സംവിധായകൻ ജൂഡ് ആൻറണി ജോസഫ് നടത്തിയ വിവാദ പരാമർശത്തിന് കഴിഞ്ഞ ദിവസം നാടകീയമായ ഡയലോഗുകളോടെ പ്രതികരിച്ചു പത്ര സമ്മേളനം നടത്തി ജൂഡിനെ പ്രതിക്കൂട്ടിലാക്കിയ നടൻ ആന്റണി വർഗീസ് അത്ര നിഷ്ക്കളങ്കൻ അല്ല എന്ന് ആണ് പുറത്തു വരുന്ന വിവരങ്ങളിൽ നിന്ന് നമുക്ക് മനസിലാകുന്നത്.
തന്റെ കുടുംബത്തിന് ജൂഡിന്റെ പരാമർശം കൊണ്ട് ഉണ്ടായ നഷ്ടത്തിന് പ്രതിഷേധം എന്ന പേരിൽ ആൻറണി വർഗീസ് നടത്തിയ പത്ര സമ്മേളനത്തിനെതിരെ ആന്റണിക്ക് അന്ന് അഡ്വാൻസ് നൽകിയ നിർമ്മാതാവ് അരവിന്ദ് എം കുറിപ്പും എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ ആയ പ്രവീൺ എം കുമാറും ഒരു യൂട്യൂബ് വീഡിയോയിലൂടെ അന്ന് നടന്ന കാര്യങ്ങളുടെ സത്യാവസ്ഥ തുറന്നു പറയുകയാണ്.
തന്ന കാശു പെങ്ങടെ കല്യാണത്തിന് മുന്നേ കൊടുത്തു നല്ലവനാണ് താൻ എന്ന് ആന്റണി പറഞ്ഞു വെക്കുമ്പോൾ തങ്ങൾക്കും ചിലതു പറയാനുണ്ട് അത് താൻ പറഞ്ഞില്ലെങ്കിൽ ജൂഡിനോട് ചെയ്യുന്ന ഏറ്റവും വലിയ പാപം ആകുമെന്ന് നിർമ്മാതാവ് പറയുന്നു. തനിക്ക് വേണ്ടി സംസാരിച്ചിട്ട് ജൂഡ് പ്രതിക്കൂട്ടിലാക്കുന്ന അവസ്ഥ വന്നത് കൊണ്ടാണ് താൻ ഇത്രയും കാര്യങ്ങൾ പറയുന്നത് എന്ന് നിർമ്മാതാവ് പറയുന്നു.
സിനിമയുടെ കഥ കേട്ട ശേഷം സമ്മതം മൂളിയ ആൻറണിക്ക് തങ്ങൾ അഡ്വാൻസ് തുകയായ പത്തു ലക്ഷം നൽകിയതിന്റെ പ്രധാന കാരണം അന്ന് രണ്ടു ലക്ഷം രൂപ അഡ്വാൻസ് നൽകാൻ തീരുമാനിച്ചിരുന്ന തങ്ങളോട് പെങ്ങളുടെ കല്യാണമാണ് അതിനാൽ പത്തു ലക്ഷം തരണം എന്ന ആവശ്യം ഉന്നയിച്ചതു ആന്റണി ആണെന്നും അത് പരമമായ സത്യമാണ് എന്നും ആ കാരണം പറഞ്ഞത് കൊണ്ടാണ് രണ്ടു ലക്ഷം രൂപ കൊടുക്കാമെന്നു വച്ച തങ്ങൾ അത് മാറ്റി പത്തു ലക്ഷം രൂപ നൽകിയത് എന്ന് നിർമ്മാതാവ് പറയുന്നു.
27 ജൂൺ 2019-ലാണ് അഡ്വാൻസ് കൊടുത്തത് എന്നും നിർമ്മാതാവ് പറയുന്നുണ്ട്. സ്ക്രിപ്റ്റ് കൊടുത്തിട്ടും ആദ്യമൊന്നും ആന്റണി യാതൊരു എതിർപ്പും പ്രകടിപ്പിച്ചിട്ടില്ലായിരുന്നു ,അതിനു ശേഷമുള്ള ദിവസങ്ങളില് പോലും എതിരഭിപ്രായം അയാള് പറഞ്ഞിട്ടില്ല .
ചിത്രത്തിന്റെ ഷൂട്ടും മറ്റും വടക്കേ ഇന്ത്യയിൽ വച്ചാണ് കൂടുതലും ഉണ്ടായിരുന്നത് അതുകൊണ്ടു അവിടെ പോയി എല്ലാം സെറ്റ് ആക്കിയിരുന്നു . ജനുവരി പത്തിനായിരുന്നു ഷൂട്ടിങ് തുടങ്ങാൻ പ്ലാൻ ചെയ്തത് അതുവരെ ഒന്നും പറയാതെ എല്ലാ കാര്യങ്ങളും ഒരുക്കി പണവും ചിലവാക്കിയിട്ട് ഡിസംബർ 31 നു ജൂഡ് വിളിക്കുമ്പോൾ സിനിമ ചെയ്യുന്നില്ല എന്ന് ആന്റണി പറയുന്നത് ഏവരും ഞെട്ടിപ്പോയി എന്നും അതിനു ശേഷം അയാൾ സിനിമ ചെയ്യില്ല എന്നുറപ്പായപ്പോൾ തങ്ങൾക്ക് ചിലവായ തുകയുടെ 6 ശതമാനം തിരികെ തരണം എന്ന് ആവശ്യപ്പെട്ടിരുന്നു പക്ഷേ അത് തരില്ല എന്ന് അയാൾ പറഞ്ഞു പിന്നെ അതിന്റെ പിറകെ പോയില്ല അവസാനം ആറു മാസങ്ങൾക്ക് ശേഷം 2020 ജനുവരി 27 നു ആന്റണി പത്തുലക്ഷം രൂപ തിരികെ തന്നിരുന്നു.
ജൂഡ് പറഞ്ഞ കാര്യങ്ങൾ വച്ച് തന്റെ കുടുംബം വേദനിച്ചു എന്ന് പറയുന്ന ആന്റണി ഒന്ന് മനസിലാക്കണം കുടുംബം നിങ്ങൾക്ക് മാത്രമല്ല നിങ്ങൾ ഒരാളെ മാത്രം പ്രതീക്ഷിച്ചു 45 ദിവസം ഒരു സിനിമയ്ക്കായി സകല ഒരുക്കങ്ങളും ചെയ്യുമ്പോൾ ഉണ്ടാകുന്ന ചിലവ് അത് ഇനി നടക്കില്ല എന്ന് അറിയുമ്പോൾ ഉണ്ടാകുന്ന മാനസിക വിഷമം അതിനു പിന്നിൽ പ്രവർത്തിച്ചവരുടെ സങ്കടം സ്വോപ്നങ്ങൾ പ്രതീക്ഷ ഇതൊന്നും നിങ്ങൾ എന്തെ കാണാതെ പോയത് എന്ന് നിർമ്മാതാവ് അരവിന്ദ് ചോദിക്കുന്നു.
ആ സംഭവത്തോടെ താൻ തന്റെ പ്രൊഡക്ഷൻ കമ്പനി ഒന്നാകെ പൂട്ടിക്കെട്ടി എന്നും എല്ലാം നിർത്തി കമ്പനി പിരിച്ചു വിട്ടു എന്നും തനിക്ക് എല്ലാം മതിയായി എന്നും നിർമ്മാതാവ് അരവിന്ദ് പറയുന്നു . അത്രയേറെ പ്രതീക്ഷയോടെ തുടങ്ങിയ ആ പ്രോജക്ട് മുടങ്ങിയപ്പോൾ ജൂഡ് ഉൾപ്പടെ ഞങ്ങൾ എല്ലാവരും ആ ഫ്ലാറ്റിലിരുന്നു കരഞ്ഞിട്ടുണ്ട് എന്ന് നിർമ്മാതാവ് അരവിന്ദും എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ പ്രവീണും പറയുന്നു. തനിക്ക് ആരോടും പരാതിയും പരിഭവവും ഇല്ലന്നും നിർമ്മാതാവ് അരവിന്ദ് പറയുന്നു.
ജൂഡിന് അത്രക്ക് തന്നോടുള്ള ആത്മാർത്ഥത കൊണ്ടും അയാളുടെ നന്മയുള്ള മനസ്സ് കൊണ്ടും ആണ് അയാൾ ഇത്രയേറെ വൈകാരികമായി പ്രതികരിച്ചത് എന്ന് അരവിന്ദ് പറയുന്നു.
വീഡിയോ കാണാം