എത്ര വിശ്വസ്തൻ പറഞ്ഞാലും മോഹൻലാൽ അക്കാര്യം വിശ്വസിക്കില്ല -അദ്ദേഹം ഇപ്പോൾ പഴയ ആളല്ല – അത് മനസിലാക്കണം -ടി പി മാധവൻ അത് പറയാൻ പാടില്ലായിരുന്നു

129

മലയാളികളുടെ നിത്യ ജീവിതത്തിൻറെ ഭാഗമായി മാറിയ ഒരു അഭിനേതാവാണ് മോഹൻലാൽ. മോഹൻലാൽ ചിത്രങ്ങളെ കുറിച്ചോ മോഹൻലാൽ സിനിമയിലെ പാട്ടുകളോ, മോഹൻലാൽ എന്ന നടനെ കുറിച്ച് കേൾക്കാത്തതോ ആയ ഒരു ദിവസം പോലും ഒരുപക്ഷേ ഒരു സാധാരണ മലയാളിയുടെ ജീവിതത്തിലുണ്ടാകുമോ എന്നുള്ളത് തന്നെ അത്ഭുതമാണ്. ഒന്നുമില്ലെങ്കിൽ മോഹൻലാലിൻറെ ഒരു ചിത്രം എങ്കിലും ഒരു ദിവസം അവർ കണ്ടിരിക്കും എന്നുള്ളതാണ് വലിയൊരു വസ്തുത. അത്രത്തോളം ജനമനസ്സുകളിൽ സ്വാധീനം നേടിയിട്ടുള്ള നിരവധി കഥാപാത്രങ്ങൾ അവിസ്മരണീയമാക്കിയ ഒരു നടനാണ് മോഹൻലാൽ.

അദ്ദേഹത്തെ കാണുക അദ്ദേഹത്തോടൊപ്പം ചിത്രങ്ങൾ എടുക്കുക എന്നുള്ളത് അദ്ദേഹത്തിൻറെ സാധാരണ ആരാധകരോടൊപ്പം തന്നെ അദ്ദേഹത്തിൻറെ കൂടെ അഭിനയിക്കുന്ന എല്ലാ നടി നടന്മാരുടെ ഏറ്റവും വലിയ ആഗ്രഹങ്ങൾ ഒന്നാണ്. അത് പലരും പല പല അഭിമുഖവങ്ങളിലും തുറന്നു പറഞ്ഞിട്ടുണ്ട്.

ADVERTISEMENTS
   

ഒരു വലിയ താരം ആകുന്നതിനോടൊപ്പം തന്നെ നിരവധി ഉത്തരവാദിത്വങ്ങളും തിരക്കുകളും ആ വ്യക്തികളുടെ കൂടെ കൂടും എന്നുള്ളത് വലിയൊരു വസ്തുതയാണ്. ഒരു പക്ഷേ സമാധാനമായി ഇരിക്കാൻ പോലും ചിലപ്പോൾ അവർക്ക് തന്നെ സമയം ഉണ്ടാകുമോ എന്നുള്ള തന്നെ അത്ഭുതമാണ്. അത്രത്തോളം സിനിമ തിരക്കുകളും ബിസിനസ് തിരക്കുള്ള ആയിരിക്കും അവരുടെ ജീവിതം. ഓരോ മണിക്കൂറുകളും കൃത്യമായി പ്ലാൻ ചെയ്തു സമയം നോക്കി മുന്നോട്ടു പോകേണ്ട ഒരു ജീവിതചര്യയും ആകാം. എങ്കിലും തന്നെ കാണാൻ ആഗ്രഹിക്കുന്ന ഓരോരുത്തരുടെ അടുത്ത തന്നാൽ കഴിയുന്ന വിധം അദ്ദേഹം എത്താൻ ശ്രമിക്കാറുണ്ട് ഒന്നും പറ്റിയില്ലെങ്കിൽ ഒരു വീഡിയോ കോളിലൂടെ എങ്കിലും തന്റെ പ്രിയപ്പെട്ടവരെ വിളിച്ച് സംസാരിക്കാൻ മോഹൻലാൽ ശ്രമിക്കാരുണ്ടെന്ന് അദ്ദേഹത്തോട് അടുത്തുള്ള വ്യക്തികൾ പറയുന്നു.

എന്നാൽ ഇപ്പോൾ മോഹൻലാൽ പലപ്പോഴും നേരിടുന്ന ഏറ്റവും വലിയ വിമർശനവും ആരോപണവും അദ്ദേഹത്തിനെ അദ്ദേഹത്തിൻറെ പ്രിയപ്പെട്ട പലർക്കും അത് നടി നടന്മാർക്കോ സംവിധാകർക്കു പോലും കാണാൻ കൂടി പറ്റുന്നില്ല അദ്ദേഹത്തിന്റെ അടുത്ത് എത്തിച്ചേരാൻ കഴിയുന്നില്ല എന്നുള്ള തരത്തിലുള്ള പരാതികളാണ്. അതുകൊണ്ടുതന്നെ പലരും തങ്ങളുടെ പഴയ സൗഹൃദം പോലും മോഹൻലാൽ മറന്ന് പെരുമാറുന്നു എന്നുള്ള കാര്യത്തിൽ പലതരത്തിലുള്ള ആരോപണങ്ങൾ ഉന്നയിക്കുകയും വിമർശനങ്ങൾ അഭിമുഖങ്ങളിൽ തുറന്നു പറയുകയും ഒക്കെ ചെയ്യുന്നുണ്ട്.

എന്നാൽ ഇതൊക്കെ സംഭവിക്കുന്നത് എല്ലാരും മോഹൻലാലിനെ ഇപ്പോഴും പഴയ മോഹൻലാൽ കാണുന്നതുകൊണ്ടാണ് എന്നും അദ്ദേഹത്തിന്റെ ഇപ്പോഴുള്ള തിരക്കും കമ്മിറ്റ്മെന്റുകളും എന്താണെന്ന് അറിയാത്തതുകൊണ്ടാണ് ഇങ്ങനെ പറയുന്നത് എന്നാണ് വർഷങ്ങളോളം മോഹൻലാലിനൊപ്പം പ്രവർത്തിച്ച് പരിചയമുള്ള പ്രൊഡക്ഷൻ കൺട്രോളറും നടനും അദ്ദേഹത്തിന്റെ സുഹൃത്തുമൊക്കെയായ ബദറുദ്ദീൻ പറയുന്നത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്

തനിക്ക് ഇപ്പോഴും മോഹൻലാലിന്റെ ഏറ്റവും പുതിയ വിവരങ്ങൾ വരെ അറിയാമെന്നും മോഹൻലാലിനോട് ഇടയ്ക്കൊക്കെ വാട്സാപ്പിൽ ബന്ധപ്പെടാറുണ്ട്. തന്റെ അടുത്ത സുഹൃത്താണ് മോഹൻലാലിൻറെ റാം സിനിമയുടെ ചിത്രീകരണ സമയത്ത് അമേരിക്കയിലും മൊറോക്കോയിലും ഒക്കെ അദ്ദേഹത്തെ അനുഗമിച്ചതും അദ്ദേഹത്തിനു വേണ്ട സഹായങ്ങൾ ചെയ്തു കൊടുത്തതും .അന്ന് അദ്ദേഹത്തോടൊപ്പം ഇരിക്കുമ്പോൾ മോഹൻലാൽ വാട്സാപ്പിൽ വന് സംരിച്ചിരുന്നു എന്നും ബദറുദീൻ പറയുന്നു. കയ്യിൽ വാട്സാപ്പിൽ രസകരങ്ങളായ എന്തെങ്കിലുമൊക്കെ ചിത്രങ്ങളോ മറ്റോ വരികയാണെങ്കിൽ അത് മോഹൻലാലിനു അയച്ചു കൊടുക്കാറുണ്ട് അതിനു എന്തെങ്കിലും ലൈക്കോ മറ്റോ അദ്ദേഹം അതിന് നൽകാറുണ്ടെന്നും ബദറുദ്ദീൻ പറയുന്നു.

പിന്നെ തനിക്ക് മോഹൻലാൽ എത്രമാത്രം ബിസിയാണ് എന്ന് വ്യക്തമായി അറിയാമെന്നും അതുകൊണ്ടുതന്നെ നമ്മൾ അവരുടെ സമയം ഒരിക്കലും അപഹരിച്ചെടുക്കരുത് എന്നും അദ്ദേഹം പറയുന്നു. അവരെ അവരുടെ ജോലിക്ക് വിട്ടേക്കുക എന്നുള്ളതാണ് ചെയ്യേണ്ടത്. അവർ നമ്മൾ ഉദ്ദേശിക്കാത്ത തരത്തിലുള്ള തിരക്കുകളിൽ നിൽക്കുന്ന ആളുകളാണ് എന്നും ബദറുദ്ദീൻ പറയുന്നു.

മോഹൻലാൽ ഇപ്പോൾ ഒരു ഐക്കോണിക്ക് ഫിഗറായി മാറിയിരിക്കുകയാണ്. വലിയൊരു മുതലായി അദ്ദേഹം മാറിക്കഴിഞ്ഞു. ഇന്ത്യയിലെ ഏറ്റവും വലിയ താരങ്ങൾ ഒരാളാണ്. പണ്ടത്തെ മോഹൻലാൽ അല്ല ഇപ്പോഴത്തെ മോഹൻലാൽ. അത് അദ്ദേഹം ഒരു സുപ്രഭാതത്തിൽ നേടിയെടുത്തതല്ല കഴിഞ്ഞ 45 വർഷത്തെ കഠിനപ്രയത്നം കൊണ്ട് ഉണ്ടാക്കിയെടുത്തതാണ്. എത്രയോ രാത്രികളിൽ ഉറക്കംകളഞ്ഞു എത്രയോ മണിക്കൂറുകൾ അധ്വാനിച്ചു നേടിയെടുത്ത ഒരു സ്ഥാനമാണ്.

മോഹൻലാലിനെ പഴയപോലെ അത്രയും ഫ്രീയായി ഇപ്പോഴും ലഭിക്കണമെന്ന് നമ്മൾ പറയുന്നത് വലിയ തെറ്റാണ് എന്നും അദ്ദേഹം പറയുന്നത്. മോഹൻലാൽ തൻറെ പഴയ ഡ്രൈവറെ തിരിഞ്ഞു നോക്കുന്നില്ല തന്റെ ആദ്യ ചിത്രത്തിലെ മേക്കപ്പ് മാൻ നെയും കുടുംബത്തെയും തിരിഞ്ഞു നോക്കുന്നില്ല എന്നൊക്കെയുള്ള ഒരുപാട് പേരുടെ പരാതികൾ ഉണ്ട് അതിനെ കുറിച്ച് എന്താണ് പറയുന്നത് എന്ന് ബദറുദിനോട് അഭിമുഖത്തിൽ അവതാരകൻ ചോദിക്കുന്നുണ്ട്.

അതേപോലെ പത്തനാപുരത്ത് ഗാന്ധിഭവനിൽ കഴിയുന്ന ടിപി മാധവന് മോഹൻലാലിനെ കാണാനുള്ള ആഗ്രഹം അദ്ദേഹം പ്രകടിപ്പിച്ചിരുന്നത് മമാധവനെ കാണാൻ മോഹൻലാൽ ഉടനെ എത്തണം എന്നുള്ള ചിന്തയിൽ എത്താത്തതിന്റെ പരാതി പ്രേക്ഷകർ സോഷ്യൽ മീഡിയയിലൂടെ വിമർശനങ്ങളെ ഉന്നയിക്കുന്നതും നമുക്ക് കാണാൻ സാധിക്കും. അത്തരത്തിൽ വേണ്ടപ്പെട്ടവരെ തിരിഞ്ഞു നോക്കാത്ത ഒരു വൃത്തികെട്ട പരിവേഷമുള്ള വ്യക്തിയാണോ മോഹൻലാൽ എന്നും ബദറുദീനോട് അവതാരകൻ ചോദിക്കുന്നുണ്ട്.

അതിനു അദ്ദേഹം പറയുന്ന മറുപടി ഇങ്ങനെയാണ് മോഹൻലാലിന്റെ ആദ്യ ചിത്രത്തിലെ മേക്കപ്പ് മാനേ കാണണം എന്ന് പറയുമ്പോൾ ആ ചിത്രം ഷൂട്ട് ചെയ്തിട്ട് എത്ര വർഷമായി എന്നുള്ള ആലോചിക്കണം 44 വർഷത്തോളമായി അതിനുശേഷം എത്രയോ ലക്ഷം ആൾക്കാർ മോഹൻലാലിൻറെ അടുത്ത് കൂടി കടന്നു പോയിട്ടുണ്ട്. എത്ര പേരോട് അദ്ദേഹം പരിചയപ്പെട്ടിട്ടുണ്ട് ഇവരെയെല്ലാം കൃത്യമായി ഓർത്തുവെച്ച് അവരുടെ കാര്യങ്ങൾ എല്ലാം കൃത്യമായി പോവുക എന്നുള്ളത് ഒരു മനുഷ്യനെ സംബന്ധിച്ചു നടക്കാവുന്ന കാര്യമാണോ ? അദ്ദേഹം ചോദിക്കുന്നുണ്ട്.

അദ്ദേഹം കഴിഞ്ഞ രകുറച്ചു മാസം മുൻപ് മല്യ കോട്ട വലിബന്റെ ഷൂട്ടിംഗ് ആയിട്ട് ബന്ധപ്പെട്ട് രാജസ്ഥാനിൽ ആയിരുന്നു. അതുകഴിഞ്ഞ് അദ്ദേഹം അടുത്ത രണ്ടു മാസം ഷൂട്ടിങ്ങിനു അമേരികകയിലും മൊറോക്കോയിലെ പോയി അതിനിടയ്ക്ക് അദ്ദേഹം ബിഗ് ബോസിന്റെ ഷൂട്ടിങ്ങിനു പോകുന്നു. ഇങ്ങനെ അദ്ദേഹത്തിൽ കേരളത്തിൽ എത്ര ദിവസം നിൽ ക്കു ന്നു എന്നുള്ളത് തന്നെ ആലോചിക്കേണ്ട കാര്യമാണ്. ഇങ്ങനെയുള്ള ഓരോരുത്തരുടെയും കാര്യങ്ങൾ കൂടി എത്തുക എന്ന് പറഞ്ഞാൽ നടക്കുന്ന കാര്യമാണൊ എന്നും അദ്ദേഹം ചോദിക്കുന്നു.

അതോടൊപ്പം എന്റെ ലാലുവിനെ ഒന്ന് കണ്ടാൽ മതി എന്ന് ഉള്ള ടിപി മാധവന്റെ ആവശ്യത്തെ കുറിച്ച് ചോദിച്ചപ്പോൾ ബദറുദ്ദീൻ പറഞ്ഞത്. സിനിമയെക്കുറിച്ച് വ്യക്തമായ അറിയാവുന്ന സിനിമക്കാരനായി മാധവൻ അങ്ങനെ പറയരുത് എന്നാണ്. അദ്ദേഹം പറയുന്നത് മോഹൻലാൽ ഇപ്പോൾ സിനിമ സംവിധാനം കൂടി ചെയ്തുകൊണ്ടിരിക്കുകയാണ് അപ്പോൾ മോഹൻലാലിന്റെ തിരക്ക് എത്രത്തോളം ഉണ്ടെന്ന് അദ്ദേഹം മനസ്സിലാക്കണം. അങ്ങനെയുള്ള ഒരാൾക്ക് എങ്ങനെ അവിടെ എത്തിച്ചേരാൻ കഴിയും എന്നുള്ളതാണ് ബദറുദ്ദീൻ ചോദിക്കുന്നത്. നമ്മളൊക്കെ സമയം പ്രഭുക്കളാണ് നമുക്ക് ധാരാളം സമയമുണ്ട് എന്നാൽ അവരൊക്കെ സമയ ദാരിദ്ര്യം ഉള്ളവരാണ് . നമുക്കുള്ളത് പോലെ ഒരു ദിവസത്തിൽ 24 മണിക്കൂർ മാത്രമേ മോഹൻലാലിനും ഉള്ളൂ എന്നും അദ്ദേഹം പറയുന്നുണ്ട്

കേരളത്തിൽ തന്നെ വളരെ കുറച്ച് സമയം മാത്രമുള്ള മോഹൻലാൽ എങ്ങനെയാണ് ഇത്രയും കാര്യങ്ങൾ മാനേജ് ചെയ്യുന്നതെന്ന് തന്നെ എനിക്ക് അറിയില്ല; എന്നും സത്യം പറഞ്ഞാൽ അദ്ദേഹത്തെക്കുറിച്ച് പലരും വിമർശനം ഉന്നയിക്കുമ്പോൾ സങ്കടം വരാറുണ്ട് എന്നും ബദറുദ്ദീൻ പറയുന്നു. അവർക്കും 24 മണിക്കൂറിൽ സമയമുള്ളൂ എന്നും ആ സമയത്ത് തന്നെ എത്രയോ കമ്മിറ്റ്മെന്റുകളാണ് അവർക്കുള്ളത് എന്നും അദ്ദേഹം പറയുന്നത്.

ഇപ്പോൾ അദ്ദേഹം ഒരു സിനിമ സംവിധാനം ചെയ്തുകൊണ്ടിരിക്കുകയാണ് അതിൻറെ തിരക്കുകൾ എത്രത്തോളം ഉണ്ടെന്ന് വെളിയിൽ നിൽക്കുന്നവർക്ക് അറിയാൻ കഴിയില്ല. സിനിമയ്ക്കുള്ളിൽ ഉള്ളവർക്ക് അത് മനസ്സിലാവുകയുള്ളൂ എന്ന് അതുകൊണ്ടൊക്കെ തന്നെയാണ് ടിപി മാധവനെ പോലുള്ളവർ ഇങ്ങനെ ആവശ്യങ്ങൾ പറയുന്നത് ശരിയല്ല താൻ പറയുന്നതെന്നും ബദറുദ്ദീൻ പറയുന്നു.

തന്നെ കുറിച്ചുള്ള പരാതികളും എല്ലാം കൃത്യമായി മോഹൻലാൽ അറിയുന്നുണ്ട്. അതൊക്കെ കൃത്യമായി അദ്ദേഹത്തിനോട് ആൾക്കാർ എത്തിക്കുന്നുണ്ട്. പക്ഷേ മോഹൻലാലിൽ ഉള്ള ഒരു വലിയ ഗുണം എന്തെന്ന് വെച്ചാൽ മോഹൻലാലിനെ പറ്റി എന്ത് പറഞ്ഞാലും എന്ത് പരദൂഷണം അദ്ദേഹത്തെക്കുറിച്ച് ഉണ്ടായി എന്ന് ആര് തന്നെ പോയി പറഞ്ഞാലും അതിൽ ഒരു ശതമാനം പോലും അദ്ദേഹം വിശ്വസിക്കില്ല, മുഖവിലയ്ക്കെടുക്കില്ല എന്നുള്ളതാണ് അദ്ദേഹത്തിൻറെ ഒരു പ്രത്യേകത.

മറ്റൊരാളുടെ കുറ്റങ്ങളും മറ്റൊരാളെ കുറിച്ചുള്ള ആരൊക്കെ തന്നെ വന്ന് പറഞ്ഞാലും മോഹൻലാൽ വിശ്വസിക്കുന്നില്ല. തന്നെക്കുറിച്ച് ഒരാൾ ഇങ്ങനെ പറഞ്ഞു എന്ന് പറഞ്ഞാൽ പോലും അദ്ദേഹം വിശ്വസിക്കില്ല. അത് അദ്ദേഹത്തിൻറെ നേരിട്ട് കണ്ട് ബോധ്യപ്പെടണം എങ്കിൽ മാത്രമേ വിശ്വസിക്കത്തുള്ളൂ. അതിനെക്കുറിച്ച് മോഹൻലാൽ പറയുന്നത് ഇങ്ങനെയാണ് ; അവർ ഒരുപക്ഷേ തെറ്റിദ്ധരിച്ച് പറഞ്ഞതാകാം. അങ്ങനെ അവൻ അറിഞ്ഞു പറഞ്ഞ മണ്ടത്തരം ഞാൻ എന്തിനാണ് തലയിൽ വെക്കുന്നത് അത് ഞാൻ എന്തിനാണ് വിശ്വസിക്കുന്നത് എന്നാണ് മോഹൻലാൽ ചോദിക്കുന്നത്.

എല്ലാവരും പറയും മോഹൻലാൽ തന്നെ ചുറ്റുമുള്ള കുറച്ച് ആൾക്കാരുടെ കളിപ്പാവയാണെന്ന് എന്നാൽ കൂടെ നിൽക്കുന്നവർക്ക് വ്യക്തമായി അറിയാം. മോഹൻലാൽ അങ്ങനെ ആരു പറഞ്ഞാലും ഒരു കാര്യം കേൾക്കുകയുമില്ല വിശ്വസിക്കുകയില്ല. അത് അദ്ദേഹത്തിനു നേരിട്ട് തന്നെ ബോധ്യപ്പെടണം . അങ്ങനെ ബോധ്യപ്പെട്ടാൽ മാത്രമേ അദ്ദേഹം അത് വിശ്വസിക്കുകയുള്ളൂവെന്നും ബദറുദ്ദീൻ പറയുന്നു.

ADVERTISEMENTS