ബ്രാഹ്മണനായ നിങ്ങൾ എന്തിനു വീട്ടിൽ കുരിശ് വച്ചിരിക്കുന്നു നിങ്ങൾ ഫേക്ക് ആണ് : ട്രോളനു മാധവൻ നൽകിയ മറുപടി ഇങ്ങനെ

177

നടൻ മാധവനെ അറിയാത്തവർ ആരുമുണ്ടാകില്ല മലയാളം ചിത്രനഗൽ ചെയ്തിട്ടില്ല എങ്കിലും അദ്ദേഹം ചെയ്ത തമിഴ് ചിത്രണങ്ങളിലൂടെ അദ്ദേഹം ഏവരുടെയും പ്രീയങ്കരനാണ് . ബ്രാഹ്മണനായ മാധവൻ തന്റെ വിശ്വാസങ്ങളും ആചാരങ്ങളും ഉയരത്തി പിടിക്കുന്ന വ്യക്തി കൂടിയാണ് അതോടൊപ്പം തന്നെ മറ്റു മതങ്ങളെ ബഹുമാനിക്കുകയും ചെയ്യുന്നത് ഒരാൾ കോടിയാണ് .

തന്റെ വിശ്വാസത്തിലെ ആചാരങ്ങളും ആഘോഷങ്ങളുടെയും ചിത്രനഗൽ അദ്ദേഹം ആരാധകരോടൊപ്പം പങ്ക് വാക്കാറുമുണ്ട്. തൻ്റെ പ്രിയപ്പെട്ട ആരാധകർക്ക് സ്വാതന്ത്ര്യദിനം, രക്ഷാബന്ധൻ, ആവണി അവിട്ടം (ഒരു ഹിന്ദു ഉത്സവം) ആശംസകൾ അറിയിക്കാൻ സോഷ്യൽ മീഡിയയിൽ അടുത്തിടെ മാധവൻ എത്തി . നിരുപദ്രവകരമായ ഒരു പോസ്റ്റ് ഒരു വിഭാഗം ആളുകളെ വ്രണപ്പെടുത്തുമെന്ന് അദ്ദേഹം അറിഞ്ഞിരുന്നില്ല.

ADVERTISEMENTS
   

ആവണി അവിട്ടത്തിൽ മകൻ വേദാന്തിനും അച്ഛൻ രംഗനാഥനുമൊപ്പമുള്ള ഫോട്ടോ അദ്ദേഹം പങ്കുവെച്ചു. എന്നാൽ പിന്നിൽ മുറിയിൽ ഒരു ടേബിളിന്റെ പുറത്തു സൂക്ഷിച്ചിരിക്കുന്ന കുരിശ് ശ്രദ്ധയിൽപ്പെട്ട ഒരു ട്രോൾ പേജ് മാധവനെതീരെ ആഞ്ഞടിക്കുകയും അദ്ദേഹത്തെ ‘വ്യാജൻ ‘ എന്ന് വിളിക്കുകയും ചെയ്തു. റോക്കട്രി നടൻ ട്രോളിന് ഉചിതമായ മറുപടി നൽകി വായടപ്പിച്ചിരിക്കുകയാണ്. മാധവന്റെ പോസ്റ്റ് ഇപ്പോൾ ചർച്ചയായിരിക്കുകയാണ്.

മാധവൻ ഷെയർ ചെയ്ത അദ്ദേഹത്തിന്റെയും കുടുംബങ്ങളുടെയും ഫോട്ടോ ഷെയർ ചെയ്യുകയും ട്രോളിൽ വീട്ടിൽ ദൈവങ്ങളുടെ ചിത്രങ്ങൾക്കൊപ്പം വച്ചിരിക്കുന്ന കുരിശ് അതിൽ അടയാളപ്പെടുത്തുകയും ചെയ്തായിരുന്നു ട്രോളൻ. എന്നിട്ടു ഇങ്ങനെ ഒരു കുറിപ്പ് എഴുതി , “എന്തുകൊണ്ടാണ് കുരിശ് പശ്ചാത്തലത്തിൽ വച്ചിരിക്കുന്നത് ? അതെന്താ ഒരു അമ്പലമാണോ. നിങ്ങളോടുള്ള എൻ്റെ എല്ലാ ബഹുമാനം നഷ്ടപ്പെട്ടു. ക്രിസ്ത്യൻ പള്ളികളിൽ നിങ്ങൾ ഹിന്ദു ദൈവങ്ങളെ കണ്ടിട്ടുണ്ടോ ? ഇതെല്ലാം നിങ്ങൾ ഇന്ന് നടത്തിയ വ്യാജ നാടകമാണ്. ആ ട്രോളിൽ പറയുന്നു.

ട്രോളൻ്റെ വിമർശനത്തിന് മറുപടിയായി മാധവൻ വിശദമായ ഒരു സന്ദേശം എഴുതി, ഞാൻ ഓരോ മതത്തെയും എൻ്റേതായി കണക്കാക്കുന്നു, “നിങ്ങളെപ്പോലുള്ളവരിൽ നിന്നുള്ള ബഹുമാനത്തെക്കുറിച്ച് എനിക്ക് യാതൊരു ആശങ്കയില്ല. നിങ്ങൾ ഉടൻ സുഖം പ്രാപിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. നിങ്ങളുടെ ഈ പ്രത്യേക തരം അസുഖത്തിൽ നിങ്ങൾ അവിടെ ഭിത്തിയിൽ വച്ചിരിക്കുന്ന സുവർണ്ണ ക്ഷേത്രത്തിൻ്റെ ചിത്രം കാണാത്തതിൽ ഞാൻ ആശ്ചര്യപ്പെടുന്നു ഒപ്പം എന്താണ് , ഞാൻ സിഖ് മതം സ്വീകരിച്ചോ എന്ന് ചോദിച്ചില്ലല്ലോ എന്ന്.

മാധവൻ തുടർന്നു, “എനിക്ക് ഇവിടെ ദർഗകളിൽ നിന്നുള്ള അനുഗ്രഹമായി കിട്ടിയ വസ്തുക്കളും ഉണ്ട് , ലോകമെമ്പാടുമുള്ള എല്ലാ മതസ്ഥലങ്ങളിൽ നിന്നുംഅനുഗ്രഹങ്ങളായി ലഭിച്ച വസ്തുക്കളും ഉണ്ട്. ചിലത് സമ്മാനങ്ങളായി കിട്ടി,ചിലത് ഞാൻ വാങ്ങി. എൻ്റെ വീട് എല്ലാ മതങ്ങളിൽ നിന്നുമുള്ള ജീവനക്കാരുടെ വീടാണ്, ഞങ്ങൾ എല്ലാവരും ഒരു പൊതു അൾത്താരയിൽ ആണ് പ്രാർത്ഥിക്കുന്നത് . ഡിഫെൻസിലുള്ള ആളുകൾ അത്തരത്തിൽ തങ്ങൾ പ്രാർത്ഥന നടത്തുന്ന കാര്യം നിങ്ങളോട് പറഞ്ഞിട്ടില്ലേ ?.

എൻ്റെ കുട്ടിക്കാലം മുതൽ എൻ്റെ വിശ്വാസം നിലനിർത്താൻ എന്നെ പഠിപ്പിച്ചിട്ടുണ്ട്, എന്നാൽ അതേ സമയം ഓരോ മതങ്ങളെയും വിശ്വാസത്തെയും പ്രദേശത്തെയും ബഹുമാനിക്കുക (ഞാൻ ഓരോ മതത്തെയും എന്റെ സ്വന്തമായി കാണു ബഹുമാനിക്കുന്നു ) എൻ്റെ മകനും അത് പിന്തുടരുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.

ക്ഷേത്രം സന്ദർശിക്കാൻ കഴിയാതെ വന്നപ്പോൾ താൻ മറ്റ് നിരവധി ആരാധനാലയങ്ങളിൽ പോയിട്ടുണ്ടെന്നും മാധവൻ കൂട്ടിച്ചേർത്തു. “ഞാൻ എല്ലാ ദർഗകളിലും ഗുരുദ്വാരകളിലും പള്ളികളിലും പ്രാർത്ഥിച്ചിട്ടുണ്ട്. ക്ഷേത്രം ചുറ്റുപാടെങ്ങുമില്ലാത്ത സമയങ്ങളിൽ മറ്റുള്ള അംതസ്ഥരുടെ ആരാധനാലയങ്ങളിൽ ദർശനം നടത്താനുള്ള ഭാഗ്യം എനിക്കുണ്ടായി. ഞാൻ ഒരു ഹിന്ദുവാണെന്ന് അറിഞ്ഞുകൊണ്ട് അവർ എന്നോട് അങ്ങേയറ്റം സ്നേഹവും ബഹുമാനവും കാണിച്ചിട്ടുണ്ട്. അതിന് എനിക്ക് അത് എങ്ങനെ തിരികെ നൽകാതിരിക്കാനാകും . എൻ്റെ ബൃഹത്തായ യാത്രകളും അനുഭവങ്ങളും തെളിയിച്ചതുപോലെ എനിക്ക് നൽകാൻ ആകെയുള്ളത് ഒരുപാട് സ്നേഹവും ബഹുമാനവുമാണ് , അതാണ് യഥാർത്ഥ വിശ്വാസവും , നിങ്ങൾക്കും സമാധാനവും സ്നേഹവും ഉണ്ടാകട്ടെ ” അദ്ദേഹം പറഞ്ഞു.

താരത്തിൻ്റെ ഇതിഹാസ മറുപടിക്ക് ആരാധകരിൽ നിന്ന് വലിയ പിന്തുണയാണ് ലഭിച്ചത്. ട്വിറ്റർ ഉപയോക്താക്കളിലൊരാൾ എഴുതി, “നീതികരണത്തിൻ്റെ ആവശ്യമില്ല, മാധവൻ. നിങ്ങൾ വീട്ടിൽ നിങ്ങളുടെ സ്വകാര്യ സ്ഥലത്തു ഇരുന്നു ചെയ്യുന്ന കാര്യങ്ങളിൽ മറ്റൊരാൾക്ക് ഒരു റോളുമില്ല . മതം വ്യക്തിപരമായ തിരഞ്ഞെടുപ്പിൻ്റെ കാര്യമാണ് .”

ADVERTISEMENTS
Previous articleവഴങ്ങി കൊടുത്താൽ ബിഗ് ബോസ്സിൽ അവസരം ലഭിക്കും -ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ശ്രീലക്ഷ്‌മി – അഖിൽ മാരാർക്കൊപ്പമെന്നു താരം.
Next articleഅ ടിവസ്ത്രം മാത്രമിടുന്ന ആലിയ ഭട്ടിനെ കാണാൻ കൊച്ചു കുട്ടിയെ പോലെ; പിന്നെ എന്തിനാണ് അവളെ അത്വീണ്ടുമിടാൻ നിർബന്ധിക്കുന്നത് -KRK :ആലിയയുടെ മറുപടി