തന്നെ ചതിച്ചാണ് ആ മോഹൻലാൽ ചിത്രം മണിയൻപിള്ള രാജു നിർമ്മിച്ചത് എന്നും തന്റെ ശാപം അവർക്കു ഉണ്ടാകുമെന്നും നിർമ്മാതാവ് എസ് സി പിള്ള. യാഥാർഥ്യമെന്ത്?

38079

മോഹൻലാൽ നായകനായ ഒരു നാൾ വരും എന്ന ചിത്രം തൻ പ്രൊഡ്യൂസ് ചെയ്യേണ്ടതായിരുന്നെന്നു നിർമ്മാതാവ് എസ് സി പിള്ള പറയുന്നു. മലയാളത്തിലെ പാസ്സൻജർ,റേഡിയോ തുടങ്ങിയ സിനിമകളുടെ നിർമ്മാതാവ് ഇദ്ദേഹമാണ്.ഈ ചിത്രവുമായി ബന്ധപ്പെട്ട ചതിയുടെ കഥകൾ അദ്ദേഹം തുറന്നടിക്കുന്നു.
ദൈവത്തിന്റെ സ്വന്തം നാട് എന്ന പേരിൽ മോഹൻലാലിനെ നായകനാക്കി തങ്ങൾ ഒരു സിനിമ പ്ലാൻ ചെയ്തു.

അതിന്റെ തിരക്കഥയെഴുതാൻ ശ്രീനിവാസനെ ഏൽപ്പിച്ചിരുന്നുവെന്ന് എസ് സി പിള്ള പറയുന്നു. പാലക്കാട് ചന്ദ്രശേഖറാണ് എന്നോട് ആ കഥ പറഞ്ഞത്. സിനിമ പ്ലാൻ ചെയ്തു എല്ലാ കലാകാരന്മാർക്കും അഡ്വാൻസ് നൽകി. ഇതിന് ശേഷമാണ് ആ തട്ടിപ്പ് നടന്നത്. ആ ചിത്രം നടക്കുന്നതിനു മുൻപേ മണിയൻപിള്ള രാജു ഒരു നാൾ വരുംഎന്ന പേരിൽ ആ ചിത്രം നിർമ്മിച്ചത്. ടി കെ രാജീവ് ആണ് ചിത്രം സംവിധാനം ചെയ്തതെന്നും അദ്ദേഹം വ്യക്തമാക്കി.

ADVERTISEMENTS
   
READ NOW  സണ്ണി ലിയോണിയുടെ ആദ്യ സിനിമയിലെ നായകൻ ഈ പ്രശസ്ത മലയാള നടനായിരുന്നു അക്കഥ ഇങ്ങനെ

സിനിമ കണ്ട് കഴിഞ്ഞപ്പോളാണ് അറിയുന്നതും പിന്നീട് സംസാരിച്ചപ്പോൾ സിനിമ ഫീൽഡ് അങ്ങനെയൊക്കെയാണെന്നായിരുന്നു മണിയൻപിള്ള രാജുവിന്റെ മറുപടിയെന്ന് എസ്.സി.പിള്ള പറഞ്ഞു. അറിഞ്ഞുകൊണ്ട് തന്നെ ചതിച്ചതാണെന്നും കേസുകൊടുക്കാൻ എല്ലാരും പറഞ്ഞിട്ടും താൻ അത് ചെയ്തില്ലെന്നും അവർക്കൊക്കെ തന്റെ ശാപം കിട്ടിയിട്ടുണ്ടാകണം അത്രയ്ക്ക് എനിക്ക് വേദനിച്ചതെന്നും അദ്ദേഹം പറഞ്ഞു.

ADVERTISEMENTS