മമ്മൂട്ടിയുടെ ആ ചിത്രം കണ്ടു ഞെട്ടിയ സ്റ്റൈൽ മന്നൻ രജനി ആ ചിത്രം റീമേക് ചെയ്യാൻ ചോദിച്ചു പക്ഷേ പിന്നെ സംഭവിച്ചത്

51362

തമിഴ് സിനിമ ലോകത്തെ മുടിചൂടാമന്നനാണ് രജനികാന്ത് . തമിഴിൽ മാത്രമല്ല ഇന്ത്യ ഒട്ടാകെ രജനിക്ക് ആരാധകർ ഉണ്ട് . പൊതുവേ മലയാള സൂപ്പർ താരങ്ങളെ വളരെ ബഹുമാനത്തോടെയാണ് തമിഴ് നടന്മാർ കാണുന്നത് അതിൽ ഏറ്റവും ബഹുമാനത്തോടെ മലയാള സൂപ്പർതാരങ്ങളായ മമ്മൂട്ടിയോടും മോഹന്ലാലിനോടും വലിയ ആരാധനയും ബഹുമാനവുമാണ് വച്ച് പുലർത്തുന്നത് അദ്ദേഹം അത് പല അഭിമുഖങ്ങളിലും വ്യക്തമാക്കിയിട്ടുണ്ട്.

രജനി ദളപതിയിൽ മമ്മൂട്ടിയോടൊപ്പം അഭിനയിച്ചിട്ടുണ്ട് അതുപോലെ മോഹൻലാലിന്റെ പല സൂപ്പർ ഹിറ്റ് ചിത്രങ്ങളും തമിഴിലേയ്ക്ക് റീമേക്ക് ചെയ്തിട്ടുണ്ട്.മമ്മൂട്ടിയുടെ ന്യൂ ഡൽഹി സൂപ്പർ ഹിറ്റായി പ്രദർശനം തുടരുന്ന കാലം .മദ്രാസിലെ സഫയർ തീയറ്ററിൽ ആ സമയത്തു ന്യൂ ഡൽഹി ഓടിയത് നൂറുദിവസത്തിനു മുകളിലാണ്. അപ്പോൾ മദ്രാസിലെ തന്നെ ഒരു പ്രശസ്തമായ ഹോട്ടലിൽ ചിത്രത്തിന്റെ ഹിന്ദി പതിപ്പിന്റെ എഴുത്തു ജോലികൾ നടത്തുകയായിരുന്ന തിരകകഥാകൃത് ഡെന്നിസ് ജോസഫിനെ രജനികാന്ത് വിളിച്ചു

ADVERTISEMENTS
   
READ NOW  തന്റെ മാറിലേക്ക് നോക്കി അശ്ലീലം പറഞ്ഞു മദ്യപിച്ചു മുറിയിൽ കയറി വന്നു - അന്ന് ദിവ്യ ഗോപിനാഥിന്റെ ആരോപണങ്ങൾക്ക് അലൻസിയർ നൽകിയ മറുപിടി ഇങ്ങനെ

ഞാനൊന്ന് വരട്ടെ മുറിയിലേക്ക് എനിക്ക് പ്രധാനപ്പെട്ട ചില കാര്യങ്ങൾ സംസാരിക്കാൻ ഉണ്ട് എന്ന് രജനികാന്ത് ഡെന്നിസ് ജോസഫിനെ ഫോൺ ചെയ്തു ചോദിച്ചു താരത്തിന് ചോദിക്കാനുണ്ടായിരുന്നത് ന്യൂ ഡൽഹിയുടെ ഹിന്ദി റീമേക് പതിപ്പ് തനിക്കു നല്കണം എന്നതായിരുന്നു. പക്ഷെ ചിത്രത്തിന്റെ ഹിന്ദി തമിഴ് തെലുങ്ക് കന്നഡ പതിപ്പുകൾ നേരത്തെ വിട്ടു പോയിരുന്നു . പ്രശസ്ത തെലുങ്ക് നിർമ്മാതാവ് കൃഷ്ണ റെഡ്‌ഡി നേരത്തെ കരസ്ഥമാക്കിയിരുന്നു . ഈ വിവരം ഡെന്നിസ് ജോസഫ് രജനികാന്തിനെ അറിയിച്ചപ്പോൾ ഹിന്ദിയുടെ കാര്യം ഒന്നുകൂടി അവരോടു ഒന്ന് സംസാരിക്കാൻ രജനികാന്ത് പറയുകയായിരുന്നു .

പക്ഷേ ചിത്രത്തിന്റെ ഹിന്ദി റീമേക്കിൽ ജിതേന്ദ്രയെ നായകനായി അഭിനയിപ്പിക്കാൻ ആണ് ചിത്രത്തിന്റെ ഹിന്ദി റീമേക്ക് കരസ്ഥമാക്കിയവർ തീരുമാനിച്ചിരുന്നത് പക്ഷേ ഉറപ്പായും ഹിറ്റാകാനുള്ള സാധ്യതയുള്ള ആ ചിത്രം ഹിന്ദിയിൽ റീമേക് ചെയ്‌താൽ അത് തനിക്കു ഹിന്ദിയിൽ വലിയ ഒരു ബ്രേക് ആകുമെന്ന് രജനി വിലയിരുത്തിയിരുന്നു .പക്ഷേ രജനിയുടെ ആ ആഗ്രഹം നടക്കാതെ പോയി

READ NOW  ലൈറ്റ് പോയതും കാവ്യയേയും സം‌യുക്തയേയും ആരോ കയറിപ്പിടിച്ചു, കുറ്റക്കാരന്‍ എന്ന രീതിയിൽ എല്ലാവരും ദിലീപിനെ നോക്കി പ്രശ്നം വഷളായി ആ ചിത്രത്തിന്റെ സെറ്റിൽ അന്ന് നടന്നത്.
ADVERTISEMENTS