സോളാർ കേസിൽ സിബിഐ നൽകിയ റിപ്പോർട്ടിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ കേസിൽ കുടുക്കുന്നതിനായി ഗൂഢാലോചന നടന്നുവെന്ന് പുതിയ റിപ്പോർട്ടുകൾ കേരള രാഷ്ട്രീയത്തിൽ വലിയ കോളിളക്കം ആയിരിക്കുകയാണ്.
സോളാർ കേസിൽ സിബിഐ മുഖ്യമന്ത്രി ഉമ്മൻചാണ്ടി കുറ്റവിമുക്തനാക്കി കൊണ്ടാണ് കേസിൽ ഗൂഢാലോചന നടന്നിട്ടുണ്ട് എന്നുള്ള വിവരം അടങ്ങിയ റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചത്.
മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ കേസിൽ കുടുക്കുന്നതിനായി കെ ബി ഗണേഷ് കുമാറും അദ്ദേഹത്തിൻറെ ബന്ധുവായ ശരണ്യ മനോജ് ഉൾപ്പെടെ ഉള്ളവർ പങ്കാളികളായിട്ടുണ്ട്. എന്നുള്ള മൊഴികളുടെ വിവരങ്ങളും സിബിഐ കോടതിയിൽ സമർപ്പിച്ചത്. ഇപ്പോൾ ഗണേഷ് കുമാറിനെതിരെ കോൺഗ്രസ് നേതൃത്വത്തിൻറെ ഭാഗത്തുനിന്നും അതിശക്തമായ വിമർശനങ്ങളും പ്രതിഷേധങ്ങളുമാണ് വന്നുകൊണ്ടിരിക്കുന്നത്.
ALSO READ:ഒരു ജനനായകൻ ഇങ്ങനെ ആകണം അത് ഞാൻ മനസിലാക്കിയത് ഈ മനുഷ്യനെ കണ്ടിട്ടാകണം
കേസിലെ പരാതിക്കാരി ജയിലിൽ കിടന്ന സമയത്ത് എഴുതിയ കത്തിൽ ഉമ്മൻചാണ്ടിക്കെതിരെ ആരോപണം ഉണ്ടായിരുന്നില്ല എന്നും അത് പിന്നീട് എഴുതി ചേർത്തായിരുന്നു എന്നാണ് സിബിഐയുടെ കണ്ടെത്തൽ. ഈ വിവരം പുറത്തുവന്നതിനുശേഷം കോൺഗ്രസിലെ യുവ നേതാക്കൾ ഗണേഷ് കുമാറിനെതിരെ അതിശക്തമായ രീതിയിൽ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുകയാണ്. പലരും രൂക്ഷ പ്രതികരണങ്ങളാണ് പുറത്തു വിട്ടു കൊണ്ടിരിക്കുന്നത്. ഇപ്പോൾ യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ നടത്തിയ ചില പ്രസ്താവനകളാണ് വലിയ ചർച്ചയായിരിക്കുന്നത്.
ഗണേഷ് കുമാർ നിരവധി സിനിമകളിൽ കൂടെ നിന്ന് ചതിക്കുന്ന ഒറ്റുകാരന്റെ വേഷം ചെയ്തിട്ടുണ്ട് എന്നും തന്റെ ആ കഥാപാത്രങ്ങളുടെ സ്വഭാവം അയാൾ ജീവിതത്തിൽ കാണിച്ചു എന്നുള്ള രീതിയിലാണ് രാഹുൽ മങ്കൂട്ടത്തിൽ തന്റെ കുറുപ്പിൽ പറയുന്നത്. അതോടൊപ്പം തന്നെ മുൻപ് ഗണേഷ് കുമാറിന്റെ പിതാവും മുൻ മന്ത്രിയുമായിരുന്ന ബാലകൃഷ്ണപിള്ള ഗണേഷ് കുമാറിനെ കുറിച്ച് പറഞ്ഞ ചില കാര്യങ്ങളും അദ്ദേഹം സൂചിപ്പിക്കുന്നു. തൻറെ ഭാര്യയിൽ തനിക്ക് വിശ്വാസമുള്ളത് കൊണ്ട് മാത്രം ഗണേഷ് കുമാർ തൻറെ മകനാണെന്ന് താൻ വിശ്വസിക്കുന്നുവെന്ന് ബാലകൃഷ്ണ ഉള്ള മുൻപ് പറഞ്ഞതാണ് രാഹുൽ മാങ്കൂട്ടത്തിൽ സൂചിപ്പിക്കുന്നത്. അങ്ങനെ ബാലകൃഷ്ണപിള്ള തന്നെ പറഞ്ഞിട്ടുള്ള ഗണേഷ് കുമാറിനെ പറ്റി തനിക്ക് കൂടുതൽ ഒന്നും പറയാനില്ല എന്നും രാഹുൽ തൻറെ കുറുപ്പിൽ പറയുന്നു.
നിരപരാധിയും നീതിമാനുമായ ഉമ്മൻചാണ്ടി സാറിനെ സോളാർ കേസിൽ കുടുക്കിയതിന് പിന്നിൽ ഗണേഷ് കുമാർ ആണ് എന്നുള്ളതിൽ തനിക്ക് വലിയ അത്ഭുതമില്ല എന്നുള്ള രീതിയിലാണ് അദ്ദേഹം പറയുന്നത്
സ്വന്തം അച്ഛനോട് ആയാലും അച്ഛൻറെ സ്ഥാനത്ത് കണ്ട ഉമ്മൻചാണ്ടി സാറിനോട് ആയാലും ഇപ്പോൾ അഭയം നൽകിയ പിണറായി വിജയനോട് ആയാലും ഗണേഷ് കുമാർ ഇതുതന്നെയാകും ചെയ്യുക എന്നുള്ള തരത്തിലാണ് രാഹുൽ മാങ്കൂട്ടത്തിൽ തന്റെ കുറിപ്പിൽ പറയുന്നത്.
ഗണേഷ് കുമാർ ഇങ്ങനെ ചെയ്യും എന്നുള്ളതിൽ ആർക്കും ഒരു അത്ഭുതം വേണ്ട എന്നും, ഉമ്മൻചാണ്ടി സാർ മരണം വരെ മനസ്സിൽ കാത്തുസൂക്ഷിച്ച ഒരു രഹസ്യത്തിന്റെ ഔദാര്യം മാത്രമാണ് ഗണേഷ് കുമാറിൻറെ പൊതുജീവിതം എന്നും അദ്ദേഹം പറയുന്നു. ഇപ്പോൾ പലതവണ താൻ നിലനിൽക്കുന്ന എൽഡിഎഫ് സർക്കാരിനെ ഇടയ്ക്കൊക്കെ വിമർശിച്ച് പതുക്കെ യുഡിഎഫിലേക്ക് വരാനുള്ള ഒരു ശ്രമം ഗണേഷ് കുമാർ നടത്തുന്നുണ്ട് എന്നും; അങ്ങനെ ആ പാലത്തിലൂടെ നടത്തിച്ചു പത്തനാപുരം എംഎൽഎ ആക്കി യുഡിഎഫിലേക്ക് കുമാറിനെ എത്തിക്കാമെന്ന് ഏതെങ്കിലും നേതാക്കൾക്ക് ആഗ്രഹമുണ്ടെങ്കിൽ അത് തങ്ങൾ പൊളിച്ചിരിക്കും എന്നും രാഹുൽ മാങ്കോട്ടത്തിൽ പറയുന്നു. പത്തനാപുരം അല്ല കേരളം തന്നെ പോയാലും ഇയാളെ യുഡിഎഫിൽ ചുമക്കില്ല എന്നും രാഹുൽ പറയുന്നു.