എന്തുകൊണ്ട് അന്ന് തന്റെ നായികയായി അഭിനയിക്കാൻ പറ്റില്ല എന്ന് പറഞ്ഞു – ടിനിയുടെ ചോദ്യത്തിന് പ്രിയാമണി നൽകിയ മറുപടി

170

പൃഥ്വിരാജ് സുകുമാരൻ നായകനായി എത്തിയ സത്യം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ തന്റേതായ സാന്നിധ്യം ഉറപ്പിച്ച താരമാണ് പ്രിയമണി. വലിയൊരു ആരാധകനിരയെ തന്നെ ഈ ഒരു ചിത്രത്തിലൂടെ പ്രിയ സ്വന്തമാക്കിയിരുന്നു. ഇപ്പോൾ കൈരളി ടിവി സംപ്രേക്ഷണം ചെയ്യുന്ന ജോൺ ബ്രിട്ടാസ് അവതാരകനായി എത്തിയ പരിപാടിയിൽ പ്രിയാമണി എത്തിയപ്പോൾ നടൻ ടിനി ടോം പ്രിയാമണിയോട് ചോദിച്ച ഒരു ചോദ്യവും അതിന് പ്രിയാമണി പറയുന്ന മറുപടിയുമാണ് ശ്രദ്ധ നേടുന്നത്.

ഓടും രാജ ആടും റാണി എന്ന ചിത്രത്തിൽ പ്രിയാമണിയായിരുന്നു അഭിനയിക്കേണ്ടിയിരുന്നത് എന്നും എന്നാൽ പിന്നീട് ജഗതി ശ്രീകുമാറിന്റെ ഇളയ മകളായി ശ്രീലക്ഷ്മി ആണ് ആ റോളിലേക്ക് എത്തിയത് എന്നുമാണ് ടിനി ടോം പറയുന്നത്.

ADVERTISEMENTS
   

ഈ ചിത്രത്തിൽ പ്രിയാമണി അഭിനയിക്കാൻ വേണ്ടി അഡ്വാൻസ് നൽകാൻ ചിത്രത്തിന്റെ അണിയറ പ്രവർത്തകർ ബാംഗ്ലൂരിൽ എത്തിയപ്പോൾ അവരോട് തനിക്ക് ഒരാളോട് ആലോചിക്കണം എന്ന് പറയുകയും അതിനുശേഷം ഓപ്പോസിറ്റ് ടിനി ടോം ആയതുകൊണ്ട് തനിക്ക് അഭിനയിക്കാൻ പറ്റില്ല എന്ന് പ്രിയമണി മെസ്സേജ് അയക്കുകയും ചെയ്തു എന്നാണ് ടിനി ടോം പറയുന്നത്.

ഇതേപോലെ തന്നെ സുരാജ് വെഞ്ഞാറമൂട് സത്യാന്വേഷണ പരീക്ഷണങ്ങൾ എന്ന ചിത്രത്തിൽ സുരാജിന് ഇങ്ങനെ ഒരു അനുഭവം ഉണ്ടായിട്ടുണ്ടെന്ന് സുരാജ് തന്നെ നേരിട്ട് തന്നോട് പറഞ്ഞിട്ടുണ്ട് എന്നും ടിനി വ്യക്തമാക്കുന്നു. ഒരു സിനിമയിൽ അഭിനയിക്കാൻ പ്രിയാമണിയുടെ ക്രൈറ്റീരിയ എന്താണ്.? സൂപ്പർ സ്റ്റാർ പരിവേഷം ആണോ അതോ റമ്യുണറേഷൻ ആണോ അതോ ആ ചിത്രത്തിന്റെ തിരക്കഥ ആണോ എന്നാണ് ടിനി ടോം ചോദിക്കുന്നത്.

ഇതിന് പ്രിയാമണി വ്യക്തമായ രീതിയിൽ മറുപടിയും പറയുന്നുണ്ട്. സുരാജ് വെഞ്ഞാറമൂടിന്റെ ചിത്രം താൻ കമിറ്റ് ചെയ്തിട്ടുണ്ടായിരുന്നില്ല. ആ ചിത്രത്തെക്കുറിച്ച് താൻ അറിഞ്ഞിട്ടു പോലുമില്ല. പല ചാനലുകളും തന്നെ വിളിച്ച് ഇങ്ങോട്ട് ചോദിക്കുകയാണ് ചെയ്തത്. സുരാജ് വെഞ്ഞാറമൂടിന്റെ ചിത്രത്തിൽ നായികയായി പ്രിയ അഭിനയിക്കുന്നുണ്ടല്ലോ എന്ന്. അങ്ങനെ ഒരു ഡയറക്ടറെ കുറിച്ചോ സുരാജ് വെഞ്ഞാറമൂട് നായകനായി അഭിനയിക്കുന്നതിനെ കുറിച്ചോ ഞാൻ അറിഞ്ഞിട്ടു പോലുമില്ല. ആ സിനിമയുടെ കഥ പോലും താന്‍ അറിഞ്ഞിരുന്നില്ല പിന്നെ എങ്ങനെ ആണ് ഞാന്‍ അഭിനയിക്കാന്‍ സമ്മതിക്കുന്നത് എന്ന് പ്രിയ ചോദിക്കുന്നു.

ഇനി ടിനിയുടെ കാര്യം പറയുകയാണെങ്കിൽ താൻ ദേശീയ അവാർഡ് വാങ്ങിച്ചു മുന്‍ നിര നടന്മാരോടൊപ്പം അഭിനയിച്ചു നിൽക്കുന്ന സമയമാണ്. ആ സമയത്ത് ടിനിയെ പോലെയുള്ള മുന്‍ നിരയിലില്ലാത്ത ഒരു ആർട്ടിസ്റ്റിന്റെ ഓപ്പോസിറ്റ് അഭിനയിക്കുകയാണെങ്കിൽ അതു തന്റെ കരിയറിനെ ബാധിക്കുമെന്ന് തന്റെ അച്ഛനും അമ്മയും മാനേജരും അടക്കം തന്നോട് സംസാരിച്ചിരുന്നു.

മമ്മൂട്ടി മോഹൻലാൽ ആ ഒരു ലെവലിലേക്ക് എത്തിയിട്ടില്ല. ആ സൂപ്പർ ലീഗിൽ ടിനിയില്ല. പ്രാഞ്ചിയേട്ടൻ അഭിനയിച്ച സമയത്തു തനിക്ക് ടിനിയുമായി നല്ല സൗഹൃദവും ഉണ്ടായിരുന്നു. പക്ഷേ തന്റെ കരിയർ കൂടി താൻ നോക്കണ്ടേ.? ആ സിനിമ വിജയിക്കുകയാണെങ്കിൽ എല്ലാവരും ആഹാ എന്നൊക്കെ പറയും. പക്ഷേ ആ സിനിമ പരാജയപ്പെടുകയാണെങ്കിൽ അത് ചിലപ്പോൾ എന്റെ കരിയറിനെ ബാധിച്ചേക്കാം.

ഞാൻ പിന്നീട് മെസ്സേജ് അയച്ചു എനിക്ക് ഇപ്പോൾ ഈ സിനിമ ചെയ്യാൻ പറ്റില്ല പക്ഷേ വേറൊരു ചിത്രം ഞാൻ നിങ്ങൾക്ക് ഒപ്പം ചെയ്യാം എന്ന് പറഞ്ഞു. പിന്നെ റെമ്യൂണറേഷന്റെ കാര്യം എല്ലാം മാനേജർ ആണ് തീരുമാനിക്കുന്നത് ആ കാര്യങ്ങൾ എല്ലാം അദ്ദേഹത്തെയാണ് ഏൽപ്പിച്ചിരിക്കുന്നത്. ഈ ക്യാരക്ടർ നിങ്ങൾ ചെയ്താൽ നന്നായിരിക്കും എന്ന് അവർ പറഞ്ഞപ്പോൾ ടിനിയോടുള്ള എല്ലാ ബഹുമാനവും വെച്ച് തന്നെ ഞാൻ പറഞ്ഞു ഇപ്പോഴത്തെ അവസ്ഥയിൽ ഞാൻ ഈ കഥാപാത്രം ഞാൻ ചെയ്താൽ ബാക്ക് ലാഷ്  വരുന്നത് എനിക്കായിരിക്കും പിന്നെ എല്ലാ മീഡിയയും എഴുത്തും മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും നായികയായി വന്ന പ്രിയാമണി ഇപ്പോള്‍ ടിനി ടോമിന്റെ കൂടെ നായികയായി എത്തുന്നു എന്ന്. അത് തന്റെ കരിയറിനെ ഒരിക്കലും നന്നായി ആയിരിക്കില്ല ബാധിക്കുന്നത് എന്ന് പ്രിയ പറയുന്നു.

ADVERTISEMENTS