ്ഗാത്മകത കുറവായിരിക്കും, അടിക്കു ഒരു ഭംഗിയില്ല ഒറ്റ തവണ കാണുമ്പോൾ തന്നെ നമുക്ക് ബോർ അടിക്കുമെന്നു ഒരാൾ കമെന്റ് ചെയ്തു.
ആണുങ്ങൾ ആരും അവരുടെ വഴക്കിൽ അധികം ഇടപെടാതെ നിൽക്കുന്നത് കാണുമ്പോൾ സന്തോഷം എന്നും ഒരാൾ പറയുന്നു.
പെണ്ണുങ്ങൾ തമ്മിൽ വഴക്കിടുമ്പോൾ മുടി പിടിച്ചുള്ള വലിക്കൽ സാധാരണമാണ് എന്നാണ് മറ്റൊരു വിരുതന്റെ കമെന്റ്.
അന്തമായ ആരാധന കൊണ്ട് വലിയ അപകടങ്ങൾ വരുത്തി വെക്കുന്ന ആരാധകർ എല്ലായിടങ്ങളിലും ഉണ്ട്. അവർ ഈ സ്നേഹിക്കുന്ന താരങ്ങളെ ഒരിക്കൽ പോലും കണ്ടിട്ട് പോലും ഉണ്ടാകില്ല അവരെ അവർക്ക് അറിയുക പോലുമില്ല എന്നത് ഓർക്കുമ്പോൾ ആണ് ഇത്തരം വഴക്കുകളിലെയും കാട്ടികൂട്ടലുകളിലെയും കോമാളിത്തരം മനസിലാകുന്നത്. ഒരാളെ ഇഷ്ടപ്പെടുന്നതും ആരാധിക്കുന്നതുമൊക്കെ ഓരോരുത്തരുടെയും വ്യക്തിപരമായ കാര്യമാണ് പക്ഷേ നമ്മുടെ ആരാധനയും ഇഷ്ടവും ഒന്നും മറ്റുള്ളവരുടെയോ സമൂഹത്തിന്റെയോ ബുദ്ധിമുട്ടിനു കാരണമാകരുത് എന്നത് ഓരോ ആരാധകരും ഓർക്കുക.